28/08/2026
തിരക്കിനിടയിൽ
അന്നത്തെ ദിവസത്തിന് തണുപ്പ് അൽപം കൂടുതൽ ആയിരന്നു.ഇന്നലെ ചെറിയ ചാറ്റൽ മഴയും പെയ്തു അതുകൂടി ആയപ്പോൾ ആകെ മൂടി കെട്ടിയ അന്തരീക്ഷമായിട്ടുണ്ട്.രണ്ട് തവണ അലാറം അടിച്ചിട്ടും അത് നിശബ്ദമാക്കി വീണ്ടു തലമൂടി പുതച്ച് അയാൾ ഉറങ്ങനൊരുങ്ങി.അതിരാവിലെ എനിക്കണമെന്നും,ഭക്ഷണം തയ്യാറാക്കണം എന്നും ഉറപ്പിച്ചാണ് രാത്രി കിടന്നത്,എന്നാൽ ഇന്നും അത് തെറ്റി.ഏകദേശം 3 വർഷം മുൻപാണ് വിവേക് നാട്ടിൻപുർത്തിന്റെ നിശബ്ദതയിൽ നിന്നും ചതിത്രമുറങ്ങുന്ന,മുഗുളന്മാരുടെയും,എണ്ണമറ്റ സുൽത്താക്കന്മാരുടെയും രാജധാനിയ ദില്ലിയിൽ എത്തിയത്.തിരക്കുള്ള റോഡുകളും,വലിയ ചൗക്കുകളും,പഴമയുടെ പ്രൗഢിയിൽ തിളങ്ങുന്ന വിപണികളും,ചരിത്രത്തിന്റെ അവശേഷിപ്പുകളും,പുതുമയുടെ മനോഹാരിതയും എല്ലാം ഉള്ള ദില്ലി വിവേകിന് ഒരു സ്വപ്ന നഗരമായിരുന്നു.ഒരു ജോലി തരപ്പെട്ടു ദില്ലിയിലേക്ക് വരുമ്പോൾ ,ജോലി കിട്ടിയെന്നതിനപ്പുറം അതു ഡൽഹിയിലാണല്ലോ എന്ന ആവേശമായിരുന്നു വിവേകിന്.ഇന്ത്യ ഗേറ്റും,കുത്തബ്മീനറും,ലോഡിഗാർഡേനും,ചരിത്രത്തിന്റെ വലിയ ഭാരം ചുമക്കുന്ന ഡൽഹി ആരെയാണ് ആവേശം കൊള്ളിക്കാത്തത്.തിരക്കുള്ള വഴികളിലൂടെ ആരെയോ തിരയ്ന്നത് പോലെ അലസമായി നടക്കാൻ വിവേകിന് വളരെ ഇഷ്ടമായിരുന്നു.ഒരിക്കൽ ഒരു സായാഹ്നത്തിൽ റെഡ് ഫോർട്ട് കാണാൻ പോയി ചന്ദനി ചൗക്ക് മാർക്കറ്റിലെ തിരക്കിൽ മൊബൈൽ ഫോൺ നഷ്ടപ്പെടുക വരെ ഉണ്ടായി.ഒരിക്കൽ കണ്ട സ്ഥലമാണെക്കിലും അവിടെ വീണ്ടും,വീണ്ടും പോകാൻ അയാൾക്കു വളരെ ഇഷ്ടമായിരുന്നു.
രാജ്യം മുഴുവൻ ശാഖകളുള്ള ഒരു ഫിനാൻസ് സ്ഥാപനത്തിലായിരുന് വിവേകിന് ജോലി,അവിടെ നിന്ന് ഒരു 20 മിനുട്ട് യാത്രയുള്ള ജന്റേവാലയിൽ ആണ് അയാൾ താമസിച്ചിരുന്നത്.ഫ്ലാറ്റിന്റ് ബാൽക്കണിയിൽ നിന്ന് നോക്കിയാൽ മാറ് പിളർന്ന് നിൽക്കുന്ന ഹനുമാന്റ് വലിയ പ്രതിമയുള്ള ജന്ദേവാല മന്ദിർ കാണാമായിരുന്നു.
