Fat 2 Fit 'N' Fast

Fat 2 Fit 'N' Fast we are people for help peoples to take good health and lifestyle dicises....

27/09/2021

26/09/2021
        Drinking enough water could prevent heart failure - new study. Evidence turned up in a new research suggests tha...
25/09/2021



Drinking enough water could prevent heart failure - new study.

Evidence turned up in a new research suggests that drinking enough water throughout life could reduce your risk of developing heart failure.

The research which was presented on 24 August at the European Society of Cardiology Congress 2021 demonstrated that staying well hydrated can slow down or even prevent changes within the heart that lead to heart failure.

For more details about the study and how much water is enough, click the link below to continue reading:

        ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനത...
19/09/2021


ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍റെ സമ്പത്ത്. ആരോഗ്യപരിപാലനത്തിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

ആഹാരം: ആരോഗ്യപരിപാലനത്തില്‍ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. ഭക്ഷണത്തില്‍ ദിനവും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കൊഴുപ്പ് കുറഞ്ഞ ആഹാര സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അര്‍ബുദം പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തും.

ശരീരഭാരം നിയന്ത്രിക്കുക:അമിതവണ്ണം പലരുടെയും പ്രശ്നമാണ്. അമിതവണ്ണമുള്ളവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

വ്യായാമം: അലസമായ ജീവിതം ആണ് മിക്ക രോഗങ്ങള്‍ക്കും ഹേതുവാകുന്നത്. വ്യായാമമില്ലാത്ത അവസ്ഥ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ദിവസവും വ്യായാമം ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുക.

പുകവലി ഉപേക്ഷിക്കുക: പുകവലി അരോഗ്യ സ്ഥിതിക്ക് കോട്ടം വരുത്തും. അര്‍ബുദം, ശ്വാ‍സകോശ രോഗം എന്നിവയ്ക്ക് പുകവലി കാരണമാകാറുണ്ട്. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല പുകച്ച് തള്ളുന്ന പുക ശ്വസിക്കുന്ന മറ്റുള്ളവരിലും ഇത് രോഗമുണ്ടാ‍ക്കുന്നു.

പ്രതിരോധ കുത്തിവയ്പ്പ്: പ്രത്യേക സാഹചര്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് ശീലമാക്കുക. ചില തൊഴിലുകള്‍ ചെയ്യുമ്പോള്‍, ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതായി വരും.

മനസംഘര്‍ഷം കുറയ്ക്കല്‍: മനസംഘര്‍ഷം ഇല്ലാതാക്കുക എന്നത് ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമാണ്. ജോലി സ്ഥലങ്ങളിലും ഗൃഹത്തിലും മനസംഘര്‍ഷം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.

നല്ല ജീവിതശൈലി പാലിക്കുക: രോഗത്തിന്‍റെ അഭാവമല്ല അരോഗ്യം എന്നറിയുക.ആരോഗ്യകരമായ ജീവിത ശൈലി ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്.

ബാംഗ്ലൂർ വൈറ്റ്ഫീൽഡിലെ ശ്രീ സത്യസായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട കാര്യങ്ങൾ 🏥ബെംഗളൂരു...
03/09/2021

ബാംഗ്ലൂർ വൈറ്റ്ഫീൽഡിലെ ശ്രീ സത്യസായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട കാര്യങ്ങൾ 🏥

ബെംഗളൂരു : ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സത്യസായിബാബചാരിറ്റബിള്‍ ട്രസ്റ്റ്‌ ന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് പലരും ഈ ആശുപത്രി അന്വേഷിച്ചു വരാറുണ്ട്,എന്നാല്‍ ബെംഗളൂരു

പോലുള്ള ഒരു സ്ഥലത്ത് വരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സമയ നഷ്ട്ടവും ധന നഷ്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും.

ഈ ആശുപത്രിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ :

1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന് വൈറ്റ്ഫീൽഡിലേക്ക് നിരവധി ബസുകൾ ഉണ്ട് . 335 നമ്പറില്‍ തുടങ്ങുന്ന എല്ലാ ബസുകളും ഇവിടേയ്ക്ക് പോകും,ബസില്‍ കയറുന്നതിനു മുന്‍പ് കണ്ടക്ടറോടോ ഡ്രൈവറോടോ ചോദിക്കുന്നതിനു ഒട്ടും വിമുഖത കാട്ടേണ്ടതില്ല,അവര്‍ കൃത്യമായി ഉത്തരം നല്‍കും.ഭാഷ അറിയില്ല എന്നൊന്നും ഭയപ്പെടേണ്ടത് ഇല്ല.സത്യ സായി ആശുപത്രി എന്ന് ചോദിച്ചാൽ മതി.

ഓർഡിനറി ബസിന് 25 രൂപയും എസി ബസിന് 95 രൂപയുമാണ് ഏകദേശം 18 കിലോമീറ്റർ ദൂരമുള്ള ഈ സ്ഥലത്തേക്കുള്ള നിരക്ക്
2) ട്രെയിനില്‍ വരുന്നവരാണെങ്കിൽ കെ ആര്‍ പുരം (കൃഷ്ണ രാജപുരം) എന്നാ സ്റ്റേഷനില്‍ ഇറങ്ങുക ( ചില ട്രെയിനുകള്‍ വൈറ്റ് ഫില്ഡ്ല്‍ നിര്‍ത്താറുണ്ട്അവിടെ ഇറങ്ങുക) കൃഷ്ണ രാജ പുരം റയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തിറങ്ങിയാൽ മെയിൻ റോഡിൽ നിന്നു തന്നെ നിങ്ങൾക്ക് ബസ് ലഭിക്കും.കഴിവതും ഓട്ടോറിക്ഷ ഒഴിവാക്കുക, യഥാർത്ഥ നിരക്കിൽ നിന്നും 10 -20 ഇരട്ടിയാണ് സാധാരണ ഓട്ടോറിക്ഷക്കാർ ഇവിടങ്ങളിലെല്ലാം ഈടാക്കുന്നത്.

3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.

4 ) പുലർച്ചെതന്നെ അവിടെ വരി (ക്യൂ) ആരംഭിക്കും,ആയതിനാൽ ഒരുദിവസം മുമ്പേ വരുന്നത് ആണ് ഉചിതം.

5 )ഹാർട്ടിന്റെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ വരികൾ ആണ് ഉള്ളത്.അത് പ്രത്യേകം ശ്രദ്ധിക്കുക.

6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും.

7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും (X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടത് അത്യാവശ്യമാണ്.

8 )രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.(ആധാർ കാർഡും നിർബന്ധമാണ് )

9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും,ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും.
അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും.ആ തീയതിയിൽ അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും.

10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും
പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്.

11 ) ഭക്ഷണം, മരുന്ന്,മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.

12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്.

13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷങ്ങൾ വാങ്ങുന്ന ചികിത്സകളും,സർജറിയും
ഇവിടെ പൂർണ്ണ സൗജന്യമാണ്.

14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്.അപ്പോൾ അതിൻറെതായ പവിത്രതയോടും,ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

15 ) ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്.

ഉപകാരപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ സഹായിക്കുക🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Address

Payyannur
Payyannur

Telephone

+919497231285

Website

Alerts

Be the first to know and let us send you an email when Fat 2 Fit 'N' Fast posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share