Gaharalam

Gaharalam ayurveda hospital tribal

യോഗ ക്ലാസ്സ് ആരംഭിച്ചു...  Hospital (Ttibal)
22/04/2026

യോഗ ക്ലാസ്സ് ആരംഭിച്ചു...
Hospital (Ttibal)

3 likes. "യോഗ ക്ലാസ് ആരംഭിച്ചു"

GAH tribal Aralam, ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ്സ്  വാരാചരണത്തിൻ്റെ ഭാഗമായി  ആറളം അങ്കണവാടിയിൽ കുട്ടികളുടെ മാതാപിതാക്കൾക...
27/11/2025

GAH tribal Aralam, ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ്സ് വാരാചരണത്തിൻ്റെ ഭാഗമായി ആറളം അങ്കണവാടിയിൽ കുട്ടികളുടെ മാതാപിതാക്കൾക്ക് ഡോ അശ്വതി ബോധവൽക്കരണ ക്ലാസ് നടത്തി. അതോടൊപ്പം പ്രതിജ്ഞയും എടുത്തു. ചടങ്ങിൽ അങ്കണവാടി ടീച്ചർ സുമയ്യ സ്വാഗതം ആശംസിച്ചു. ഫാർമസിസ്റ്റ് ലിജി N V നന്ദി അറിയിച്ചു. നഴ്സ് ദീപ്തി k ദാസ്, അറ്റൻഡർ സുരേഷ് കുമാർ എന്നിവർ ലഘുലേഖ വിതരണം ചെയ്തു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2025 26 പദ്ധതിയുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഗിരി പർവ്വം മെ...
16/11/2025

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2025 26 പദ്ധതിയുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഗിരി പർവ്വം മെഡിക്കൽ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ആറളം ഫാം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ പി രാജേഷ്
ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി മിനി ദിനേശൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പദ്ധതി ജില്ലാതല കോഡിനേറ്റർ ഡോക്ടർ ചെന്നുകേശ്വർ സ്വാഗതം ആശംസിച്ചു. ഭാരതീയ ചികിത്സ വകുപ്പ് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ദീപ്തി ഡിസി പദ്ധതി വിശദീകരിച്ചു. ടി ആർ ഡി എം സൈറ്റ് മാനേജർ ശ്രീ ഷൈജു, കുടുംബശ്രീ അസിസ്റ്റന്റ് കോഡിനേറ്റർ ശ്രീമതി പ്രിയ എൻ, ആറളം ട്രൈബൽ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ അശ്വതി വി നായർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ഒരു മൂപ്പന്മാരെ പൊന്നാടയിച്ച ആദരിക്കുകയും സ്കൂൾ അങ്കണത്തിൽ നീർമരുത് വൃക്ഷത്തൈ ജില്ലാ മെഡിക്കൽ ഓഫീസറും ആറളം ഫാം ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ലത അനിൽകുമാറും ചേർന്ന് നടുകയും ചെയ്തു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിലെ സീനിയർ സൂപ്രണ്ട് ശ്രീ മഹേഷ് കെ സി കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിന് മുന്നോടിയായി ലഹരിക്കെതിരെ ഹർഷം പദ്ധതി മെഡിക്കൽ ഓഫീസർ ഡോക്ടർ ശിൽപ രാജൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. മെഡിക്കൽ ക്യാമ്പിൽ മുന്നൂറിൽ അധികം ജനങ്ങൾ പങ്കെടുത്തു. ക്യാമ്പിൽ നേത്രരോഗ വിദഗ്ധൻ ഡോക്ടർ അലോക് ജി ആനന്ദ്, മാനസികാരോഗ്യ വിദഗ്ധ ഡോക്ടർ ശില്പ രാജൻ എന്നിവരുടെ സേവനവും ഉണ്ടായിരുന്നു.

ക്രിസ്തുമസ് ആഘോഷം ....ഗവ: ആയുർവേദ ഹോസ്‌പിറ്റൽ  ആറളം (ട്രൈബൽ )
21/12/2024

ക്രിസ്തുമസ് ആഘോഷം ....
ഗവ: ആയുർവേദ ഹോസ്‌പിറ്റൽ ആറളം (ട്രൈബൽ )

ഹരിത സ്ഥാപനം ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിനെ (ആറളം. ട്രൈബൽ )ഹരിത സ്ഥാപനം ആയി പ്രഖ്യാപിച്ചു, പ്രഖ്യാപന ഉദ്ഘാടനം ആറളം  ഗ്ര...
21/12/2024

ഹരിത സ്ഥാപനം

ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിനെ (ആറളം. ട്രൈബൽ )
ഹരിത സ്ഥാപനം ആയി പ്രഖ്യാപിച്ചു,
പ്രഖ്യാപന ഉദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് നിർവഹിച്ചു.
വാർഡ് മെമ്പർ ഷൈൻ ബാബു അധ്യക്ഷനായി.
മെഡിക്കൽ ഓഫീസർ അശ്വതി വി നായർ, ഡോക്ടർ ശിൽപ്പ (ഹർഷം പദ്ധതി)
എന്നിവർ സംസാരിച്ചു.

