06/08/2026
വളവന്നൂർ, കൽപകഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ പരാതികളും വികസന ആവശ്യങ്ങളും നേരിട്ട് കേൾക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ‘ഡിസ്ട്രിക്റ്റ് കണക്ട്’ പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 7 വെള്ളിയാഴ്ച കടങ്ങാത്ത്കുണ്ടിലെ ബാഫഖി ഐ.ടി.ഐയിൽ നടക്കും.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന പരിപാടിയിൽ ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. റോഡ്, കുടിവെള്ളം, വികസന പ്രവർത്തനങ്ങൾ, സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികൾ, ക്ഷേമപദ്ധതികൾ, പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങൾ എന്നിവ ജനങ്ങൾക്ക് നേരിട്ട് അവതരിപ്പിക്കാം.
ജില്ലാ ആസ്ഥാനത്തേക്ക് പോകാതെ തന്നെ സ്വന്തം പ്രദേശത്ത് ജില്ലാ ഭരണകൂടത്തെ നേരിൽ കണ്ട് പരാതികൾ സമർപ്പിക്കാനും പരിഹാരം തേടാനുമുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ഒരുക്കിയിരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ അതിവേഗം പരിഗണിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം ഡിസ്ട്രിക്റ്റ് കണക്ട് പരിപാടി സംഘടിപ്പിക്കുന്നത്.
വളവന്നൂർ, കൽപകഞ്ചേരി പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക