Dr Zain's Homeopathy

Call Directions

Dr Zain's Homeopathy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Zain's Homeopathy, Alternative & holistic health service, Opposite Sharjah Co-Op Society/Business Link Building/Al Khalidia Street/Sharjah, Sharjah.

26/03/2023
09/07/2020

"ആർസനിക് ആൽബ്" നെ ആർക്കാണ് പേടി !!!

ആർസനികം ആൽബം കോവിഡിനെ തുരത്തുമോ ?" എന്ന തലക്കെട്ടിൽ" ഡോ: അരുൺ മംഗലത്ത് എഴുതിയ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടു.
നല്ല ഗംഭീരമായ, മുഴക്കമുള്ള ചോദ്യമാണ് ഡോക്ടർ ഉയർത്തിയത്.
ആമുഖമായി പറയട്ടെ,
അങ്ങനെ സംഭവിച്ചാൽ, അതെ ആർസനികം ആൽബം കോവിഡിനെ തുരത്തുന്നതിൽ വിജയിച്ചാൽ അത് കണ്ട് നെഞ്ച്പൊട്ടി കരയുന്ന ഒരേയൊരു വിഭാഗമമേ ഈ ഭൂമിമലയാളത്തിലുള്ളൂ.
അതാരാണെന്നും മാലോകർക്കൊക്കെ ഇപ്പോൾ വ്യക്തമായി അറിയാം.
അവരല്ലാത്ത മുഴുവൻ മനുഷ്യ ജീവികളും അതിൽ ആശ്വാസത്തിന്റെ നെടുവീർപ്പിടുന്നവരായിരിക്കും.
അത്രയധികമുണ്ട് ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടതകൾ;
രോഗഭീതിയാലും ജീവനോപാധികളുടെ ഞെരുക്കത്താലും!!

വിഷയത്തിലേക്ക് വരാം.
"ആർസ് ആൽബ്" നെതിരെ കിട്ടാവുന്ന മുഴുവൻ കരുക്കളും ശേഖരിച്ച് ചിട്ടപ്പെടുത്തി അക്കമിട്ട് നിരത്തിയാണ് ഡോക്ടർ ഒരു ഭീകര ചിത്രം നിർമ്മിച്ചെടുക്കുന്നത്.
കാർ ബാറ്ററിയും ആയുധ നിർമ്മാണവും തുടങ്ങി നെപ്പോളിയന്റെ കൊല വരെ അതിനായി അദ്ദേഹം സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്!
കോളറയെ മറയാക്കി ആർസനിക്ക് ഉപയോഗിച്ച് കൊലപാതകങ്ങൾ നടത്തിയതു വരെ ഇതിനോട് ചേർത്ത് കെട്ടാൻ ശ്രമിക്കുന്നുണ്ട് ഒരു ഘട്ടത്തിൽ അദ്ദേഹം!!

ഇങ്ങനെ ആർസനിക് വിഷബാധയുടെ ഭീകര ചിത്രം വരച്ചുകാട്ടി വായനക്കാരെ ഭീതിയുടെ കൊടുമുടിയിൽ എത്തിച്ച ശേഷം
ഒടുവിൽ ഡോക്ടർ തന്നെ സമ്മതിക്കുന്നു "ഈ മരുന്ന് കഴിക്കുന്നത് കൊണ്ട് വിഷബാധ ഏൽക്കുമെന്ന് പേടിക്കേണ്ടതില്ല" എന്ന്.
അപ്പോൾപ്പിന്നെ ആർസ് ആൽബ് എന്ന നിരുപദ്രവ മരുന്നിനെ ഭീകരവൽകരിക്കാൻ എന്തിനാണ് ഡോക്ടർ ഇത്രയും അദ്ധ്വാനിച്ചത് എന്ന് വായനക്കാർ തീരുമാനിക്കട്ടെ.
"കൃത്യമായി ഉണ്ടാക്കിയതല്ലെങ്കിൽ സുരക്ഷ ഉറപ്പ് പറയാനാവില്ല" എന്ന ഭീഷണിയിൽ കാര്യം വ്യക്തമാണല്ലോ!

ചുരുക്കത്തിൽ രണ്ട് ചോദ്യങ്ങളേ ലേഖനത്തിൽ പ്രസക്തമായിട്ടുള്ളൂ.

ഒന്ന്, "പുതുതായി കണ്ടെത്തിയ ഒരു രോഗത്തിന് എങ്ങനെയാണ് പണ്ടേ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന ഒരു മരുന്ന് ഫലപ്രദമാണെന്ന് പറയുക?"

ഇത് ഒരുപാട് വട്ടം വിശദീകരിച്ചിട്ടുള്ളതാണ്.
എങ്കിലും ഒന്നു കൂടി ചുരുക്കിപ്പറയാം.

ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും വ്യക്തമായ ഒരു Drug Picture നിലവിലുണ്ട്.
ആരോഗ്യമുള്ളവരിൽ പരീക്ഷണാർത്ഥം മരുന്ന് കൊടുത്ത് induce ചെയ്യുന്ന ലക്ഷണങ്ങൾ മുതൽ Poisoning case കളിൽ നിന്ന് യാദൃശ്ചികമായി ലഭിക്കുന്ന ലക്ഷണങ്ങൾ വരെ വിപുലമായ ഒരു ശേഖരമാണ് മെറ്റീരിയ മെഡിക്കയിലെ ഓരോ Drug ന് കീഴിലും ഉള്ളത്.
ഈ Drug Picture രോഗിയിൽ പ്രകടമാകുന്ന symptom picture മായി ഒത്തുനോക്കി Match കണ്ടെത്തിയാണ് ഏത് രോഗത്തിനും ഹോമിയോപ്പതിയിൽ മരുന്ന് നിശ്ചയിക്കുന്നതെന്ന് ലളിതമായിപ്പറയാം.
അതുകൊണ്ട് തന്നെ പുതുതായി എന്ത് രോഗം കണ്ടെത്തിയാലും അതുമായി match ചെയ്യുന്ന ഒരു Drug Picture മെറ്റിരിയ മെഡിക്കയിൽ ഉണ്ടെങ്കിൽ ഫലപ്രദമായ ചികിത്സ സാധ്യമാണ്.
അതങ്ങ് ചൈനയിൽ കാണപ്പെട്ടാലും ഇവിടെയിരുന്നു കൊണ്ട് ലക്ഷണങ്ങൾ നോക്കി എന്തെങ്കിലുമൊക്കെ ചെയ്യാനാവും.
രോഗികളെ അടുത്ത് കിട്ടിയാൽ കൂടുതൽ കൃത്യതയോടെ ലക്ഷണങ്ങൾ അപഗ്രഥിച്ച് ചികിത്സയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കാനുമാവും.
ഇപ്പറഞ്ഞത് ഹോമിയോപ്പതിയെ അൽപം അടുത്തറിയാൻ അവസരം കിട്ടിയിട്ടില്ലാത്തവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നറിയാം.
അതവിടെ നിൽക്കട്ടെ.

രണ്ടാമത്തെ ചോദ്യം,
ഈ മരുന്ന് രോഗം മാറാനോ വരാതിരിക്കാനോ സഹായിക്കുമോ എന്ന ചോദ്യം; അത് ഡോക്ടർ അരുൺ മംഗലത്ത് ന്റെ മാത്രം ചോദ്യമല്ല.
ഇന്ന് കേരളം മുഴുവൻ, അല്ലാ, ഈ ലോകം മുഴുവൻ ചോദിക്കുന്ന/ ചോദിക്കേണ്ട ചോദ്യമാണത്!!
അതിനൊരു ഉത്തരം കണ്ടെത്താൻ ഇതിനേക്കാൾ നല്ലൊരു അവസരം ഇനിയെപ്പോഴാണ്!!!
എന്തെങ്കിലുമൊരു പ്രതിവിധിക്കായി ഏത് കച്ചിത്തുരുമ്പിലും രക്ഷ തേടുന്ന മനസ്സോടെ ലോകം നെട്ടോട്ടമോടുന്നു.
രോഗപീഢയും മരണവും മാത്രമല്ല, രോഗവ്യാപനം തടയാനുള്ള തത്രപ്പാടിൽ ജനജീവിതം തന്നെ സ്തംഭിച്ചു പോവുകയും ലോകത്തെ വമ്പൻ രാഷ്ട്രങ്ങളടക്കം സാമ്പത്തികമായി തകർന്നു പോവുകയും ചെയ്യുന്നു.
ഫലപ്രദമായ ചികിത്സയില്ലെന്നും വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഇനിയും സമയമെടുക്കുമെന്നും മുഖ്യധാരാ വൈദ്യശാസ്ത്രം കൈ മലർത്തുന്നു.

ഇതിങ്ങനെ ഒരു വശത്ത് നടക്കുമ്പോഴാണ് മറുവശത്ത് ഹോമിയോപ്പതി ഈ രോഗത്തിനെതിരെ ഫലപ്രദമാണെന്ന അവകാശവാദം ഉയരുന്നത്.
എങ്കിൽ പിന്നെ ഒന്നു പരീക്ഷിച്ചു നോക്കുകയല്ലേ സാമാന്യ യുക്തി!
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അതിനുള്ള അവസരം!?
ഹോമിയോപ്പതി ഏറ്റവും വ്യാപകവും വ്യവസ്ഥാപിതവുമായി നിലനിൽക്കുന്ന ഭൂപ്രദേശമാണ് കേരളം.
ലക്ഷങ്ങളാണ് അതിനെ ആശ്രയിക്കുന്നത്!
പതിനായിരങ്ങളാണ് ബിരുദധാരികളായ പ്രാക്ടീഷണർമാർ!
നൂറുകണക്കിനാണ് വർഷംതോറും പഠിച്ചിറങ്ങുന്നവർ!
അതിനായി സർക്കാർ നേരിട്ട് തന്നെ കോളേജുകൾ നടത്തുന്നു.
സ്വകാര്യ മേഖലയിലും കേരളത്തിന് വെളിയിലും പോയി പഠിക്കുന്നവർ വേറെയും!!

