AMAI Kozhikode

AMAI Kozhikode Ayurveda Medical Association of India Kozhikode District Committee

SC Members from Kozhikode
08/05/2026

SC Members from Kozhikode

Ayurveda Medical Association of India Kozhikode DC Officials
07/05/2026

Ayurveda Medical Association of India Kozhikode DC Officials

വയനാട്ടിൽ നടന്ന എ.എം.എ.ഐ (AMAI) 47-ാമത് സംസ്ഥാന സമ്മേളനത്തിൽ കോഴിക്കോട് ജില്ല ‘മികച്ച ജില്ലയ്ക്കുള്ള’ (Best District) ഒന...
04/05/2026

വയനാട്ടിൽ നടന്ന എ.എം.എ.ഐ (AMAI) 47-ാമത് സംസ്ഥാന സമ്മേളനത്തിൽ കോഴിക്കോട് ജില്ല ‘മികച്ച ജില്ലയ്ക്കുള്ള’ (Best District) ഒന്നാം സ്ഥാനം കരസ്ഥമാക്കി. എല്ലാ കോഴിക്കോട് ജില്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന് ലഭിച്ച അഭിമാനാർഹമായ നേട്ടം!

Team Kozhikode
22/04/2026

Team Kozhikode

22/04/2026
District conference media reports
22/04/2026

District conference media reports

25/02/2026

*മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന പൊതുജനാരോഗ്യത്തിന് ഭീഷണി:* *എ എം എ ഐ*

കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ (IRIA) ഉദ്ഘാടന വേദിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങൾ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ വലിയ അരാജകത്വം സൃഷ്ടിക്കുന്നതാണ്. ശാസ്ത്രീയമായ ചികിത്സാരീതികളെ ഇകഴ്ത്തുകയും വ്യാജവൈദ്യത്തെ മഹത്വവൽക്കരിക്കുന്ന നിലപാടുകൾ സർക്കാർ തിരുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

നിയമപരമായി എല്ലാ മെഡിക്കൽ ബിരുദവും അഞ്ചര വർഷത്തെ വൈദ്യ വിദ്യാഭ്യാസ പഠനം കൊണ്ട് രോഗികളെ ചികിത്സിക്കാൻ പര്യാപ്തമാണെന്നെന്നിക്കെ ആയുർവേദ ഡോക്ടർമാർ കേവലം അഞ്ചര വർഷത്തെ ആയുർവേദ പഠനം കൊണ്ട് ഒന്നും നേടുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വമാണ്. ആയുർവേദ പഠനം കേവലം ബിരുദം മാത്രമല്ല, അതിനു ശേഷം പി.ജി, പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ കോഴ്സുകൾ അടക്കം വിപുലമായ ഗവേഷണങ്ങളിലൂടെയും നിരന്തരമായ നവീകരണത്തിലൂടെയുമാണ് ആയുർവേദ ഡോക്ടർമാർ കടന്നുപോകുന്നത്. അതുകൂടാതെ നിരന്തരം തുടർ വിദ്യാഭ്യസ പരിപാടികളിലൂടെ (സി എം ഇ) സ്വയം നവീകരിച്ചു കൊണ്ടാണ് ആയുർവേദ ഡോക്ടർമാർ പ്രാക്ടീസ് രംഗത്ത് നിലനിൽക്കുന്നത്. ഔഷധ നിർമ്മാണം അവയുടെ ശാസ്ത്രീയമായ തിരിച്ചറിയൽ, സുരക്ഷിതമായ ഔഷധ പ്രയോഗം എന്നിവയിലെല്ലാം തുടർ പരിശീലനം അനിവാര്യമാണ്. കേരളത്തിൻ്റെ ആരോഗ്യ രംഗത്ത് നിർണ്ണായക പങ്ക് വഹിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ സംഭാവനകളെ ആകെ തമസ്കരിച്ചുകൊണ്ട്, മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധവും ശാസ്ത്രസമൂഹത്തോടുള്ള അനാദരവുമാണ്.

എതാനും ചില ചികിത്സകരുടെ അനുഭവങ്ങളാണ് എപ്പോഴും മുഖ്യമന്ത്രി ഉദാഹരിക്കുന്നത്. എന്നാൽ അവരുടെ മറവിൻ നാട്ടിലെ ആയിരക്കണക്കിന് വ്യാജചികിത്സകർ നാട്ടുചികിത്സയുടെ പേരിൻ സംഘടനകൾ ഉണ്ടാക്കി നടത്തുന്ന ചികിത്സാ തട്ടിപ്പുകൾക്ക് പിന്തുണ നൽകുന്നതാണ് ഈ സമീപനം. ഇത്തരക്കാരുടെ ശാസ്ത്രീയ ചികിത്സാ നിഷേധവും മന്ത്രവാദ ചികിന്ധയും മൂലം നിരവധി മരണങ്ങൾ കണ്ടിട്ടും ഇത്തരം സമീപനം സ്വീകരിക്കുന്നത് നിരുത്തരവാദപരമാണ്.
ശാസ്ത്രീയമായ രോഗനിർണ്ണയമോ ചികിത്സാ പരിജ്ഞാനമോ ഇല്ലാത്ത വ്യാജ ചികിത്സകരെ ഗ്ലോറിഫൈ ചെയ്യുന്നത് കേരളത്തിലെ ആരോഗ്യമേഖലയെ തകിടം മറിക്കുന്നതാണ്.

ആയുർവേദത്തെ ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കാൻ IRIA പോലുള്ള സ്ഥാപനങ്ങൾ തുറക്കുമ്പോൾ തന്നെ, മറുഭാഗത്ത് അശാസ്ത്രീയമായ പ്രവണതകളെ പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ല.

അംഗീകൃത യോഗ്യതയില്ലാത്തവരുടെ പ്രാക്ടീസ് നിലവിലെ കേന്ദ്ര-സംസ്ഥാന നിയമങ്ങളും സുപ്രീം കോടതി ഉത്തരവുകളും കർശനമായി വിലക്കിയിട്ടുള്ളതാണ്. KSMP Act 2021, NCISM Act 2020, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് തുടങ്ങിയ നിയമങ്ങൾ നിലനിൽക്കെ, അവയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ നിലപാടുകളിൽ നിന്നും ഭരണകൂടം പിന്തിരിയണം.

ഇത്തരം തെറ്റായ പ്രവണതകളെ നിയമപരമായും സംഘടനാപരമായും പ്രതിരോധിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.

*പ്രസിഡന്റ് / ജനറൽ സെക്രട്ടറി*
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)

Address

Kozhikode

Alerts

Be the first to know and let us send you an email when AMAI Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AMAI Kozhikode:

Share