Jeevadhara Kalari / ജീവധാര കളരി

Jeevadhara Kalari / ജീവധാര കളരി Thakan kalari,Kadinayogam,Varmakalai Ayurveda Siddha Kalari Marma chikitsa,since-1984

വില്ലിന്റെ നാട്ടിലെ ധനുർ യോദ്ധാക്കൾ -പുരാതന ചേരരുടെ ധനുർവിദ്യാ പാരമ്പര്യം . കരുവാൻമാർ നിർമ്മിച്ചിരുന്ന കാരിരുമ്പിൻ്റെ അമ...
12/09/2026

വില്ലിന്റെ നാട്ടിലെ ധനുർ യോദ്ധാക്കൾ -പുരാതന ചേരരുടെ ധനുർവിദ്യാ പാരമ്പര്യം . കരുവാൻമാർ നിർമ്മിച്ചിരുന്ന കാരിരുമ്പിൻ്റെ അമ്പിൻ മുനകൾ ......
പുരാതന തമിഴകത്തിന്റെ സൈനികചരിത്രത്തിൽ വില്ലിനും അമ്പിനും അസാധാരണമായ പ്രാധാന്യമുണ്ടായിരുന്നു. അതിൽ ചേരരുടെ സ്ഥാനം അത്യുന്നതമാണ്. കാരണം വില്ലും അമ്പും ചേര രാജവംശത്തിന്റെ തന്നെ പ്രതീകമായിരുന്നു. പുരാതന ചേര നാണയങ്ങളിലും വില്ലും അമ്പും കാണപ്പെടുന്നു.
ഇത് ഒരു അലങ്കാരചിഹ്നം മാത്രമായിരുന്നോ, അതോ ചേരരുടെ യഥാർത്ഥ സൈനികശക്തിയുമായി ബന്ധപ്പെട്ടതായിരുന്നോ? സംഘകാല സാഹിത്യവും ദക്ഷിണേന്ത്യയിലെ പുരാവസ്തുതെളിവുകളും ചേർത്ത് പരിശോധിക്കുമ്പോൾ രണ്ടാമത്തെ സാധ്യതയ്ക്കാണ് കൂടുതൽ മുൻതൂക്കം ലഭിക്കുന്നത്.

ചേരരുടെ രാജചിഹ്നം തന്നെ വില്ലായിരുന്നു

ചേരരാജാക്കന്മാരുടെ സൈനികസംസ്കാരത്തിൽ വില്ലിന്റെ പ്രാധാന്യത്തിന് ഏറ്റവും ശക്തമായ പ്രതീകാത്മക തെളിവ് അവരുടെ രാജചിഹ്നമാണ്.
ചോളരുടെ ചിഹ്നം പുലിയും പാണ്ഡ്യരുടെ ചിഹ്നം മീനും ആയിരുന്നപ്പോൾ, ചേരരുടെ പ്രധാന dynastic emblem വില്ലും അമ്പുമായിരുന്നു. ചേര നാണയങ്ങളിലും ഇത് പ്രത്യക്ഷപ്പെടുന്നു. ഇത്തരം ചേര നാണയങ്ങൾ ഈജിപ്തിലും യൂറോപ്പിലും നിന്ന് കണ്ടെടുത്തിട്ടുണ്ട് .
ചേരരാജാക്കന്മാരെ കേന്ദ്രീകരിച്ചുള്ള പതിറ്റുപ്പത്ത് എന്ന കൃതി തന്നെ യുദ്ധവും രാജാധികാരവും പ്രമേയമാക്കിയ പ്രധാന സംഘകാല സമാഹാരമാണ്. അതിലെ കവിതകൾ ചേര രാജാക്കന്മാരുടെ സൈനികവീര്യത്തെ നിരന്തരം പ്രതിപാദിക്കുന്നു.
അതിനാൽ ചേരരുടെ വില്ല് ഒരു സാധാരണ വേട്ട ആയുധമെന്നതിലുപരി രാജകീയ-സൈനിക തിരിച്ചറിയലിന്റെ ഭാഗമായിരുന്നു എന്ന് പറയാം.

സംഘകാല തമിഴ് സമൂഹത്തിൽ യുദ്ധത്തിന് ഉപയോഗിച്ചിരുന്ന പ്രധാന ആയുധങ്ങളിൽ വാൾ, കുന്തം, വേൽ, പരിച, വില്ല്, അമ്പ് എന്നിവ ഉൾപ്പെട്ടിരുന്നു. സൈന്യത്തിന് infantry, cavalry, elephant corps, chariot വിഭാഗങ്ങൾ ഉണ്ടായിരുന്നുവെന്നും പരമ്പരാഗത വിവരണങ്ങളിൽ കാണാം.
ഇവയിൽ വില്ലിന്റെ പ്രത്യേകത, ദൂരത്തിൽ നിന്ന് ആക്രമിക്കാൻ കഴിയുന്ന ആയുധം എന്നതായിരുന്നു.
അമ്പെയ്ത്ത് ഒരു യോദ്ധാവിന്റെ വ്യക്തിഗത കഴിവ് മാത്രമല്ല; ഇരുമ്പ് സംസ്കരണവും മരപ്പണി, string-making, arrow-making തുടങ്ങിയ നിരവധി സാങ്കേതികവിദ്യകളുടെ കൂട്ടായ ഫലമായിരുന്നു.

ഇരുമ്പ് അമ്പുതലകൾ — യഥാർത്ഥ പുരാവസ്തു തെളിവ് -

ഇവിടെയാണ് സാഹിത്യത്തിൽ നിന്ന് പുരാവസ്തു ശാസ്ത്രത്തിലേക്ക് കടക്കുന്നത്.

ദക്ഷിണേന്ത്യയിലെ Iron Age–Early Historic കാലഘട്ടങ്ങളിൽ ഇരുമ്പ് ആയുധങ്ങളുടെ വ്യാപകമായ ഉപയോഗത്തിന് ശക്തമായ തെളിവുകളുണ്ട്. വാൾ, കുന്തം, spearhead, knife എന്നിവയ്ക്കൊപ്പം അമ്പുതലകളും ( arrowheads)-ഉം ധാരാളം ലഭിച്ചിട്ടുണ്ട്.തമിഴ്നാട്ടിലെ പുരാവസ്തു റിപ്പോർട്ടുകളിൽ അമ്പുതലകൾ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രധാന പ്രശ്നം, അമ്പിന്റെ മര shaft- ഉും വില്ലും ജൈവവ സ്തുക്കളായതിനാൽ സാധാരണയായി മണ്ണിനടിയിൽ നിലനിൽക്കാത്തതാണ്. അതിനാൽ ഇരുമ്പ് arrowhead-കളാണ് പുരാതന archery-യുടെ പ്രധാന ഭൗതിക തെളിവുകളിൽ ഒന്ന്. ചില ഖനനങ്ങളിൽ arrowhead കളിൽ മരത്തിന്റെ fiber-ന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്തിയിട്ടുണ്ട്.

അത് പറയുന്നത്, സംഘകാലത്തിന് മുമ്പും അതിന്റെ കാലത്തും ദക്ഷിണേന്ത്യയിൽ metal-tipped projectile technology നിലനിന്നിരുന്നുവെന്നതാണ്
ചേരരുടെ ധനുർ സാങ്കേതിക -യെ മനസ്സിലാക്കണമെങ്കിൽ അവരുടെ ഇരുമ്പ് സാങ്കേതികവിദ്യയും നോക്കണം.തമിഴ്നാട്ടിലെ നിരവധി സ്ഥലങ്ങളിൽ നടത്തിയ പുതിയ radiometric പഠനങ്ങൾ Iron Age-ന്റെ കാലക്രമത്തെ കൂടുതൽ പിന്നോട്ടു നീക്കിയിട്ടുണ്ട്. Mayiladumparai ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ BCE മൂന്നാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലേക്കും അതിനുമുമ്പിലേക്കും ഇരുമ്പിന്റെ ഉപയോഗം സൂചിപ്പിക്കുന്ന തെളിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതായത് സംഘകാലം ആരംഭിക്കുന്ന സമയത്ത് തമിഴകത്തിലെ ഇരുമ്പുസാങ്കേതികവിദ്യ ഒരു പുതുമയല്ലായിരുന്നു. അതിന് പിന്നിൽ ദീർഘമായ ഒരു metallurgical tradition ഉണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രധാന നിഗമനം എത്തിചേരുന്ന ചേരരുടെ അമ്പുകൾക്ക് ഗുണമേന്മയുള്ള ഇരുമ്പ് arrowheads നിർമ്മിക്കാൻ ആവശ്യമായ സാങ്കേതിക അടിത്തറ തമിഴകത്തിൽ നിലവിലുണ്ടായിരുന്നു.

ഇന്നുവരെ ചേറരുടെ ഒരു യഥാർത്ഥ wooden war bow പൂർണ്ണരൂപത്തിൽ ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയിൽ മരം, തന്തു, bowstring തുടങ്ങിയ ജൈവവസ്തുക്കൾ ആയിരക്കണക്കിന് വർഷം സംരക്ഷിക്കപ്പെടുക വളരെ അപൂർവമാണ്.

അതുകൊണ്ട് മൂന്ന് സാധ്യതകൾ പരിഗണിക്കാം.

1. ശക്തമായ self bow

ഒറ്റതരം മരം ഉപയോഗിച്ചുള്ള വലിയ wooden bow ആയിരിക്കാം.

ഇത് സാങ്കേതികമായി ലളിതമാണെന്ന് കരുതേണ്ടതില്ല. മികച്ച hardwood, ശരിയായ taper, limb geometry, നീണ്ട draw length എന്നിവ ഉപയോഗിച്ചാൽ വളരെ ശക്തമായ bow നിർമ്മിക്കാം.

2. Laminated bow

വ്യത്യസ്ത മരക്കഷണങ്ങൾ ചേർത്ത് നിർമ്മിച്ച bow ആയിരിക്കാം.

ഇത്തരം നിർമ്മാണം ഒരു self bow-നെക്കാൾ സങ്കീർണ്ണമായിരിക്കും. എന്നാൽ ചേറർ ഇത് ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കുന്ന നേരിട്ടുള്ള തെളിവ് നിലവിലില്ല.

3. Composite bow

മരം, horn, sinew തുടങ്ങിയ വ്യത്യസ്ത വസ്തുക്കൾ ചേർന്ന composite bow ആയിരിക്കാം.

ഇത് സംഭവിച്ചിരുന്നെങ്കിൽ ചേറരുടെ bow technology വളരെ കൗതുകകരമായ തലത്തിലേക്ക് ഉയരും. പക്ഷേ ഇതിന് ഇപ്പോൾ നേരിട്ടുള്ള പുരാവസ്തുതെളിവില്ല.
അതിനാൽ composite bow ആയിരുന്നു എന്ന് ഉറപ്പിച്ചു പറയുന്നത് ചരിത്രപരമായി ശരിയാവില്ല .

പുരാതന ലോകത്ത് composite bow technology-യുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ചിലത് Scythian, Saka, Persian, Parthian പാരമ്പര്യങ്ങളിൽ നിന്നാണ്.

