Ibaadh counseling center

Ibaadh counseling center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ibaadh counseling center, Edapal.

15/03/2026










08/03/2026










31/01/2026






17/01/2026










നിങ്ങളുടെ ചിന്തകളുടെയും വികാരങ്ങളുടെയും ഉത്തരവാദി നിങ്ങൾ മാത്രമല്ല,  നിങ്ങളുടെ തലച്ചോറിലെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലും ...
18/11/2025

നിങ്ങളുടെ ചിന്തകളുടെയും വികാരങ്ങളുടെയും ഉത്തരവാദി നിങ്ങൾ മാത്രമല്ല, നിങ്ങളുടെ തലച്ചോറിലെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലും കൂടി ആണ്. ഓരോ നാഡീദ്രവ്യങ്ങളും (neurotransmitters) നിങ്ങളുടെ സന്തോഷം, സമാധാനം, ശ്രദ്ധ, വിഷാദം, എന്നിവയെ എല്ലാം അത്ഭുതകരമായി നിയന്ത്രിക്കുന്നു, പെരുമാറ്റത്തെ സ്വാധീനിക്കുന്നു.

✨ ഡോപ്പമിൻ – The king of motivation:
ലക്ഷ്യത്തിലേക്കെത്താനുള്ള പ്രേരണ, ശ്രദ്ധ, ഉത്സാഹം എന്നിവയ്ക്കു ഉത്തരവാദി. ഒരു വിജയം നേടിയ ശേഷം ഡോപ്പാമിൻ ഉയരുമ്പോൾ, അത് നമ്മെ കൂടുതൽ ഉൽപാദനക്ഷമരാക്കി പുതിയ വെല്ലുവിളികളിലേക്ക് പ്രേരിപ്പിക്കുന്നു.

🌿 സെറോട്ടോണിൻ – മനസ്സിന്റെ സമാധാനദൂതൻ
മനോഭാവം, സന്തോഷം, സമാധാനം എന്നിവ നിയന്ത്രിക്കുന്നു. ശരിയായ നിലയിൽ സെറോട്ടോണിൻ നിലനിൽക്കുമ്പോൾ, അത് നമ്മെ ശാന്തരാക്കുകയും മാനസികമായി സ്ഥിരതയുള്ളവരാക്കുകയും ചെയ്യുന്നു അതുകൊണ്ട് അതിനെ “natural mood stabilizer”എന്നു വിളിക്കുന്നു.

🚨 നോറെപ്പിനെഫ്രിൻ – അലാറം ബെൽ
നമ്മുടെ ശരീരത്തിന്റെ “fight or flight” പ്രതികരണം സജീവമാക്കുന്നു. ശ്രദ്ധയും ജാഗ്രതയും വർധിപ്പിച്ച് സമ്മർദ്ദവും അപകടത്ങ്ങളും നേരിടാൻ സഹായിക്കുന്നു — ജീവൻ രക്ഷയ്ക്കും ഏകാഗ്രതയ്ക്കും അത്യാവശ്യമായ ഘടകം.

🧘 ഗാബ – മനസ്സിന്റെ ശാന്ത ഗുരു
തലച്ചോറിലെ പ്രധാനമായ ശമന നാഡീദ്രവ്യം (inhibitory neurotransmitter) ആയ ഗാബ, ഉത്കണ്ഠ കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു.

📚 ഗ്ലൂട്ടാമേറ്റ് – ബുദ്ധിയുടെ എൻജിൻ
പഠനത്തിലും ഓർമ്മയിലും പ്രധാന പങ്ക് വഹിക്കുന്ന നാഡീദ്രവ്യം. നാഡികൾ തമ്മിലുള്ള ആശയവിനിമയം ഉത്തേജിപ്പിച്ച് ബുദ്ധിശേഷി വർധിപ്പിക്കുന്നു — നമ്മുടെ ‘ബ്രെയിൻ പവർ’ന്റെ ഇന്ധനം.

💞 ഓക്സിറ്റോസിൻ – “ലവ് ഹോർമോൺ” എന്ന് അറിയപ്പെടുന്ന സ്നേഹത്തിന്റെ വിതരണക്കാരൻ.
മനുഷ്യബന്ധങ്ങളിൽ വിശ്വാസവും കരുണയും കൂട്ടി ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.

ഇപ്പൊ ദേഷ്യപ്പെടുമ്പോഴും പരീക്ഷക്ക് മാർക്ക് കുറയുമ്പോഴും കുറ്റപ്പെടുത്താൻ ഇത്തിരി കുഞ്ഞൻ ഹോർമോണുകളെ കിട്ടിയില്ലേ?
~ PS

🧠എന്താണ് Emotional Intelligence?ഈ ചിത്രം പോലെയാണ് നമ്മുടെ മനസ്സ് —നമ്മൾക്കെല്ലാവർക്കും ഒരുപാട് പാളികളുള്ള ഒരു അന്തരിക ലോ...
16/11/2025

🧠എന്താണ് Emotional Intelligence?
ഈ ചിത്രം പോലെയാണ് നമ്മുടെ മനസ്സ് —
നമ്മൾക്കെല്ലാവർക്കും ഒരുപാട് പാളികളുള്ള ഒരു അന്തരിക ലോകമുണ്ട് .....

