Dr Rothman PT

Dr Rothman PT Will be really glad to help with ur queries. 2min2BB

Hi,I’ve done my MD in Pulmonary medicine & this page is an effort to increase the awareness about respiratory diseases, clearing doubts, myths & fake messages about various diseases and treatments.

⚖️ You exercise. You diet.The weight won't move.Your doctor checked everything.But nobody checked your sleep.— Dr. Rothm...
28/05/2026

⚖️ You exercise. You diet.
The weight won't move.

Your doctor checked everything.
But nobody checked your sleep.

— Dr. Rothman Pt
Pulmonologist & Sleep Specialist
Muscat, Oman
🫁 PULMORA — Sometimes the answer is not in your diet. It is in your airway.

⚠️ Educational content only.
Consult your doctor for personal medical advice.




25/05/2026

INHALED INSULIN: NO MORE INJECTIONS? Much needed Breakthrough!!              — Dr. Rothman PtPulmonologist & Sleep Speci...
25/05/2026

INHALED INSULIN: NO MORE INJECTIONS? Much needed Breakthrough!!




— Dr. Rothman Pt
Pulmonologist & Sleep Specialist | Oman
🫁 PULMORA — Bridging lung health and diabetes care.

⚠️ Educational content only. Medication decisions must be made
with your treating doctor.

This week several patients came to me with the same query : "Doctor, should we be worried about Hantavirus here in Oman?...
23/05/2026

This week several patients came to me with the same query :

"Doctor, should we be worried about Hantavirus here in Oman?"

Let me give you a clear, honest answer — as your Pulmonologist
here in Muscat.

WHAT TRIGGERED THIS PANIC?

In May 2026, an outbreak of Hantavirus was reported on a Dutch
cruise ship MV Hondius that had travelled from Ushuaia, Argentina.
As of May 12, there were 11 cases and 3 deaths confirmed.
That news spread worldwide — including here in Oman — and the
WhatsApp forwards started immediately.

IS OMAN AT RISK?

WHO and experts assess this Hantavirus outbreak as limited, with
low risk to the Gulf. UAE authorities tested rodent species as a
precautionary measure and all came back negative. Oman's situation
is similar. The Ministry of Health has not reported any cases or
unusual rodent activity.

Gulf countries have shown very good resilience and have learnt from
COVID-19 — but experts are clear this is not like COVID-19.

WHY IS OMAN SPECIFICALLY LOW RISK?

🌵 The Hantavirus strains that cause lung disease are found in wild
rodents in the Americas — particularly South America. The rodent
species carrying these strains do not exist in Oman or the
wider Gulf region.

🏙️ Muscat is an urban, well-maintained city. The rodent population
here is very different from rural South American environments
where this virus thrives.

✈️ The only realistic risk would be someone who travelled to
Argentina, Chile, or remote South American regions recently —
and even then, the Andes virus requires close, prolonged contact
to spread from person to person — not casual contact.

HOW DOES IT ACTUALLY SPREAD?

The primary way humans become infected is by inhaling microscopic
particles from an infected rodent's urine, droppings, or saliva.
You cannot catch it on a bus, in a mall, or from a colleague
sneezing near you.

The critical red flag is:

🚨 Fever + severe body aches + breathlessness — appearing 1 to 5
weeks after rodent exposure and recent South America travel.

If this describes you — go to the Royal Hospital or a major
hospital in Muscat immediately and mention your travel history.

WHAT THERE IS NO NEED TO DO:

❌ Panic buy medicines — there is no specific antiviral and no
vaccine needed for Oman residents
❌ Avoid malls, hospitals, or public spaces — this is not airborne
community spread
❌ Forward scary voice notes — they are causing more harm than
the virus itself right now

MY MESSAGE TO MY PATIENTS IN MUSCAT:

Oman has handled COVID-19, MERS, and multiple health scares with
exceptional preparedness. The Ministry of Health is monitoring
this situation carefully.

Experts believe this will remain a limited outbreak if public
health measures are implemented — and the Gulf is well placed
to respond.

Share with your Friends & Colleagues,
Stay informed. Don't panic. And please — before you forward that
next scary WhatsApp message, ask yourself:

"Is this from a doctor or a verified source?"

