29/07/2026
പാറ്റാരാഷ്ട്രത്തിലെ ആത്മഹത്യകളെപ്പറ്റി മനഃശാസ്ത്രജ്ഞൻ
(ഞാൻ AI അല്ല )
ഈ പാറ്റപ്രക്ഷോഭാകാലത്തു മശാസ്ത്രജ്ഞർ മാത്രം പണ്ഡിതാഅഭിപ്രായംപറയാതിരിക്കാൻപാടില്ലല്ലോ.
സത്യം പറഞ്ഞാൽ പ്ലസ് ടു മാത്രം കഴിഞ്ഞ മക്കൾ കണ്മുന്നിൽ മരിച്ചു വീഴുന്നത് കണ്ടു നിൽക്കുക വളരെ വലിയ ദുരന്തമാണെന്ന് പറഞ്ഞാൽ ഒട്ടും പോര.
ഈ നീട്ടു പരീക്ഷ കാരണം ജീവിതം തുലയുക മരിച്ച കുട്ടികളുടെ കുടുംബങ്ങൾ മാനസിക ആഘാതത്തിൽ ഈ ജീവിതം ജീവിച്ചു തീർക്കേണ്ടി വരിക. എന്തൊരു അവസ്ഥയാണിത്.
ഓരോ ദിവസവും കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് ഏതോ സാധാരണ കാര്യംപോലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു പോകുന്നുണ്ടായിരുന്നു. മനശാത്രജ്ഞരുൾപ്പടെയുള്ള മനുഷ്യർ നിസ്സഹായരായി നോക്കിനിന്നു.
ഈ പരീക്ഷ റദ്ദാക്കുമ്പോൾ കുട്ടികൾ വരെ സമ്മർദ്ദത്തിലാകുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇനിയും കടുത്ത പരീക്ഷാ പരീക്ഷണത്തിലൂടെ കടന്നുപോക്ക് അസ്സാധ്യമായി തോന്നുകയും അതൊരു ആഘാതത്തിന്റെ അവസ്ഥയിൽ പല കുട്ടികളെയും കൊണ്ടെത്തിക്കുകയും ചെയ്തു.
പക്ഷെ ഈ കുട്ടികളുടെ വീട്ടുകാർക്ക് ഇതിനെക്കുറിച്ചുള്ള ബോധ്യക്കുറവ് ഉണ്ടാവുകയോ, ജാഗ്രതയില്ലായ്‌മ ഉണ്ടാവുകയോ അല്ലെങ്കിൽ ജീവിത സാഹചര്യങ്ങൾ അങ്ങനെയായി പോവുകയോ ഒക്കെ ആയിപ്പോയിരിക്കാം
ഇങ്ങനെയൊരു സാധ്യത ആർക്കും മുൻകൂട്ടിക്കാണാനാവുന്നതേയുള്ളൂ.
ഇതൊരു ദുരന്തമായി കരുതി
ഗവണ്മെന്റുൾപ്പടെ സത്വര സാന്ത്വന നടപടികളെടുക്കുകയും വീട്ടുകാരെ ജാഗ്രതപ്പെടുത്തുകയും അടിയന്തിര സഹായം, പിന്തുണ ഇവയൊക്കെ ഉറപ്പാക്കുകയും ചെയ്തെങ്കിൽ കുറേപ്പേരെ എങ്കിലും രക്ഷിക്കാമായിരുന്നു.
നമ്മൾ ഒട്ടും ജാഗ്രത പാലിച്ചില്ല. വളരെ താമസിച്ചുപോയി. ജീവനുകൾ പൊലിയാൻ കാത്തിരുന്നപോലെ.
ഇപ്പോൾ കിട്ടുന്ന ഒരു കോടി അവരുടെ ആഘാതം കുറക്കില്ല.
