Ayurveda Medical Association of India

Ayurveda Medical Association of India Ayurveda Medical Association of India (AMAI) is an organization of qualified Ayurveda doctors since 1978.

It represents all strata of Ayurveda like private practitioners, academicians, doctors in government service, researchers, doctors of medicine indus Ayurveda Medical Association of India is the largest democratic platform of qualified Ayurveda Doctors in India with its head quarters at Ankamali, Ernakulam Kerala.

അനുസ്മരണ യോഗംസുഹൃത്തുക്കളെ,നമ്മുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന  പ്രിയപ്പെട്ട കെ. എം. ജോസ് സാറിന്റെ നിര്യാണത്തിൽ ആദരാഞ...
21/05/2026

അനുസ്മരണ യോഗം

സുഹൃത്തുക്കളെ,

നമ്മുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പ്രിയപ്പെട്ട കെ. എം. ജോസ് സാറിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഇന്ന് (21 മെയ് 2026) രാത്രി 8:00 മണിക്ക് ഓൺലൈനായി അനുസ്മരണ യോഗം ചേരുകയാണ്.

സാറിനോടുള്ള ആദരസൂചകമായി നടക്കുന്ന ഈ യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

🗓️ തീയതി: 21/05/2026
🕗 സമയം: രാത്രി 08:00 PM

🔗 Join Zoom Meeting:
https://us06web.zoom.us/j/81043120204?pwd=Fj3MHY9VlUewEgCFGJ3p8PgGq9ANNx.1

💬 Meeting Chat Link:
https://us06web.zoom.us/launch/jc/81043120204

🆔 Meeting ID: 810 4312 0204
🔑 Passcode: 348416

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റി അംഗവും സമുന്നത നേതാവുമായിരുന്ന ഡോ. ജോസിന്റെ അപ്രതീക്ഷിതമായ വ...
19/05/2026

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റി അംഗവും സമുന്നത നേതാവുമായിരുന്ന ഡോ. ജോസിന്റെ അപ്രതീക്ഷിതമായ വിയോഗം അതീവ ദുഃഖത്തോടെയും ഞെട്ടലോടെയും ആണ് സംഘടന ഏറ്റുവാങ്ങുന്നത്.

ദീർഘകാലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും, തൃശ്ശൂർ സോൺ പ്രസിഡന്റായും, സീറോ ക്വാക്ക് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം സംഘടനയുടെ വളർച്ചയ്ക്കും ആശയപരമായ കരുത്തിനും നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ ദീർഘദർശിത്വവും ആത്മാർത്ഥതയും കാട്ടിയ അദ്ദേഹം സഹപ്രവർത്തകർക്കെല്ലാം പ്രചോദനമായിരുന്നു.

നിലവിൽ ചാലക്കുടിയിലെ ആംബിക് സൊസൈറ്റിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ഡോ. ജോസിന്റെ വേർപാട് ആയുർവേദ സമൂഹത്തിനും സംഘടനയ്ക്കും തീരാനഷ്ടമാണ്.

പ്രിയ സഹപ്രവർത്തകന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ സംഘടന പങ്കുചേരുന്നു.

ആദരാഞ്ജലികൾ 🙏

ഡോ. ടി. ഗോപിനാഥ് അനുസ്മരണംആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) യെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കുന്നതിൽ സമാ...
18/05/2026

ഡോ. ടി. ഗോപിനാഥ് അനുസ്മരണം

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) യെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കുന്നതിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രിയ നേതാവ്, ഡോ. ടി. ഗോപിനാഥ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.

AMAI-യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, ദീർഘകാലം സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ച അദ്ദേഹം, കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ അവകാശ പോരാട്ടങ്ങൾക്ക് എക്കാലത്തും കരുത്തുറ്റ നേതൃത്വമാണ് നൽകിയത്. അദ്ദേഹത്തിന്റെ നേതൃപാടവവും ദീർഘവീക്ഷണവും സംഘടനയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളാണ്.