If you have genuine concerns — message me directly.

— Dr. Rothman Pt
🫁Pulmonologist & Sleep Specialist
NMC Hospital Al Hail, Muscat, Oman

⚠️ This is educational information based on WHO and CDC data
as of May 2026. Always consult your doctor for personal medical
advice.


“ഈ ആഴ്ച ഹാന്റവൈറസിനെക്കുറിച്ച് പലർക്കും വലിയ ആശങ്കയാണ്.വാട്ട്‌സ്ആപ്പ് ഫോർവേഡുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും കണ്ടു പലരും ...
22/05/2026

“ഈ ആഴ്ച ഹാന്റവൈറസിനെക്കുറിച്ച് പലർക്കും വലിയ ആശങ്കയാണ്.

വാട്ട്‌സ്ആപ്പ് ഫോർവേഡുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും കണ്ടു പലരും ഭയപ്പെടുന്നുണ്ട്.

അതിനാൽ, ഒരു ശ്വാസകോശ വിദഗ്ധനായ എന്നെ കൊണ്ട് ലളിതമായി സത്യം പറയാം.

ഹാന്റവൈറസ് എന്താണ്?

എലികളുടെയും ചെറുഎലികളുടെയും മൂത്രം, മല, ഉമിനീർ എന്നിവ വഴി പകരുന്ന ഒരു വൈറസാണ് ഇത്. രോഗബാധിതമായ എലികളുടെ അവശിഷ്ടങ്ങൾ കലർന്ന പൊടി ശ്വസിക്കുമ്പോൾ വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കാം. പ്രധാനമായും ശ്വാസകോശത്തെയും വൃക്കകളെയും ഇത് ബാധിക്കും.

ഇത് ആളിൽ നിന്ന് ആളിലേക്ക് പകരുമോ?

മിക്ക സാഹചര്യങ്ങളിലും — ഇല്ല.

ചുമ, കൈകോർക്കൽ, ഒപ്പം യാത്ര ചെയ്യൽ എന്നിവയിലൂടെ സാധാരണയായി ഇത് പകരില്ല. അപൂർവമായ ഒരു സ്ട്രെയിനായ “ആൻഡീസ് വൈറസ്” മാത്രമാണ് പരിമിതമായ വ്യക്തി-മുതൽ-വ്യക്തി വ്യാപനം കാണിച്ചിട്ടുള്ളത്.

2026 മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്ത ക്രൂയിസ് കപ്പൽ ക്ലസ്റ്ററുമായി ബന്ധപ്പെട്ടതും ഇതേ സ്ട്രെയിനാണ്. എന്നാൽ ആ വ്യാപനവും വളരെ പരിമിതമായിരുന്നു.

ഇന്ത്യക്കാർ ഇപ്പോൾ ഭയപ്പെടണോ?

ഇപ്പോൾ ലഭ്യമായ വിവരങ്ങൾ പ്രകാരം — വേണ്ട.

ഇന്ത്യയിൽ സമൂഹവ്യാപനത്തിന് തെളിവുകളില്ല. അതിനാൽ പൊതുജനങ്ങൾക്ക് നിലവിലെ അപകടസാധ്യത വളരെ കുറവാണ്.

ആർക്കാണ് കൂടുതൽ ശ്രദ്ധ വേേണ്ടത്?

🌾 കർഷകരും കാർഷിക തൊഴിലാളികളും
🏚️ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആളുകൾ
🌾 ധാന്യ സംഭരണശാലകളിലും ഗോഡൗണുകളിലും ജോലി ചെയ്യുന്നവർ
🏠 എലിശല്യം കൂടുതലുള്ള വീടുകളിൽ താമസിക്കുന്നവർ

ലക്ഷണങ്ങൾ എന്തൊക്കെയാണ്?

എലിശല്യം ഉണ്ടായതിന് ശേഷം 1 മുതൽ 5 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ തുടങ്ങാം.