Horn + wood + sinew ഉപയോഗിച്ചിരുന്ന ഇത്തരം വില്ലുകൾക്ക് ഒരു വലിയ പ്രത്യേകത ഉണ്ടായിരുന്നു:

ചെറിയ വലിപ്പത്തിൽ തന്നെ വലിയ draw force.ഇത് കുതിരപ്പുറത്ത് യുദ്ധം ചെയ്യുന്ന വില്ലാളികൾക്ക് അത്യന്തം പ്രയോജനകരമായിരുന്നു.
ചേരരുടെ സാഹചര്യം വ്യത്യസ്തമായിരുന്നു. ചതുപ്പുകളും മലകളും നിറഞ്ഞ ചേരനാട്ടിൽ കുതിരകൾക്ക് യാതൊരു യുദ്ധ പ്രാധാന്യവും ഇല്ലായിരുന്നു .

ഒരു വലിയ wooden war bow ഉപയോഗിച്ചിരുന്നെങ്കിൽ അതിന്റെ പ്രധാന നേട്ടം
നീണ്ട draw length → വലിയ അമ്പ് → ഉയർന്ന kinetic energy
എന്നതായിരിക്കാം ചേരരുടെ ധനുസ്സിൻ്റെ guiding principle .വലിയ വില്ല്
ഇരുമ്പ് arrowheads മായിച്ചേരുമ്പോൾ ഒരു sophisticated projectile system രൂപപ്പെടുന്നു. ...

കരുവാൻമാരും യുദ്ധസാങ്കേതികവിദ്യയും

ദക്ഷിണ ഇന്ത്യയിലെ ഇരുമ്പുപണിക്കാർ — blacksmiths — സൈനിക സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായിരുന്നു.
വാൾ, കുന്തം, spearhead, arrowhead തുടങ്ങിയ ആയുധങ്ങൾ നിർമ്മിക്കാൻ ഉയർന്ന നിലവാരത്തിലുള്ള ആയസ സങ്കേതിക വിദ്യ ആവശ്യമായിരുന്നു.തമിഴകത്തിലെ വിവിധ പുരാവസ്തു കേന്ദ്രങ്ങളിൽ ഇരുമ്പുപകരണങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്; സമീപകാല പഠനങ്ങളും Sangam സമൂഹത്തിലെ metallurgical technology-യെ പ്രത്യേകം ചർച്ച ചെയ്യുന്നു.
ഇതിൽ നിന്ന് ഒരു പ്രധാന ചിത്രം ലഭിക്കുന്നു,ഒരു ശക്തമായ bow മാത്രം അല്ല, അതിനോടൊപ്പം ഉപയോഗിച്ച projectile-ന്റെ നിർമ്മാണവും ചേറരുടെ യുദ്ധസാങ്കേതികവിദ്യയുടെ ഭാഗമായിരുന്നു.

ചേറരുടെ പ്രധാന പ്രദേശം പശ്ചിമഘട്ടം, അതിന്റെ താഴ്വരകൾ, കാടുകൾ, നദീതടങ്ങൾ, തീരപ്രദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ഭൂമിശാസ്ത്രമായിരുന്നു.
ഇത്തരം ഭൂപ്രദേശങ്ങളിൽ ദൂരത്തുനിന്നുള്ള അമ്പെയ്ത്തിന് പല സൈനിക സാഹചര്യങ്ങളിലും പ്രാധാന്യമുണ്ടായിരിക്കാം.
പ്രത്യേകിച്ച് കാടും മലനിരകളും ഉൾപ്പെട്ട പ്രദേശങ്ങളിൽ ഒരു ചെറിയ Central Asian cavalry bow-ന്റെ മാതൃകയിലുള്ള യുദ്ധരീതിക്ക് പകരം കാൽപ്പടയോ കോട്ടസംരക്ഷണ സൈന്യമോ ഉപയോഗിക്കുന്ന ശക്തമായ bow പ്രായോഗികമായിരിക്കാം.

പുരാതന ചേരരുടെ വില്ലും അമ്പും സംബന്ധിച്ച് ഇന്ന് എത്തിച്ചേരാവുന്ന
ഏറ്റവും സന്തുലിതമായ നിഗമനം ഇതാണ്:

ചേരർക്ക് ശക്തമായ indigenous archery tradition ഉണ്ടായിരുന്നു. വില്ല് അവരുടെ രാജവംശത്തിന്റെ തന്നെ പ്രധാന പ്രതീകമായിരുന്നു. സംഘകാല സമൂഹത്തിൽ ഇരുമ്പ് ആയുധനിർമ്മാണവും projectile technology-യും നല്ല രീതിയിൽ വികസിച്ചിരുന്നു. അതിനാൽ ശക്തമായ യുദ്ധവില്ലുകളും ഗുണമേന്മയുള്ള ഇരുമ്പ് അമ്പുതലകളും ചേർന്ന ഒരു കാര്യക്ഷമമായ സൈനിക archery system ചേരർക്കുണ്ടായിരുന്നിരിക്കാം.
എന്നാൽ അവരുടെ വില്ലുകൾ Parthian, Scythian, പിന്നീട് Turkish-Mongol composite bows-നെക്കാൾ സാങ്കേതികമായി superior ആയിരുന്നു എന്ന്
പറയാൻ ഇപ്പോൾ നേരിട്ടുള്ള തെളിവില്ല.

അതേസമയം, ഒരു പ്രധാന സാധ്യത തുറന്നുകിടക്കുന്നു,
ചേരർ ഉപയോഗിച്ചിരുന്ന യഥാർത്ഥ bow construction കണ്ടെത്താൻ കഴിഞ്ഞാൽ, ദക്ഷിണേന്ത്യൻ സൈനിക സാങ്കേതികവിദ്യയുടെ ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ വലിയ മാറ്റം വരുത്താൻ അത് കഴിയും.

കാരണം മരം നശിച്ചു പോയെങ്കിലും അതിന്റെ സാങ്കേതിക പാരമ്പര്യം പൂർണ്ണമായും ഇല്ലാതായെന്ന് കരുതാനാവില്ല. അമ്പുതലകൾ, ഇരുമ്പുപണിശാലകൾ, സാഹിത്യത്തിലെ ആയുധവിവരണങ്ങൾ, നാണയങ്ങളിലെ വില്ലിന്റെ പ്രതീകം എന്നിവ ചേർന്ന് ഒരു ശക്തമായ Chera archery tradition-ന്റെ പല ഭാഗങ്ങളും ഇന്നും കാണിച്ചുതരുന്നുണ്ട്.....

rishi

ശാ ക്തേയവും കളരിയും തമ്മിലുള്ള ബന്ധമെന്തായിരുക്കും.?...കളരി ആശാനും ശക്തേയ ഗുരുവും ഒരേ സ്ഥാനം ഒരു ഗ്രാമത്തിൽ അലങ്കരിക്കപെ...
08/09/2026

ശാ ക്തേയവും കളരിയും തമ്മിലുള്ള ബന്ധമെന്തായിരുക്കും.?...

കളരി ആശാനും ശക്തേയ ഗുരുവും ഒരേ സ്ഥാനം ഒരു ഗ്രാമത്തിൽ അലങ്കരിക്കപെട്ടിരുന്നു. എന്തായിരിക്കും കാരണം.?.

ശക്തി ഉപാസന തന്റെ പ്രാണനെ ദേവിയായി ഭാവന ചെയ്തുകൊണ്ട് ഉപാസിക്കുന്നതാണ്. ഇതുതന്നെയാണ് കളരിയിൽ ശരീര മെയ് വഴക്കം കൊണ്ട് ആർജിച്ച് എടുക്കുന്നതും.

ശരീരം എന്ന ബോധമില്ലാതെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തിയെ ഉണർത്തി ഊർജ്ജത്തിന്റെ ഭണ്ഡാരമായി മാറുകയാണ് ചെയ്യുന്നത്. കളരിയിലെ പൂത്തറ ദേവത യന്ത്രം തന്നെയാണ്. ഓരോ പടികളും ഗുരുക്കന്മാരുടെ ഉപാസന തലമനുസരിച്ച് ശ്രീചക്രത്തിലേയോ ശാക്തേയത്തിലേയോ ആവരണ ദേവത സ്ഥാനങ്ങളാണ്. രണ്ടും വീരാരാധന എന്നതിൽ തർക്കമില്ല.

ഉപാസനപരമായി ഇത്രയധികം ഉയർന്ന തലത്തിൽ ആയതുകൊണ്ട് തന്നെ ആയോധനകലയ്ക്ക് അപ്പുറം ആദ്യാക്ഷരം കുറിക്കുന്നതും സംഗീത നൃത്താദി കലകൾക്ക്‌ തുടക്കം കുറിക്കുന്നതിനും കളരി ഗുരുക്കന്മാർ മുൻപന്തിയിലായിരുന്നു. കേരളത്തിന്റെ പാരമ്പര്യമനുസരിച്ച് മിക്ക കുറുമ്പ കാവുകൾക്കും സമീപം തന്നെ കളരികൾ ഇന്നും നിലനിൽക്കുന്നുണ്ട്. കളരിയിൽ അയോദ്ധന കലകളിൽ ഒരു പരിധി കഴിഞ്ഞാൽ കളരി ഗുരുവിൽ നിന്നും മന്ത്രോപദേശവും സേവകളും പഠിച്ചു അവസാനം സമാധി അവസ്ഥ പ്രാപിക്കുന്നത് പരസ്പര പൂരകമായ ഒരു സംസ്കൃതിയാണ്. ഇതാണ് ഓരോ ഗ്രാമത്തിലും പുലർന്നിരിന്നത്.

An article by കുല കൈരളി

മുത്തേടത്ത് അരമനയ്ക്കലും മന്ദനാർ തിയ്യ മൂപ്പനുംചരിത്രത്തിന്റെ മറവിലുള്ള യാഥാർത്ഥ്യംചരിത്രം രേഖകളിലും ഗ്രന്ഥങ്ങളിലും മാത്...
07/09/2026

മുത്തേടത്ത് അരമനയ്ക്കലും മന്ദനാർ തിയ്യ മൂപ്പനും

ചരിത്രത്തിന്റെ മറവിലുള്ള യാഥാർത്ഥ്യം

ചരിത്രം രേഖകളിലും ഗ്രന്ഥങ്ങളിലും മാത്രം ജീവിക്കുന്ന ഒന്നല്ല. ഒരു നാടിന്റെ പഴയ വീടുകളിലും ക്ഷേത്രാവശിഷ്ടങ്ങളിലും കുടുംബപരമ്പരകളിലും നാട്ടുപറച്ചിലുകളിലും പോലും ചരിത്രത്തിന്റെ അടയാളങ്ങൾ ഒളിഞ്ഞുകിടക്കുന്നു. എന്നാൽ കാലം കടന്നുപോകുമ്പോൾ യഥാർത്ഥ സംഭവങ്ങളോടൊപ്പം കെട്ടുകഥകളും കൂട്ടിച്ചേർക്കപ്പെടുകയും, പിന്നീട് അവ തന്നെ ചരിത്രമായി പ്രചരിക്കുകയും ചെയ്യാറുണ്ട്.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള എരുവേശി–കുടിയാൻമല പ്രദേശവുമായി ബന്ധപ്പെട്ട മുത്തേടത്ത് അരമനയ്ക്കലും മന്ദനാർ തിയ്യ മൂപ്പന്മാരുടെയും ചരിത്രവും അത്തരമൊരു വിഷയമാണ്.

