Santhigiri Medical Services

Santhigiri Medical Services Spread all over India and overseas, Santhigiri Ashram runs 50 Hospitals

Santhigiri Health care follows the “Nava Arogya Dharma Sidhantham “ of Navajothisree Karunakara Guru under which the Ayurveda and Siddha system of Medicines are integrated.

ശാന്തിഗിരി 'സൗഖ്യം കർക്കിടകം' പദ്ധതിക്ക് തുടക്കമായിതിരുവനന്തപുരം : കേരളത്തിന്റെ പാരമ്പര്യ കർക്കിടക ചികിത്സയുടെ ഗുണഫലങ്ങള...
13/06/2026

ശാന്തിഗിരി 'സൗഖ്യം കർക്കിടകം' പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം : കേരളത്തിന്റെ പാരമ്പര്യ കർക്കിടക ചികിത്സയുടെ ഗുണഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നാട്ടറിവുകൾ ശേഖരിച്ച് ആധുനിക ലോകത്തിന് ലഭ്യമാക്കുന്നതിനും വർഷകാലത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനും ആയി ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ രൂപം കൊടുത്ത 'സൗഖ്യം കർക്കിടകം' എന്ന ആയുർവേദ ആരോഗ്യ സംരക്ഷണ പദ്ധതി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വെച്ച് ശാന്തിഗിരി മെഡിക്കല്‍ സര്‍വ്വീസസ് ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ മനോജ് ഡി, മോഹന്‍ദാസ് കെ.പി., സീനിയര്‍ മാനേജര്‍ രാജീവ് എസ്.ജി. എന്നിവര്‍ ശാന്തിഗിരി ഔഷധ കഞ്ഞി കിറ്റ് മന്ത്രിയ്ക്ക് കൈമാറി.

സൗഖ്യം കര്‍ക്കിടത്തിന്റെ ഭാഗമായി കർക്കിടക ചികിത്സകളെക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാറുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണം, ആരോഗ്യ സംരക്ഷണത്തിനായുള്ള ഔഷധക്കൂട്ടുകൾ അടങ്ങിയ കർക്കിടക കഞ്ഞി വിതരണം എന്നിവ സൗഖ്യം കർക്കിടകം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

മൺമറഞ്ഞുപോയ പാരമ്പര്യ ചികിത്സ അറിവുകളെ സംരക്ഷിക്കുകയും പുതിയ തലമുറയിലേക്ക് പകരുകയും അതുവഴി ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് സൗഖ്യം കർക്കിടകം പദ്ധതിയുടെ ലക്ഷ്യം എന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.

ഫോട്ടോ : ശാന്തിഗിരി 'സൗഖ്യം കർക്കിടകം' ആയുർവേദ ആരോഗ്യ സംരക്ഷണ പദ്ധതി ആരോഗ്യമന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

Address

Thiruvananthapuram
695589

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919895370246

Alerts

Be the first to know and let us send you an email when Santhigiri Medical Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Santhigiri Medical Services:

Shortcuts

Share