ആദ്യത്തിൽ ഇത് സാധാരണ വൈറൽ പനിയെന്ന പോലെ തോന്നാം:
🤒 പനി
💢 ശരീരവേദന
😴 അമിത ക്ഷീണം

പക്ഷേ ചിലരിൽ രോഗം വേഗത്തിൽ ഗുരുതരമാകാം:

🫁 കടുത്ത ശ്വാസതടസ്സവും ശ്വാസകോശ പ്രശ്നങ്ങളും
🫘 ഗുരുതരമായ വൃക്ക പ്രശ്നങ്ങളും

എപ്പോൾ ആശുപത്രിയിൽ പോകണം?

എലിശല്യം ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ:
ഉയർന്ന പനി + കടുത്ത ശരീരവേദന + ശ്വാസതടസ്സം ഉണ്ടെങ്കിൽ കാത്തിരിക്കരുത്. അതേ ദിവസം തന്നെ ആശുപത്രിയിൽ പോകുക.

ഓർമ്മിക്കേണ്ട പ്രധാന കാര്യം:

ഹാന്റവൈറസ് ഗുരുതരമായ രോഗമാകാം. പക്ഷേ ഇപ്പോൾ ഇന്ത്യയിൽ ഇത് സമൂഹങ്ങളിലൂടെ വ്യാപിക്കുന്ന സാഹചര്യമില്ല.

അതിനാൽ പരിഭ്രാന്തി വേണ്ട. ശരിയായ അവബോധം മതി.

ഈ പോസ്റ്റ് save ചെയ്യൂ. ഭയപ്പെടുത്തുന്ന ഫോർവേഡുകൾ അയക്കുന്ന സുഹൃത്തുക്കളുമായി share ചെയ്യൂ.

— Dr Rothman PT
പൾമണോളജിസ്റ്റ് & സ്ലീപ്പ് സ്പെഷ്യലിസ്റ്റ് | ഒമാൻ
🫁 PULMORA — യഥാർത്ഥ വിവരങ്ങൾ. അനാവശ്യ ഭയം വേണ്ട.

⚠️ ഇത് വിദ്യാഭ്യാസപരമായ വിവരങ്ങൾക്കായി മാത്രമാണ്. വ്യക്തിഗത ആരോഗ്യപ്രശ്നങ്ങൾക്ക് നിങ്ങളുടെ ഡോക്ടറെ നേരിട്ട് സമീപിക്കുക.


05/07/2021

പോസ്റ്റ് കോവിഡ് ലങ് ഫൈബ്രോസിസ് | POST COVID LUNG FIBROSIS

കോവിഡ് വന്നു പോയവർക്ക് ശ്വാസകോശത്തിൽ ഫൈബ്രോസിസ് അല്ലെങ്കിൽ ചുരുക്കം ഉണ്ടാകുമെന്നും അങ്ങനെ പലർക്കും ശ്വാസകോശം മാറ്റിവെയ്ക്കണ്ടി വന്നുമെന്നുമൊക്കെ വാർത്തകൾ വാട്സാപ്പ് ഫോർവേഡ് ആയും പത്രങ്ങളിലുമൊക്കെ വായിച്ചു കാണും. ഈ കഴിഞ്ഞ ദിവസം എന്റെ അടുത്ത് വന്ന ഒരു രോഗിയ്ക്കുണ്ടായിരുന്ന ഏറ്റവും വലിയ പേടിയും ഇത് തന്നെ ആയിരുന്നു.