പെട്ടെന്നാണ് ഫോണിലെ അലാറ ശബ്ദം വീണ്ടും മുഴങ്ങിയത് ,ഇന്നും വൈകിയല്ലോ എന്ന് സ്വയം കുറ്റപ്പെടുത്തി അയാൾ പെട്ടന്ന് തന്നെ തയ്യാറായി.ഒരു ചായ കുടിക്കാം എന്നാർത്ത് അടുക്കളയിൽ പോയപ്പോൾ ആണ് ഇന്നലെ പാല് വാങ്ങാൻ മറന്ന കാര്യം ഓർമവന്നത്.പിന്നെ മെട്രോ സ്റ്റേഷൻ ലക്ഷ്യം വെച്ചു നീട്ടി നടന്നു.തലങ്ങും വിലങ്ങും പോകുന്ന സൈക്കിൾ റിക്ഷകൽ,തിരക്ക് പിടിച്ച് നടക്കുന്ന മെട്രോ യാത്രക്കാർ,സജീവമായ വഴിയോര കച്ചവടക്കാർ,പച്ച ലൈറ്റിനായി കാത്തിരിക്കുന്ന വാഹനങ്ങൾ, അത് കണ്ടപ്പോൾ രാജാവിനെ സ്വീകരിക്കാൻ ഒരുക്കം കൂടുന്ന രാജധാനിയേ പോലെയാണ് അയാൾക്ക് തോണിയത്.
തന്റേതായ ലോകത്ത് ചിരിച്ചു ,കരഞ്ഞും ,സ്വപ്നങ്ങൾ നെയ്ത്തും ജീവിക്കാൻ ഇഷ്ടപ്പെടുന്ന പ്രകൃതമായിരുന്നു വിവേകിന്റേത് ,എന്നിരുന്നാലും ഇ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് ഒരു ചെറിയ സൗഹൃദ വലയം അയാൾക്കുണ്ടായിരുന്നു.
ഓഫീസിൽ തന്റെ മേശയോട് അടുത്തിരിക്കുന്ന അനൂപ് എന്ന ഒറ്റപലത്തുകാരനഉമയിട്ടായിരുന്നു വിവേകിന ഏറ്റവും അടുപ്പം.ഓഫീസിൽ എല്ലാരോടും തമാശ പറയുന്ന,മധുരമായി സംസാരിക്കുന്ന ,ആരെയും ആകർഷിക്കുന്ന പെരുമാറ്റമുള്ള അനൂപിനോട് വിവേക് തന്നെ താരതമ്യം ചെയ്യുന്നത് പതീവായിരുന്നു.
എന്നത്തെയും പോലെ ഇന്നും വൈകിയാണ് വിവേക് ഓഫീസിൽ എത്തിയത്.അനൂപിന്റെ കസേര ഇന്നും ഒഴിഞ്ഞു കിടുക്കയാണ്,2 ദിവസമായ് അവൻ അവധിയിലാണ്.
കുറച്ചു ദിവസമയി വിവേകിനെ ആകെ ഒരു ശൂന്യതയാണ്.ഡൽഹിയിലെ ആദ്യമാസങ്ങളിലുള്ള ആവേശവും,ആഹ്ലാദവും എല്ലാം ഇല്ലാതായതുപോലെ ,തിരക്കിനിടയിൽ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെപ്പോലെയാണ് താനെന്ന് വിവേകിന തോണാറുണ്ട്.
ഇപോൾ 8 മാസം കഴിഞ്ഞിരിക്കുന്നു നാട്ടിൽ പോയി വന്നിട്ട്,കഴിഞ്ഞ മാർച്ചിലെ കാവിലെ ഉത്സവത്തിനാണ് നാട്ടിൽ പോയത്.അന്നത്തെ തെയ്യവും ,കനലാട്ടവും,ബാലയും ,പുഴുങ്ങല്അരിയുടെ പായസവും ഇപ്പോഴും അയാളെ നാട്ടിലേക്ക് തിരികെ വിളിക്കുകയാണ്.