ഇന്ന് സാമൂഹിക മാധ്യമങ്ങളിലും ചില എഴുത്തുകളിലും മന്ദനാർ കുടുംബത്തെക്കുറിച്ച് പലതരത്തിലുള്ള കഥകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രാദേശിക ചരിത്രപരമ്പരകൾ, കുടുംബവിവരങ്ങൾ, സ്ഥലപരിശോധന, പഴയ രേഖകൾ, പ്രത്യേകിച്ച് Malabar Manual പോലുള്ള ചരിത്രഗ്രന്ഥങ്ങളുടെ സൂചനകൾ എന്നിവ പരിശോധിക്കുമ്പോൾ പ്രചരിക്കുന്ന പല കഥകൾക്കും ചരിത്രപരമായ അടിസ്ഥാനമില്ലെന്ന വാദം ഉയരുന്നു.

മുത്തേടത്ത് അരമനയ്ക്കൽ — ഒരു പുനരധിവാസ കേന്ദ്രം

പഴയ മലബാർ സമൂഹത്തിൽ നമ്പൂതിരി സ്ത്രീകളെ സംബന്ധിച്ച സ്മാർത്തവിചാരം ഒരു പ്രധാന സാമൂഹിക-നിയമപരമായ സംവിധാനമായിരുന്നു. കുറ്റാരോപണം തെളിയിക്കപ്പെട്ടാൽ സ്ത്രീയെ സമുദായത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിക്കുന്ന പതിവുണ്ടായിരുന്നു.

ഇത്തരത്തിൽ സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ട സ്ത്രീകൾക്ക് പിന്നീട് താമസിക്കാനും ജീവിതം തുടരാനും ചില പ്രത്യേക സ്ഥാപനങ്ങൾ നിലനിന്നിരുന്നു. അവയിൽ ഒന്നായി എരുവേശി പ്രദേശത്തുണ്ടായിരുന്ന മുത്തേടത്ത് അരമനയ്ക്കൽ പറയപ്പെടുന്നു.

അവിടെ അന്തേവാസികളെ സംരക്ഷിക്കുന്നതിനും സ്ഥാപനത്തിന്റെ നടത്തിപ്പിനുമായി ഗണ്യമായ ഭൂസ്വത്തുക്കളും മറ്റ് വകകളും ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക ചരിത്രപരമ്പര വ്യക്തമാക്കുന്നത്.

പെരുഞ്ചെല്ലൂർ ഗ്രാമമായ ഇന്നത്തെ തളിപ്പറമ്പിന്റെ തമ്പ്രാക്കൾ സ്ഥാനം വഹിച്ചിരുന്ന കുറുമാത്തൂർ മനയ്ക്കായിരുന്നു മുത്തേടത്ത് അരമനയ്ക്കലിന്റെ നടത്തിപ്പവകാശം ഉണ്ടായിരുന്നതെന്നും, പ്രദേശത്തെ നാടുവാഴികളെ അരിയിട്ട് വാഴിക്കുന്നതടക്കമുള്ള ചില അധികാരങ്ങൾ കുറുമാത്തൂർ തമ്പ്രാക്കൾക്കുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

കുറുമാത്തൂർ തമ്പ്രാക്കൾക്ക് അധികാരം നഷ്ടപ്പെട്ട സംഭവം

പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ഒരു സംഭവമാണ് മുത്തേടത്ത് അരമനയ്ക്കലിന്റെ നടത്തിപ്പവകാശത്തിൽ പിന്നീട് ഉണ്ടായ മാറ്റത്തിന് കാരണമായി പറയുന്നത്.

ചിറയ്ക്കൽ കോവിലകത്തെ ഒരു തമ്പുരാട്ടിക്ക് ‘അടുക്കളദോഷം’ സംഭവിച്ചതിനെ തുടർന്ന് അവരെ മുത്തേടത്ത് അരമനയ്ക്കലിൽ പാർപ്പിക്കണമെന്ന ചിറയ്ക്കൽ രാജാവിന്റെ ആവശ്യം ഉയർന്നുവെന്നാണ് പ്രാദേശിക ചരിത്രപരമ്പര.

എന്നാൽ, മുത്തേടത്ത് അരമനയ്ക്കൽ സമുദായഭ്രഷ്ടരായ നമ്പൂതിരി സ്ത്രീകൾക്കായി നിലനിന്നിരുന്ന സ്ഥാപനമാണെന്നും, കോവിലകത്തെ തമ്പുരാട്ടിയെ അവിടെ പാർപ്പിക്കാൻ കഴിയില്ലെന്നും കുറുമാത്തൂർ തമ്പ്രാക്കൾ നിലപാടെടുത്തതായി പറയപ്പെടുന്നു.

ഇതിൽ പ്രകോപിതനായ ചിറയ്ക്കൽ രാജാവ് കുറുമാത്തൂർ തമ്പ്രാക്കളുടെ സ്ഥാനവും അധികാരവും നീക്കുകയും, മുത്തേടത്ത് അരമനയ്ക്കലിന്റെ നടത്തിപ്പ് ചിറയ്ക്കൽ കോവിലകം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.

ഇതോടെയാണ് മുത്തേടത്ത് അരമനയ്ക്കലിന്റെ ചരിത്രത്തിൽ പിന്നീട് മന്ദനാർ എന്ന സ്ഥാനപേരിലുള്ള തിയ്യ മൂപ്പന്മാരുടെ അധ്യായം ആരംഭിക്കുന്നത്.

മന്ദനാർ — ഒരു തിയ്യ മൂപ്പന് ലഭിച്ച ഇടപ്രഭു സ്ഥാനം

പിന്നീട് തിയ്യസമുദായത്തിലെ ഒരു മൂപ്പന് മുത്തേടത്ത് അരമനയ്ക്കലിന്റെ നടത്തിപ്പവകാശം നൽകുകയും, ‘മന്ദനാർ’ എന്ന സ്ഥാനപദവി നൽകുകയും ചെയ്തുവെന്നാണ് കുടുംബപരമ്പര.

അതോടൊപ്പം ഒരു ഇടപ്രഭുവിന്റെ സ്ഥാനാധികാരവും, ‘ഇടവകക്കുട്ടികുലം’ എന്നറിയപ്പെട്ടിരുന്ന വിഭാഗത്തിൽപ്പെട്ട ഏകദേശം ഇരുന്നൂറ് നായർ പടയാളികളുടെ അധികാരവും ലഭിച്ചതായി പറയപ്പെടുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.

‘മന്ദനാർ’ എന്നത് ഒരു രാജവംശത്തിന്റെ പേരല്ല; ഒരു സ്ഥാനപദവിയുമായി ബന്ധപ്പെട്ട പേരാണ് എന്നതാണ് ഈ ചരിത്രപരമ്പരയിൽ നിന്ന് വ്യക്തമാകുന്നത്.

ആദിവാസി ഊരുകളിൽ ഒരു മൂപ്പൻ എന്ന നിലയിൽ നേതൃത്വസ്ഥാനം ഉണ്ടായിരുന്നതുപോലെ, തിയ്യ സമൂഹത്തിലെ ചില തറകൾക്കും മൂപ്പന്മാർ ഉണ്ടായിരുന്നു. അത്തരം ഒരു മൂപ്പനെയാണ് ചിറയ്ക്കൽ രാജാവ് മന്ദനാർ എന്ന സ്ഥാനപദവിയോടൊപ്പം ഇടപ്രഭു അധികാരത്തിലേക്ക് നിയമിച്ചതെന്നാണ് പറയപ്പെടുന്നത്.

കുടുംബത്തിലെ മുതിർന്ന സ്ത്രീയെ ‘മക്കച്ചിയാർ’ എന്ന സ്ഥാനപ്പേരിൽ വിളിച്ചിരുന്നതായും കുടുംബപരമ്പരയിൽ പറയുന്നു.

പ്രചരിക്കുന്ന മറ്റൊരു കഥ

മന്ദനാർ കുടുംബത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ മറ്റൊരു കഥ വ്യാപകമായി കാണാം.

ചിറയ്ക്കൽ കോവിലകത്തെ ഒരു തമ്പുരാട്ടി കുളത്തിൽ മുങ്ങിത്താഴുമ്പോൾ, കോവിലകം പറമ്പിൽ കള്ള് ചെത്താൻ എത്തിയിരുന്ന ഒരു തിയ്യൻ അവരെ രക്ഷിച്ചുവെന്നും, കീഴ്ജാതിക്കാരൻ സ്പർശിച്ചതിനാൽ തമ്പുരാട്ടിയെ ഭ്രഷ്ട് കൽപ്പിച്ചുവെന്നും, തുടർന്ന് രാജാവ് ആ തമ്പുരാട്ടിയെ മുത്തേടത്ത് അരമനയ്ക്കലിൽ താമസിപ്പിക്കുകയും അവരെ രക്ഷിച്ച തിയ്യന് ഇടപ്രഭു സ്ഥാനം നൽകുകയും ചെയ്തുവെന്നുമാണ് ഈ കഥ.

എന്നാൽ ഈ കഥയ്ക്ക് ചരിത്രപരമായ തെളിവുകൾ കണ്ടെത്തുക പ്രയാസമാണ്.

അതിലുപരി, ഇതിന് സമാനമായ മറ്റൊരു ചരിത്രകഥ മലബാറിൽ പ്രചാരത്തിലുണ്ട്. ചിറയ്ക്കൽ കോവിലകത്തെ ഒരു തമ്പുരാട്ടി കുളത്തിൽ മുങ്ങിത്താഴുമ്പോൾ ഒരു മുഹമ്മദീയൻ അവരെ രക്ഷിച്ചുവെന്നും, തുടർന്ന് ചിറയ്ക്കൽ രാജാവ് അവർക്കായി അറയ്ക്കൽ കോവിലകം പണിതുകൊടുത്തുവെന്നുമുള്ള കഥയാണ് അത്.

ഈ രണ്ട് കഥകളുടെ ഘടനയിൽ കാണുന്ന സാമ്യം കണക്കിലെടുക്കുമ്പോൾ, മന്ദനാർ കുടുംബത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ഇന്ന് പ്രചരിക്കുന്ന ചില കഥകൾ പിന്നീട് രൂപപ്പെട്ടവയായിരിക്കാമെന്ന സംശയം ഉയരുന്നു.

ചരിത്രത്തെക്കുറിച്ച് ഉറപ്പോടെ പറയണമെങ്കിൽ, ഇത്തരം കഥകളെ രേഖകളുടെയും പ്രാഥമിക സ്രോതസ്സുകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതാണ്.

മുത്തേടത്ത് അരമനയ്ക്കലിന്റെ യഥാർത്ഥ സാമൂഹിക പശ്ചാത്തലം

മുത്തേടത്ത് അരമനയ്ക്കലിനെക്കുറിച്ചുള്ള പ്രാദേശിക ചരിത്രപരമ്പര പ്രകാരം, ഇത് പ്രധാനമായും സ്മാർത്തവിചാരത്തിലൂടെ സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ട നമ്പൂതിരി സ്ത്രീകളുടെ താമസത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിച്ചിരുന്ന സ്ഥാപനമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു പുനരധിവാസ കേന്ദ്രമായി പശ്ചിമഘട്ടത്തിന്റെ വനപ്രദേശങ്ങളോട് ചേർന്നുള്ള കുതിരമല എന്ന സ്ഥലത്തെയും പ്രാദേശിക പരമ്പരകൾ സൂചിപ്പിക്കുന്നു.