ശ്വാസകോശത്തിന് ചുരുക്കമുണ്ടാകുന്ന അസുഖങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഇന്റെർസ്റ്റീഷ്യൽ ലങ് ഡിസീസ്.1978 dr jindal ആണ് തന്റെ അടുത്ത വന്ന 61 രോഗികൾക്ക് ഇങ്ങനെ ചുരുക്കമുണ്ടെന്ന് ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയുന്നത്. ഈ ഗ്രൂപ്പിൽ ഉള്ള ചില അസുഖങ്ങൾക്ക് പലപ്പോഴും തിരിച്ചറിഞ്ഞതിന് ശേഷം 5 വര്ഷം വരെ ആയിരിക്കും രോഗികൾ ജീവിച്ചിരിക്കുക, അതായത് ക്യാന്സറിനൊപ്പം തന്നെ ഭീകരത ഉള്ള ഒരസുഖം. ഈ ഗണത്തിൽ വരുന്ന പല അസുഖങ്ങൾക്കും ഇപ്പോൾ നല്ല ചീകിത്സാ ഉണ്ടെങ്കിലും പൂർണമായി ഭേദമാക്കാൻ പറ്റുന്ന മരുന്നുകൾ ഇപ്പോഴും കണ്ടുപിടിച്ചിട്ടില്ല.വളരെ നേരത്തെ തിരിച്ചറിയാനും ചീകിത്സാ ലഭ്യമാക്കാനും സാദിക്കുന്നുണ്ടെന്നതാണ് എടുത്ത് പറയേണ്ട കാര്യം. അപ്പോൾ കോവിഡിന് ശേഷം വരുന്ന ചുരുക്കവും ഇതു തന്നെയാണോ ? അല്ല . രണ്ടും തമ്മിൽ വളരെ അതികം വ്യത്യാസങ്ങൾ ഉണ്ട്, അതിന്റെ വിശദാംശങ്ങളിലേയ്ക്ക് പോകുന്നില്ല.

നമ്മുടെ ശരീരത്തിൽ എവിടെ മുറിവുണ്ടായാലും ,അത് ഉണങ്ങുന്ന സമയത് ഒരു പാട് അവശേഷിക്കും , അത് എത്ര തോളം പ്രാദാന്യമുള്ളതാണെന് പല കാര്യങ്ങളെ ആസ്യയിച്ചിരിക്കും. എവിടെ, എത്ര ആഴത്തിൽ, എത്ര നാളായി ആ മുറിവുണ്ട്, എന്തെങ്കിലും ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ടോ, നമുക്ക് മറ്റ് അസുഖങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നിങ്ങനെ. ഇതുപോലെ ശ്വാസകോശത്തിലും പന്യൂമോണിയ വന്നതിനു ശേഷം അല്ലെങ്കിൽ പന്യൂമോണിയ ഉണ്ടാകുന്ന സമയത് തുടർച്ചയായി കുറെ മുറിവുകൾ ഉണ്ടാവുകയും ഉണങ്ങുകയും ചെയുന്നു, അങ്ങനെ ചെറിയ ചെറിയ പാടുകൾ അവിടെ ഉണ്ടാവുന്നു , ഇതാണ് പിനീട് ഫൈബ്രോസിസ് അല്ലെങ്കിൽ ചുരുക്കമായി മാറുന്നത്. എത്ര തീവ്രത ഉള്ളതായിരുന്നു പന്യൂമോണിയ എന്നും, അതിന് ട്രീറ്റ്മെന്റ് എടുത്തോ എന്നതും, എത്ര നാൾ വെന്റിലേറ്റർ സപ്പോർട്ടിൽ ആയിരുന്നു, സിഗരറ്റ് വലിക്കുന്ന ആളാണോ എന്നതുമൊക്കെ ആണ് ഫൈബ്രോസിസ് ന്റെ തീവ്രത നിർണയിക്കുന്ന പ്രധാന കാര്യങ്ങൾ. തുടക്കത്തിലേ ട്രീറ്റ്മെന്റ് എടുക്കുന്ന ആളുകളിൽ വളരെ വിരളമായേ ഇത് കൂടുന്നുതായി കാണാറുള്ളൂ, ഉണ്ടായാൽ തന്നെ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ ആയിരിക്കും. കോവിഡ് പന്യൂമോണിയ പലപ്പോഴും രണ്ട് ശ്വാസകോശത്തെയും പൂർണമായി ബാധിക്കുന്നത് കൊണ്ടാണ് ശ്വാസകോശം പൂർണമായി ചുരുക്കത്തിലേയ്ക്ക് പോകുന്നത്.

കൃത്യ സമയത് ട്രീറ്റ്മെന്റ് എടുക്കാൻ പറ്റുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമായി പോസ്റ്റ് കോവിഡ് ലങ് ഫൈബ്രോസിസ് വരാതിരിക്കാൻ ചെയേണ്ടത്.