പക്ഷെ ചില പണ്ഡിത നിരീക്ഷകരും, ചില സ്ഥിര പ്രാസംഗികരും വിളിച്ചുകൂവിയ ഏറ്റവും അസഹിഷ്ണുതാപരമായ കാര്യം ഈ കുട്ടികൾ മനോദൗർബല്യമുള്ളവരും, അശക്തരും, മാനസികനില ശരിയല്ലാത്തവരും ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ്.ഇത് പറഞ്ഞ ആളുകളുടെ മാനസികാവസ്ഥ ശരിക്കും പരിശോധിക്കേണ്ടതാണെന്നാണ് ഈ മനശാസ്ത്രജ്ഞന്റെ അഭിപ്രായം.
രാഷ്ട്രീയ തിമിരം, മതാന്ധത എന്നിവയും ഒരുതരം രോഗമാണ്.
എന്തായാലും ഇന്ത്യയിൽ യുവതയുടെ പുതിയ ശക്തി ഉദയം കൊണ്ടു എന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാണ്.
അവർ ചെയ്ത കാര്യങ്ങളിൽ എന്ത് പോരായ്മ ഉണ്ടെങ്കിലും അവർ ചെയ്തത് ശരിയാണ്, അവർ ശക്തരാണ്.അവർ രാഷ്ട്രീയമായോ,മതപരമായോ ഒന്നിനും സ്വാധീനിക്കപ്പെട്ടില്ല.
ശ്രദ്ധിക്കേണ്ട പ്രധാനകാര്യം അവർ അനാവശ്യമായ വെറുപ്പോ വിദ്വേഷമോ നിലവിലുള്ള ഭരണത്തോട് കാണിച്ചില്ല എന്നതാണ്.വ്യക്തമായും ലക്ഷ്യബോധത്തോടെ അവരുടെ അവകാശങ്ങൾ, നീതി, ഉത്തരവാദിത്വം ഇവക്കുവേണ്ടിയാണ് നിലകൊണ്ടത്.ആ വ്യക്തതയും ലക്ഷ്യബോധവും, ആത്മാർത്ഥതയും ഉള്ളതുകൊണ്ട് അവർക്കു അതിൽ ഉത്തരവാദപ്പെട്ട വലിയ ശക്തമായ ഭരണകൂടത്തെ പിടിച്ചുകുലുക്കാനും, ജാഗ്രതയോടെ കൂടുതൽ ഉ ത്തരവാദിത്വത്തോടെ മാത്രം ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനും നിർബന്ധിതരാക്കി.
ഇവിടം കൊണ്ടവസാനിപ്പിക്കരുത് കുട്ടികളെ. നിങ്ങൾ മുന്നോട്ടു പോകണം നിങ്ങളുടെ കാഴ്ചപ്പാടുകളെ ഇനിയും പരിഷ്കരിച്ചു ശക്തിപ്പെടുത്തുക.
പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടിയുണ്ട്. ഇവിടത്തെ ചരിത്രം പഠിക്കണം നിങ്ങൾ. ഇതുവരെ നടന്ന കാര്യങ്ങളെല്ലാം തെറ്റാണെന്നോ, മോശമാണെന്നോ ധരിക്കരുത്. ശക്തന്മാരും, ത്യാഗികളും ഭരണാധിപരും എല്ലാം ഇന്ത്യയെ എല്ലാ അർത്ഥത്തിലും സമ്പന്നമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരെ ആദരിച്ചു, പഠിക്കാനുള്ളത് പഠിച്ചു, തള്ളാനുള്ളത് തള്ളി പുതിയകാലത്തിലേക്കു മുന്നേറുക. ഓർക്കുക നിങ്ങളും പഴയതാവും. അന്ന് നിങ്ങൾ ചരിത്രത്തിൽ തിളങ്ങിനിൽക്കുക
ചെയ്തത് ശരിയാണെന്നു സ്വയം ബോധ്യപ്പെടുത്തുക.
സ്നേഹത്തോടെ
Dr Satheesh Nair S
Clinical Psychologist