30/12/2020
DAY : 30
2030 ആകുമ്പോഴേക്കും എച്ച്.ഐ.വി. ആണുവ്യാപനം ഇല്ലായ്മ ചെയ്യുക എന്നതാണ് UNAIDS ന്റെ ലക്‌ഷ്യം.
ലോകമെമ്പാടും എച്ച്.ഐ.വി. പ്രതിരോധ പ്രവർത്തനങ്ങൾ വളരെ മികവുറ്റ രീതിയിൽ നടപ്പിലാക്കി വരികയാണ്. ഇന്ത്യയിലെ എച്ച്.ഐ.വി. പ്രതിരോധ പരിപാടികൾ ദേശീയ എയ്ഡ്സ് നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ദേശീയ എയ്ഡ്‌സ് നിയന്ത്രണസംഘടന നടപ്പിലാക്കി വരുന്നു.
2020 ആകുമ്പോൾ 'ആകെ അണുബാധിതരുടെ 90 ശതമാനത്തെയും കണ്ടെത്തുക ; അതിൽ 90 ശതമാനം ആളുകളും മരുന്ന് കഴിക്കാൻ തുടങ്ങുക; അപ്രകാരം മരുന്ന് കഴിക്കുന്നതിൽ 90 ശതമാനം ആളുകൾക്കും അണുബാധയെ അടിച്ചമർത്താൻ കഴിയുക'- എന്നതായിരുന്നു UNAIDS വിഭാവനം ചെയ്ത 90 : 90 : 90 സ്ട്രാറ്റജി. 2020 ആയതോടെ അത് സാധ്യമാക്കുകയും ചെയ്തു.
ആയതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ ആസൂത്രണത്തോടെ പുതിയ ലക്ഷ്യത്തിലേക്ക് UNAIDS നീങ്ങുകയാണ്. 2030 ആകുംപോളെക്കും പുതിയ അണുബാധ ഭൂമുഖത്തുനിന്നും നീക്കം ചെയ്യുക അതിനായി എച്ച്.ഐ.വി. ആണുവ്യാപനം ഇല്ലായ്മ ചെയ്യുക എന്നതാണ് UNAIDS ന്റെ അടുത്ത ലക്‌ഷ്യം. എച്ച്.ഐ.വി അണുബാധക്കെതിരെയുള്ള ആ ലക്ഷ്യത്തിലേക്ക് എത്തിച്ചെരുന്നതിനുള്ള കൂട്ടായ പരിശ്രമത്തിലാണ് എയ്ഡ്സ് നിയന്ത്രണ ദൗത്യവും ഓരോ പ്രവർത്തകരും.