11/04/2021

PPE കിറ്റും SSLC പരീക്ഷയും !!
#അറിവില്ലായ്മ

SSLC പരീക്ഷ എഴുതാൻ വന്ന കോവിഡ് പോസിറ്റീവ് ആയ കുട്ടികൾ PPE കിറ്റ് ധരിച്ചിരുന്നാണ് പരീക്ഷ എഴുതിയത് എന്ന വാർത്ത വായിച്ചു, PPE കിറ്റിന് നമ്മൾ കൊടുക്കുന്ന അമിത പ്രാധാന്യമോ അല്ലെങ്കിൽ അതിനെ കുറിച്ച് കൂടുതൽ അറിയില്ലാത്തതു കൊണ്ടും സംഭവിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. കോവിഡ് രോഗമുള്ളവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ അല്ലെങ്കിൽ വീട്ടുകാർ, രോഗിയുടെ മൂക്കിലും വായിൽ നിന്നുമുള്ള വൈറസ് ഉണ്ടാകാൻ സാധ്യതയുള്ള സ്രവങ്ങൾ ശരീരത്തിൽ പതിക്കാതിരിക്കാനുള്ള ഒരു ആവരണം മാത്രമാണ് PPE kit. അതിലും ഏറ്റവും പ്രധാനവും കൂടുതൽ സുരക്ഷയും നൽകുന്ന ഭാഗം മാസ്കും. കോവിഡ് പോസിറ്റീവ് ആയ ഒരാൾ FUll PPE കിറ്റ് ധരിക്കുന്നത്, അയാളിൽ നിന്നും രോഗം മറ്റൊരാൾക്ക് കിട്ടാനുള്ള സാധ്യത കുറയ്ക്കുന്നില്ല. ഒരു നല്ല മാസ്ക് ഇടുകയാണെങ്കിൽ ആ രോഗിയയുടെ വായിൽ നിന്നും മൂക്കിൽ നിന്നും സ്രവങ്ങൾ പടരുന്നത് നന്നായിട്ടു തടുക്കാൻ സാധിക്കും. പറഞ്ഞു വരുന്നത് PPE കിറ്റിന് പകരം അതിലും എത്രയോ വില കുറഞ്ഞ നല്ല ഒരു N 95 മാസ്കിട്ടാൽ ആ കുട്ടികൾക്ക് സുഖമായി വന്ന് എക്സാം എഴുതാം. പല പ്രചരണങ്ങളും സമ്മേളനങ്ങളും യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ നടത്താൻ സാദിക്കുമെങ്കിൽ, ആരോടും മിണ്ടാതെ ഒരു മുറിയിയുടെ കോണിൽ ഇരുന്ന് പരീക്ഷയെഴുതാൻ മാസ്ക് ഇട്ടു വരുന്ന കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികളെ അനുവദിക്കണം !
Dr Rothman

13/09/2020

💁🏻‍♂️പലർക്കും ഇപ്പോൾ തോന്നാവുന്ന ന്യായമായ ഒരു സംശയമാണ് ലോക്കഡോൺ ഒരു തികച്ചും പരാജയമായിരുന്നു എന്ന് .ഒന്നും രണ്ടും കേസുകളുള്ള സമയത് അടച്ചിട്ടിട്ട് ഇപ്പോൾ എല്ലാം തുറന്നിരിക്കുന്നു🤦🏻,ഇപ്പോഴല്ലേ ശെരിക്കും ലോക്കഡോൺ വേണ്ടത് ?🤷‍♂️

PS:പലരും രാഷ്ട്രീയ പരമായ പരാമർശങ്ങൾ കമന്റ് ചെയുന്നുണ്ട്, ഇതിൽ നമ്മൾ രാഷ്ട്രീയം കലർത്തേണ്ട ആവിശ്യമില്ല, പ്രളയ സമയത്തു നമ്മൾ എല്ലാവരും ജാതിയും മതവും, രാഷ്ട്രിയവും മറന്നു ഒന്നായി നേരിട്ടു, എപ്പോഴും അങ്ങനെയാണ് ആവേണ്ടത്. രാഷ്ട്രീയം ജന സേവനത്തിനും പരസ്പര സ്നേഹത്തിനുമുള്ളതാവണം