പല നിറങ്ങളിൽ ഇഴപിണഞ്ഞ രൂപങ്ങൾ നമ്മുടെ വികാരങ്ങളുടെ പാളികളെയാണ് സൂചിപ്പിക്കുന്നത് —
സന്തോഷം, വേദന, ഭയം, പ്രതീക്ഷ.....

പുറത്തുനിന്ന് നോക്കുമ്പോൾ ശാന്തനായി ആത്മവിശ്വാസമുള്ളവനായി കാണുന്ന ആളുടെ പോലും അകത്ത് നമുക്ക് തിരിച്ചറിയനാകാത്ത ഒരു സങ്കീർണ്ണമായ വികാര ലോകം ഉണ്ടായിരിക്കും

ഈ വികാരങ്ങളെ അടിച്ചമർത്താതെ അവയെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് വികാരബുദ്ധിയുടെ (Emotional Intelligence) പ്രധാന ഘട്ടം.

നമ്മൾ എന്ത്‌ വികാരമാണ് അനുഭവിക്കുന്നത് എന്ന് കൃത്യമായി നോക്കിക്കാണാനും മനസ്സിലാക്കാനും അടുപ്പമുള്ളവരോട് പറയാനും സാധിച്ചാൽ അതിനെ മാനേജ് ചെയ്യാനും എളുപ്പമാണ്.....

നിങ്ങൾ നിങ്ങളോട് തന്നെ കരുണയോടെ വർത്തിക്കുക എന്നാൽ മാത്രമേ മറ്റുള്ളവരോടും കരുണയുള്ളവരാവാൻ സാധിക്കു. ...

🌿 വളർച്ച അകത്തുനിന്ന് ആരംഭിക്കുന്നു. 🌿

~PS

Back to where it all began 💫ഞാൻ പഠിച്ച എന്റെ സ്കൂളിൽ വീണ്ടും.......Grateful to return, not as a student this time, but a...
06/11/2025

Back to where it all began 💫
ഞാൻ പഠിച്ച എന്റെ സ്കൂളിൽ വീണ്ടും.......

Grateful to return, not as a student this time, but as someone helping young minds find calm, clarity, and confidence. 🌿✨I’m so proud of myself 😎

നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ ബന്ധത്തെ കാണുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട് വിലയിരുത്തുന്നുണ്ട് …ഓരോ ദിവസവും അവർ നിങ്ങളും ന...
05/11/2025

നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ ബന്ധത്തെ കാണുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട് വിലയിരുത്തുന്നുണ്ട് …

ഓരോ ദിവസവും അവർ നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും തമ്മിലുള്ള പെരുമാറ്റങ്ങൾ ശ്രദ്ധിക്കുന്നു.
പ്രത്യേകിച്ചും നിങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ടോൺ, അത് കടുപ്പമുള്ളതാണോ, അവഗണനയാണോ, സ്നേഹമാണോ...
നിങ്ങൾ വാക്കുകളിലൂടെയോ, ചലനങ്ങളിലൂടെയോ, പ്രവർത്തികളിലൂടെയോ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നുണ്ടോ, അല്ലെങ്കിൽ അകലം പാലിക്കുന്നുണ്ടോ എന്നതും അവർ ശ്രദ്ധിക്കുന്നു.

നിങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ, അല്ലെങ്കിൽ അവർ ഇല്ലാത്തപ്പോഴും, അവരുടെ അച്ചനെപ്പറ്റി, അമ്മയെപ്പറ്റി
പരസ്പരം ബഹുമാനത്തോടെ സംസാരിക്കുകയാണോ,
അല്ലെങ്കിൽ പരിഹസിച്ച്, കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയാണോ എന്നും അവർ ശ്രദ്ധിക്കുന്നു..

അഭിപ്രായ വ്യത്യാസങ്ങൾ വരുമ്പോൾ നിങ്ങൾ ക്ഷമയോടെ, മനസ്സിലാക്കലോടെ, പരസ്പര ധാരണയോടെ പ്രശ്നങ്ങൾ പരിഹരിക്കുമോ,
അല്ലെങ്കിൽ കോപം, കുറ്റപ്പെടുത്തൽ, മൗനം എന്നിവയിലൂടെയോ?
അവർ കാണുകയും അവരുടെ മനസ്സിൽ സ്നേഹം ഇങ്ങനെയൊക്കെയാണെന്നു കോപ്പി ചെയ്യുകയും സ്വന്തം ജീവിതത്തിൽ അത് തന്നെ സ്വീകരിക്കുകയോ
കോഫ്യൂഷൻ ആവുകയോ ഒരു ബന്ധം തുടങ്ങാൻ പേടിക്കുകയോ ചെയ്യുന്നു…..

