21/06/2026
സമഗ്ര ജീവിതശൈലിക്കായി ഇല്ലത്തിന്റെ മെഡിയോഗ
ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം ഏകോപിപ്പിച്ച് സമഗ്രമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിനായി പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഇല്ലം ഓട്ടിസം സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രിയിൽ *മെഡിയോഗ (MediYoga)* വിഭാഗം പ്രവർത്തനം ആരംഭിച്ചു.
ജീവിതശൈലി രോഗങ്ങളായ ഷുഗർ, പ്രഷർ, കൊളെസ്ട്രോൾ കൂടാതെ നടുവേദന, കഴുത്ത് വേദന, മുട്ട് വേദന തുടങ്ങിയവയെ തെറാപ്പ്യുട്ടിക് യോഗയിലൂടെ സമീപിക്കുകയാണ് ഇല്ലം.
ഇല്ലം റിക്രിയേഷൻ ക്ലബ് ട്രഷറർ ശ്രീമതി മീനു സ്വാഗതം ആശംസിച്ച ചടങ്ങിൽ മെഡിയോഗ വിഭാഗത്തിന്റെ ഉദ്ഘാടനം ഇല്ലം ഗ്രൂപ്പ് ചീഫ് ഫിസിഷ്യൻ & മെഡിക്കൽ ഡയറക്ടർ ഡോ. ശങ്കർ പ്രശാന്ത് മൂസത് അവർകൾ
നിർവഹിച്ചു. തുടർന്ന് പള്ളിപ്പുറം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടറും, തൈക്കാട്ടുശ്ശേരി വൈതരത്നം ഔഷധശാലയിലെ കൺസൾട്ടന്റ് ഫിസിഷനുമായ
ഡോ. ആദിത്യ ലക്ഷ്മി എസ് തെറാപ്പ്യൂട്ടിക് യോഗ സെഷൻ 40 ഓളം സ്റ്റാഫുകൾക്കും പേഷ്യന്റ്സിനുമായി നടത്തി. ചടങ്ങിൽ IRC പ്രോഗ്രാം കോഡിനേറ്റർ ഡോ. ഐശ്വര്യ നന്ദി അറിയിച്ചു.