📌ലോക്കഡോൺ കോവിഡിന് ഒരു പരിഹാരമോ വാക്‌സിനോ ഒന്നുമല്ല , നമുക്ക്‌ കുറച്ചു സമയം കിട്ടാൻ, നമ്മുടെ ആരോഗ്യ മേഖലെയും ,ആരോഗ്യ പ്രവർത്തകരും, ഭരണാധികാരികളും ഒന്നു തെയ്യാറാകാൻ, നമുക്കെല്ലാവർക്കും ഈ മഹാമാരിയെ കുറിച്ച് പഠിക്കാനും , പഠിപ്പിക്കാനുമുള്ള സമയം, അത്രെയേ ലോക്കഡോൺ കൊണ്ടു ഉദ്ദേശിച്ചിട്ടുള്ളു. അതാണ് "ഫ്ലാറ്റെൻ ദി കെർവ് " (Flatten the Curve ) എന്ന സ്ട്രാറ്റജി , അത് ഒരു പരിധിവരെ നന്നായിട്ടു തന്നെ നമ്മുടെ നാട്ടിൽ ചെയ്തിട്ടുണ്ട്.
📌തുടക്കത്തിലേ നമ്മൾ കണക്കു കൂട്ടുന്ന അത്രെയും തന്നെയോ, ഒരു പക്ഷെ അതിൽ കൂടുതലോ ആളുകൾക്ക് രോഗം ഉണ്ടാകും, അതിനെ നേരിടാൻ നമ്മൾ എല്ലാരും ഈ ലോക്കഡോൺ കാലത് ഒരുങ്ങിയിട്ടുണ്ട്.
📌ഇപ്പോൾ ഉണ്ടാകുന്ന പല കേസുകളും ആളുകളുടെ അശ്രധ മൂലമാണ് എന്ന് പറയാതിരിക്കാൻ വയ്യ, ഏതെങ്കിലും ഒരു പ്രദേശത്തു ലോക്‌ഡോണാ , കണ്ടൈൻമെൻറ് മാറ്റുമ്പോൾ തന്നെ വീണ്ടും അശ്രധമായ രീതിയിൽ ആളുകൾ ഇറങ്ങി നടക്കാനും, ഒരുമിച്ചിരുന്ന് ചായ☕️കുടിക്കാനും പോകും, ഇത് ശെരിയാ രീതിയല്ല.
📍നമ്മൾ ഓരോരുത്തരും കൃത്യമായി ജാഗ്രതയോടെ മുന്നോട്ടു പോവുകയാണെങ്കിൽ മാത്രെമേ ഈ വൈറസിനെ പിടിച്ചു കെട്ടാൻ സാധിക്കുകയുള്ളു.

📌സമ്പർക്കത്തിലൂടെ ഉള്ള കേസുകളുടെ എണ്ണം 200 കഴിഞ്ഞു , ഇന്നത്തെ പുതിയ കേസുകളുടെ എണ്ണം 488 , എന്താണ് സംഭവിക്കുന്നത് എന്ന് മ...
11/07/2020

📌സമ്പർക്കത്തിലൂടെ ഉള്ള കേസുകളുടെ എണ്ണം 200 കഴിഞ്ഞു , ഇന്നത്തെ പുതിയ കേസുകളുടെ എണ്ണം 488 , എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ വലിയ മാത്തമാറ്റിക്സിന്റെ ആവശ്യമൊന്നുമില്ല , “സൂക്ഷിച്ചാൽ ദുഖിക്കേണ്ട ”

📌അപ്പൊ വാക്‌സിൻ വരുമെന്ന് പറഞ്ഞെത് !!
വരും ,പക്ഷെ സമയം എടുക്കും. ഒരു വര്ഷത്തേയ്ക് ആലോചിക്കുകയെ വേണ്ട

📌വായുവിലൂടെ (aerosol spread ) പകരുന്നതാണ് ആണ് എല്ലാത്തിനും കാരണം ,!? അല്ല

📍WHO യ്ക്ക് കത്തയച്ചതോ !? ശെരിയാണ് , ഈ പറയുന്ന ഏറോസോൾസ് കൂടുതൽ ഉണ്ടാവുന്നത് ചില മെഡിക്കൽ പ്രോസിജേഴ്സ് ചെയുമ്പോൾ ആണ് - അതിനുള്ള മുൻ കരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് PPE കിറ്റും മാസ്കുമൊക്കെ.

