16/08/2020
*ലാബറട്ടറി പരിശോധനയുടെ ചിലവ് ഡാക്കാട്ടർ കൊടുത്തോളു*
*ഡാക്കട്ടർക്ക് രോഗം പിടുത്തം കിട്ടാത്തോണ്ടല്ലേ പരിശോധന വേണ്ടി വന്നത്* ❓
ഡോ.അജയൻ വറുഗീസ്
WhatsApp Number
7 902 700 700
ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ അഭിമുഖീകരിച്ച ഏറ്റവും പ്രയാസമേറിയതും രസകരവും ഇതു വരെ ചോദ്യകർത്താവിന് തൃപ്തികരമായ രീതിയിൽ ഉത്തരം നൽകുവാൻ സാധിക്കാത്തുമായ ഒരു ചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
കാലഘട്ടം
മൂന്ന് ദശവൽസരങ്ങൾക്ക് മുമ്പ് അതായത് 1990-കളുടെ ആരംഭത്തിൽ ആണ് കഥ നടക്കുന്നത്
ഹൗസ് സർജൻസി പൂർത്തിയായി കഴിഞ്ഞു
മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ ലഭിക്കുവാൻ അപേക്ഷ കൊടുത്തു അതിനായി കാത്തിരിക്കുന്ന ഇടവേള
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി
ലൈസൻസ് കയ്യിൽ കിട്ടിയിട്ടില്ല.
വണ്ടി ഓടിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല
ഇന്നത്തെ പോലെ സുപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നിലവിൽ ഇല്ലാതിരുന്ന കാലം
കേരളത്തിലെ 5 ജില്ലകളെ ഉൾക്കൊള്ളുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഇറങ്ങി വരുന്ന ഞങ്ങളൊക്കെ എന്തോ മല മറിക്കുവാൻ കഴിവ് ഉള്ളവരാണ് എന്നായിരുന്നു ഞങ്ങളുടെ മിഥ്യാധാരണ.
ചെറുകിട ആശുപത്രികളിലെയും,
ഏകഡോകടർ 24X7 ആശുപത്രികളിലേയും
ഡോക്ടർമാർ ലീവെടുത്ത് വല്ല കല്യാണത്തിനോ മരണത്തിനോ പോകുന്ന അവസരത്തിൽ ഞങ്ങൾക്ക് ലഭിക്കുന്ന ജി.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജനറൽ പ്രാക്ടീസ്.
ആശുപത്രി ഉടമകളായ ഡോക്ടർമാർ ഒരു ദിവസത്തേക്ക് 500രുപ മുതൽ 600രുപ വരെ പ്രതിഫലം തരും
ദാരിദ്ര്യരേഖക്ക് താഴെ നിൽക്കുന്ന ഞങ്ങൾക്ക് അതൊരു വലിയ അനുഗ്രഹമാണ്.
ആദ്യമായി സ്വന്തം നിലയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുത്ത് രോഗികളെ പരിശോധിക്കാൻ പോകുകയാണ്.
ചാർജ് എടുക്കേണ്ടതിന്റെ തലേ ദിവസം വൈകുന്നേരം ഏകഡോകടർ 24 X7 ആശുപത്രിയിൽ എത്തിച്ചേർന്നു.
ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജിന്റെ ഉൽപ്പന്നം ആണ്.
അദ്ദേഹത്തോട് ഒപ്പമിരുന്ന് കുറച്ചു രോഗികളെ പരിശോധിച്ചു.
ഒരു ഓറിയന്റേഷൻ കോഴ്സ് പോലെ അനുഭവപ്പെട്ടു.
ഒരു കാര്യം മനസ്സിലായി
ആ നാട്ടുമ്പുറത്തെ എല്ലാ രോഗികളെ കുറിച്ചും അവരവരുടെ കുടുംബാംഗങ്ങളെ കുറിച്ചും ഡോക്ടർക്ക് ആഴത്തിലുള്ള അറിവുണ്ട്.
രോഗ നിർണയത്തിന് ചരിത്രമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് പഠിപ്പിച്ച പ്രൊഫസറോട് ഒരു ശിഷ്യൻ ഒരു പ്രദേശത്തെ മുഴുവൻ രോഗികളുടെയും ചരിത്രം കാണാപ്പാഠം ആക്കി ഈ മലമുകളിൽ ഇരിപ്പുണ്ട് എന്ന് വിളിച്ചു പറയണമെന്ന് തോന്നി.
