Farhaan Yasin

Farhaan Yasin CEO and Director
Krishna institute of medical science (Kerala
Cluster)

എന്റെ പ്രിയ സുഹൃത്ത് ജൂഡ് ആന്റണി ജോസഫിന് പുതിയ ചിത്രമായ തുടരും എന്ന സിനിമയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ഈ ചിത്രം വലിയ വിജയമ...
07/08/2026

എന്റെ പ്രിയ സുഹൃത്ത് ജൂഡ് ആന്റണി ജോസഫിന് പുതിയ ചിത്രമായ തുടരും എന്ന സിനിമയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ഈ ചിത്രം വലിയ വിജയമാകട്ടെ. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവും നേടിയെടുക്കട്ടെ. മുഴുവൻ ടീമിനും എല്ലാ വിജയാശംസകളും!

Best wishes Jude Antony Joseph
07/08/2026

Best wishes Jude Antony Joseph

03/08/2026
02/08/2026

കേരള മുഖ്യമന്ത്രി നൽകിയ നിർദേശപ്രകാരം, ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി Krishna Institute of Medical Sciences (KIMS) Kerala Cluster-ന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക മെഡിക്കൽ സംഘം സജ്ജമാക്കിയിട്ടുണ്ട്.

ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്ന ഞങ്ങളുടെ സംഘം കേരള സർക്കാരുമായി ഏകോപിപ്പിച്ച് ദുരിതബാധിതർക്കാവശ്യമായ ചികിത്സാ സഹായവും പിന്തുണയും നൽകുന്നതാണ്.

സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനുമായി ഒരു പ്രത്യേക വാട്ട്‌സ്ആപ്പ് ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്.

വാട്ട്‌സ്ആപ്പ് ഹെൽപ്‌ലൈൻ: +91 99472 22277

എന്റെ പേരിൽ ഒരു വ്യാജ ശബ്ദസന്ദേശം (Voice Recording) പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പൂർണ്ണമായും വ്യാജമാ...
19/07/2026

എന്റെ പേരിൽ ഒരു വ്യാജ ശബ്ദസന്ദേശം (Voice Recording) പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പൂർണ്ണമായും വ്യാജമാണ്. യാഥാർഥ്യം പരിശോധിക്കാതെ ആരും ഈ സന്ദേശം പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് ഞാൻ നൽകിയിരിക്കുന്ന ഔദ്യോഗിക പരാതിയുടെ പകർപ്പും ഇതിനോടൊപ്പം പങ്കുവെക്കുന്നു. ദയവായി വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കി, ശരിയായ വിവരങ്ങൾ മാത്രം വിശ്വസിക്കുകയും പങ്കുവെക്കുകയും ചെയ്യുക.

16/07/2026

ഡോ. പീതാംബരൻ എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് വിശ്വാസവും കരുതലുമാണ്. തന്റെ അറിവും അനുഭവവും മനുഷ്യസ്നേഹവും ചേർത്ത് ഓരോ രോഗിക്കും പ്രതീക്ഷ നൽകുന്ന അപൂർവ വ്യക്തിത്വം. മികച്ച ജിഐ സർജൻ എന്നതിലുപരി, ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ യഥാർത്ഥ ഡോക്ടറാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആദരവും നന്ദിയും.

ചവറയിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിനും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗിക...
15/07/2026

ചവറയിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിനും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുമായി മന്ത്രി ഷിബു ബേബി ജോണുമായി സൗഹൃദപരവും സാർഥകവുമായ കൂടിക്കാഴ്ച നടത്തി. കരുനാഗപ്പള്ളി KIMS Valiyath Hospital-ുമായി സഹകരിച്ച് ജനങ്ങൾക്ക് കൂടുതൽ ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങളും അർഹരായ രോഗികൾക്ക് ആവശ്യമായ ചികിത്സാ സഹായവും ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ വിശദമായി ചർച്ച ചെയ്തു.

Address

KIMS Sreechand Hospital
Kannur

Telephone

+91 70257 67676

Website

Alerts

Be the first to know and let us send you an email when Farhaan Yasin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Farhaan Yasin:

Shortcuts

Share