06/10/2017
ചിത്രത്തിൽ കാണുന്നതു പോലെ നിങ്ങളുടെ പുറത്ത് കൈ മുകളിലേക്ക് എടുക്കാൻ കഴിയുന്നുണ്ടോ. വേദന ഉണ്ട് എങ്കിൽ തോൾ സന്ധി യുടെ പ്രവർത്തന കുറവിനെ സൂചിപ്പിക്കുന്നു.
തുടക്കത്തിൽ കൈ പുറത്ത് മുകൾ ഭാഗത്ത് എത്തുമ്പോൾ മാത്ര മേ വേദന അനുഭവപ്പെടുകയുള്ളൂ. നിങ്ങൾ അവഗണിച്ചാൽ ക്രമേണ കൈ താഴെ നിന്ന് ( പോക്കറ്റ്, ബൽറ്റ് ഇട്ട ഭാഗം)മുകളിലേക്ക് ഉയർത്തുന്നതു പോലും കുറഞ്ഞു വരാം
ലക്ഷണങ്ങൾ
കൈകഴപ്പ് തുടക്ക ലക്ഷണമാണ്. ക്രമേണ മുന്നിലേക്ക് കൈ ഉയർത്തി പിടിച്ച് ജോലി ചെയ്യുമ്പോൾ കഴച്ച് താഴ്ന്നു വരുന്നു പോലെ വേദന തോന്നാം.
ക്രമേണ വേദന ജോലി ചെയ്യുമ്പോഴും ജോലി ചെയ്യാത്ത പ്പോഴും വേദന നിങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നു. കുത്തി വിങ്ങൽ പോലെ ഉള്ള വേദന വിശ്രമാവസ്ഥയിലും ഉണ്ടാകുന്നു.
കാരണങ്ങൾ
തെറ്റായ സന്ധികളുടെയും പേശികളുടെയും ഉപയോഗമാണ് പ്രധാന കാരണം. ഒരേ രീതിയിലുള്ള തെറ്റായ ചലന രീതി ആവർത്തിച്ച് ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്.
കൈ കൈമുട്ട് പൂർണ്ണമായി നിവർത്തി എത്തിച്ച് സാധനങ്ങൾ എടുക്കുന്ന സ്വഭാവം . ഒപ്പം അതേ രീതിയിൽ തുടർച്ചയായി പിടിച്ച് വീണ്ടും വീണ്ടും ജോലി ചെയ്താൽ വേദനക്ക് സാദ്ധ്യത കൂടും.
ഉദാ:
1, പാചകം ചെയ്യുമ്പോൾ ദീർഘനേരം കൈ മുന്നിലോട്ട് പിടിച്ച് ഇളക്കുക
2, കൈ മുട്ട് നന്നായി നിവർത്തിയ രീതിയിൽ വാഹനം ഡ്രൈവ് ചെയുക, ഒരു കൈ മുട്ട് കാറിന്റെ വിൻഡോ ഭാഗത്ത് വച്ച് വാഹനം ഓടിക്കുന്ന സ്വഭാവം.
3, ഭാരമുള്ള സാധന ങ്ങൾ തോളിന്റെ ഉയരത്തിനു മുകളിൽ എടുക്കുകയോ വലിക്കുകയോ ചെയ്യുമ്പോൾ പേശിയിൽ ഉണ്ടാകുന്ന അതിസൂഷ്മ വലിച്ചിലുകൾ.
4, ഓഫീസിൽ കൈ നിവർത്തി പിടിച്ച രീതിയിൽ വസ്തുക്കളോ ഫയലുകളോ ഒരു സ്ഥലത്തു നിന്ന് മാറ്റി വയ്ക്കുന്ന രീതി.
കമ്പ്യൂട്ടർ മൗസ് കൈ മുട്ട് നിവർത്തി പിടിച്ച് ഉപയോഗിക്കുന്ന തെറ്റായ രീതി.
5, എപ്പോഴും കുനിഞ്ഞിരിക്കുന്ന സ്വഭാവം
ചികിൽസ
സന്ധിയുടെ പ്രവർത്തനം പൂർവ സ്ഥിതി യിലാക്കുന്ന തിന് ഫിസിയോ തെറാപ്പി ഏറെ ഫലപ്രദമായി കാണാറുണ്ട്. ഫിസിയോതെറാപ്പി വിദഗ്ദ െൻറ ഉപദേശത്തോടെ യുളള തെറാപ്പൂട്ടിക് വ്യായാമങ്ങൾ ചികിൽസക്കും ബുദ്ധിമുട്ടകൾ വീണ്ടും വരാതിരിക്കാനും ഒരു പോലെ സഹായിക്കുന്നു.
മെഡിക്കൽ കാരണം ഉണ്ടെങ്കിൽ അതതു മേഖലയിലെ വിദഗ്ദരുടെ നിർദ്ദേശ പ്രകാരം ,ചികിൽസ നടത്തേണ്ടതാണ് ഉദാ: റുമറ്റോയ്ഡ് ആർത്രൈറ്റിസ്, പ്രമേഹം തുടങ്ങിയ രോഗങ്ങൾ.
fb page Rekesh K Prabhakaran
fb page Pain school