പകർച്ച വ്യാധി പ്രതിരോധ ക്യാമ്പ്ആറളം ട്രൈബൽ ഹോസ്പിറ്റൽ  ജൂലൈ 2 നു പകർച്ച വ്യാധി പ്രതിരോധ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസ...
02/07/2024

പകർച്ച വ്യാധി പ്രതിരോധ ക്യാമ്പ്

ആറളം ട്രൈബൽ ഹോസ്പിറ്റൽ ജൂലൈ 2 നു പകർച്ച വ്യാധി പ്രതിരോധ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു . ഡോക്ടർ അശ്വതി മഴക്കാല രോഗപ്രതിരോധം എന്ന വിഷയത്തിൽ ക്ലാസ് നടത്തി.മെമ്പർ ഷൈൻ ബാബു അധ്യക്ഷനായിരുന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ രാജു ഇ സി , മെമ്പർ നാസർ, ഡോക്ടർ നീലിമ ഡോക്ടർ ശില്പ എന്നിവർ ആശംസകൾ അറിയിച്ചു . . പകർച്ച വ്യാധി പ്രതിരോധ മരുന്ന് വിതരണവും നടത്തി .
.

എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ 🧨✨🎇🎆🎇🧨✨🧨🎇🎆🧨🎇✨🧨ഗവ:ആയുർവേദ ഹോസ്പിറ്റൽ (ട്രൈബൽ )ആറളം.
13/04/2024

എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ
🧨✨🎇🎆🎇🧨✨🧨🎇🎆🧨🎇✨🧨
ഗവ:ആയുർവേദ ഹോസ്പിറ്റൽ (ട്രൈബൽ )ആറളം.

ഗവ:  ആയുർവേദ  ആശുപത്രി (ട്രൈബൽ )ആറളം ഐ പി ബ്ലോക്കിന്റെ പുതിയ പാചകശാലയുടെയും ഹോസ്പിറ്റൽ നവീകരണത്തിന്റെയും ഉത്ഘാടനം, ആരോഗ്...
14/03/2024

ഗവ: ആയുർവേദ ആശുപത്രി (ട്രൈബൽ )ആറളം ഐ പി ബ്ലോക്കിന്റെ പുതിയ പാചകശാലയുടെയും ഹോസ്പിറ്റൽ നവീകരണത്തിന്റെയും ഉത്ഘാടനം, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു ഇ സി യുടെ അധ്യക്ഷതയിൽ ബഹു പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രാജേഷ് നിർവഹിച്ചു.

ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജെസ്സി മോൾ കെ ജെ,
വികസനകാര്യം ചെയർ മാൻ ശ്രീ ജോസ് അന്ത്യാ കുളം , ഡോക്ടർ ചെന്നകേശ്വർ, തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ പി ഷൈൻ ബാബു സ്വാഗതവും, ഡോക്ടർ അശ്വതി നന്ദിയും രേഖപ്പെടുത്തി

ആറളം ആയുർവേദ ഹോസ്പിറ്റലിൽ(ട്രൈബൽ )പുതുതായി ചാർജെടുത്ത  മെഡിക്കൽ ഓഫീസർ ഡോക്ടർ അശ്വതി വി നായർ.
09/03/2024

ആറളം ആയുർവേദ ഹോസ്പിറ്റലിൽ(ട്രൈബൽ )പുതുതായി ചാർജെടുത്ത മെഡിക്കൽ ഓഫീസർ ഡോക്ടർ അശ്വതി വി നായർ.

🎀യാത്രയയപ്പു നൽകി🎀അഞ്ചരമാസത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ആറളം ആയുർവേദ ഹോസ്പിറ്റൽ (ട്രൈബൽ) ആറളം _നിന്നും വിടപറയുന്ന മെ...
09/03/2024

🎀യാത്രയയപ്പു നൽകി🎀
അഞ്ചരമാസത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ആറളം ആയുർവേദ ഹോസ്പിറ്റൽ (ട്രൈബൽ) ആറളം _നിന്നും വിടപറയുന്ന മെഡിക്കൽ ഓഫീസർ ഡോക്ടർ നീതു സി സി ക്കു ഹോപ്‌സ്‌പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ യാത്രയയപ്പു നൽകി .
ചടങ്ങിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ,വാർഡ് മെമ്പർ ഷൈൻ ബാബു ,ബാലകൃഷ്ണൻ മാസ്റ്റർ ,വാസു മാസ്റ്റർ,മറ്റു സഹപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Address

Aralam
Iritti
670704

Opening Hours

Monday 9am - 2pm
Tuesday 9am - 2pm
Wednesday 9am - 2pm
Thursday 9am - 2pm
Friday 9am - 2pm
Saturday 9am - 2pm

Telephone

+914902935150

Website

Alerts

Be the first to know and let us send you an email when Gaharalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share