National Health Mission Alappuzha

National Health Mission Alappuzha Official page of National Health Mission - Arogyakeralam Alappuzha.

ആഗസ്റ്റ് 13 ലോകഅവയവദാന ദിനം.അവയവ ദാതാക്കളെ കാത്ത് വിവിധ അവയവങ്ങളുടെ പ്രവർത്തന തകരാറു കൊണ്ട് തുടർ ചികിത്സയും ജീവിതവും തന്...
13/08/2026

ആഗസ്റ്റ് 13
ലോകഅവയവദാന ദിനം.

അവയവ ദാതാക്കളെ കാത്ത് വിവിധ അവയവങ്ങളുടെ പ്രവർത്തന തകരാറു കൊണ്ട് തുടർ ചികിത്സയും ജീവിതവും തന്നെ വഴിമുട്ടി ആയിരക്കണക്കിനാളുകൾ നമ്മുടെ ഇടയിൽ ഉണ്ട്.
അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

വിവിധ അവയവങ്ങളും കലകളും (tissues)നമുക്ക് ദാനം ചെയ്യാൻ കഴിയും . അവയവ ദാനവും കലകളുടെ ദാനവുമായി ബന്ധപ്പെട്ട നിയമങ്ങൾ അധിഷ്ഠിതമാക്കിയാണ് ഇന്ത്യയിൽ ഇത്തരം ജീവൻ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്.

വൃക്ക, കരൾ ശ്വാസകോശം പാൻക്രിയാസ്, ഹാർട്ട് വാൽവ് ,എല്ലുകൾ, ത്വക്ക് തുടങ്ങി വിവിധ അവയവങ്ങളും കലകളും ദാനം ചെയ്യാവുന്നവയാണ്.

ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യാവുന്ന അവയവങ്ങളും മസ്തിഷ്ക മരണത്തെ തുടർന്ന് കുടുംബാംഗങ്ങളുടെ അനുമതിയോടുകൂടി ദാനം ചെയ്യാവുന്ന അവയവങ്ങളും ഉണ്ട്. അവയവദാനം ചെയ്തു ജീവൻ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കേരളം നടപ്പിലാക്കിയ അവയവദാന പദ്ധതിയാണ് **മൃതസഞ്ജീവനി*.
മൃതസഞ്ജീവനിയിലെ നിർദ്ദേശങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്തു ഏതൊരു വ്യക്തിക്കും അവയവ ദാതാവിൻ്റെ കാർഡ് നേടാവുന്നതാണ്.

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നേപ്പാൾ സ്വദേശിനിക്ക് സുരക്ഷിത പ്രസവം; ആരോഗ്യപ്രവർത്തകരുടെ സമയബന്ധിത ഇടപെടൽ മാതൃകയായിചെങ്ങ...
12/08/2026