കേരളത്തിലെ ആയുർവേദ സമൂഹത്തിന് വഴിവിളക്കായിരുന്ന ആ വലിയ വ്യക്തിത്വത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം!

🌹 ആദരവോടെ,
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) സംസ്ഥാന കമ്മിറ്റി

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. വി.ഡി. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ആയുർവേദ മെഡിക്കൽ ...
15/05/2026

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. വി.ഡി. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ അങ്ങ് നൽകിയ മഹനീയ സാന്നിധ്യവും, പ്രവർത്തനങ്ങളിൽ എക്കാലവും നൽകുന്ന സഹകരണവും,വലിയ പിന്തുണയും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. ആയുഷ് വകുപ്പ് രൂപീകരണ പ്രവർത്തനങ്ങളിൽ അങ്ങയുടെ സർഗാത്മകമായ ഇടപെടൽ എന്നും ഓർമ്മിക്കപെടുന്നു. ആയുർവേദ മേഖലയുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി അങ്ങയുടെ ഗവൺമെൻ്റിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളെ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) 47-ാമത് സംസ്ഥാന സമ്മേളനത്തിന് വയനാട്ടിൽ ഉജ്ജ്വല തുടക്കം! 🌿⛰️​വയനാട് വൈത്തിര...
05/05/2026

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) 47-ാമത് സംസ്ഥാന സമ്മേളനത്തിന് വയനാട്ടിൽ ഉജ്ജ്വല തുടക്കം! 🌿⛰️

​വയനാട് വൈത്തിരിയിലെ മനോഹരമായ 'ഡോ. എ.പി. ശ്രീകുമാർ നഗറിൽ' വെച്ച് AMAI-യുടെ 47-ാമത് വാർഷിക കൗൺസിലിന് തുടക്കമായി. ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

​സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് എം.എൽ.എ ശ്രീ. ടി. സിദ്ദിഖ് മുഖ്യാതിഥിയായിരുന്നു. തുടർന്നു നടന്ന പ്രതിനിധി സമ്മേളനത്തിൽ 2026-'27 വർഷത്തേക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

​📍 പുതിയ ഭാരവാഹികൾ:

​പ്രസിഡന്റ്: ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി

​ജനറൽ സെക്രട്ടറി: ഡോ. പി.കെ. ഹരിദാസ്

​ട്രഷറർ: ഡോ. പി. ഷബീൽ ഇബ്രാഹിം

​വൈസ് പ്രസിഡന്റ്: ഡോ. സീനിയ പി.കെ.

​സെക്രട്ടറിമാർ: ഡോ. അരുൺ പി.വി., ഡോ. ഇട്ടൂപ്പ് ജെ. അഞ്ചേരിൽ, ഡോ. വരുൺ എൻ.എസ്.

​വനിതാ കമ്മറ്റി ചെയർപേഴ്സൺ: ഡോ. ഷെറീസി ബി.

​വനിതാ കമ്മറ്റി കൺവീനർ: ഡോ. റോഷ്ന കൊമ്പിലാത്ത്

*എ എം എ ഐ 2025-26 ലെ അവാർഡുകൾ പ്രഖ്യാപിച്ചു*എ എം എ ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക...
27/04/2026

*എ എം എ ഐ 2025-26 ലെ അവാർഡുകൾ പ്രഖ്യാപിച്ചു*

എ എം എ ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

സംഘടനയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ മുതിർന്ന അംഗങ്ങൾക്ക് ഏർപ്പെടുത്തിയ പ്രഥമ “ഡോ. ടി. ഗോപിനാഥ്– ആയുർവേദ വിഭൂഷൺ -ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (₹50,000) ജേതാവായി മുതിർന്ന നേതാവും മുൻ പ്രസിഡൻ്റുമായ ഡോ. ജി. വിനോദ് കുമാർ അർഹനായി. എറണാകുളം ജില്ലക്കാരനായ ഇദ്ദേഹത്തിൻ്റെ നാല് പതിറ്റാണ്ടിലേറെയുള്ള ഉജ്ജ്വലമായ സംഘടന പ്രവർത്തനം , വിവിധ പദവികളിൽ
വഹിച്ച ഉത്തരവാദിത്വങ്ങൾ, വിജയകരമായി നടപ്പാക്കിയ ആശയങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. തിരുവനന്തപുരം ഗവൺമെൻ്റ് ആയുർവേദ കോളേജിൽ പഞ്ചകർമ്മ വിഭാഗം പ്രൊഫസർ and HOD ആയും CCIM മെമ്പറായും പ്രവർത്തിച്ചുണ്ട്.
നിലവിൽ എ എം എ ഐ സ്റ്റേറ്റ് അഡ്വൈസറി ബോർഡ് ചെയർമാനാണ്.

