19/08/2026
തോളുവേദനയുടെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് ശരിയായ ചികിത്സയുടെ ആദ്യപടി.
വേദനയുടെ കാരണം കൃത്യമായി തിരിച്ചറിയാൻ ഡോക്ടർ രോഗലക്ഷണങ്ങളും, പഴയ പരിക്കുകളുടെ ചരിത്രവും, തോളിന്റെ ചലനശേഷിയും പേശികളുടെ ശക്തിയും വിലയിരുത്തും. ആവശ്യമായ സാഹചര്യങ്ങളിൽ X-ray, Ultrasound, MRI Scan തുടങ്ങിയ പരിശോധനകളും നിർദേശിക്കാം.
നിരന്തരമായ തോളുവേദനയോ കൈയുടെ ചലനത്തിൽ ബുദ്ധിമുട്ടോ അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധന വൈകിക്കരുത്. കൃത്യമായ രോഗനിർണയം ഫലപ്രദമായ ചികിത്സയിലേക്കുള്ള ആദ്യ ചുവടാണ്.