Eve child development center

Eve child development center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Eve child development center, Medical and health, eve child development center, Punalur.

20/08/2026

കുട്ടികളിലെ വാശി കുറയ്ക്കാൻ ഈ 3 പ്രധാന തെറ്റുകൾ ഒഴിവാക്കാം!

പലപ്പോഴും നമ്മൾ അറിയാതെ ചെയ്യുന്ന ചില തെറ്റായ രീതികളാണ് കുട്ടികളുടെ വാശി കൂട്ടുന്നത്. അവ ഏതൊക്കെയാണെന്ന് അറിയാം:

➧ ഓവർ എക്സ്പ്ലെയിനിംഗ് (Over-Explaining): കുട്ടികളോട് കാര്യങ്ങൾ എപ്പോഴും വലിയ വിശദീകരണങ്ങൾ നൽകി പറയാതിരിക്കുക. കാര്യങ്ങൾ ലളിതമായി പറഞ്ഞു മനസ്സിലാക്കുക.
➧ കൃത്യതയില്ലാത്ത അതിരുകൾ (Restrictions & Boundaries): വീടുകളിൽ ഓരോരുത്തരും ഓരോ രീതിയിൽ നിയന്ത്രണങ്ങൾ വെയ്ക്കുമ്പോൾ കുട്ടികൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു.
➧ "നോ" എന്നാൽ "നോ" തന്നെ (No Means No): ഒരു കാര്യത്തിന് 'പാടില്ല' എന്ന് പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുക. പിന്നീട് 'ശരി' എന്ന് മാറ്റിക്കൊടുത്താൽ കുട്ടികൾ വാശിയിലൂടെ കാര്യങ്ങൾ നേടിയെടുക്കാൻ പഠിക്കും.

📞 +91 79077 31605
📧 [email protected]

18/08/2026

നിങ്ങൾ കുഞ്ഞുങ്ങൾക്ക് വാങ്ങി നൽകുന്ന കളിപ്പാട്ടങ്ങൾ അവരുടെ വളർച്ചയെ ദോഷകരമായി ബാധിക്കുന്നുണ്ടോ?
ഗ്ലാസ് മാഗ്നെറ്റിക് ടോയ്സ്, ടോയ് ഫോണുകൾ, ബേബി വാക്കറുകൾ, അമിത ശബ്ദവും വെളിച്ചവുമുള്ള കളിപ്പാട്ടങ്ങൾ, ഗൺ/വാൾ ടോയ്സ് എന്നിവ കുട്ടികളിൽ പരിക്കുകൾക്കും, സ്ക്രീൻ ആകർഷണത്തിനും, ഉറക്കമില്ലായ്മയ്ക്കും, അഗ്രസീവ് സ്വഭാവത്തിനും കാരണമായേക്കാം.

📞 +91 79077 31605
📧 [email protected]

17/08/2026

കുട്ടികളിലെ Growth and Development ഒന്നാണോ അതോ വ്യത്യസ്തമാണോ എന്ന ആശങ്കയിലാണോ നിങ്ങൾ?
എന്നാൽ ഒട്ടും തന്നെ ആലോചിക്കേണ്ട രണ്ടും രണ്ടാണ്. ഉയരവും ഭാരവും മാത്രം പോരാ, കുട്ടികളുടെ ചിന്താശേഷി, സംഭാഷണ ശൈലി, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, വികാരങ്ങളെ കൈകാര്യം ചെയ്യൽ എന്നിവ കൃത്യസമയത്ത് മെച്ചപ്പെടുന്നുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ പരിപൂർണ്ണമായ Develoment ന് അനുയോജ്യമായ നല്ലൊരു അന്തരീക്ഷം വീട്ടിലും ചുറ്റുപാടിലും ഒരുക്കി കൊടുക്കാം.

📞 Call us today: +91 79077 31605
📧 [email protected]

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ
15/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ

മുത്തശ്ശീമുത്തശ്ശന്മാർ പറയുന്ന കഥകൾ നിങ്ങളുടെ കുട്ടിയുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചയെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട...
14/08/2026

മുത്തശ്ശീമുത്തശ്ശന്മാർ പറയുന്ന കഥകൾ നിങ്ങളുടെ കുട്ടിയുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചയെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
വെറും വിനോദത്തിനപ്പുറം, തലമുറകളായി കൈമാറിവരുന്ന ഇത്തരം കഥകൾ കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും, കുട്ടികളുടെ ചിന്താശേഷിയും ഭാഷാ വൈദഗ്ധ്യവും വർദ്ധിപ്പിക്കാനും, നല്ല മൂല്യങ്ങളും വൈകാരിക സുരക്ഷിതത്വവും നൽകാനും സഹായിക്കുന്നു. പേടിപ്പെടുത്തുന്ന കഥകൾ ഒഴിവാക്കി, കുട്ടികളെക്കൂടി കഥയുടെ ഭാഗമാക്കിക്കൊണ്ട് സംസാരിക്കുമ്പോൾ അവരിൽ ആശയവിനിമയ ശേഷിയും അറിവും വികസിക്കുന്നു.