ചികിത്സാരംഗത്തെ മികവ്, സേവന പ്രതിബദ്ധത, യുവ ഡോക്ടർമാർക്ക് അറിവ് പകരാനുള്ള സന്നദ്ധത, പുതിയ ചികിത്സാ സമീപനങ്ങൾ എന്നിവ കണക്കിലെടുത്ത് നൽകുന്ന “ഭിഷക് രത്ന" അവാർഡിന് (₹30,000) ആലപ്പുഴ ജില്ലയിലെ ഡോ. എ. സൈനുലാബ്ദീൻ അർഹനായി.
ഇ എസ് ഐ വകുപ്പിൽ അസി.ഇൻഷുറസ് മെഡിക്കൽ ഓഫീസറായി വിരമിച്ച അദ്ദേഹം നിലവിൽ “കളത്തിൽ ആയുർവേദ ഹോസ്പിറ്റൽ ആൻഡ് മാനുഫാക്ചറിംഗ്” എന്ന സ്ഥാപനം നടത്തിവരുന്നു. വൈദ്യസേവനത്തിലെ അർപ്പണബോധം, സാമൂഹിക ആരോഗ്യ
പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് അവാർഡ്.

മികച്ച യുവ ഡോക്ടർമാർക്ക് നൽകുന്ന “ഭിഷക് പ്രതിഭ" അവാർഡിന് (₹25,000) കോഴിക്കോട് ജില്ലയിലെ ഡോ. പ്രവീൺ കളത്തിങ്കൽ അർഹനായി. ചികിത്സയിലെ മികവ്, അറിവ് പങ്കുവെക്കാനുള്ള മനോഭാവം എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
അദ്ദേഹം നേത്രരോഗ ചികിത്സ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ്. കട്ടിപ്പാറ ആദിവാസി മേഖലയിൽ ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതിനായി “ഹരി കിരണം പദ്ധതി” നടപ്പിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. നിലവിൽ തലക്കുളത്തൂർ ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറാണ്.

എ എം എ ഐ യുടെ “ആയുർവേദ പ്രചാരൺ" അവാർഡിന് (₹15,000) എറണാകുളം ജില്ലയിലെ ഡോ.കെ വത്സലാദേവി അർഹയായി. അച്ചടി-ദൃശ്യ- ശ്രാവ്യ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ആയുർവേദ പ്രചരണം, “ഹെൽത്തി ആയുർവേദത്തിലൂടെ” എന്ന പ്രചാരണ പ്രവർത്തനങ്ങൾ, ബ്ലോഗുകൾ, പൊതുജന ബോധവത്കരണ പരിപാടികൾ എന്നിവ കണക്കിലെടുത്താണ് അവാർഡ്.