നിങ്ങളാണ് അവരുടെ ആദ്യത്തെ അദ്ധ്യാപകർ എല്ലായ്പ്പോഴും അവർ നിങ്ങളിൽ നിന്ന് തന്നെ പഠിച്ചുകൊണ്ടിരിക്കുന്നു —

നിങ്ങളുടെ സ്നേഹത്തിൽ നിന്ന് പിറവി എടുത്ത നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി , ഓരോ ദിവസവും,
നിങ്ങളുടെ ബന്ധം ആരോഗ്യകരവും, പരസ്പര ബഹുമാനമുള്ളതുമായും ആക്കാൻ ശ്രമിക്കുക.💛

~ PS

അമിഗ്‌ദല 🧠 💛: നിങ്ങളുടെ തലച്ചോറിലെ വികാരങ്ങളുടെ അലാറം സംവിധാനംനമ്മുടെ വികാരപ്രതികരണങ്ങൾ, പ്രത്യേകിച്ച് ഭയവും ഉത്കണ്ഠയും ...
03/11/2025

അമിഗ്‌ദല 🧠 💛: നിങ്ങളുടെ തലച്ചോറിലെ വികാരങ്ങളുടെ അലാറം സംവിധാനം

നമ്മുടെ വികാരപ്രതികരണങ്ങൾ, പ്രത്യേകിച്ച് ഭയവും ഉത്കണ്ഠയും പ്രവർത്തിക്കുന്നത് , അമിഗ്‌ഡല എന്ന തലച്ചോറിലെ ചെറിയ ബദാം ആകൃതിയിലുള്ള ഭാഗത്തെ ആശ്രയിച്ചിരിക്കുന്നു

നിങ്ങൾ ഒരു പേടിയുള്ള വസ്തുവിന്റെ (ഉദാഹരണത്തിന് ഒരു പാമ്പ് 🐍) ചിത്രം കാണുമ്പോൾത്തന്നെ അതിന്റെ visual സിഗ്നൽ ആദ്യം visual താലാമസിലേക്കും പിന്നെ നേരിട്ട് അമിഗ്‌ദലയിലേക്കും പോകുന്നു — നിങ്ങളുടെ ചിന്താപ്രക്രിയ പൂർണമായി അതിനെ ചിത്രമാണോ യഥാർത്ഥമാണോ എന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ നിങ്ങൾ ഞെട്ടിപ്പോകുകയോ പേടിച്ച് നിശ്ചലമാകുകയോ ചെയ്യുന്നു

വികാരങ്ങൾ പലപ്പോഴും യുക്തിബോധത്തേക്കാൾ വേഗത്തിൽ വരുന്നു . നമ്മുടെ ശരീരം ആദ്യം പ്രതികരിക്കുന്നു — പിന്നീടാണ് ചിന്ത വരുന്നത്

💬 സാമൂഹിക ഉത്കണ്ഠയുള്ള ഒരാളിന്, യഥാർത്ഥത്തിൽ ഒരു പ്രശ്നവും ഇല്ലെന്ന് അറിയുമ്പോഴും, ആളുകളെ നേരിട്ട് സംസാരിക്കുമ്പോഴോ ആൾക്കൂട്ടത്തിലേക്ക് പോകുമ്പോഴോ ശക്തമായ ഭയം തോന്നാം...
സൈക്കോതെറാപ്പി ഉപയോഗിച്ച് ഈ പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിക്കാം — ഗ്രൗണ്ടിംഗ്, എക്‌സ്‌പോഷർ തെറാപ്പി, മൈൻഡ്‌ഫുൾനെസ് എന്നിവയിലൂടെ അമിഗ്‌ദലയുടെ അലാറം സംവിധാനം ശരിയാക്കുന്നു

നിങ്ങളുടെ അമിഗ്‌ദലയുടെ false alarm മനസിലാക്കുന്നതിലാണ് കാര്യം — വികാരങ്ങളെ അടിച്ചമർത്തലല്ല ചികിൽസയുടെ ലക്ഷ്യം, മറിച്ച് തലച്ചോറിനെ വീണ്ടും സുരക്ഷിതത്വം അനുഭവിക്കാൻ പഠിപ്പിക്കുകയാണ് 💛

10/10/2025

Address

Edapal

Telephone

9746333099

Website

Alerts

Be the first to know and let us send you an email when Ibaadh counseling center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share