29/09/2024
World Heart day 2024.
ഹൃദയത്തെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ചും പൊതുജനങ്ങളെ ബോധവാൻമാരിക്കാനായി World heart Foundation 2000 ൽ വിഭാവന ചെയ്തതാണ് ലോക ഹൃദയദിനാചരണം.
ഹൃദയത്തിൻ്റെ ആരോഗ്യം നിലനിർത്താനും രോഗാവസ്ഥകളെ പ്രതിരോധിക്കാനുമുള്ള ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഹൃദ്രോഗ സാധ്യത പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് Stroke അഥവാ പക്ഷാഘാതം.
വിവിധതരം പ്രതിരോധ മാർഗ്ഗങ്ങളും അതിനായി പാലിക്കേണ്ട ജീവിത ശൈലിയും എല്ലാം ഈ ദിനത്തിൽ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ ഉദ്ദേശിക്കുന്നു.
ആരോഗ്യപരമായ പല നിർദ്ദേശങ്ങളും നൽകുന്നതിലൂടെ ഹൃദ്രോഗ സാധ്യതയും പക്ഷാഘാത സാധ്യതയും കുറച്ചു കൊണ്ടു വരാനാണ് ശ്രമിക്കുന്നത്.
എന്നാൽ 3 വർഷത്തിനിപ്പുറം ഇത്തരം രോഗാവസ്ഥകൾ വളരെയധികം വർദ്ധിച്ചിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ കോവിഡും അതിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളും കഴിഞ്ഞതിനു ശേഷം വിവിധ ഹൃദ്രോഗങ്ങളും പക്ഷാഘാതവും ബാധിച്ചു വരുന്ന രോഗികളുടെ എണ്ണം അഭൂത പൂർവമായി കൂടിയിരിക്കുന്നു.
പ്രധാനമായും മുൻകാലങ്ങളിൽ നിശ്ചിത പ്രായക്കാരിലാണ് ഇത്തരം രോഗാവസ്ഥകൾ കണ്ടു വന്നിരുന്നത്. എന്നാൽ അതിൽ നിന്നും വിഭിന്നമായി പ്രായഭേദമന്യേ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഈ രോഗാവസ്ഥകൾ പിടി മുറുക്കിയിരിക്കുന്നു.
പലപ്പോഴും അടിയന്തിര ചികിത്സ പോലും നൽകാൻ സാധിക്കാത്ത വിധം കാര്യങ്ങൾ ഗുരുതരമായിക്കൊണ്ടിരിക്കുന്നു. ഇന്ന് കാണുന്നത് വർദ്ധിച്ചു വരുന്ന കുഴഞ്ഞു വീണുമരണങ്ങളാണ്. കുഴഞ്ഞു വീണു മരണങ്ങൾക്ക് കാരണമാകുന്നത് 80 ശതമാനവും ഹൃദയസംബന്ധമായ അസുഖം മൂലമാണ്.
വിവിധ പ്രായത്തിലുള്ളവർ, 10 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെ സാധാരണ ജീവിത തിരക്കിനിടയിൽ പെട്ടെന്ന് കുഴഞ്ഞു വീണുമരിക്കുന്നു.
ശാരിരിക വ്യായാമം ഹൃദ്രോഗ സാധ്യത കുറക്കും എന്നു അവകാശപ്പെടുമ്പോഴും കൃത്യമായ വ്യായമവും ഭക്ഷണരീതികൾ ശ്രദ്ധിക്കുന്ന ആളുകളിലും ഇത്തരം മരണങ്ങൾ സർവ്വസാധാരണയായി .
എല്ലാ വിഭാഗം ആളുകളിലും ഇന്ന് വലിയ ഒരു പ്രശ്നമായി ആശങ്ക ഉയർത്തുന്ന ഒന്നാണ് ഈ കുഴഞ്ഞുവീഴൽ മരണങ്ങൾ.
ഇത്തരം സാഹചര്യങ്ങളെ മുൻകൂട്ടി മനസ്സിലാക്കാൻ കൂടുതൽ പരിശോധനകളും പഠനങ്ങളും ആവശ്യമാണ്. അതിനനുസരിച്ചുള്ള ചികിത്സാരീതികളും ജീവിത ശൈലീ മാറ്റങ്ങളും ഒരു പരിധി വരെ ആകസ്മികമായ ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ സാധിക്കും.
സാധാരണ ചെയ്യുന്ന രക്ത പരിശോധനയിൽ നിന്നും വിഭിന്നമായി പ്രധാന പ്പെട്ട ചില പരിശോധനകൾ ചെയ്യുന്നതിലൂടെ ഹൃദ്രോഗവും സ്ട്രോക്കും വരാൻ സാധ്യത ഉണ്ടോ എന്നത് മുൻകൂട്ടി മനസ്സിലാക്കാം.