📌ഞങ്ങൾ ഇനി !!?

വളരെ ലളിതമായ സാമൂഹിക അകലം പാലിക്കുന്നത് ശീലമാക്കുക ,മാസ്കും ധരിക്കുക. ഞാൻ 5 ദിവസം വെന്റിലെറ്ററിൽ ആയിരുന്നു എന്നു പറയുന്ന ഗും ഒന്നുമില്ലെങ്കിലും , വൈകിട്ട് വീട്ടിൽ വന്ന് സുഖമായി കിടന്നുറങ്ങാം l

21/06/2020

കൂർക്കം വലി ഒരു പ്രശ്നമാണോ ?!
ആണ് .

#കൂർക്കംവലി



📌പലരും തമാശ രൂപേണ പറഞ്ഞു പോകുന്ന കാര്യമാണ് കൂർക്കംവലി, അപ്പൻ അപ്പൂപ്പന്മാരായിട്ടേ എല്ലാവരും കൂർക്കം വലിക്കുന്നവർ ആണെന്നു അഭിമാനത്തോടെ പറയുന്നവർ കുറവല്ല.

📌ഉറങ്ങുമ്പോൾ ഉണ്ടാകുന്ന ഉച്ചത്തിലുള്ള അല്ലെങ്കിൽ പരുഷമായ ശബ്ദമാണ് കൂർക്കം വലി അല്ലെങ്കിൽ സ്നോറിംഗ്. ശ്വസിക്കുമ്പോൾ വായുവിന്റെ ഒഴുക്ക് തൊണ്ടയുടെ പിന്നിലെ ടിഷ്യുകളെ വൈബ്രേറ്റുചെയ്യുമ്പോൾ കൂർക്കം വലിയുണ്ടാവുന്നു .

📌കൂർക്കവലിയുടെ ഒപ്പം താഴെ പറയുന്ന ബുദ്ധിമുട്ടുകൾ തോന്നാറുണ്ടെങ്കിൽ അത് ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയ (Obstructive Sleep Apnea (OSA)) എന്ന അസുഖം ആകാം,
👉ഉറക്കത്തിൽ ശ്വാസം കിട്ടാതെ എഴുനെല്കുന്നുണ്ടെങ്കിൽ
👉രാവിലെ എഴുനേൽക്കുമ്പോൾ ഉറക്കം പൂർണമായി എന്ന് തോന്നുന്നില്ലെങ്കിൽ
👉ഉറങ്ങി എണീക്കുമ്പോൾ ഒരു ഫ്രഷ്‌നെസ്സ് തോന്നുന്നില്ല
👉പകൽ കൂടുതലായി ഉറങ്ങാൻ തോന്നുണ്ട്
👉പകൽ പലപ്പോഴായി സ്ഥിരമായി ചെയുന്ന പ്രവർത്തികൾക്ക് ഇടയിൽ,അറിയാതെ ഉറങ്ങിപോവുക ഉദാ
📍ഇരുന്നു വായിക്കുബോൾ
📍ടെലിവിഷന് കാണുബോൾ
📍ഒരു പൊതു സ്ഥലത്ത് നിഷ്‌ക്രിയമായി ഇരിക്കുക, (ഉദാ: തീയറ്റർ അല്ലെങ്കിൽ മീറ്റിംഗ)
📍ഒരു മണിക്കൂർ ഇടവേളയില്ലാതെ കാറിൽ യാത്രക്കാരനായി പോകുമ്പോൾ
📍ഉച്ചകഴിഞ്ഞ് വിശ്രമിക്കാൻ കിടക്കുന്ന സമയം
📍ആരോടെങ്കിലും ഇരുന്നു സംസാരിക്കുബോൾ

📌 കൂർക്കം വലിയുടെ ഒപ്പം ഈ പറഞ്ഞതിൽ 👆ചിലതെങ്കിലും ഉണ്ടെങ്കിൽ ഒരു പൾമോണോലോജിസ്റ് നെ കണ്ട് സ്ലീപ് സ്റ്റഡി (sleep study ) ചെയ്തു നോക്കണം.വീട്ടിൽ തന്നെ ഈ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇപ്പോഴുണ്ട് (Home Sleep Study ).

