MediBeats Healthcare Kanjoor

  • Home
  • MediBeats Healthcare Kanjoor

MediBeats Healthcare Kanjoor 24×7 EMERGENCY MEDICAL SERVICE & MOBILE MORTUARY SERVICES

30/08/2025
മുൻ മുഖ്യമന്ത്രി സഖാവ് വി എസ് അച്ചുതാനന്ദൻ അന്തരിച്ചു. വിപ്ലവസൂര്യനു ആദരാഞ്ജലികൾ 🙏🌹🌹 Medibeats Ambulance Haripad Sanal M...
21/07/2025

മുൻ മുഖ്യമന്ത്രി സഖാവ് വി എസ് അച്ചുതാനന്ദൻ അന്തരിച്ചു.

വിപ്ലവസൂര്യനു ആദരാഞ്ജലികൾ 🙏🌹🌹

Medibeats Ambulance Haripad
Sanal Mohan Pattathil

ഇനി 'നൊന്ത്' പ്രസവിക്കേണ്ട; ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ട് വേദന രഹിത സുഖപ്രസവംമൂന്നുമാസത്തിനിടെ നടത്തിയത് 25 സുഖപ്രസവങ്ങൾ...
18/07/2025

ഇനി 'നൊന്ത്' പ്രസവിക്കേണ്ട; ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ട് വേദന രഹിത സുഖപ്രസവം

മൂന്നുമാസത്തിനിടെ നടത്തിയത് 25 സുഖപ്രസവങ്ങൾ

"10 മാസം ചുമന്ന് നൊന്ത് പ്രസവിച്ചതാ നിന്നെ..." —അമ്മമാരിൽ നിന്ന് ഒരിക്കലെങ്കിലും ഈ വാചകം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇപ്പോള്‍ നൊന്ത് പ്രസവിച്ച കാലമെല്ലാം പഴങ്കഥയാവുകയാണ്. ആശുപത്രിയിൽ പുതുതായി ഒരുക്കിയ വേദനരഹിത സുഖപ്രസവ സംവിധാനത്തിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 25 സ്ത്രീകൾക്കാണ് വേദനയില്ലാതെ പ്രസവം സാധ്യമായത്.
അനസ്‌തേഷ്യ വിദഗ്ധന്റെ സഹായത്തോടെ എപ്പിഡ്യൂറൽ അനാൽജീസ്യ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വേദനരഹിത പ്രസവം സാധ്യമാക്കുന്നത്. നട്ടെല്ലിലൂടെ വളരെ നേർത്ത സൂചികൊണ്ട് മരുന്ന് കുത്തിവെച്ച് ഗർഭിണിക്ക് പ്രസവ വേദന ഇല്ലാതാക്കുന്നതാണ് ഈ രീതിയില്‍ ചെയ്യുന്നത്. പ്രസവത്തിനിടെ ഓപ്പറേഷൻ ആവശ്യമായേക്കാവുന്ന അടിയന്തര ഘട്ടങ്ങളിലും ഇത് ഏറെ സഹായകരവുമാണ്. ഗർഭിണിയുടെയും ബന്ധുക്കളുടെയും സമ്മതത്തോടെയാണ് വേദനരഹിത പ്രസവങ്ങൾ നടത്തുന്നത്.
ആധുനിക സൗകര്യങ്ങളോടെ തുടങ്ങിയ ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജി (ഒ ആൻഡ് ജി) വിഭാഗത്തിലാണ് വേദനരഹിത പ്രസവത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ നടുവേദന പോലുള്ള മറ്റു പ്രസവാനന്തരപ്രശ്നങ്ങളും ഇത്തരം പ്രസവങ്ങളില്‍ ഉണ്ടാകില്ല. സാധാരണ പ്രസവങ്ങൾ പോലെ മൂന്നാം ദിവസംതന്നെ അമ്മമാർക്ക് ആശുപത്രിയില്‍ നിന്ന് മടങ്ങാനും സാധിക്കും.
വേദനരഹിത പ്രസവത്തിന് സ്വകാര്യ ആശുപത്രികളിൽ സാധാരണയായി 50,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നത്. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ വളരെ കുറഞ്ഞ നിരക്കിലാണ് ഈ സംവിധാനം ലഭ്യമാക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2000 രൂപയില്‍ താഴെയാണ് വേദനരഹിത പ്രസവത്തിന് ചെലവ് വരുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ പ്രസവത്തിനെത്തുന്നവര്‍ക്ക് വേദനരഹിത പ്രസവം സംബന്ധിച്ച കൗണ്‍സലിങ് നല്‍കാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഹരിപ്പാട് താലൂക് ആശുപത്രിയിൽ ഇന്നത്തെ ഒപി
18/06/2025

ഹരിപ്പാട് താലൂക് ആശുപത്രിയിൽ ഇന്നത്തെ ഒപി

പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചു.ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്ത...
26/01/2025

പ്രശസ്ത കാര്‍ഡിയോളജിസ്റ്റ്
ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചു.

ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ Dr. കെ. എം. ചെറിയാൻ രാജ്യത്തെ ശിശുരോഗ ഹൃദയ ശസ്ത്രക്രിയയുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ മുൻ ഓണററി സർജനും പത്മശ്രീ അവാർഡുജേതാവും കൂടിയാണ്.

ചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പ്പിറ്റൽ സ്ഥാപകൻ ആയിരുന്നു.
ഇന്ന് പുലർച്ചെ 12.30 ന് ബാംഗ്ലൂരിൽ ആയിരുന്നു അന്ത്യം...
ദീര്‍ഘകാലം പരുമല ഹോസ്പിറ്റലിലും കാര്‍ഡിയോളജി മേധാവിയായ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആദരാഞ്ജലികൾ...🌹🌹🌹

Address


Alerts

Be the first to know and let us send you an email when MediBeats Healthcare Kanjoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Health & Beauty Business?

Share