ഈ ചികിത്സാർത്ഥം സർക്കാർ ഒരു വകുപ്പ് തന്നെ നിലനിർത്തിയിരിക്കുന്നു.
വകുപ്പിന് കീഴിൽ ആയിരത്തിലധികം ചികിത്സാ കേന്ദ്രങ്ങളും ഡോക്ടർമാരും അനുബന്ധ സംവിധാനങ്ങളും!!
വർഷംതോറും കോടികളാണ് ഇതിന് വേണ്ടി സർക്കാർ ചെലവിടുന്നത് !!
ഇതെല്ലാമുള്ള ഈ കേരളത്തിൽ തന്നെയല്ലേ ഈ അവകാശവാദമൊന്ന് പരീക്ഷിച്ച് നോക്കാൻ ഏറ്റവും ഉചിതം!!!

*ഇങ്ങനെയൊരു പരീക്ഷണം നടത്താൻ ഏറെ സമ്പത്തും അദ്ധ്വാനവുമൊന്നും ആവശ്യമില്ല.*
*റിസ്ക് ഗ്രൂപ്പിൽ പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഈ ആർസനികം ആൽബം ഒന്നു കൊടുത്തു നോക്കാമെന്ന് തീരുമാനിച്ചാൽ മതി.*
*പോസിറ്റീവ് കേസുകളിൽ ഇപ്പോഴുള്ള എല്ലാ നിയന്ത്രണങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ ഹോമിയോ ചികിത്സ നൽകാൻ തീരുമാനിച്ചാൽ മതി.*
*ഈ മഹാമാരിക്കാലത്താണോ പരീക്ഷണം നടത്തുന്നത് എന്ന് ചോദിക്കാൻ വരട്ടെ,*
*ഇതിനേക്കാൾ അപകടം പിടിച്ച എല്ലാ പരീക്ഷണങ്ങളും കോവി ഡ് ചികിത്സയിൽ നടക്കുന്നുണ്ട്.*
[ അല്ലെങ്കിലും ഹോമിയോ മരുന്ന് അപകടകാരിയാണെന്ന് വിമർശകർ പോലും പറയുന്നില്ലല്ലോ]

ഇതൊരവസരമാണ്.
എല്ലാ വ്യാജ അവകാശ വാദങ്ങളെയും തുറന്നു കാട്ടാനുള അവസരം!
ഈ അവസരം ഉപയോഗപ്പെടുത്താനാണല്ലോ വിമർശകരും ശ്രമിക്കേണ്ടത്.
ഈ അവകാശവാദം വ്യാജമാണെന്നും ഹോമിയോപ്പതി ഒരു കപട ശാസ്ത്രമാണെന്നും തെളിഞ്ഞാൽ ഒരുപാടൊന്നും അദ്ധ്വാനിക്കാതെ ഇതിനെ ചുരുട്ടിക്കെട്ടി ചവറ്റുകൂനയിലെറിയാമല്ലോ.
ഇങ്ങനെയൊരു കപടശാസ്ത്രത്തെ തീറ്റിപ്പോറ്റാൻ സർക്കാർ ചെലവിടുന്ന കോടികൾ ലാഭിക്കാമല്ലോ.
ഈ വകുപ്പിൽ ശമ്പളം പറ്റുന്ന ആയിരങ്ങളെ അതിഥി തൊഴിലാളികൾ നാടുവിട്ട ഒഴിവിൽ വാർക്കപ്പണിക്ക് ഉപയോഗപ്പെടുത്താമല്ലോ .....

ഇങ്ങനെയൊരു സുവർണ്ണാവസരം ഒത്തുവന്നിട്ടും ഒരു പരീക്ഷണത്തിലൂടെ കല്ലും നെല്ലും വേർതിരിക്കുന്നതിന് പകരം ആളുകളിൽ ഭീതി പരത്തി, ആശയക്കുഴപ്പമുണ്ടാക്കി പുകമറ തീർക്കാൻ എന്താണിത്ര ഉൽസാഹം!!
അങ്ങനെയൊരു പരീക്ഷണത്തെ ഇവിടെ ആരൊക്കെയാണ് ഭയപ്പെടുന്നത് !!!

ഡോ.കെ എ അബ്ദുൽ റഹീം
ചീഫ് മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്

Address

Opposite Sharjah Co-Op Society/Business Link Building/Al Khalidia Street/Sharjah
Sharjah

Opening Hours

Monday 10:00 - 21:00
Tuesday 10:00 - 21:00
Wednesday 10:00 - 21:00
Thursday 10:00 - 21:00
Friday 10:00 - 21:00
Saturday 10:00 - 21:00
Sunday 10:00 - 21:00

Telephone

+971522775005

Website

Alerts

Be the first to know and let us send you an email when Dr Zain's Homeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share