ഹൃദയധമനികളിലും മറ്റും രക്തം കട്ടപിടിക്കാനുള്ള സാധ്യത മുൻകൂട്ടി അറിയാൻ ഇത്തരം ടെസ്റ്റുകളിലൂടെ ഒരു പരിധിവരെ സാധിക്കും. മുൻകാലങ്ങളിൽ ഹൃദ്‌രോഗങ്ങൾ ഉള്ള കുടുംബത്തിൽപ്പെട്ടവർ, ഹൃദ്‌രോഗ ലക്ഷണമുള്ളവർ എന്നിവരിലാണ് ഇത്തരം ടെസ്റ്റുകൾ നടത്തിയിരുന്നത്.
എന്നാൽ ഇന്ന് എല്ലാവരിലും ഈ ടെസ്റ്റ് ചെയ്യേണ്ടതായ ഒരു സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.
Lipid profile, Uric Acid, LFT, Na, K, എന്നിവ സാധാരണ പരിശോധിക്കുന്നതാണ്.
മേൽ സൂചിപ്പിച്ച ടെസ്റ്റുകൾ എല്ലാം നോർമ്മൽ ആയാലും പെട്ടെന്നുള്ള ഹൃദ് രോഗ സാധ്യത നിലനിൽക്കുന്നു എന്നതാണ് മറ്റു ടെസ്റ്റുകൾ ചെയ്യണം എന്നതിൻ്റെ പ്രാധാന്യം.
HS-CRP, Lipoprotein A, Apolipoprotein B( ApoB-48, ApoB-100), Serum Insulin എന്നീ ബ്ലഡ് ടെസ്റ്റുകൾ
ഹൃദ്രോഗ സാധ്യതകളും സ്ട്രോക്ക് വരാനുള്ള സാധ്യതകളും മുൻകൂട്ടി മനസ്സിലാക്കാൻ സഹായിക്കുന്നു..
ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും ഈ ടെസ്റ്റുകൾ ചെയ്യാനും അസാധാരണമായ അളവ് ശ്രദ്ധയിൽപ്പെട്ടാൽ അത് നോർമ്മൽ ആവാൻ വേണ്ട മുൻകരുതലുകൾ എടുക്കുകയും വേണം.
ഹോമിയോപ്പതിയിൽ ഹൃദ് രോഗ സാധ്യതകളെ പ്രതിരോധിക്കാൻ കഴിയുന്ന ചികിത്സ ലഭ്യമാണ്. ഒരോ വ്യക്തിയുടെയും പ്രത്യേകതകൾ , പാരമ്പര്യ ഘടകങ്ങൾ, മുൻകാല രോഗാവസ്ഥകൾ എന്നിവയെ അടിസ്ഥാനമാക്കി ചികിത്സ നിശ്ചയിക്കാവുന്നതാണ്.
ഹൃദയ സംരക്ഷണത്തിനായി ഹോമിയോപ്പതി ഫലപ്രദമാണ്.
Arnica, crataegus , cardus, Beriberis Vulg, Adonis
Convalleria, Cactus, എന്നീ മരുന്നുകൾ പ്രതിരോധ ചികിത്സായി ഉപയോഗിക്കാവുന്നതാണ്. ഹൃദ്‌രോഗ സാധ്യത ഉള്ള അടിയന്തിര ഘട്ടങ്ങളിൽ Acon, Aonica , Ginko Biloba , Amyle Nit . എന്നീ മരുന്നുകളുടെ ഉപയോഗം രോഗ തീവ്രത കുറക്കാനും രോഗിക്ക് ആശ്വാസം നൽകാനും സഹായകമാണ്. രക്തം കട്ടപിടിക്കുന്നതും ബ്ളോക്ക് രൂപപ്പെടുന്നതും തടയാൻ ഈ മരുന്നുകൾ സഹായിക്കുന്നു.
ഹൃദ്രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കൃത്യമായ ഇടവേളകളിലെ രക്തപരിശോധനയും ചികിത്സയും ജീവിത ശൈലിയിലുള്ള ആരോഗ്യപരമായ സമീപനവുമാണ്. ഹൃദ്രോഗ സാധ്യത മുൻകൂട്ടി മനസ്സിലാക്കുന്നതിലൂടെ ആവശ്യമായ മുൻകരുതലുകളും ചികിത്സയും എടുക്കാം.
Courtesy
Dr. Ansar