ആമിന എന്ന 65കാരിക്ക് സൾഫാ അലർജി ആണ് എന്ന് ഡോക്ടർ പറഞ്ഞു തരുന്നു. എട്ട് മക്കളുളള
ആമിന താത്തയുടെ മുന്ന് മക്കൾക്ക് മാത്രമേ സൾഫാ അലർജി ഉള്ളൂ എന്നും ഡോക്ടർക്ക് അറിയാം
ജനിതകശാസ്ത്രവും ഗവേഷണങ്ങളും എല്ലാം ഈ ചെറിയ ആശുപത്രിയിൽ അതിൻ്റെതായ നിലയിൽ നടക്കുന്നുണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തി.
90 കളിൽ ഇത്തരം ഏക ഡോക്ടർ ആശുപത്രികളായിരുന്നു കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ അടിസ്ഥാനം.
ഒരു കുടുംബ ഡോക്ടർ സംവിധാനം .
MBBS പാസ്സാകുന്ന ഒട്ടുമിക്ക ഡോക്ടർമാരും സ്വന്തമായി ക്ലിനിക്കുകളോ ചെറിയ ആശുപത്രികളോ ആരംഭിച്ച് ഏതെങ്കിലും ഒരു ഗ്രാമത്തിന് ആശ്വാസമാകാറുണ്ടായിരുന്നു
പരിമിധികൾ ഒട്ടനവധി ഉണ്ടെങ്കിലും അടിസ്ഥാന ചികിത്സ ലഭ്യമാക്കുന്നതിൽ ഇത്തരം സ്വകാര്യ ആശുപത്രികൾ വലിയ പങ്കാണ് വഹിച്ചിരുന്നത്.
24 x 7 ജോലി ചെയ്ത് പുറം ലോകം കാണാതെ തന്റെ ക്ലിനിക്കിലോ ആശുപത്രിയിലോ ജീവിതം ആസ്വദിച്ചു തീർത്ത
ആ കാലഘട്ടത്തിലെ ഡോക്ടർമാർക്കും അത്തരത്തിലുള്ള ആശുപത്രികൾക്കും വംശനാശം സംഭവിച്ചു കഴിഞ്ഞു.
സർക്കാർ ആശുപത്രി കളിൽ ലഭിച്ചിരുന്ന സൗജന്യ സേവനം യഥാർത്ഥത്തിൽ ഒരു പ്രഹസനം മാത്രമായിരുന്നു.
ഒരു ഡോക്ടർ മൂന്നു മണിക്കൂർ കൊണ്ട് 200മുതൽ 400വരെ രോഗികളെ പരിശോധിച്ചു ചികിത്സ നടത്തുന്ന മായാജാലം സർക്കാർ ആശുപത്രി കളിൽ മാത്രമേ കാണാൻ കഴിയൂ.
ഒരു രോഗിക്ക് അര മിനുട്ട് മുതൽ
ഒരു മിനിട്ട് വരെ.
ഡോക്ടറുടെ മുന്നിൽ കൂടി ദിവസവും ഒരു ജാഥ കടന്നു പോകുന്നു.
അവർ മുദ്രാവാക്യം വിളിച്ചു കൊണ്ടിരിക്കുന്നു.
പനിയാണേ ചുമയാണേ
ഇതാണ് വാസ്തവം.
രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയുകയില്ല.
നാളെ വരുവാൻ പറയുവാൻ ഇത് കൈവശാവകാശ സർട്ടിഫിക്കറ്റ് അല്ലല്ലോ😂
ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് പോംവഴി.
സർക്കാരിന്റെ കനിവ് ആണ് ആവശ്യം.
സർക്കാർ അങ്ങനെ കനിയാറില്ല.
അതുകൊണ്ടുതന്നെ സർക്കാർ ആശുപത്രി യിൽ ഈ ജാഥ എല്ലാ ദിവസവും അരങ്ങേറും🤔
നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന ഏകഡോക്ടർ സംവിധാനം ആയിരുന്നു
നാം കേരള മോഡൽ എന്ന് വിശേഷിപ്പിക്കുന്ന
നേട്ടങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചത്.
സർക്കാരിന്റെ തന്നെ സംവിധാനങ്ങൾ ഈ ഏകഡോക്ടർ സംവിധാനത്തെ ഞെക്കിയും മുക്കിയും കൊല്ലുകയാണ് ചെയ്തത്. പത്ത് കിടക്കകളുളള നാട്ടിൻപുറത്തെ ചെറിയ ആശുപത്രിക്കും ആയിരം കിടക്കകളുളള നഗരത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾക്കും ഒരേ ലൈസൻസ് സമ്പ്രദായം നിലവിൽ കൊണ്ട് വന്നു.