ഏകദേശം ഒര് മണി ആയിക്കാനും അപ്പോളാണ് നാട്ടിൽ നിന്ന് അമ്മയുടെ ഫോൺ വരുന്നത്.2 വർഷത്തിന് മുകളിലായി അമ്മയ്ക്ക് ഒരു കാര്യം മാത്രമേ വിവേകിനോട് പറയാനുണ്ടായിരുന്നുല്ലു,അതെ അയാളുടെ കല്യാണ കാര്യം.അമ്മയോട് എന്നും പറയാറുള്ളതുപോലെ വൈകുന്നേര് വിളിക്കാം എന്ന ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അപകർഷത ബോധമെന്ന ആഴ ക്കടലിൽ വീണ്ടും വീണ്ടും മുങ്ങക്കുഴി ഇടുന്ന കടൽ ഒച്ചിനെ പോലെ ആയിരുന്നു,വിവേകിന്റെ മാനസ്.
ഓഫീസിലെ കാന്റീനിൽ ഉച്ച ഭക്ഷണം കഴിക്കുമ്പോഴാണ് ,ഫേസ്ബുക്കിലെ ആ നോട്ടിഫിക്കേഷൻ വിവേക് ശ്രദ്ധിച്ചത്.ആ നോട്ടിഫിക്കേഷൻ അയാളെ ഒരു 2 വർഷം പിന്നോട് നടത്തി.ചാന്ദിനി ചൗക്കിലെ ആ സായാഹ്നം ,ഗുരുദ്വാരയിൽ നിന്നുള്ള സംഗീതം,തലയെടുപ്പോടെ നിൽക്കുന്ന ചെങ്കോട്ട,സൈക്കിൾ റിക്ഷകളുടെ സവാരിക്കായഉള്ള മത്സരം എല്ലാം ഒരു നിമിഷത്തിൽ അയാളുടെ മൻസിൽ തിങ്ങി നിറഞ്ഞു. അന്ന് ആണ് ആദിമായി വിവേക് അന്നയെ പരിചയപ്പെടുന്നത്.നിഷ്കളങ്കമായ മുഖവും,വിടർന്ന കണ്ണുകളും ,കെട്ടി ഒതുക്കിയ മുടിയുമുള്ള ഒരു നാട്ടിൻ പുറത്തുകാരി.അയാളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതും,മലയാളി ആണെന്ന തിരിച്ചറിവിൽ തന്നെ സഹായിച്ചതും എല്ലാം ഒരു വെള്ള സ്ക്രീനിൽ എന്ന പോലെ തെളിഞ്ഞു.ഒരു ഞെട്ടലോടെയാണ് അയാൾ ആ നോട്ടിഫിക്കേഷൻ തുറന്നത്,വെള്ള കാർഡിൽ ഗോൾഡൻ നിറതിലെഴുതിയ ഒരു വിവാഹ ക്ഷണകത്ത്.
ചന്ദിനിച്ചൗക്കിൽ തുടങ്ങിയ,ആ സഹൃദം വളരെ പെട്ടന്നാണ് വളർന്നത്,ഇന്ത്യ ഗേറ്റും,ദില്ലി ഹട്ടും,ഖാൻ മാർക്കറ്റും എല്ലാം വരും ദിവസങ്ങളിൽ അവരുടെ സഹൃദത്തിനും,പ്രണയത്തിനും സാക്ഷിയായി.
ക്ഷണക്കത്ത് കണ്ടതും ,ഡിസംബറിലെ ആ മരം കോച്ചുന്ന തണുപ്പിലും അയാൾ വിളറി വിയർത്തു.എവിടെയാണ് തനിക്ക് തെറ്റിയത്,എങ്ങനെയാണ് ഞാൻ നഷ്ടപ്പെടുത്തിയത് “
എന്ന ചോദ്യം അത് വിവേകിനെ പിന്തുടർന്നു കൊണ്ടേയിരുന്നു.
ഓരോ ദിവസവും അയാൾക്ക് അപകർഷതാ ബോധത്തിന്റെയും,ഓർമപ്പെടുത്തലിന്റെതും ആയിരുന്നു.ആ പൂക്കാലം ഇനിയില്ല എന്ന തിരിച്ചറിവ് അയാളെ വരിഞ്ഞ് ശ്വാസം മുട്ടിക്കുകയായിരുന്നു
പിന്നെ ഒട്ടും വൈകിയില്ല,ഭക്ഷണം നിർത്തി അയാൾ നഗരത്തിന്റെ തിരക്കിലേക്ക് ഇറങ്ങി നടന്നു..ഏകനായി..
ആ നഗരം അയാളെയും ഏറ്റെടുത്തു
***