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നേപ്പാൾ സ്വദേശിനിക്ക് സുരക്ഷിത പ്രസവം; ആരോഗ്യപ്രവർത്തകരുടെ സമയബന്ധിത ഇടപെടൽ മാതൃകയായിചെങ്ങന്നൂർ: വിദഗ്ധ പരിചരണവും സമയബന്ധിതമായ ഇടപെടലും മികച്ച ഏകോപനവും കൈകോർത്തപ്പോൾ, മറ്റൊരു ജീവൻരക്ഷാ ദൗത്യം കൂടി വിജയകരമായി പൂർത്തിയാക്കി ചെങ്ങന്നൂർ ജില്ലാ ആശുപത്രി. നേപ്പാൾ സ്വദേശിയായ ഗർഭിണിയായ യുവതിക്ക് അടിയന്തര ഘട്ടത്തിൽ ആവശ്യമായ ചികിത്സയും രക്തവും ലഭ്യമാക്കി 3.6 കിലോഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ പെൺകുഞ്ഞിന് സുരക്ഷിതമായി ജന്മം നൽകാൻ ആശുപത്രി അധികൃതർ സാഹചര്യമൊരുക്കി. അമ്മയും കുഞ്ഞും ഇപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കുന്നു.ഗർഭകാലത്തിന്റെ ആദ്യഘട്ടത്തിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന യുവതി, ഗർഭാവസ്ഥയുടെ 32-ാം ആഴ്ചയിലാണ് തുടർപരിചരണത്തിനായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിയത്. ഓഗസ്റ്റ് 10-ന് പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് പ്രസവസമയത്ത് അടിയന്തരമായി രക്തം ആവശ്യമായി വന്നു. സാഹചര്യം മനസ്സിലാക്കിയ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആവശ്യമായ രക്തം സമയബന്ധിതമായി ലഭ്യമാക്കുകയായിരുന്നു.തുടർന്ന് ഗൈനക്കോളജി & ഒബ്‌സ്റ്റട്രിക്സ് വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ. പ്രജി, ഡോ. സുമിത എന്നിവരുടെ നേതൃത്വത്തിൽ പ്രസവചുമതല ഏറ്റെടുത്തു. സീനിയർ നഴ്സിംഗ് ഓഫീസർ മിനി കുമാരി ഒ.എസ്, നഴ്സിംഗ് ഓഫീസർമാരായ സിന്ധു എസ്സ്, ചിത്ര എസ്സ് നായർ, ശലഭം നേഴ്സ്, നഴ്സിംഗ് അസിസ്റ്റന്റുമാരായ ഷീജ പി.എസ്സ്, സിന്ധു കെ.ടി, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് 2 സുലേഖ ടി. എന്നിവരടങ്ങിയ മെഡിക്കൽ സംഘം Vacuum Extraction സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സങ്കീർണ്ണമായ പ്രസവം വിജയകരമായി പൂർത്തിയാക്കി.അടിയന്തര ഘട്ടത്തിൽ അതിരുകളില്ലാത്ത കാരുണ്യത്തോടെ കൈവിടാതെ ചേർത്തുപിടിച്ച ആരോഗ്യപ്രവർത്തകരുടെ മനുഷ്യത്വത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും വിജയമാണ് ഈ ദൗത്യം

11/08/2026

അപകടത്തിൽ ചുണ്ടുകൾക്കിടയിൽ കുടുങ്ങിയ പല്ലിന്റെ അവശിഷ്ടങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; കായംകുളം താലൂക്ക് ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ.

കായംകുളം: റോഡ് അപകടത്തെ തുടർന്ന് കീഴ്ചുണ്ടിലെ മാംസപേശികൾക്കിടയിൽ കുടുങ്ങിക്കിടന്ന പല്ലിന്റെ അവശിഷ്ടങ്ങൾ വിജയകരമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കായംകുളം താലൂക്ക് ആശുപത്രിയിലെ ദന്തരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നാദസ്വര കലാകാരനാണ് ഈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ രോഗമുക്തി നേടിയത്. അസിസ്റ്റന്റ് ഡെന്റൽ സർജൻ ഡോ. അരുൺ ദേവരാജിന്റെ നേതൃത്വത്തിലായിരുന്നു കൃത്യമായ രോഗനിർണ്ണയവും തുടർന്ന് ശസ്ത്രക്രിയയും നടന്നത്.കുറച്ചു നാളുകൾക്ക് മുൻപ് ഉണ്ടായ ഒരു റോഡപകടത്തിൽ ഈ കലാകാരന്റെ കീഴ്ത്താടിയെല്ലിന്റെ മുൻഭാഗത്തിനും മുൻനിര പല്ലുകൾക്കും കഠിനമായ പരിക്കേറ്റിരുന്നു. അന്ന് പ്രാഥമിക ശുശ്രൂഷയും മറ്റു ചികിത്സകളും തേടിയിരുന്നെങ്കിലും, പിന്നീട് സംസാരിക്കുന്നതിനും ന�

വഴിയരികിലെ ദുരിതത്തിൽ നിന്ന് അത്ഭുത രോഗശാന്തിയിലേക്ക്: ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പോഷകാഹാരക്കുറവിനെ അതിജീവിച്ച് 2 വയ...
10/08/2026

