Nagarjuna Ayurveda Pharmacy, Poochakkal

Call Directions Contact the business

Nagarjuna Ayurveda Pharmacy, Poochakkal We provide all classical and patent medicines of Nagarjuna Ayurveda (one of the most trusted brand in Kerala) and other Ayurvedic Manufactures.

Doctor consultation available on advanced bookings." All Ayurvedic medicines of Nagarjuna Ayurveda Brand And other Manufacturers are available

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼🌼🌼
26/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼🌼🌼



ശരിയായ വഴി തെരഞ്ഞെടുത്ത് ഭാവി സുരക്ഷിതമാക്കുക..
18/08/2026

ശരിയായ വഴി തെരഞ്ഞെടുത്ത് ഭാവി സുരക്ഷിതമാക്കുക..




ചിങ്ങം ഒന്ന് പുതുവർഷത്തിൽ ആരോഗ്യകരമായ ശീലങ്ങളിലേക്ക് ചുവടു വെക്കാം..🌱എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🌿🌿🌿Nagarj...
17/08/2026

ചിങ്ങം ഒന്ന്

പുതുവർഷത്തിൽ ആരോഗ്യകരമായ ശീലങ്ങളിലേക്ക് ചുവടു വെക്കാം..🌱

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🌿🌿🌿

Nagarjuna Ayurveda Pharmacy
Poochakkal
080780 66731




15/08/2026

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳



നാഗാർജുന സ്പെഷ്യൽ കർക്കിടകകഞ്ഞിക്കൂട്ട്                    #കേരളആയുർവേദം  #ഔഷധകഞ്ഞി  #കർക്കിടകം  #ആരോഗ്യം
17/07/2026

നാഗാർജുന സ്പെഷ്യൽ കർക്കിടകകഞ്ഞിക്കൂട്ട്

#കേരളആയുർവേദം #ഔഷധകഞ്ഞി #കർക്കിടകം #ആരോഗ്യം

16/10/2025

Healthy Food 🥣
Happy Kids 🧒
Strong Future🔮🌿🌿






21/06/2025

അന്താരാഷ്ട്ര തലത്തിൽ യോഗക്ക് ലഭിക്കുന്ന പ്രാധാന്യം ഓരോ വർഷവും കൂടി വരികയാണ്..

ജനങ്ങളുടെ ആരോഗ്യത്തിന് ഹിതകരമായ, ജീവിതരീതിയെ സ്വാധീനിക്കുന്ന, ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ യോഗ സഹായിക്കുന്നു എന്നതാണ് അതിന് കാരണം.. ഗവൺമെന്റ് നൽകുന്ന പ്രോത്സാഹനവും എടുത്തു പറയേണ്ടതാണ്..

സമൂഹത്തിലെ എല്ലാ മേഖലയിലും ഉള്ള വ്യക്തികൾക്ക് അവരവരുടെ ജീവിതരീതിക്ക് അനുയോജ്യമായ രീതിയിൽ യോഗ പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് മറ്റൊരു കാരണം..

ആധുനിക ലോകത്തെ രോഗാതുരമാക്കുന്ന
ജീവിതശൈലീ രോഗങ്ങൾ, മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന മാനസികാരോഗ്യത്തെ അലട്ടുന്ന രോഗാവസ്ഥകൾ എന്നിങ്ങനെ ശാരീരികവും മാനസികവുമായ വിവിധ വിഷമാവസ്ഥകളിൽ പ്രധാന ചികിത്സയോടോപ്പമോ നേരിട്ടോ രോഗശാന്തി വരുത്തുവാനും രോഗപ്രതിരോധ നടപടിയുടെ ഭാഗമായും യോഗ ഉപയോഗിക്കുന്നു..

എന്തിനും ഏതിനും "ശാസ്ത്രീയമായ " തെളിവുകൾ ചോദിക്കുന്ന ഈ കാലത്ത് യോഗയുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട് എന്നതും രോഗാവസ്ഥകളിലുൾപ്പെടെ ഫലപ്രാപ്തി തെളിയിക്കാൻ സാധിക്കുന്നുണ്ടെന്നതും വരും കാലങ്ങളിൽ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുമെന്ന് കരുതുന്നു..

വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ടതും വളരെ വിശാലമായ തലത്തിലുള്ളതുമായ യോഗദർശനത്തെ ഇന്നത്തെ കാലത്തും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ചിട്ടപ്പെടുത്തിയ ഗുരു ശ്രേഷ്ഠന്മാർക്ക് പ്രണാമം 🙏

എല്ലാവർക്കും യോഗ ദിനാശംസകൾ 🧘‍♂️🧘‍♂️🧘‍♂️






ജൂൺ 2025അൽഷിമേഴ്സ് (മറവി രോഗം) അവബോധ മാസം.കൃത്യമായ അളവിൽ, യുക്തിപൂർവ്വം ഉപയോഗിച്ചാൽ ബുദ്ധിയും ഓർമ്മശക്തിയും സംരക്ഷിക്കുന...
12/06/2025

ജൂൺ 2025
അൽഷിമേഴ്സ് (മറവി രോഗം) അവബോധ മാസം.