അതുകൊണ്ട് മുത്തേടത്ത് അരമനയ്ക്കലിന്റെ ചരിത്രത്തെ ഒരു തമ്പുരാട്ടിയെ രക്ഷിച്ച സംഭവവുമായി മാത്രം ബന്ധിപ്പിക്കുന്നത് അതിന്റെ വിശാലമായ സാമൂഹിക പശ്ചാത്തലത്തെ ലളിതവൽക്കരിക്കുന്നതാണ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം — മന്ദനാർ കുടുംബത്തിന്റെ കാലഘട്ടം

ലഭ്യമായ പ്രാദേശിക വിവരങ്ങൾ അനുസരിച്ച്, മുത്തേടത്ത് അരമനയ്ക്കലിന്റെ നടത്തിപ്പുകാരായി മന്ദനാർമാർ എത്തുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്.

ആദ്യ മന്ദനാർ സ്വന്തം ബന്ധുക്കളാൽ കള്ളിലും പോത്തിറച്ചിയിലും വിഷം കലർത്തി കൊലപ്പെടുത്തിയെന്നൊരു കുടുംബകഥയും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതും ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധിക്കേണ്ട വിഷയമാണ്.

1901 വരെ അഞ്ച് മന്ദനാർമാർ ഈ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്.

1901-ൽ അവസാനത്തെ മൂപ്പനായ കുഞ്ഞിക്കേളപ്പൻ മന്ദനാർ അന്തരിച്ചതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിക്കുകയും, മുത്തേടത്ത് അരമനയ്ക്കലും അതിനോടനുബന്ധിച്ചിരുന്ന ഭൂസ്വത്തുക്കളും പിന്നീട് ചിറയ്ക്കൽ കോവിലകത്തിന്റെ കൈവശത്തിലേക്ക് മാറുകയും ചെയ്തുവെന്നാണ് പ്രാദേശിക ചരിത്രപരമ്പര.

എരുവേശിയിലേക്കുള്ള എന്റെ അന്വേഷണം

മന്ദനാർ കുടുംബത്തെക്കുറിച്ച് വർഷങ്ങൾക്കുമുമ്പ് മാതൃഭൂമി പത്രത്തിൽ വായിച്ച അറിവാണ് ഈ വിഷയത്തിലേക്കുള്ള എന്റെ ആദ്യ താൽപര്യം.

അടുത്തകാലത്ത് ഇതിനെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കാൻ തീരുമാനിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിലും വിക്കിപീഡിയയിലും ലഭ്യമായ വിവരങ്ങൾ പരിശോധിച്ചു. എന്നാൽ പരസ്പരം പൊരുത്തപ്പെടാത്തതും ചരിത്രപരമായ തെളിവുകളില്ലാത്തതുമായ നിരവധി കഥകൾ കാണാൻ കഴിഞ്ഞു.

അതോടെ കാര്യങ്ങൾ നേരിട്ട് അന്വേഷിക്കണമെന്ന് തീരുമാനിച്ചു.

ഏകദേശം രണ്ട് മാസം മുമ്പ് എരുവേശി–കുടിയാൻമല പ്രദേശത്ത് എത്തി നാട്ടുകാരെയും മന്ദനാർ കുടുംബത്തിന്റെ പിൻഗാമികളെയും നേരിട്ട് കണ്ടു. അവരുടെ കുടുംബപരമ്പരയും പ്രദേശത്തെ പഴയ ഓർമ്മകളും കേൾക്കാൻ കഴിഞ്ഞു.

തലശേരി പൊന്ന്യത്ത് താമസിക്കുന്ന മന്ദനാർ കുടുംബത്തിന്റെ പിൻഗാമികളുമായി നടത്തിയ സംഭാഷണത്തിൽ, ഇന്ന് സാമൂഹിക മാധ്യമങ്ങളിലും ചില ഓൺലൈൻ സ്രോതസ്സുകളിലും പ്രചരിക്കുന്ന ചില കഥകൾ കുടുംബത്തിന്റെ ചരിത്രപരമ്പരയുമായി യാതൊരു ബന്ധവുമില്ലാത്തവയാണെന്ന അഭിപ്രായമാണ് അവർ പങ്കുവെച്ചത്.

ഈ നേരിട്ടുള്ള അന്വേഷണത്തിനിടയിൽ പഴയ മുത്തേടത്ത് അരമനയ്ക്കലിന്റെ അവശിഷ്ടങ്ങളും, അതിനോട് ചേർന്നിരുന്ന കളരി പരമ്പരയുമായി ബന്ധപ്പെട്ട ഖള്ളൂരിഗ ഭഗവതിയുടെ ക്ഷേത്രാവശിഷ്ടങ്ങളും, പഴയ ആചാരവാളുകളും കാണാൻ സാധിച്ചു.

ഇവയെല്ലാം ആ പ്രദേശത്തിന്റെ ചരിത്രപാളികളെ കൂടുതൽ അടുത്തറിയാനുള്ള അവസരമായി.

മുത്തപ്പനും മുത്തേടത്ത് അരമനയ്ക്കലും

എരുവേശി പ്രദേശത്തിന്റെ ചരിത്രം മുത്തേടത്ത് അരമനയ്ക്കലിൽ മാത്രം അവസാനിക്കുന്നില്ല. പറശ്ശിനിക്കടവ് മുത്തപ്പൻ പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി പ്രാദേശിക വിശ്വാസങ്ങളും ഈ പ്രദേശത്ത് നിലനിൽക്കുന്നു.

എരുവേശിപ്പുഴയുടെ തീരത്തുള്ള തൂണിയാട്ട് കടവിൽ നിന്നാണ് പാടികുറ്റിയമ്മയ്ക്ക് മുത്തപ്പനെ ലഭിച്ചതെന്ന പ്രാദേശിക വിശ്വാസമുണ്ട്. ഇന്ന് ആ കടവിൽ മുത്തപ്പൻ ക്ഷേത്രവും നിലനിൽക്കുന്നു.

തൂണിയാട്ട് കടവിൽ നിന്ന് കുറച്ച് കിഴക്കുമാറിയാണ് മുത്തേടത്ത് അരമനയ്ക്കൽ സ്ഥിതി ചെയ്തിരുന്നത്. അവിടെനിന്നും വീണ്ടും കിഴക്കോട്ട് പോകുമ്പോൾ കുന്നത്തൂർപാടി എന്ന സ്ഥലത്തെത്താം.

മുത്തപ്പൻ താമസിച്ചിരുന്ന ഇല്ലം എന്നറിയപ്പെടുന്ന സ്ഥലമാണ് കുന്നത്തൂർപാടിയെന്ന് പ്രാദേശിക വിശ്വാസം.

ഇന്ന് ആ ഇല്ലത്തിന്റെ സ്ഥാനത്ത് കുന്നത്തൂർപാടി പാടികുറ്റിയമ്മ ക്ഷേത്രം നിലകൊള്ളുന്നു. ഇത് ഒരു കുടുംബപരദേവതാ ക്ഷേത്രമായിരുന്നുവെന്നും, മുത്തപ്പന്റെ അമ്മയായ പാടികുറ്റിയമ്മ പരദേവതയിൽ ലയിച്ചുവെന്ന വിശ്വാസത്തെ തുടർന്ന് ക്ഷേത്രം പാടികുറ്റിയമ്മ ക്ഷേത്രമായി മാറിയെന്നും നാട്ടുപരമ്പര പറയുന്നു.

ഖള്ളൂരിഗ ഭഗവതിയെ ഇവിടെ ഉപദേവതയായി പ്രതിഷ്ഠിച്ചിട്ടുമുണ്ട്.

നാട്ടുകാരുടെ കൂട്ടായ സഹകരണത്തോടെ പുരാതന ക്ഷേത്രം പുനരുദ്ധരിച്ചതായും, പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം അടുത്തകാലത്ത് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്തതായും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

മുത്തേടത്ത് അരമനയ്ക്കൽ സ്ഥിതി ചെയ്തിരുന്ന ഭൂമിയും ഇപ്പോൾ ദേവസ്വം സംവിധാനത്തിന്റെ കൈവശത്തിലാണെന്നാണ് ലഭിച്ച വിവരം.

മന്ദനാർ കുടുംബത്തിന്റെ കുലദേവതയായി പാടികുറ്റിയമ്മ ഭഗവതിയെ കണക്കാക്കുന്നുവെന്നതും പ്രാദേശികമായി പറയപ്പെടുന്നു.

മന്ദനാർ — രാജവംശമോ, സ്ഥാനപാരമ്പര്യമോ?

മന്ദനാർ കുടുംബത്തെക്കുറിച്ച് ഇന്ന് പ്രചരിക്കുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്ന്, അവരെ ഒരു പുരാതന രാജവംശമായി അവതരിപ്പിക്കുന്നതാണ്.

ചില എഴുത്തുകളിൽ മന്ദനാർ കുടുംബത്തെ മൂഷികവംശം മുതലുള്ള രാജവംശവുമായി ബന്ധിപ്പിക്കുന്നതും, മറ്റുചിലതിൽ പതിനാറാം നൂറ്റാണ്ടിൽ രൂപപ്പെട്ട ഒരു രാജവംശമായി ചിത്രീകരിക്കുന്നതും കാണാം.

എന്നാൽ ലഭ്യമായ ചരിത്രപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം അവകാശവാദങ്ങളെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

മലബാറിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തുന്ന പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നായ William Logan-ന്റെ Malabar Manual ഈ വിഷയത്തെ പഠിക്കാൻ പ്രധാനപ്പെട്ട ഒരു സ്രോതസ്സാണ്.

കേരളത്തിൽ വിവിധ സാമൂഹിക വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾക്കും കുടുംബങ്ങൾക്കും വ്യത്യസ്ത തരത്തിലുള്ള പ്രാദേശിക അധികാരങ്ങളും സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ടാകാം. എന്നാൽ ഒരു ഇടപ്രഭു സ്ഥാനാധികാരം ലഭിച്ചു എന്നതുകൊണ്ട് മാത്രം ഒരു കുടുംബത്തെ രാജവംശമായി നിർവചിക്കാൻ കഴിയില്ല.

മന്ദനാർ കുടുംബത്തിന്റെ കാര്യത്തിലും ‘മന്ദനാർ’ എന്ന സ്ഥാനപദവിയും അതുമായി ബന്ധപ്പെട്ട ഇടപ്രഭു അധികാരവുമാണ് പ്രധാനമായും പരിഗണിക്കേണ്ടത്.

ചരിത്രവും കെട്ടുകഥയും തമ്മിലുള്ള അതിർത്തി

ചരിത്രത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി സംഭവങ്ങൾ മറന്നുപോകുന്നതല്ല; സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചതായി വിശ്വസിക്കപ്പെടുന്നതാണ്.