ചെറുകിട
ആശുപത്രികളിൽ അളവ് തുക്ക വിഭാഗത്തിലെ ഉദ്ധ്യോഗസ്ഥർ വരെ പരിശോധന നടത്താറുണ്ട്
ഒന്നും തൂക്കി വിൽക്കുന്നില്ലെങ്കിൽ കൂടി അളക്കുന്നുണ്ടല്ലോ?
ഫാർമസിക്ക് പ്രത്യേകം ലൈസൻസ്
ലാബോറട്ടറിക്ക് പ്രത്യേകം ലൈസൻസ്
ലേബർ ഓഫീസിൽ റജിസ്ട്രേഷൻ
മലിനീകരണ നിയന്ത്രണ നിയമങ്ങൾ
അതിനു പുറമേ
*നിക്കാരഗ്യയിലെ സൗകര്യങ്ങൾ കൊണ്ട് ന്യൂയോർക്കിലെ റിസൽട്ട് ഉണ്ടാക്കുക.*
95 ശതമാനം ചെറുകിട ആശുപത്രികളും പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നത് അന്ത്യശ്വാസം വലിക്കുകയുമാണ്.
MBBS രജിസ്ട്രേഷൻ ഉള്ള ഡോക്ടർമാർക്ക്
പത്തോ ഇരുപതോ ബഡ്ഡ് ഉള്ളആശുപത്രികൾ ആരംഭിക്കുന്നതിന് ആ സർട്ടിഫിക്കറ്റ് തന്നെ അതിന്റെ ലൈസൻസ് ആയി അംഗീകരിക്കുകയാണ്
കുടുംബഡോക്ടർ സംവിധാനം തിരിച്ചു കൊണ്ട് വരുവാൻ ചെയ്യേണ്ടത്.
പറ്റുമെങ്കിൽ ഗ്രാന്റ് നൽകുകയും വേണം.
സർക്കാറിന്റെ നയം മാറ്റുക എന്നതാണ് പോംവഴി.
ഒരു മൂന്ന് ദിവസത്തെ ഡ്യൂട്ടിയാണ് എനിക്ക് അവിടെ നിർവഹിക്കേണ്ടത്.
രാത്രി - പകൽ വ്യത്യാസമില്ലാതെ ഈ നാട്ടിൻപുറം കഴിഞ്ഞ ആഴ്ച ഹൗസ് സർജൻസി കഴിഞ്ഞ ഈ ഞാൻ ഏറ്റെടുക്കുന്നു.
രാത്രി ഒന്ന് രണ്ട് കേസുകളേ വരാറുള്ളുവത്രേ.
പകൽ ഓ പി ആരംഭിച്ചപ്പോൾ തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി . തങ്ങളുടെ സ്ഥിരം ഡോക്ടറെ മാറ്റി വന്നിരിക്കുന്ന ഈ ചീള് പയ്യൻ ആരാണാവോ എന്ന രീതിയിലാണ് ജനം എന്നെ സമീപിക്കുന്നത്.
പരിശോധനക്ക് വരുന്ന മൂന്നിലൊന്ന് പേർ വല്യ ഡോക്ടർ വന്നിട്ട് കാണിക്കാം എന്ന ഡിമാൻ്റുമായി തിരിച്ചു പോകുന്നുണ്ട്.
ചിലരാകട്ടെ പരിശോധനാ മുറിയിൽ കടക്കുന്നു പാമ്പിനെ ചവിട്ടിയത് പോലെ കാൽ പുറകോട്ടെടുക്കുന്നു.
പനി,ചുമ, വയറുവേദന
പ്രഷർ, പ്രമേഹം, എല്ലാ വിധ രോഗികളും വന്നു കൊണ്ടിരുന്നു
മുറിവ് പല രുപത്തിലുളളതും വന്നു കൊണ്ടിരുന്നു.
ഇതൊക്കെ തുന്നൽ ഇട്ട് മരുന്ന് കൊടുത്തു വിട്ടു കൊണ്ടിരിക്കുന്നു.
തനിക്ക് സ്വന്തമായി കിട്ടിയ മഞ്ചാടി മണികൾ മുത്ത് മുതലായ വസ്തുക്കൾ സൂക്ഷിച്ചു വെക്കാൻ സ്വന്തം മൂക്കിനുള്ളിൽ ആവശ്യത്തിലധികം സ്ഥലം ഉണ്ടെന്ന് വിശ്വസിക്കുന്ന മുന്ന് വയസ്സ്കാർ ഭൂമി മലയാളത്തിൽ എല്ലായിടത്തുമുണ്ട്.