📞 +91 79077 31605
📧 [email protected]

താരാട്ട് പാടുന്നത് കുഞ്ഞിനെ ഉറക്കാൻ മാത്രമുള്ള ഒരു വഴിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരു താരാട്ടുപാട്ട് വെറുമൊരു ഉറക്കപ്...
13/08/2026

താരാട്ട് പാടുന്നത് കുഞ്ഞിനെ ഉറക്കാൻ മാത്രമുള്ള ഒരു വഴിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഒരു താരാട്ടുപാട്ട് വെറുമൊരു ഉറക്കപ്പാട്ടല്ല, മറിച്ച് കുഞ്ഞിൻ്റെ മസ്തിഷ്ക വളർച്ചയ്ക്കും ഭാഷാ വികസനത്തിനും മാതാപിതാക്കളുമായുള്ള ഇമോഷണൽ ബോണ്ടിംഗിനും സഹായിക്കുന്ന മനോഹരമായ ഒരു അനുഭവം കൂടിയാണ്.

📞 +91 79077 31605
📧 [email protected]

Maveli Magic is here!ചിരിയും കളിയും ആഘോഷവും നിറഞ്ഞൊരു ഓണദിനത്തിനായി റെഡിയാണോ? 📅 15 August 2026 | ⏰ 9:30 AM📍 SP Auditoriu...
13/08/2026

Maveli Magic is here!
ചിരിയും കളിയും ആഘോഷവും നിറഞ്ഞൊരു ഓണദിനത്തിനായി റെഡിയാണോ?

📅 15 August 2026 | ⏰ 9:30 AM
📍 SP Auditorium, Adukalammoola

ഈ ഓണം ഒന്ന് വേറെ ലെവൽ ആക്കാം!

മാതാപിതാക്കളുടെ പ്രീതിയും അംഗീകാരവും മാത്രം നേടാൻ ശ്രമിക്കുന്ന കുട്ടികൾ സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്നുപറയാൻ മ...
12/08/2026

മാതാപിതാക്കളുടെ പ്രീതിയും അംഗീകാരവും മാത്രം നേടാൻ ശ്രമിക്കുന്ന കുട്ടികൾ സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്നുപറയാൻ മടിക്കുകയും, മറ്റുള്ളവരോട് 'No' പറയേണ്ടിടത്ത് 'Yes' എന്ന് പറയേണ്ടിവരുന്ന സമ്മർദ്ദത്തിലാവുകയും ചെയ്യുന്നു. കുട്ടികളെ എപ്പോഴും അനുസരണയുള്ള യന്ത്രങ്ങളാക്കുന്നതിന് പകരം, സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും തെറ്റുകളിൽ നിന്ന് പഠിക്കാനും സ്വാതന്ത്ര്യം നൽകി വളർത്തുകയാണ് വേണ്ടത്.

📞 +91 79077 31605
📧 [email protected]

കുട്ടി പഠിച്ച കാര്യങ്ങൾ ഓർമ്മയിൽ നിൽക്കുന്നില്ലേ?പഠിച്ചിട്ട് മറക്കുന്നത് പല കുട്ടികളും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്.ശ...
11/08/2026

കുട്ടി പഠിച്ച കാര്യങ്ങൾ ഓർമ്മയിൽ നിൽക്കുന്നില്ലേ?
പഠിച്ചിട്ട് മറക്കുന്നത് പല കുട്ടികളും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്.ശരിയായ പഠനശീലം, ചെറിയ ഇടവേളകൾ, distraction കുറയ്ക്കൽ, revision, quiz & games പോലുള്ള ലളിതമായ techniques എന്നിവ കുട്ടിയുടെ memoryയും learning abilityയും മെച്ചപ്പെടുത്താൻ സഹായിക്കും.

📞 +91 79077 31605
📧 [email protected]

Kids Memory Tips | Child Learning Tips | Learning Skills | Child Development | Child Rehabilitation | Child Psychology

നിങ്ങളുടെ കുട്ടി വളരെ Restless ആണെന്ന പരാതി കേട്ട് മടുത്തോ? ഒരിടത്തും ശാന്തമായി ഇരിക്കാൻ കഴിയാതിരിക്കുക, ശ്രദ്ധ കേന്ദ്രീ...
10/08/2026

നിങ്ങളുടെ കുട്ടി വളരെ Restless ആണെന്ന പരാതി കേട്ട് മടുത്തോ? ഒരിടത്തും ശാന്തമായി ഇരിക്കാൻ കഴിയാതിരിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുക, പെട്ടെന്ന് ദേഷ്യപ്പെടുക എന്നിവ വെറുമൊരു വാശിയല്ല. ശരിയായ വൈകാരിക പിന്തുണയും വിദഗ്ദ്ധ പരിചരണവും നൽകി നിങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം.

📞 +91 79077 31605
📧 [email protected]

Address

Eve Child Development Center
Punalur
691305

Alerts

Be the first to know and let us send you an email when Eve child development center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share