ഒരു കുടുംബത്തിന് ലഭിച്ചിരുന്ന സ്ഥാനപദവി പിന്നീട് രാജപദവിയായി മാറുന്നു. ഒരു പ്രാദേശിക സംഭവത്തിന് പുതിയ കഥാപാത്രങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു. നാട്ടുപറച്ചിൽ പിന്നീട് എഴുത്താകുന്നു. എഴുത്ത് വീണ്ടും സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് ആളുകളിലെത്തുന്നു.

അങ്ങനെ ഒരു ഘട്ടത്തിൽ കെട്ടുകഥ തന്നെ ‘ചരിത്രം’ എന്ന പേരിൽ പ്രചരിക്കാൻ തുടങ്ങുന്നു.

ഇന്ന് സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. ഉറവിടം പരിശോധിക്കാതെ ഒരാൾ എഴുതിയത് മറ്റൊരാൾ പകർത്തുന്നു; പിന്നീട് മൂന്നാമൻ അതിനെ ‘ചരിത്രരേഖ’യായി ഉദ്ധരിക്കുന്നു.

ഇതുവഴി യഥാർത്ഥ ചരിത്രം തന്നെ മറഞ്ഞുപോകുന്നു.

ചരിത്രം അന്വേഷിക്കേണ്ടത് എങ്ങനെ?

മന്ദനാർ കുടുംബത്തിന്റെ ചരിത്രം അന്വേഷിച്ചപ്പോൾ മനസ്സിലായത് ഒരു പ്രധാന കാര്യമാണ് — ചരിത്രം ഒരൊറ്റ സ്രോതസ്സിൽ നിന്ന് മാത്രം കണ്ടെത്താനാവില്ല.

പഴയ ഗ്രന്ഥങ്ങൾ, ഔദ്യോഗിക രേഖകൾ, കുടുംബപരമ്പരകൾ, സ്ഥലപരിശോധന, ക്ഷേത്രചരിത്രം, ഭൂസ്വത്ത് രേഖകൾ, പഴയ പത്രവാർത്തകൾ, പ്രാദേശിക ഓർമ്മകൾ എന്നിവയെല്ലാം പരസ്പരം താരതമ്യം ചെയ്യണം.

കുടുംബം പറയുന്ന കഥയും ചരിത്രഗ്രന്ഥം പറയുന്ന വിവരവും ഒരുപോലെ പരിശോധിക്കണം. ഒന്നിനെ മാത്രം സത്യമെന്ന് പ്രഖ്യാപിക്കുന്നതും മറ്റൊന്നിനെ മാത്രം വ്യാജമെന്ന് തള്ളുന്നതും ചരിത്രാന്വേഷണത്തിന്റെ ശരിയായ രീതിയല്ല.

അതുകൊണ്ടുതന്നെ മന്ദനാർ ചരിത്രവും കൂടുതൽ പ്രാഥമിക രേഖകളുടെ അടിസ്ഥാനത്തിൽ പഠിക്കപ്പെടേണ്ട ഒരു വിഷയമാണ്.

അവസാന വാക്ക്

മന്ദനാർ കുടുംബത്തിന്റെ ചരിത്രം ഒരു രാജവംശത്തിന്റെ കെട്ടുകഥയാക്കി മാറ്റേണ്ടതില്ല.

ഒരു തിയ്യ മൂപ്പന് ഇടപ്രഭു സ്ഥാനവും പ്രത്യേക അധികാരങ്ങളും ലഭിച്ച ചരിത്രം തന്നെ അതിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്.

മുത്തേടത്ത് അരമനയ്ക്കൽ, കുറുമാത്തൂർ തമ്പ്രാക്കൾ, ചിറയ്ക്കൽ കോവിലകം, മന്ദനാർ മൂപ്പന്മാർ, കുന്നത്തൂർപാടി, പാടികുറ്റിയമ്മ, ഖള്ളൂരിഗ ഭഗവതി തുടങ്ങിയവയെല്ലാം ചേർന്ന് എരുവേശിയുടെ ചരിത്രത്തിൽ സവിശേഷമായ ഒരു പാരമ്പര്യപടലം സൃഷ്ടിക്കുന്നു.

അതിനാൽ ചരിത്രത്തെ മഹത്വവൽക്കരിക്കാനായി അതിൽ കെട്ടുകഥകൾ ചേർക്കേണ്ട ആവശ്യമില്ല.

ചരിത്രം സത്യമാണ്.

ആ സത്യത്തിൽ അസത്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ അത് വ്യാജചരിത്രമായി മാറുന്നു. വ്യാജചരിത്രം ആവർത്തിച്ച് എഴുതുമ്പോൾ യഥാർത്ഥ ചരിത്രം തന്നെ ജനങ്ങൾക്ക് അന്യമായി മാറുന്നു.

ഇന്ന് സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് ചരിത്രം തിരുത്തിയെഴുതുന്നത് വളരെ എളുപ്പമാണ്. എന്നാൽ ചരിത്രത്തെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല.

അതിന് രേഖകൾ പരിശോധിക്കണം.
സ്ഥലങ്ങൾ സന്ദർശിക്കണം.
പഴയവരോട് സംസാരിക്കണം.
കുടുംബപരമ്പരകൾ കേൾക്കണം.
ഗ്രന്ഥങ്ങൾ വായിക്കണം.
തെളിവുകളെ തമ്മിൽ താരതമ്യം ചെയ്യണം.

ചരിത്രം നമുക്ക് ഇഷ്ടമുള്ള രീതിയിൽ എഴുതാനുള്ളതല്ല; തെളിവുകൾ പറയുന്ന രീതിയിൽ മനസ്സിലാക്കാനുള്ളതാണ്.

മുത്തേടത്ത് അരമനയ്ക്കലിന്റെയും മന്ദനാർ കുടുംബത്തിന്റെയും യഥാർത്ഥ ചരിത്രവും അതുപോലെ തന്നെ കൂടുതൽ രേഖകളും തെളിവുകളും അടിസ്ഥാനമാക്കി പഠിക്കപ്പെടേണ്ടതാണ്.

സത്യം അറിയുക.
ചരിത്രത്തെ സംരക്ഷിക്കുക.
വ്യാജചരിത്രത്തെ തിരിച്ചറിയുക.

-ഏറ്റി ഇറക്കി ഇരുകാലും പൂരിക്കും,കാറ്റൈപ്പിടിക്കും കണക്കറിവാർ ഇല്ലൈ;കാറ്റൈപ്പിടിക്കും കണക്കറിവാളർക്കു,കൂറ്റൈ ഉദൈക്കും കു...
06/09/2026

-ഏറ്റി ഇറക്കി ഇരുകാലും പൂരിക്കും,
കാറ്റൈപ്പിടിക്കും കണക്കറിവാർ ഇല്ലൈ;
കാറ്റൈപ്പിടിക്കും കണക്കറിവാളർക്കു,
കൂറ്റൈ ഉദൈക്കും കുറിയതുവാമേ-

ഇഡാ പിംഗല നാഡികൾ - അയനങ്ങളും ഗ്രഹണങ്ങളും:-  ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഇഡാനാഡിയിൽ ചന്ദ്രനും , പിംഗലാ നാഢിയിൽ സൂര്യനും...
05/09/2026

ഇഡാ പിംഗല നാഡികൾ - അയനങ്ങളും ഗ്രഹണങ്ങളും:-

ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഇഡാനാഡിയിൽ ചന്ദ്രനും , പിംഗലാ നാഢിയിൽ സൂര്യനും നിത്യവും സഞ്ചരിക്കുന്നതായി നമ്മുക്ക് അറിയാമല്ലോ. പിംഗല, ഇഢഎന്നീ നാഢികളുടെ സംവത്സര സംബന്ധിയായ പ്രാണായാമ സൂര്യൻ്റെ സംക്രമണത്തെയാണ് ഉത്തരായനമെന്നു പറയുന്നത്.
ഇഡയിൽ നിന്നും പിംഗല യിലേക്കുള്ള സൂര്യൻ്റെ സംക്രമണത്തെ ദക്ഷിണായനമെന്നു പറയുന്നു. പ്രാണൻ ഇഢ, പിംഗല എന്നിവയുടെ സന്ധിയിലെത്തുമ്പോൾ ശരീരത്തിൽ തന്നെ അമാവാസി വരുന്നു. പ്രാണൻ മൂലാധാരത്തിൽ പ്രവേശിക്കുമ്പോൾ അത് അന്തിമ വിഷുവയോഗത്തിൽ സ്ഥിതി ചെയ്യുന്നു എന്നു പറയുന്നു. എല്ലാ ഉച്ഛ്വാസ നിശ്വാസങ്ങളും മാസ സംക്രാന്തിയാണെന്ന് പറയപ്പെട്ടിരിക്കുന്നു. ഇഡ മുഖേന പ്രാണൻ കുണ്ഡലിനീ സ്ഥാനത്തിലെത്തുമ്പോൾ ചന്ദ്രഗ്രഹണ സമയമെന്ന് പറയുന്നു. പിംഗളാനാഡിയിൽ നിന്ന് പ്രാണൻ കുണ്ഡലിനിയിൽ എത്തുമ്പോൾ അത് സൂര്യഗ്രഹണമാണ്. 🙏

ഹംസയോഗം പൂർണ്ണവിദ്യഹംസയോഗം മറ്റു യോഗങ്ങളേക്കാൾ ശ്രേഷ്‌ഠമെന്നു പറഞ്ഞു വല്ലോ? അത് ഒന്നുകൂടി വിശദമാക്കുക. ഹംസയോഗമാണോ പൂർണ്ണ...
04/09/2026

ഹംസയോഗം പൂർണ്ണവിദ്യ

ഹംസയോഗം മറ്റു യോഗങ്ങളേക്കാൾ ശ്രേഷ്‌ഠമെന്നു പറഞ്ഞു വല്ലോ? അത് ഒന്നുകൂടി വിശദമാക്കുക. ഹംസയോഗമാണോ പൂർണ്ണമായവിദ്യ?

ഹംസയോഗം ശ്രേഷ്‌ഠവും, പൂർണ്ണവിദ്യയുമാണ്. എന്തുകൊണ്ട് എന്നാൽ അത് നിത്യത നല്‌കുന്ന വിദ്യയാകുന്നു. ഇതുസ്ഥാപിക്കുന്ന അനേകം പ്രമാണങ്ങൾ യോഗഗ്രന്ഥങ്ങളിലൂടെ ആചാര്യന്മാർ നിര ത്തിയിട്ടുണ്ട്.

“ബഹവോ നൈകമാർഗ്ഗേണ പ്രാപ്താ നിത്യത്വമാഗതാഃ ഹംസവിദ്യാമൃതേലോകേ നാസ്തി നിത്യത്വസാധനം (ബ്രഹ്മവിദ്യോപനിഷത്ത്) അനേകമാളുകൾ മോക്ഷത്തിനായി പലമാർഗ്ഗങ്ങളും സ്വീകരിച്ച് പ്രയാണം ചെയ്യുന്നു. പക്ഷേ അവരെല്ലാം മരിക്കുകയും വീണ്ടും ജനിക്കുകയുമാണ് സംഭവിക്കുന്നത്. ഹംസവിദ്യലഭിക്കാത്തതിനാലാണ് വീണ്ടുമുള്ള ജനനമരണങ്ങളുണ്ടാകുന്നത്. മോക്ഷം ലഭിക്കണമെങ്കിൽ ഹംസവിദ്യതന്നെ ഉപാസിക്കണം.