വഴിയരികിലെ ദുരിതത്തിൽ നിന്ന് അത്ഭുത രോഗശാന്തിയിലേക്ക്: ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പോഷകാഹാരക്കുറവിനെ അതിജീവിച്ച് 2 വയസുകാരൻ

ആലപ്പുഴ: കഴിഞ്ഞ മാസം വഴിയരികിൽ തീർത്തും അവശനായ നിലയിൽ കണ്ടെത്തിയ രണ്ട് വയസ്സുകാരനായ കുട്ടി ജീവിതത്തിലേക്ക് മടങ്ങിയെത്തി. ആലപ്പുഴ ഗവൺമെന്റ് ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പോഷകാഹാരക്കുറവും (Severe Acute Malnutrition - SAM) ന്യുമോണിയയും ബാധിച്ച് ഒരു മാസത്തോളം നീണ്ട സങ്കീർണ്ണമായ ചികിത്സയ്ക് ശേഷമാണ് കുട്ടി അത്ഭുതകരമായ രോഗശാന്തി നേടിയത്.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ചുള്ളിയാർമേട് സ്വദേശിയായ മാസ്റ്റർ പുണ്യവാളൻ എന്ന കുട്ടിയാണ് ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നത്. കുട്ടിയുടെ ശരീരഭാരം ഗണ്യമായി വർദ്ധിക്കുകയും ആരോഗ്യനില തൃപ്തികരമാവുകയും ചെയ്തത് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ വലിയ വിജയമായി കണക്കാക്കപ്പെടുന്നു.

2026 ജൂൺ 27-ന് രാവിലെ 11 മണിയോടെ കായംകുളത്ത് വഴിയരികിൽ അമ്മയ്ക്കൊപ്പം അലഞ്ഞുതിരിയുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഇടപെട്ട പോലീസ്, ഇരുവരെയും രക്ഷിച്ച് കുട്ടിയെ കായംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഗുരുതരമായ ആരോഗ്യനില തിരിച്ചറിഞ്ഞതിനെ തുടർന്ന് മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. ശ്രീപ്രസാദ് ഇടപെട്ട് അതേ ദിവസം തന്നെ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് (PICU) മാറ്റുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടി തീർത്തും മെലിഞ്ഞൊട്ടി, തൊലി ചുക്കിചുളിഞ്ഞ അവസ്ഥയിലായിരുന്നു. രണ്ട് വയസ്സുകാരന് വെറും 3.5 കിലോഗ്രാം മാത്രമായിരുന്നു ഭാരം. കൈത്തണ്ടയുടെ വണ്ണം (MUAC) 7 സെന്റീമീറ്റർ മാത്രമായിരുന്നത് തീവ്ര പോഷകാഹാരക്കുറവ് സ്ഥിരീകരിച്ചു.
പീഡിയാട്രിക്സ് വിഭാഗം യൂണിറ്റ് ചീഫ് ഡോ.ജോസ് ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻ്റെ
ആഴ്ചകൾ നീണ്ട തീവ്രപരിചരണത്തിനൊടുവിൽ പുണ്യവാളന്റെ ആരോഗ്യനിലയിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായി. ജൂലൈ 26-ന് പീഡിയാട്രിക്സ് വിഭാഗം പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം, കുട്ടി പൂർണ ആരോഗ്യനില കൈവരിച്ചിരിക്കുന്നു. ആശുപത്രിയിൽ എത്തിയപ്പോഴുള്ളതിനേക്കാൾ 1.1 കിലോഗ്രാം വർദ്ധിച്ച് കുട്ടിയുടെ ഇപ്പോഴത്തെ ഭാരം 4.6 കിലോഗ്രാം ആയിട്ടുണ്ട്.
"നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കൂട്ടായി നടത്തിയ പരിശ്രമങ്ങൾക്ക് ആശുപത്രി അധികൃതർ അഗാധമായ നന്ദി രേഖപ്പെടുത്തി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കൃത്യ സമയത്ത് ഇടപെടൽ നടത്തിയ ജില്ലാ കലക്ടർ, പോലീസ് വകുപ്പ്, ഡോ.ലക്ഷ്മി പി എൽ ആശുപത്രി സൂപ്രണ്ട്,ശിശുരോഗ വിഭാഗം മേധാവി ഡോ. സിറിൽ ഇഗ്‌നേഷ്യസ് റൊസാരിയോ , യൂണിറ്റ് ചീഫ് ഡോ. ജോസ് ഒ, എൻ.എച്ച്.എം, ട്രൈബൽ ഡിപ്പാർട്ട്‌മെന്റ്, ഐ.സി.ഡി.എസ് (ICDS), സി.ഡബ്ല്യു.സി, എച്ച്.ഡി.എസ്, പി. ജി. ഡോക്ടർമാർ,സി എൻ ഒ ലിസ്സി ജോർജ്,പി.ഐ.സി.യു ഹെഡ് നഴ്‌സ് ലിൻസി മോൾ മാത്യു , മറ്റ് നഴ്‌സിംഗ്-പാരാമെഡിക്കൽ ജീവനക്കാർ, എസ്. ടി . പ്രമോട്ടർ മാരായ ശ്രീമതി. നവ്യ, മഞ്ജു, ഗീതു എന്നിവരും ഉൾപ്പെടെ കുട്ടിയുടെ പരിചരണത്തിന് പിന്തുണ നൽകിയ എല്ലാ അഭ്യുദയകാംക്ഷികൾ, സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും അർപ്പണബോധവും സഹകരണവും കുട്ടിയുടെ രക്ഷയ്ക്ക് സഹായകമായി.

