12/06/2026
കര്‍ക്കിടകം-ഔഷധ സേവക്കുത്തമം
-----------------------------------------------
കര്‍ക്കിടക മാസത്തിലെ ആയുര്‍വേദ രീതിയിലുള്ള ആരോഗ്യ സംരക്ഷണം പ്രസിദ്ധമാണ്.ആയുര്‍വ്വേദം അനുശാസിക്കുന്നത് രോഗം വരാതിരിക്കാനുള്ള ജീവിതചര്യയാണ്.ഈ ശാസ്ത്രം അനുസരിച്ച്എല്ലാ രോഗങ്ങള്‍ക്കും കാരണം മന്ദിഭവിച്ച ജടരാഗ്നിയാണ്.
ആയുര്‍വേദ ശാസ്ത്രത്തില്‍ ഓരോ ഋതുക്കള്‍ക്കും അനുസരിച്ച് ജീവിതചര്യകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.ശരീരത്തിന്റെ അഗ്നിബലം സംരക്ഷിക്കുന്നതിനുള്ള ഔഷധ കഞ്ഞിക്കൂട്ടുകള്‍ പാരമ്പര്യ ആയുര്‍വേദ ചികിത്സകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
കര്‍ക്കിടക മാസത്തില്‍ ഔഷധകഞ്ഞി ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിലെ സപ്ത ധാതുക്കള്‍ക്കും പുഷ്ടി വരികയും ജടരാഗ്നി മന്ദിഭവിച്ച് ഉണ്ടാകുന്ന രോഗങ്ങളില്‍ നിന്ന്‍ മുക്തി വരികയും ശേഷിക്കുന്ന വര്‍ഷം മുഴുവന്‍ ശരീരത്തിന് രോഗപ്രതിരോധശേഷിയും ഓജസ്സും കൈവരികയും ബലവും ഊര്‍ജവും ഉണ്ടാവുകയും ചെയ്യുന്നു.തുടര്‍ച്ചയായി 7 -14 - 21 എന്നീ രീതിയില്‍ ഉപയോഗിക്കേണ്ടത് ആണ്.
ദശ പുഷ്പങ്ങളായ മുക്കുറ്റി,തിരുതാളി,ചെറൂള, പൂവാങ്കുരുന്തല്‍ മുതലായ ഔഷധങ്ങള്‍ ശരീരത്തില്‍ മഴക്കാലത്തുണ്ടാകുന്ന വയറിളക്കം,പനി,രക്തശുദ്ധി കണ്ട രോഗങ്ങള്‍ തുടങ്ങിയവ അകറ്റി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
ജീരകം,തിപ്പ്ലി,അയമോദകം തുടങ്ങി ദീപന പാചന ദ്രവ്യങ്ങള്‍ ജടരാഗ്നിയെ ക്രമപ്പെടുത്തി ശരീരത്തെ രോഗങ്ങളില്‍ നിന്ന്‍ സംരക്ഷിക്കുന്നു.
കുറുംന്തോട്ടി,ദേവദാരം മുതലായ ദ്രവ്യങ്ങള്‍ ശരീരത്തെ വാതരോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
അതിനാല്‍ വാതരോഗങ്ങളായവേദന,പെരുപ്പ് ,തരിപ്പ്,പ്രായാധിക്യം മൂലമുള്ള അവശതകള്‍ എന്നിവകളുള്ളവര്‍ക്കും രോഗമില്ലാത്തവര്‍ക്കും അവസ്ഥാനുസരം ഔഷധഭേദങ്ങളോടെ കഞ്ഞി സേവിക്കാം.