“ഹംസ ഏവ പരംസത്യം ഹംസ ഏവതു ശാന്തികം ഹംസ ഏവ പരം വാക്യം
ഹംസ ഏവതു വാദികം ഹംസ ഏവ പുരോരുദ്രോ ഹംസ ഏവ പരാൽപ്പര സർവ്വദേവസ്യമധ്യസ്ഥാ ഹംസ ഏവ മഹേശ്വര: ബഹവോ നൈകമാർഗ്ഗേണ പ്രാപ്താനിത്യത്വമാഗതാ: ഹംസവിദ്യാമൃതേലോകേ നാസ്തിനിത്യത്വസാധനം. ദേഹജാത്യാദി സംബന്ധാൽ
വർണ്ണാശ്രമസമന്വിത്വാൽ വേദശാസ്ത്രാണിചാന്ന്യനി പാദാപാംസുമിവത്യജേൽ" (ബ്രഹ്മവിദ്യോപനിഷത്) ഹംസവിദ്യയുടെ ശ്രേഷ്‌ഠതയെക്കുറിച്ച് ബ്രഹ്മവിദ്യോപനിഷ ത്തിൽ പറഞ്ഞിരിക്കുന്ന ഭാഗം പൂർണ്ണമായി ഉദ്ധരിച്ചിരിക്കുകയാണ്. ഹംസവിദ്യ ഒന്നുമാത്രമാണ് പരമസത്യമായിട്ടുള്ളത്. അതുമാത്രമാണ് ശാന്തിയും സമാധാനവും നല്‌കുന്നത്. പരമമായ വാക്യവും ഹംസമന്ത്രം തന്നെയാകുന്നു. അപ്രകാരമുള്ള ഹംസമന്ത്രത്തെത ന്നെയാണ് പ്രചരിപ്പിക്കേണ്ടത്. പരമേശ്വരനായ രുദ്രനും പരമേശ്വ രിയായ പരാൽപ്പരയും സർവ്വദേവന്മാരുടെയും മധ്യസ്ഥമായിരിക്കു ന്ന, അതായത് ആത്മാവായിരിക്കുന്ന മഹേശ്വരനും ഹംസരൂപമാകുന്നു. അനേകങ്ങളായ മറ്റുമാർഗ്ഗങ്ങളിൽ ഒന്നിൻ്റെയും ആശ്രയം കൂടാതെ ഹംസമാർഗ്ഗം ഒന്നുകൊണ്ടുതന്നെ നിത്യത്വം പ്രാപിക്കു ന്നതാണ്. ഉന്നത കുലജാതനെന്നും നീചകുല ജാതനെന്നും ബ്രാഹ്മണനെന്നും ചണ്ഡാളനെന്നും മറ്റുമുള്ള ഭേദചിന്തകളെക്കൊണ്ടും വർണ്ണാശ്രമനിയമങ്ങളെക്കൊണ്ടും ബന്ധിച്ചിരിക്കുന്നതാണ് ഹംസ വിദ്യയൊഴികെയുള്ള എല്ലാവേദശാസ്ത്രങ്ങളും. കാലിൽ പറ്റിയി രിക്കുന്ന പൊടിയും ചെളിയും കഴുകികളയേണ്ടതുപോലെ അവ യെല്ലാം ഉപേക്ഷിച്ച് പരിശുദ്ധമായ ഹംസവിദ്യയെ സ്വീകരിക്കുക.

എല്ലാ മന്ത്രങ്ങൾക്കും അനേകപ്രകാരത്തിലുള്ള ദോഷങ്ങളും ശാപങ്ങളുമുണ്ട്. അവയെ പരിഹരിച്ച് മന്ത്രശുദ്ധിവരുത്തി ഉപാസിക്കുവാൻ ഗുരുക്കന്മാർക്കും ശിഷ്യന്മാർക്കും അറിവില്ലാതായിരിക്കു ന്നു. യാതൊരു ദോഷവുമില്ലാതെ ഏകവിദ്യ അജപാഗായത്രിമാത്ര മാണ്. അതിനെയാണ് മഹാന്മാരായിട്ടുള്ളവർ ഉപാസിക്കുന്നത്. ആചാ ര്യൻ മുതൽ ശിഷ്യൻവരെയുള്ള സർവ്വജനങ്ങൾക്കും ഒന്നുപോലെ ഉപാസിക്കാവുന്നതാണ് അജപാഗായത്രിയെന്ന് ഹിന്ദുമതതത്വചന്ദ്രി
കയുടെ എഴുപത്തിരണ്ടാം പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

"അജപാവിധിഹീനാനാം
മുക്തിർന്നഹി കദാചന
സാംഖ്യഞ്ചലംബികായോഗം
ശിവപര്യങ്കമേവച.
ഹഠാഖ്യം സർവ്വയോഗഞ്ച
മാർഗ്ഗേണാനേനസിദ്ധ്യതി
അജപായോഗസർവ്വസ്വം
ഗുപ്തം ഭാഗവതേപരേ
പുരാണാദിഷുസൂത്രേഷു
കിഞ്ചിൽ കിഞ്ചിൽ പ്രകാശിതാ
ഗീതാസാരേ ഭാഗവതേ
ഗീതായോ ശ്ചവഗർഭിതം"

(ശിവജ്ഞാനദീപിക)

അജപായോഗമില്ലാത്ത ഉപാസകന് ഒരിക്കലും മോക്ഷം ലഭിക്കു ന്നതല്ല. സാംഖ്യയോഗം, ലംബികായോഗം, ഹഠയോഗം തുടങ്ങി വിവിധ നാമങ്ങളിൽ അറിയപ്പെടുന്ന ഏതുയോഗവും അഭ്യസിച്ച് സിദ്ധി ലഭിക്കണമെങ്കിൽ അജപാവിധിയോടുകൂടിത്തന്നെ അവയെ അഭ്യസിക്കണം. സർവ്വശാസ്ത്രങ്ങളിലും മഹത്തായ അജപാവിദ്യയെ, നിഗൂഢമായി ചേർത്തിട്ടുണ്ട്. പുരാണങ്ങളിലും അല്പാല്‌പമായി ചേർത്തിട്ടുണ്ട്. ദേവീഭാഗവതത്തിൽ അജപാവിദ്യ ഉള്ളടങ്ങിയിരിക്കു ന്നു. വിഷ്ണുഭാഗവതത്തിലും ഗീതയിലും ഗീതാസാരത്തിലും മറ്റും ഗോപനീയമായി അജപാവിദ്യയെ ചേർത്തിട്ടുണ്ട്. ഇതെല്ലാം അജ പാവിദ്യയുടെ ശ്രേഷ്‌ഠതയെയാണ് കാണിക്കുന്നത്.

അജപാവിദ്യയെക്കുറിച്ച് ശ്രീയുത് ഭൈരവാനന്ദയോഗീന്ദ്രനാഥ് നിത്യബോധചന്ദ്രികയുടെ പതിനഞ്ചാം പേജിൽ എഴുതിയിയിരി ക്കുന്ന പ്രസക്തമായ ഭാഗം ചുവടെ ചേർക്കുന്നു.

“സർവ്വയോഗങ്ങൾക്കും ആദിയും ഹംസയോഗസ്വരൂപിണിയും യോഗികൾ, സിദ്ധന്മാർ, മുനികൾ ഇവരുടെ ജീവനീയമായിരിക്കു ന്നതും ആയ അജപാവിദ്യ കൂടാതെ യാതൊരു യോഗവും സാധ്യ മല്ല. ശിവജ്ഞാനദീപികാദിയായ പലപ്രമാണങ്ങളാൽ ഇതു തെളിയുന്നുണ്ട്. ഹംസയോഗചന്ദ്രികയെന്ന പുസ്‌തകത്തിൽ വേണ്ടത്ര പ്രമാണങ്ങളോടുകൂടി തെളിയിച്ചിട്ടുണ്ട്. പരംഗോപ്യവും സാമ്പ്രദായിക വുമായിരുന്ന അജപാവിദ്യയാകുന്നു ആദ്യമായി ശീലിക്കേണ്ടത്. ആത്മ ജ്ഞാനസമ്പാദനത്തിന് അജപാവിദ്യക്കുപരി ഒരു വിദ്യയുണ്ടായിട്ടി ല്ലെന്നും ഇനി ഉണ്ടാകുന്നില്ലെന്നും കണ്ടിട്ടും കേട്ടിട്ടുമില്ലെന്നും അജ
പയുടെ സ്മരണകൊണ്ടുതന്നെ സർവ്വ പാപങ്ങളും നശിച്ച് പരിശുദ്ധമായി തീരുമെന്നും നാസ്‌തികനും കൂടി ആസ്‌തികനായി ഭവിക്കുമെന്നും കുയോഗ പരിശിലനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവനും കൂടി ക്ഷിപ്രപ്രസിദ്ധിയുണ്ടാകുന്നതാണെന്നും പല മുനീശ്വരന്മാരുടെയും പ്രോക്തങ്ങളിൽ കാണുന്നു. അജപാവിദ്യാപരിശീലനം കൊണ്ട് കേവലകുംഭകം ഉറച്ചുകിട്ടുമ്പോൾ ഉദയമാകുന്ന സൂക്ഷ്മ നാദത്തെ അവലംബിച്ച് ഹംസനാദത്തെ ഗ്രഹിക്കേണ്ടതും ആ നാദം ആഹതമില്ലാതിരിക്കുന്ന അവസ്ഥ(യാതൊരു ചലനവും വായുവിനും മനസ്സിനും ഇല്ലാതിരിക്കുന്ന അവസ്ഥ)യിങ്കൽ മാത്രമേ ലഭിക്കുക യുള്ളൂ എന്നും കാലപര്യന്തം അജപ തന്നെ പരിശീലിക്കേണ്ടതാകുന്നു എന്നും ശാസ്ത്രജ്ഞന്മാർ ശാസിക്കുന്നു.”

“ഭക്തിയുണ്ടാകുന്നതിനും പ്രകൃതഭക്തി സ്ഥിരമായി ഉറയ്ക്ക ന്നതിനും സർവ്വയോഗങ്ങൾക്കും ആദ്യമായി പരിശീലിക്കേണ്ടതും അജപാവിദ്യയാകുന്നു. അജപാവിദ്യയുടെ പരിശീലനം ഹേതുവാ യിട്ട് ഏകജന്മം കൊണ്ടുതന്നെ സർവ്വജനങ്ങൾക്കും യോഗജ്ഞാന സമ്പന്നരായിത്തീരാവുന്നതാണ്."

( നിത്യബോധകചന്ദ്രിക)

"പരാപ്രസാദ ജപാച്ച പശും പശുവതിർഭവേൽ"

എന്നും

"പരാപ്രസാദ മന്ത്രയോ വേത്തി സോഹം ന സംശയ"

എന്നും കുലാർണ്ണവതന്ത്രത്തിൽ പറയുന്നു. അതായത് പരാപ്രസാദമന്ത്രത്തെ ജപിക്കുന്ന പശുപോലും പരമേശ്വരനായി മാറുന്നതാണ്. പരാപ്രസാദ മന്ത്രമോ സോഹം ഭാവമായ ഹംസമന്ത്രമാകു ന്നുവെന്നതിന് യാതൊരു സംശയവുമില്ല. പശുവിനെപോലും പര മേശ്വരനാക്കിമാറ്റുവാൻ കഴിയുന്ന ഹംസവിദ്യയുടെ ശ്രേഷ്‌ഠത പറ യേണ്ടതുണ്ടോ?

“മേൽപ്പറഞ്ഞ ആത്മമന്ത്ര സാധനയാൽ ആത്മലോക പ്രാപ്തി യുണ്ടാകുന്നതത്രേ സ്വരാജ്യസിദ്ധി. ദേഹമത്രേ ക്ഷേത്രം, ഹംസസ്വരമത്രേ മന്ത്രം, അതിൻ്റെ അനുസന്ധാനമത്രേ പൂജ; ഹൃദയഗ്രന്ഥി ഭേദനമത്രേ ക്ഷേത്രപ്രവേശനം, ആത്മദർശനമത്രേ ദൈവ ദർശനം. യഥാർത്ഥ മാർഗ്ഗത്തെ പഠിക്കാതെ, പഠിപ്പിക്കാതെ വീണ്ടും വീണ്ടും ക്ഷേത്രനിർമ്മാതാക്കളായ കർമ്മഠന്മാരാണ് ലോകത്ത്
ജാത്യാഭിമാനങ്ങളേയും അയിത്തബാധകളേയും ഉണ്ടാക്കുന്നത്. ഈ പരാവിദ്യ ശ്വാമാംസഭുക്കുകളായ ചണ്ഡാളന്മാർക്കും ഉപാസിക്കാ വുന്നതാണ്. നേരം പോക്കിനായിട്ടെങ്കിലും സകലസമയങ്ങളിലും ഇതിനെ പരിശീലിക്കുന്നതായാൽ നാസ്തികനും ആസ്തികനാ യിത്തീരുന്നതാണ്. ക്ലേശകരമായ സാഹസങ്ങളും ശ്വാസപ്പിടുത്തവുമില്ല. ഇതിനു പ്രത്യേക സമയമോ സ്ഥലമോ ക്ലിപ്തമില്ല. ഒരു മാസം കൊണ്ട് അഭ്യാസം സുലഭമായി ഭവിക്കുന്നതാണ്. അതി നാൽ ഈ പരാവിദ്യയുടെ രഹസ്യങ്ങൾ ഗുരുമുഖത്തുനിന്നും മനസ്സിലാക്കി അന്തർമുഖമായി പരിശീലനം ചെയ്‌താൽ ബീജാങ്കുര ന്യായമനുസരിച്ച് ഭക്തിയും യോഗചക്ഷുസും സത്വഗുണവും സത്വ സിദ്ധിയുമുണ്ടാകുന്നതിനും സംശയം തെല്ലുമില്ല. ഈ അഭ്യാസത്തിനു ശാംഭവിഖേചരി ഭൈവരവി ഇത്യാദികളായ നയനക്ലേശകരമായ പരിശീലനങ്ങൾ ഒന്നും ആവശ്യമില്ല. പരിശീലനത്തിങ്കൽ മുദ്രകൾ ഓരോന്നും തനിയെ വശമാകുന്നതാണ്. കുരുടനും ചെകിടനും മുടവനും രോഗിക്കും എന്നുവേണ്ട ഏത് അവസ്ഥയിലുള്ള വർക്കും ജാതിവ്യത്യാസമെന്യേ പരിശീലിക്കാവുന്നതാണ്.”

(ഗോപികാവിദ്യ

"അജപാവിധിഹീനാനാം മുക്തിർന്നഹികദാചന; സിദ്ധിദ്വാരമിദം പ്രോക്തം നാന്ന്യഥാമാർഗ്ഗകോടിഭി: 'സ' ബിന്ദുശ്ച 'ഹ' നാദശ്ച മായാ ബ്രഹ്മേതികഥ്യതേ ഏതന്മധ്യഗതം മൂലം പഞ്ചബ്രഹ്മ പദാത്മകം

അജപാവിധികൂടാതെ ഒരിക്കലും മുക്തിലഭിക്കുന്നതല്ല. ഇതു മാത്രമാകുന്നു സിദ്ധിദ്വാരം. കോടിക്കണക്കിനു മാർഗ്ഗങ്ങൾ വേറെ കാണുന്നുണ്ടെങ്കിലും അവയാലൊന്നും യഥാർത്ഥ സിദ്ധിയോ മുക്തിയോ ലഭിക്കുന്നതല്ല. ഹംസ മദ്ധ്യസ്ഥമായിരിക്കുന്ന ബിന്ദു നാദസ്വരൂപമായ യോഗബീജ്‌മാണറിയേണ്ടത്. എല്ലാ യോഗങ്ങളുടെയും സിദ്ധിദ്വാരം ഇതുതന്നെയാകുന്നു. 'സ' കാരം ബിന്ദുവും 'ഹ' കാരം നാദവും മദ്ധ്യസ്ഥം നാദബിന്ദുമൂലവുമാകുന്നു. ഇതു പഞ്ചബ്രഹ്മമയമായിട്ടുള്ളതാണ്.

(ഹംസയോഗചന്ദ്രിക)

മുകളിൽ വിവരിച്ച ഉദ്ധരണികളേയും വിവരണങ്ങളെയും കൊണ്ട് ഹംസയോഗത്തിന്റെറെ ശ്രേഷ്‌ഠത വ്യക്തമാകുമല്ലോ.

“നാചാത്രവർണ്ണനിശ്ശേഷോ നചവാ പാദദൂഷണം നാതസന്ധിർമ്മഹേശാനി നാചാത്ര ശ്ലോക യോജനാ പുരാതനീ പൂർണ്ണവിദ്യാ പരബ്രഹ്മപ്രകാശിനി അനന്തമഹിമായുക്താ നന്തവ്യാകരണർ താ: പദാനാം സാധനം കൃത്വാ ഗായത്രീം പ്രജവേദ്യതീ: ബ്രഹ്മവിദ്യാചഗായത്രീ സഹസാകൃത്രിമാഭവേൽ

(ഗായത്രീതന്ത്രം)

മേൽ വിവരിച്ച മൂല ഗായത്രിക്കു ലിപികളൊന്നുമില്ല. പാദദൂഷണം സന്ധിഭേദം വൃത്താദിവ്യാകരണനിബ്‌ധനകളാലുള്ള ശ്ലോകയോ ജനാക്ലേശം ഇവയൊന്നുമില്ലാത്തതാകുന്നു ആ മൂലഗായത്രി. അന ന്തമഹിമയോടുകൂടിയ അത് ഏറ്റവും പുരാതനമായിട്ടുള്ളതും പര ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നതുമായ പൂർണ്ണവിദ്യയാകുന്നു. ലിപികളോടും പാദങ്ങളോടും കൂടിയ ഗായത്രിയുടെ ഉപാസനയാൽ കൃത്രിമമായ ബ്രഹ്മവിദ്യമാത്രമേ ഉണ്ടാകുകയുള്ളു.

“ഹംസോയോഗസ്വരൂപിണിയായിരിക്കുന്ന അജപാഗായത്രീവി ദ്യകൊണ്ടുണ്ടാകുന്ന കേവലകുംഭകദ്വാരാസിദ്ധിക്കുന്ന മഹത്തായി രിക്കുന്ന പ്രണവധ്വനിയുടെ അനുസന്ധാനത്താൽ അനിർവാച്യവും നിശബ്ദവുമായ മൗനപദം പ്രാപിക്കാവുന്നതാണ്. ആ മൗനപദം തന്നെ പൂർണ്ണപദം എന്നുപറയപ്പെട്ടിരിക്കുന്നു. ഇന്ദ്രിയ വശീകര ണം, പ്രാണമനസ്സുകളുടെ വിജയം, വാസനാക്ഷയം, ഇത്യാദികളെ ക്കൊണ്ടു പ്രാപിക്കേണ്ടതായ സ്ഥാനവും ഇതുതന്നെയാകുന്നു. സാമോപായമായ അജപാവിദ്യ ഒന്നുകൊണ്ടുതന്നെ പൂർണ്ണപദം സിദ്ധിക്കുന്നതാകയാൽ മറ്റുവിധത്തിലുള്ള പ്രാണയാമങ്ങൾ തുട ങ്ങിയിട്ടുള്ള പരിശീലനങ്ങൾ ഒന്നും തന്നെ ആവശ്യമില്ല.*

(നിത്യബോധചന്ദ്രിക)

ഇങ്ങനെ ഹംസവിദ്യ പൂർണ്ണവിദ്യയാണെന്ന് മുനീശ്വരന്മാർ അനേകം പ്രമാണങ്ങളിലൂടെ സ്ഥാപിച്ചിരിക്കുന്നു.

*ഹംസയോഗികൾ ലോകത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യുന്നത് എപ്രകാരമാണ്?*

ഒരു ഹംസയോഗി ഒരു നാട്ടിലുണ്ടെങ്കിൽ നാടിൻ്റെ നന്മയ്ക്കു വേണ്ടി അദ്ദേഹം ഒന്നും പ്രത്യേകമായി ചെയ്യേണ്ടതില്ല. അദ്ദേഹത്തിന്റെ പ്രഭാവത്താൽ അവിടെ സദാ ശാന്തിയും സമാധാനവും കളിയാടും. ആ നാട് ദേവലോകസദൃശമായിത്തീരും. പ്രകൃതിക്ഷോഭം അപകടമരണം, ദാരിദ്ര്യം തുടങ്ങിയവയൊന്നും ആ നാടിനെ ബാധിക്കുന്നതല്ല. ഇപ്രകാരം സ്വാഭാവികമായുള്ള നേട്ടങ്ങളാണ് ഹംസയോഗിയെക്കൊണ്ട് ലോകത്തിനുണ്ടാകുന്നത്.

“ഏതദ്വാസനയാതസ്‌മി-സിഷ്ഠത്യേപാഖിലം ജഗൽ ജലാന്നം യദ്ഗൃഹേഭൂക്ത ശിവയോഗീകദാചന തദ്‌ഗൃഹം മേരുസങ്കാശം മുജ്വലം സാഗരോപമം തദ്ഗൃഹം സ്വർണ്ണസങ്കാശം പിതരോ നിത്യതൃപ്തിക തദന്നം തജ്ജലം ചൈവ കുലകോടി സമൃദ്ധരേത് ബഹുനാത്രകി മുക്തേന ജനാത്യേവം സ്വയം സുധീ.

(ശിവജ്ഞാനദീപിക)

ഹംസയോഗിയുടെ ജീവിതം തന്നെ ലോകത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും നല്കുന്നതാണ്. അദ്ദേഹം ഒരു ഭവനത്തിൽ ചെന്ന് ജലമോ അന്നമോ സ്വീകരിച്ചാൽ ആ കുടുംബം മഹാമേരു സദൃശം ഉന്നതിയിലേക്കുവരുന്നതാണ്. അനേകം ദിവ്യരത്നങ്ങൾ കുടികൊള്ളുന്ന സാഗരംപോലെ ആ ഭവനവും ധനസമ്പന്നമായി ത്തീരും. കുടുംബാംഗങ്ങൾ എന്നും സന്തോഷവും സംതൃപ്തിയുമു ള്ളവരായിരിക്കും. ഹംസയോഗി ഭുജിക്കുന്ന അന്നവും കുടിക്കുന്ന ജലവും ആ കുടുംബത്തിലെ അനേക തലമുറകളെ സമുദ്ധരിക്കാവു ന്നതാണ്. അങ്ങിനെ ഹംസയോഗി അമൃതവർഷത്താൽ നാടുമുഴുവൻ സമ്പുഷ്ടമാക്കുന്നു. പോരേ-ഹംസയോഗിയിൽ നിന്നും ഇതിൽ കൂടുതലായി നാടിന് എന്താണ് ലഭിക്കേണ്ടത്.