ചികിത്സാ രംഗത്തെ സവിശേഷ സംഭാവനകൾ പരിഗണിച്ച് രണ്ട് ഡോക്ടർമാരെ സ്പെഷ്യൽ ജൂറി അവാർഡിന് തിരഞ്ഞെടുത്തു. പാലക്കാട് ജില്ലയിലെ ഡോ. ശ്രീജിത്ത് മുക്കടേക്കാട്, കോഴിക്കോട് ജില്ലയിലെ ഡോ. ഷൈജു ഒലവക്കോട് എന്നിവരാണ് ഈ പ്രത്യേക അവാർഡിന് അർഹരായത്.
ഡോ. ശ്രീജിത്ത് മുക്കടേക്കാട് ആയുർവേദ നേത്രചികിത്സാ രംഗത്ത് ശ്രദ്ധേയമായ പ്രവീണ്യം തെളിയിച്ച വ്യക്തിയാണ്. നിലവിൽ മുക്കടേക്കാട് ആയുർവേദ നേത്രരോഗ ചികിത്സാ കേന്ദ്രത്തിൽ ചീഫ് ഫിസിഷ്യനായി പ്രവർത്തിക്കുന്നു.
ഡോ. ഷൈജു ഒലവക്കോട് ആയുർവേദ ഗവേഷണ രംഗത്ത് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. മോളിക്കുലാർ ജെനറ്റിക്സിൽ പി.എച്ച്.ഡി നേടുന്ന ഇന്ത്യയിലെ ആദ്യ ആയുർവേദ ഡോക്ടറാണ് അദ്ദേഹം. നിലവിൽ കോഴിക്കോട് മാവൂർ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.

*അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ...!!*

അവാർഡ് കമ്മിറ്റിക്കു വേണ്ടി.

ഡോ. വി ജി ഉദയകുമാർ
(ചെയർമാൻ)
ഡോ. ഇട്ടുപ്പ് ജെ അഞ്ചേരിൽ
(കൺവീനർ)-

പ്രസിഡണ്ട് & ജനറൽ സെക്രട്ടറി
എ എം എ ഐ

Celebrating Excellence in Ayurveda 🎓Dr C.R. Agnives Memorial National Ayurveda PG Thesis Presentation Competition – Seas...
24/04/2026

Celebrating Excellence in Ayurveda 🎓

Dr C.R. Agnives Memorial National Ayurveda PG Thesis Presentation Competition – Season 7, organised by the Ayurveda Medical Association of India Research Foundation (AMARF) in association with VPSV Ayurveda College, Kottakkal, successfully showcased outstanding academic brilliance from across the nation.

🏆 Winners:

🥇 1st Prize: Dr Vishnu Darshan
(Department of Dravyagunavijnana, BHU, Varanasi)
🥈 2nd Prize: Dr Smruthi U.S
(Department of Shalyatantra, VPSV Ayurveda College, Kottakkal)
🥉 3rd Prize: Dr Haritha T.J.
(Department of Samhitha & Sidhantha, Govt. Ayurveda College, Thiruvananthapuram)

👏 Congratulations to all the winners and participants for their remarkable contributions to Ayurvedic research and knowledge.

ആയുർവേദ കോളേജ് പ്രിൻസിപ്പലും ഞങ്ങളുടെ പ്രിയഗുരുനാഥയുമായിരുന്ന  മാലതി ടീച്ചർ ഇന്ന് രാവിലെ 6 30ന് ദിവംഗതയായ വിവരം വ്യസനസമേ...
22/04/2026

ആയുർവേദ കോളേജ് പ്രിൻസിപ്പലും ഞങ്ങളുടെ പ്രിയഗുരുനാഥയുമായിരുന്ന മാലതി ടീച്ചർ ഇന്ന് രാവിലെ 6 30ന് ദിവംഗതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. തിരുമലയുള്ള മകൻറെ വീട്ടിലാണ് ഇപ്പോൾ ഉള്ളത് .നാളെ ഉച്ചയ്ക്ക് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ആദരാഞ്ജലികൾ🌹🌹🌹🙏

28/11/2025

കേരള ആരോഗ്യ സർവ്വകലാശാലയുടെ മികച്ച ആയുർവേദാധ്യാപകനുള്ള അവാർഡ്,
കോട്ടക്കൽ വി പി എസ് വി ആയുർവേദ കോളേജ് പ്രൊഫസറും, 'ആപ്ത' ചീഫ് എഡിറ്ററും AMAI സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ഡോ.എം.വി.വിനോദ് കുമാറിന് .

അർഹതക്കുള്ള അംഗീകാരം ❤️..അഭിനന്ദനങ്ങൾ 👏👏

Address

Angamaly

Alerts

Be the first to know and let us send you an email when Ayurveda Medical Association of India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ayurveda Medical Association of India:

Share