കൃത്യസമയത്തുള്ള മെഡിക്കൽ ഇടപെടൽ, മികച്ച പോഷകാഹാര പരിചരണം, കേരള പോലീസും ആരോഗ്യവകുപ്പും തമ്മിലുള്ള മികച്ച ഏകോപനം എന്നിവയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മാസ്റ്റർ പുണ്യവാളന്റെ ജീവിതത്തിലേക്കുള്ള ഈ തിരിച്ചുവരവ്.

മന്ത്രി എം. ലിജുവും കെ.സി. വേണുഗോപാൽ എം.പിയും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു​ജില്ലയുടെ ചുമതലയുള്ള സഹ...
09/08/2026

മന്ത്രി എം. ലിജുവും കെ.സി. വേണുഗോപാൽ എം.പിയും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

​ജില്ലയുടെ ചുമതലയുള്ള സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും കെ.സി. വേണുഗോപാൽ എം.പിയും ജില്ലയിലെ കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

​കായംകുളം നിയമസഭാ മണ്ഡലത്തിലെ ചെട്ടികുളങ്ങര ക്യാമ്പുകളിലും ഹരിപ്പാട് നിയമസഭാ മണ്ഡലത്തിലെ പള്ളിപ്പാട്, കുമാരപുരം ക്യാമ്പുകളിലും അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ കരുമാടി, അറവുകാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രിയും എം.പിയും സന്ദർശനം നടത്തി.

08/08/2026

നീലംപേരൂർ ഗ്രാമപഞ്ചായത്തിൽ മൊബൈൽ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി

നീലംപേരൂർ: നീലംപേരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മൊബൈൽ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. നീലംപേരൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. അച്ചു തോമസ്, ഡോ. ശോമ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യ പ്രവർത്തകർ ജനങ്ങളിലേക്ക് നേരിട്ടെത്തി സേവനം നൽകിയത്.

പ്രാദേശികമായ യാത്രാ ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനായി നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രത്യേകമായി ഏർപ്പാട് ചെയ്തു നൽകിയ ടിപ്പർ വാഹനത്തിലാണ് മെഡിക്കൽ സംഘം വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്. സന്ദർശന വേളയിൽ ആവശ്യക്കാർക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുകയും, എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങൾക്ക് ഡോക്സിസൈക്ലിൻ ഗുളികകൾ നൽകുകയും ച�

മലിനജല സമ്പർക്കത്തിലേർപ്പെട്ട് ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക!അതിജിവനത്തിനൊപ്പം ആരോ​ഗ്യജാ​ഗ്രത ഉറപ്പാക്കാം...
08/08/2026

മലിനജല സമ്പർക്കത്തിലേർപ്പെട്ട് ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക!
അതിജിവനത്തിനൊപ്പം ആരോ​ഗ്യജാ​ഗ്രത ഉറപ്പാക്കാം...