*ഇത്രമാത്രം ശ്രേഷ്ഠമായ അജപാവിദ്യ ദുർല്ലഭമായി തീർന്നത് എന്തുകൊണ്ടാണ്?*

അജപാവിദ്യയുടെ പൊരുൾ അത്യന്തം ഗൂഢമാണ്. സ്വരവിദ്യ യായ ഇതിനെ സ്വാധീനപ്പെടുത്തുന്നതും അഭ്യാസം കൊണ്ടുമാത്രമാണ്. ജന്മസിദ്ധമായ വാസനയുള്ളവനേ സംഗീതം പഠിക്കാൻ കഴിയൂ. അതുതന്നെ നിരന്തരം പരിശീലിച്ചാൽ മാത്രമേ സ്വായത്ത മാകുകയുള്ളു. അതുപോലെ അജപാവിദ്യയും പൂർവ്വജന്മസുകൃത മുള്ളവനേ ഗ്രഹിക്കുവാൻ കഴിയൂ. എത്രമാത്രം തന്നെ വിശദീകരിച്ചെഴുതിയ ഗ്രന്ഥം വായിച്ചാലും എത്രതന്നെ ഉന്നതനായ ഗുരു ഉപദേശിച്ചു കൊടുത്താലും അർഹതയില്ലാത്തവന് അജപായോഗം മനസ്സിലാകുന്നതല്ല. (സനൽസുജാതീയത്തിൽ ധൃതരാഷ്ട്രർക്ക് ഉന്നത ഗുരു ഉപദേശം കൊടുത്തിട്ടും ഫലമുണ്ടായില്ലല്ലോ?)

അത്യന്തം ഗോപനീയമായ അജപാവിദ്യ അറിയുന്ന സൽഗുരു ദുർല്ലഭമാണ്. അങ്ങിനയൊരു ഗുരുവുണ്ടെങ്കിൽ തന്നെ അദ്ദേഹത്തിൽ നിന്നും ഉപദേശം സ്വീകരിക്കുവാൻ യോഗ്യനായ ശിഷ്യൻ അതിലും ദുർല്ലഭമാണ്. അങ്ങിനെയുള്ള ഗുരുവും ശിഷ്യനുമുണ്ട ങ്കിലും അവർ തമ്മിൽ കണ്ടുമുട്ടുകയെന്നത് അത്യപൂർവ്വമാകുന്നു. ഇതുപോലുള്ള പലകാരണങ്ങളാലും അജപാവിദ്യ ദുർല്ലഭമായി ത്തീർന്നിരിക്കുന്നു.

വേദബീജമായ മഹാമന്ത്രമാകുന്നു ഹംസഗായത്രി. അവ്യാഖ്യായമായ അതിനെ എത്രതന്നെ വിശദീകരിച്ചാലും പൂർണ്ണമാകുന്നതല്ല. അഭ്യസിച്ച് സ്വാനുഭവത്തിൽ ബോധ്യപ്പെടുത്തുക തന്നെ വേണം. തന്റെ ഗമനാഗമത്തിൽ കൂടിയാണ് പ്രാണന്റെ ഗതിയെന്നുള്ളതു കൊണ്ട് നിത്യാഭ്യാസത്തിലൂടെ മാത്രമേ അജപയുടെ പൊരുൾ ബോധ്യപ്പെടുകയുള്ളു.

“ശ്യണുബ്രഹ്മൻ പ്രപക്ഷ്യാമി ഗോപനീയം പ്രയത്നത; ദ്വാദശാബ്ദന്തു ശുശ്രൂഷാം യ:കുർയ്യാദപ്രമാദത തസ്മൈവാച്യം യഥാതഥ്യം ദാന്തായ ബ്രഹ്മചാരിണ; പാണ്ഡിത്യാദർത്ഥലോഭാദ്വാ പ്രമാദാന്മാ പ്രയച്ഛതു.

തേനാധീനം ശ്രുതം തേന തേനസർവ്വമനുഷ്‌ഠിതം മൂലമന്ത്രം വിജാനാദി യോവിദ്വാൻ ഗുരുദർശിതം ശിവശക്തിമയം മന്ത്രം മൂലാധാരത്സമുദ്ധിതം തസ്യമന്ത്രസ്യവൈബ്രഹ്മൻ

(യോഗശിഖോപനിഷത്ത്)

ശ്രോതാവക്താചദുർല്ലഭഃ”
(യോഗ ശിഖഉപനിഷത്ത്)

ബ്രഹ്മാവിന്റെ ചോദ്യത്തിന് ശിവൻ കൊടുക്കുന്ന മറുപടിയി
ലൊരു ഭാഗമാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. അല്ലയോ ബ്രഹ്മാവേ- കേട്ടാലും. ഞാൻ ഉപദേശിക്കുന്ന ഈ
അജപാവിദ്യ എത്രയും കഷ്ടപ്പെട്ടാലും രഹസ്യമായിത്തന്നെ
സൂക്ഷിച്ചുകൊള്ളണം. യാതൊരു വീഴ്ച്‌ചയും വരുത്താതെ പന്ത്ര ണ്ടുകൊല്ലം ഗുരുശുശ്രൂഷ ചെയ്യുന്ന സമർത്ഥനായ ഉത്തമശിഷ്യനുമാത്രമേ ഈ വിദ്യ ഉപദേശിച്ചു കൊടുക്കാവൂ. ധനമോഹം, പാണ്ഡിത്യപ്രദർശനം, പ്രമാദം തുടങ്ങിയവകളാൽ അജപാവിദ്യ അർഹതയില്ലാത്തവർക്ക് ഒരിക്കലും ഉപദേശിക്കുവാൻ പാടില്ല. ഉപാസകർ ഈ വിദ്യയ്ക്കുതന്നെ അധീനനായിരിക്കണം.(മറ്റൊരു വിദ്യയേയും ഉപാസിക്കരുത്) അവർ കേൾക്കുന്നതെല്ലാം ഹംസഗായത്രിയായിരിക്കണം. അവർ ചെയ്യുന്നതെല്ലാം അജപാവിദ്യയുടെ അനുഷ്‌ഠാനമായിരിക്കണം. ഗുരുവിൽ നിന്നും മൂലമന്ത്രം സ്വീകരി ച്ചിട്ടുള്ള ജ്ഞാനി ഇപ്രകാരമാണു ജീവിക്കേണ്ടത്. ശിവശക്തിമയ മായിരിക്കുന്ന ഈ മന്ത്രം മൂലാധാരത്തിൽ നിന്നും ഉത്ഭവിച്ച് ഊർദ്ധ്വഗമനം ചെയ്യുന്നതാകുന്നു. അത്യന്തം ഗോപനീയമായതിനാൽ മഹത്തായ ഈ മന്ത്രം അറിയുന്നവനും അത് ഉപദേശിക്കുന്ന ഗുരുവും ദുർല്ലഭമാകുന്നു.

സദായുരാരോഗ്യമപാരഭൂതം വിദ്യാം യശസ്സ്വർഗ്ഗസുഖഞ്ചമോക്ഷം; ഫലാനി സർവാണി നരസ്സമാപ്തും കഥം സമർത്ഥോ ഗുരുണാവിഹീനം."

(സദാശിവബ്രഹ്മം)

ആയുസ്സും ആരോഗ്യവും ഐശ്വര്യവും വിദ്യയും യശസ്സും സ്വർഗ്ഗ സുഖവും മോക്ഷവും എല്ലാം തരുന്ന അജപാവിദ്യ ഗുരുവിൽ നിന്നല്ലാതെ സ്വയം പഠിക്കുവാൻ ഒരിക്കലും സാധിക്കുന്നതല്ല.

“അജപാവിദ്യയെ പ്രതിപാദിക്കുന്ന വേദശാസ്ത്രേതിഹാസ ങ്ങളും പുരാണങ്ങളും എത്രതന്നെ പഠിച്ചാലും വിശുദ്ധമായ വേദതത്വം അറിയുവാൻ സാധിക്കുകയില്ല. അതിന് വേദബീജമായ പ്രണ വസ്വരൂപത്തെ ഗുരുവിൻ്റെ സഹായത്തോടുകൂടി അഭ്യസിച്ചേ മതിയാവൂ എന്നും ശാസ്ത്രങ്ങൾ ഘോഷിക്കുന്നു.

ഏകാക്ഷര പ്രദാതാര-മാചര്യം യോവമന്ന്യതേ; ശ്വാനോ ജന്മശതോഷേവം ചണ്ഡാലഃ കോടിജന്മസു

മുൻപറഞ്ഞ ഏകാക്ഷരമന്ത്രം പഠിപ്പിച്ച ഗുരുവിനെ നിന്ദി ക്കുന്നവൻ നൂറുജന്മം പട്ടിയായും കോടി ജന്മം ചണ്ഡാളനായും ജനിക്കും."

*ഹംസയോഗവും അജപായോഗവും ഒന്നുതന്നെയാണോ?*

ഹംസഗായത്രിയും അജപാഗായത്രിയും എന്നാൽ ഹംസയോഗത്തിൽ അജപാഗായത്രിയുടെ അഭ്യാസം മാത്രമല്ല ഉള്ളത്. അജപാഗായത്രിയാകുന്ന അടിത്തറയിൽ നിന്നു കൊണ്ട് ചിന്മുദ്ര, അശ്വിനിമുദ്ര, ഖേചരീമുദ്ര, ദീപിനീവിദ്യ, ലംബി കാവിദ്യ, ആഭ്യന്തര ശ്രീചക്രത്തിലുള്ള ശ്രീവിദ്യോപാസന തുടങ്ങി സമയമതവിധി പ്രകാരമുള്ള പല വിദ്യകളും നിഷ്‌കളോപാസനയും ഉപാസകന്റെ അവസ്ഥക്കനുസരിച്ച് ഹംസയോഗത്തിൽ പഠിപ്പിക്കുന്നുണ്ട്. ശിഷ്യൻ ഉയരുന്നതനുസരിച്ച് ഓരോ വിദ്യകളും പടിപടിയായി ഗുരു പഠിപ്പിച്ചുകൊടുക്കുന്നു. ഏതു വലിയ വിദ്യയും അജപയുടെ തുടർച്ചയായിട്ടാണ് ഹംസയോഗികൾ ഉപാസിക്കുന്നത്. അതു കൊണ്ട് ഹംസയോഗവും അജപായോഗവും ഒന്നുതന്നെയാണ്.
🌟

Address

Alakode
670571

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

+917559094809

Website

Alerts

Be the first to know and let us send you an email when Jeevadhara Kalari / ജീവധാര കളരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jeevadhara Kalari / ജീവധാര കളരി:

Shortcuts

Share