📌 ഉള്ളിലേയ്‌ക്കെടുക്കുന്ന ശ്വാസത്തിൽ തടസമുണ്ടാകുമ്പോഴാണ് കൂർക്കം വലിക്കുന്നത് എന്നു പറഞ്ഞെല്ലോ,ഈ സമയത് ആവശ്യത്തിനുള്ള ഓക്സിജൻ ശ്വാസകോശത്തിൽ എത്താതെ വരുകയും, തന്മൂലം രക്തത്തിലും മറ്റെല്ലാ അവയവങ്ങളിലും ഓക്സിജന്റെ കുറവുണ്ടാവുകയും ചെയ്യും. അങനെ മറ്റു പല ഗുരുതരമായ രോഗങ്ങൾക്കും OSA ഒരു കാരണമാവുന്നു. താഴെ പറയുന്നത് അവയിൽ ചിലതാണ് :

👉രക്താതിമർദ്ദം (25% മുതൽ 50% വരെ സാധ്യത കൂട്ടുന്നു )
👉സ്ട്രോക്ക് (68%)
👉വിഷാദം
👉ഹ്ര്യദയം പൂർണമായി തകരാറിലാവുക (Congestive Heart Failure ) (76% )
👉ആസ്ത്മ
👉വിട്ടുമാറാത്ത ശ്വാസകോശരോഗം (50%)
👉ഏട്രിയൽ ഫൈബ്രിലേഷൻ (മറ്റ് ഹൃദയ മിടിപ്പിന് വ്യതാസം ഉണ്ടാകുന്ന രോഗങ്ങൾ) (49%)
👉ടൈപ്പ് 2 പ്രമേഹം (48%)
👉ഗതാഗത, വ്യാവസായിക അപകടങ്ങൾ (അഞ്ചിരട്ടി വർദ്ധനവ് വരെ)
👉മൊത്തത്തിലുള്ള മരണനിരക്ക് ( 46% )

📌ചില ജനതിക വ്യത്യാസങ്ങളും,ശരീര ഘടനയിലുള്ള വ്യത്യാസങ്ങളും,അമിത വണ്ണവും,തൈറോയ്ഡ് രോഗങ്ങളും,മദ്യപാനവും ഒക്കെ ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. അതുകൊണ്ടു തന്നെ ജീവിത ശൈലിയിലുള്ള മാറ്റങ്ങളും,വ്യായാമം ചെയ്യുന്നതും OSA ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

📌വളരെ നല്ല ചീകിത്സാ രീതികൾ നമുക്കിന്നുണ്ട്. CPAP മെഷീൻ OSA ചീകിത്സായുടെ ഒരു പ്രധാന ഘടകമാണ്. സുഹൃത്തുക്കളോ ,വീട്ടിലുള്ള ആരെങ്കിലുമോ കൂർക്കം സ്ഥിരമായി വലിക്കുന്ന ആളുകൾ ആണെങ്കിൽ, നേരത്തെ 👆പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങൾ അവർക്ക് ഉണ്ടെങ്കിൽ തീർച്ചയായും ഒരു പൾമനോലോജിസ്റ്റിനെ കണ്ട് സ്ലീപ് സ്റ്റഡി ആവശ്യമാണോ എന്ന് ഉറപ്പു വരുത്തുക.

Address

Kilimanoor

Opening Hours

Monday 9am - 5pm
Tuesday 4pm - 6pm
Wednesday 9am - 1pm
Thursday 9am - 6pm
Friday 9am - 1pm
Saturday 9am - 1pm

Alerts

Be the first to know and let us send you an email when Dr Rothman PT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr Rothman PT:

Share