കൃത്യമായ അളവിൽ, യുക്തിപൂർവ്വം ഉപയോഗിച്ചാൽ ബുദ്ധിയും ഓർമ്മശക്തിയും സംരക്ഷിക്കുന്ന അമൃതാണ് നെയ്യ്. തന്റെ കൂടെ ചേർക്കുന്ന ഔഷധങ്ങളുടെ ഗുണങ്ങൾ സ്വന്തം ഗുണങ്ങളോട് ചേർത്ത് പ്രദാനം ചെയ്യുന്ന സവിശേഷ ദ്രവ്യം. Short chain fatty acid, Medium Chain triglycerides, DHA, EPA, CLA തുടങ്ങിയ വസാമ്ലങ്ങളുടെ സാന്നിദ്ധ്യം നറു നെയ്യിനെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും(Metabolism) തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നവെന്ന് ആധുനിക ശാസ്ത്രമതം.

മറവിയുടെ അന്ധതയിൽ നിന്നും ഓർമ്മയുടെ വെളിച്ചത്തിലേക്കുള്ള യാത്രയിൽ, നറു നെയ്യിന്റെ മാത്രയും ഉപയോഗക്രമവും കൃത്യമായറിയാൻ, നിങ്ങളുടെ ആയുർവേദ ഡോക്ടറെ സമീപിക്കുക.



ഈദ് ആശംസകൾ..
31/03/2025

ഈദ് ആശംസകൾ..

06/07/2024

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

ദേഹച്ചൂട് കുറഞ്ഞാൽ പനി കുറഞ്ഞെന്ന് നമ്മളുറപ്പിക്കാറുണ്ടോ ?

വിശപ്പില്ലായ്മയും വായ് കയ്പ്പും ക്ഷീണവും നാം തുടർന്നും അനുഭവിക്കാറില്ലേ ?

വേദനസംഹാരിയായ ഗുളിക കഴിച്ചാലോ , എന്തെങ്കിലും പുറമേ പുരട്ടിയാലോ വേദന എന്ന ലക്ഷണം കുറഞ്ഞാലും വേദനയുടെ കാരണമായ രോഗം മാറുന്നില്ല.

താൽക്കാലിക ആശ്വാസവും രോഗമുക്തിയും തമ്മിൽ ഏറെ ദൂരമുണ്ട്.

ആ ദൂരത്തിലൂടെയുടെ സഞ്ചാരമാണ് യഥാർത്ഥ ആയുർവേദ ചികിത്സ.

ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങളിൽ

1. രോഗത്തിൻ്റെ അടിസ്ഥാന കാരണം മാറണം.

2. ഉണ്ടായ രോഗത്തെ ചികിത്സിക്കണം.

3. വീണ്ടും രോഗം വരാതിരിക്കാൻ കരുതലുണ്ടാവണം.

ആ ദൂര സഞ്ചാരത്തിൽ ഇങ്ങനെ 3 ഘട്ടങ്ങളുണ്ട്.

രോഗലക്ഷണങ്ങൾക്ക് കുറവുണ്ടെന്ന് കരുതി രോഗി ഇടക്കു വച്ച് ചികിത്സ സ്വയം അവസാനിപ്പിച്ചാൽ, രോഗത്തിൻ്റെ പൂർണ്ണശമനവും, വീണ്ടും വരാതിരിക്കുവാനായി ശരീരത്തെ പ്രാപ്തമാക്കാനുള്ള മുൻകരുതലെന്ന ചികിത്സാ ഘട്ടവും, ആയുർവേദ ഡോക്ടർക്ക് പൂർത്തിയാക്കാനാകില്ല.

മനസിൻ്റെയും ശരീരത്തിൻ്റെയും ബലമാണ് ആരോഗ്യം.

ആ ബലത്തിന് വരുന്ന ദുർബലതയാണ് രോഗം.

വീണ്ടും ബലപ്പെടുത്തലാണ് ശരിയായ ചികിത്സ.

രോഗത്തിന് കാരണമായ തെറ്റായ ജീവിതശൈലി കണ്ടെത്താനും, ശരിയായ പാതയിലേക്ക് ശീലത്തെ നയിക്കാനും അങ്ങനെ രോഗത്തിൻ്റെ വീണ്ടും വരവിനെ തടയാനും ആയുർവേദത്തിന് തനതായ ചികിത്സാ പദ്ധതികളുണ്ട്.

ആയുർവേദം അത്ഭുതമല്ല;
സൂക്ഷ്മമായി നിങ്ങളെ പരിഗണിക്കുന്ന
വൈദ്യശാസ്ത്രമാണ്.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

#ശരിക്കും_ശരിയായ_ആയുർവേദം



Address

Cherthala Arookutty Road, Poochakkal
Cherthala
688526

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm
Sunday 9:30am - 1pm

Telephone

+918078066731

Website

Alerts

Be the first to know and let us send you an email when Nagarjuna Ayurveda Pharmacy, Poochakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nagarjuna Ayurveda Pharmacy, Poochakkal:

Shortcuts

Share