അത്തരം ഒരു വിരുതനെയും കൊണ്ട് ഓടി അലച്ച് ഒരു പ്രദേശം തെന്നെ ഇളകി വന്നു
ഒരു വിധം മഞ്ചാടി മണി പുറത്ത് എടുത്തു കൊടുത്തു
തുടർന്ന് ആശുപത്രിയുടെ മുറ്റത്ത് ഇന്നൊക്കെ റ്റി.വിയിൽ കാണുന്ന അന്തിചർച്ച പോലെ ഒരു ചർച്ച നടത്തി ജനം പിരിഞ്ഞു പോയി.
ഈ പ്രവണത ഉള്ള കുട്ടികൾ വീണ്ടും ഇതാവർത്തിക്കാൻ സാധ്യത കൂടുതലാണ് എന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ഉച്ചയുണ് ഡോക്ടറുടെ വീട്ടിൽ നിന്നാണ് കൊണ്ടു വന്നത്.
മൂത്ത നേഴ്സും ചിറക് മുളക്കാത്ത നേഴ്സ് കുഞ്ഞുങ്ങളും ഒക്കെ കൂടി മത്സരിച്ച് ,വിഭവങ്ങളുടെ വിശേഷങ്ങൾ നിരത്തി ഈയുള്ളവനെ തീറ്റിപ്പോറ്റാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞു.
ബൈബിളിൽ യശയ്യാ പ്രവാചകൻ എന്നൊരു പ്രവാചകനുണ്ട്.
ഒട്ടനവധി കാര്യങ്ങളെ കുറിച്ച് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്
അദ്ദേഹം വിട്ടുപോയ രണ്ടു കാര്യങ്ങളുണ്ട്
1.*ടൂട്ടോറിയൽ കോളേജിലെ മാഷ് കുട്ടിയുമായി പ്രണയത്തിലാകുകയും ആരോരുമറിയാതെ ഉച്ചപ്പടത്തിന് പോകുകയോ ഒളിച്ചോടുകകയോ ചെയ്യേണ്ടതുണ്ട്.*
2.ജിപിക്ക് പോകുന്ന യുവഡോക്ടർ
ആശുപത്രിയിലെ ഏതെങ്കിലും ഒരു നേഴ്സുമായി ആത്മബന്ധം സ്ഥാപിക്കേണ്ടതും മറ്റ് സഹനേഴ്സുമാരുടെ അസൂയക്ക് വിധേയമാകേണ്ടതും ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് വിഘ്നം സ്രഷ്ട്ടിക്കേണ്ടതുമാകുന്നു.
അന്നത്തെ കാലത്ത് വിവാഹപ്രായം ആയ പെൺകുട്ടികളെ സാമ്പത്തിക പാരാധീനത മൂലം തൽക്കാലം ഏതെങ്കിലും ആശുപത്രിയിൽ ഏൽപ്പിച്ചു മോള് നേഴ്സിംഗ് പഠിക്കുവാ...
എന്ന് പറഞ്ഞു ആശ്വാസം കൊള്ളുന്ന ഒട്ടനവധി രക്ഷിതാക്കളുണ്ടായിരുന്നു.
പിടി കൊടുക്കാതെ കടന്നൽ കുത്തിയ മോന്തയുമായി
പിടിച്ചു നിന്നു.
പൊതുവേ സംസാര പ്രിയനും തമാശകൾ ഉൾക്കൊള്ളുന്ന വനുമായ എന്റെ കാര്യത്തിൽ ഈ നിർബന്ധിത ഗൗരവം ഏത് സമയത്തും തകർന്നു വീഴാവുന്നത് മാത്രമാണ് എന്നറിയാം.
വൈകുന്നേരത്തോടെ ആ നാട്ടിൻ പുറത്തുകാർ എന്നെ ഒരു ഡോക്ടർ ആയി അംഗീകരിച്ചു എന്ന് തോന്നുന്നു
വന്ന രോഗികളൊക്കെ ചികിത്സ സ്വീകരിച്ചു മടങ്ങിത്തുടങ്ങി.
രാത്രിയിൽ അധികം രോഗികൾ വരാറില്ലെന്നും
കുടി പ്പോയാൽ രണ്ടോ മൂന്നോ പേര് മാത്രമേ വരുകയുള്ളൂ എന്നും
നേഴ്സ്മാർ സമാധാനിപ്പിച്ചു.
ചപ്പാത്തിയും നാടൻ കോഴിക്കറിയും കഴിച്ച് സുഖമായി കിടന്നുറങ്ങി
രാത്രി 11.30
ബെല്ല് ശക്തമായി അടിക്കുന്നു
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
നിലഞ്ചാളുകൾ ഒരു മധ്യവയസ്കനെ കൊണ്ട് വന്നിട്ടുണ്ട്
അദ്ദേഹം തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നുണ്ട്.