08/08/2026

എലിപ്പനി പ്രതിരോധ സന്ദേശ പ്രചാരണത്തിനായി നൂറനാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശരത് ചന്ദ്രൻ K B രചിച്ച് ഈണമൊരുക്കി ,
ജില്ല മെഡിക്കൽ ഓഫീസ്, ആലപ്പുഴ എഡ്യൂക്കേഷൻ മീഡിയ വിഭാഗം ദൃശ്യാവിഷ്കാരം നൽകിയ വീഡിയോ. ബഹുമാനപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വിദ്യ PV ശ്രീ ശരത്തിന് പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി.

പാമ്പ് വിഷത്തിനെതിരെ പ്രതിവിഷം (Anti Snake venom ) ലഭ്യമായ ആലപ്പുഴ ജില്ലയിലെ സ്ഥാപനങ്ങൾ
06/08/2026

പാമ്പ് വിഷത്തിനെതിരെ പ്രതിവിഷം (Anti Snake venom ) ലഭ്യമായ ആലപ്പുഴ ജില്ലയിലെ സ്ഥാപനങ്ങൾ

സ്നേഹ കിലുക്കത്തിന്റെ മുലയൂട്ടൽ വാരാചരണംലോക മുലയൂട്ടൽ വാരാചരണ ജില്ലാതല ഉദ്ഘാടന പരിപാടി വനിത ശിശു ആശുപത്രിയിൽ ബഹു നഗരസഭാ ...
06/08/2026

സ്നേഹ കിലുക്കത്തിന്റെ മുലയൂട്ടൽ വാരാചരണം

ലോക മുലയൂട്ടൽ വാരാചരണ ജില്ലാതല ഉദ്ഘാടന പരിപാടി വനിത ശിശു ആശുപത്രിയിൽ ബഹു നഗരസഭാ കൗൺസിലർ ശ്രീമതി ബീന കൊച്ചുബാവ നിർവഹിച്ചു.ബഹു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ P V വിദ്യ ആരോഗ്യ സന്ദേശം നൽകി. പങ്കെടുത്ത പിഞ്ചോമനകൾക്കുള്ള സ്നേഹസമ്മാനം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ലൈജു എസ് നൽകി. പരിപാടിയിൽ എത്തിച്ചേർന്ന അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ് കൺസൾട്ടന്റ് പീഡിയാട്രീഷൻ (Rtd) ഡോ ശാന്തി വി, ഡയറ്റീഷൻ ശ്രീമതി ഫസീല എന്നിവർ എടുത്തു.ആശുപത്രി സൂപ്രണ്ട് ഡോ ദീപ്തി K K അധ്യക്ഷയായ ചടങ്ങിന് ജില്ലാ RCH ഓഫീസർ ഡോ പാർവതി പ്രസാദ് സ്വാഗത ആശംസിച്ചു,കൃതജ്ഞത ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ സേതുനാഥ് R കൃതജ്ഞത അർപ്പിച്ചു. DPHN ശ്രീമതി അനിത, ജില്ലാ ലാബ് ഓഫീസർ, ശ്രീമതി ജയ,Dy DEMO Dr ചിത്ര I, നഴ്സിംഗ് സൂപ്രണ്ട് smt സുധ,PRO Smt രമ്യ തുടങ്ങിയവർ പങ്കെടുത്തു.

Address

Kottaram Building, Genaral Hospital Compound
Alleppey
688011

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919946105778

Alerts

Be the first to know and let us send you an email when National Health Mission Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to National Health Mission Alappuzha:

Shortcuts

Share