08/07/2026
പ്രിയപ്പെട്ടവരേ…
ഈ പോസ്റ്റ് എഴുതുമ്പോൾ എന്റെ മനസ്സ് ഒരുപാട് ഭാരമുള്ളതാണ്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി എന്റെ ജീവിതം ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായി മാറിയിരിക്കുകയാണ്.
മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസറിനെതിരായ പോരാട്ടത്തിൽ ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളി ക്യാൻസർ മാത്രമല്ല…
രക്തത്തിലെ കൗണ്ടുകൾ (Blood Counts) വീണ്ടും വീണ്ടും അപകടകരമായി കുറയുന്നതാണ്.
കൗണ്ട് കുറയുമ്പോൾ ഇൻഫെക്ഷനുകൾ വരുന്നു… ഇൻഫെക്ഷൻ വരുമ്പോൾ അത്യാവശ്യമായി ചെയ്യേണ്ട Targeted Therapy മാറ്റിവയ്ക്കേണ്ടി വരുന്നു… ചികിത്സ വൈകുമ്പോൾ ക്യാൻസറിന് മുന്നോട്ട് പോകാൻ കൂടുതൽ സമയം ലഭിക്കുന്നു.
ഈ ഒരു മാസത്തിനിടെ എത്രയോ പ്രതീക്ഷകളോടെ ആശുപത്രിയിലെത്തിയ ദിവസങ്ങൾ, കൗണ്ട് കുറഞ്ഞതിനാൽ ചികിത്സ ചെയ്യാൻ കഴിയാതെ നിരാശയോടെ മടങ്ങേണ്ടി വന്നു.
ഇപ്പോൾ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് കൂടുതൽ ശക്തവും കൂടുതൽ ഫലപ്രദവുമായ പുതിയ TREATMENT ആണ്.
മാസങ്ങളും വര്ഷങ്ങളുമായ് നീണ്ടു നിൽക്കുന്ന ഈ ട്രീറ്റ്മെന്റ് ഞങ്ങളെ തളർത്തുന്നു ചില്ലറയൊന്നുമല്ല. ആരായാലും നിരന്തരമായി ചികിത്സയുമായി മുന്നോട്ടു പോകുമ്പോൾ സാമ്പത്തികമായി നന്നേ തളരും ,കൂടാതെ ഇൻഷുറൻസ് ഇല്ലാത്തതും ഒരു വല്യ തിരിച്ചടിയാണ്
ഇതിനകം തന്നെ ചികിത്സയ്ക്കായി ഞങ്ങൾ ഉണ്ടായിരുന്ന സമ്പാദ്യങ്ങളും, ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുകഴിഞ്ഞു.
ഇന്ന് ഞങ്ങൾക്കായി ഫണ്ട് ശേഖരിക്കാൻ ഒരു സന്നദ്ധ സംഘടനയില്ല…
ഒരു ആക്ഷൻ കമ്മിറ്റിയില്ല…..
ഉള്ളത് ഈ ഫേസ്ബുക്ക് കുടുംബം മാത്രമാണ്.
ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും തന്നെയാണ് ഇന്ന് എന്റെ പ്രതീക്ഷ.
നിങ്ങൾ നൽകുന്ന ചെറിയൊരു സഹായം പോലും എന്റെ അടുത്ത ചികിത്സയിലേക്കുള്ള ഒരു ചുവടായിരിക്കും.
ഓരോ ഘട്ടത്തിലും നിങ്ങളോരോരുത്തരും നൽകിയിരുന്ന സഹായം എന്നും വിലപ്പെട്ടതാണ്.
സഹായിക്കാൻ കഴിയാത്തവർ ദയവായി ഈ പോസ്റ്റ് ഷെയർ ചെയ്യുക. അത് മറ്റൊരാളിലേക്ക് എത്തുമ്പോൾ എനിക്ക് ജീവിക്കാനുള്ള ഒരു അവസരമായി മാറിയേക്കാം.
ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നു…
എന്റെ കുടുംബത്തോടൊപ്പം ഇനിയും കുറച്ച് വർഷങ്ങൾ കൂടി ജീവിക്കാൻ…
എന്റെ മക്കളെ ചേർത്ത് പിടിക്കാൻ…
എന്റെ ഭർത്താവിന്റെ കൈപിടിച്ച് ഈ പോരാട്ടം വിജയിപ്പിക്കാൻ…
നിങ്ങളുടെ ഓരോ സഹായവും ഒരു തുകയല്ല…
എന്റെ ചികിത്സ മുടങ്ങാതിരിക്കാൻ നിങ്ങൾ നീട്ടുന്ന ഒരു കൈയാണ്…
എന്റെ പ്രതീക്ഷയാണ്…
എന്റെ ജീവന്റെ വിലയാണ്…
എന്നെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.
കഴിയുന്നവർ ചികിത്സയ്ക്കായി കൈത്താങ്ങാകണം.
ഇനി ഈ പോരാട്ടത്തിൽ എനിക്ക് നിങ്ങളാണ് കരുത്ത്.
സ്നേഹത്തോടെ,
ലേഖ അമ്പുജാക്ഷൻ ❤️