സർ
ചെവിയിൽ പറ്റാ പോയി എന്ന് പറഞ്ഞു ബഹളം വെക്കുകയായിരുന്നു.
ഇത്തരം സന്ദർഭങ്ങളിൽ ആ ജീവിയെ പുറത്ത് എടുക്കാൻ ശ്രമിച്ചു സമയം പാഴാക്കേണ്ടതില്ല.
നോർമൽ സലൈൻ അഥവാ ഉപ്പുവെള്ളം ചെവിയിൽ ഒഴിച്ചാൽ ഒന്നുകിൽ ആ ജീവി പുറത്തേക്ക് വരും അല്ലെങ്കിൽ അത് ചെവിക്കുള്ളിൽ കിടന്നു ചത്തു പോകും
ഏതായാലും രോഗിക്ക് ആശ്വാസം ലഭിക്കും.
പാറ്റയെ സാവകാശം എടുക്കാവുന്നതാണ്.
എന്നാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്.
ചെവിയിലേക്ക് ടോർച്ച് അടിച്ചു നോക്കരുത് . ഇത് പാറ്റയെ ഉള്ളിലേക്കു പോകാൻ നിർബന്ധിതമാക്കും.
വെളിച്ചത്തിന്റെ എതിർദിശയിൽ ആണ് ഇത്തരം ജീവികൾ സഞ്ചരിക്കുക.
അവസാനം അത് ഇയർ ഡ്രം കടിച്ചു മുറിച്ചും.
ആ മനുഷ്യന്റെ കാര്യത്തിൽ സുഹൃത്തുക്കൾ
എല്ലാവരും കൂടെ മാറി മാറി ടോർച്ചടിച്ച്
ഒരു പരുവം ആക്കിയിരിക്കുന്നു
ഭാഗ്യവശാൽ ചെവത്തോണ്ടി ഉപയോഗിച്ചിരുന്നില്ല.
ഉപ്പ് വെള്ളം കുടിച്ചു നമ്മുടെ പാറ്റ ഇഹലോക വാസം വെടിഞ്ഞു എന്ന് തോന്നുന്നു.
രോഗിക്ക് ഇപ്പോൾ ആശ്വാസമായി.
നമ്മുടെ പാഠപുസ്തകങ്ങളിൽ
അശോക ചക്രവർത്തി തണൽ വ്യക്ഷം നട്ടുപിടിപ്പിച്ച കാര്യം പഠിപ്പിക്കുന്നുണ്ട്.
അൽപം ഫസ്റ്റ് എയ്ഡ് കൂടി പഠിപ്പിക്കുന്നത് കൊണ്ട് എത്രയോ ഗുണം ഉണ്ടാകുമായിരുന്നു
ചെവിക്കുളളിലെ പാറ്റ ഏതെങ്കിലും ഇ .എൻ . റ്റി. ഡോക്ടർമാർ എടുക്കട്ടെ എന്ന തീരുമാനത്തെ രോഗിയുടെ ബന്ധുക്കൾ അൽപം നീരസത്തോടെയാണ് സ്വീകരിച്ചത്.
ടോർച്ച് നന്നായി പ്രയോഗിച്ച കേസ്സ് ആകുമ്പോൾ ഒരു വിദഗ്ദ്ധൻ കൈകാര്യം ചെയ്യുന്നത് തന്നെ ആണ് നല്ലത്.
നാം എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ കഴിവിനെ മാത്രം ആശ്രയിച്ചാണ് ഇരിക്കുന്നത്.
കഴിവില്ലെങ്കിൽ ഒഴിഞ്ഞു മാറാൻ പഠിക്കുക.
പാറ്റ പ്രശ്നം പരിഹരിച്ച് വീണ്ടും ഉറക്കത്തിലേക്ക്.
രാവിലെ നാലു മണിക്ക് വീണ്ടും ബെല്ല് ശക്തമായി അടിക്കുന്നു.
പുതിയ ഒരു രോഗി എത്തി നിൽക്കുന്നു
കനത്ത ശ്വാസം മുട്ട്.
പേര് മറിയാമ്മ വയസ്സ് 82.
പുതിയ ഡോക്ടറെ കണ്ടതോടുകൂടി തനിക്ക് നൽകേണ്ട ഇഞ്ചക്ഷൻ ഡോസടക്കം അമ്മച്ചി എനിക്ക് പറഞ്ഞു തരുന്നു.
*ആരാണ് ഡോക്ടർ ആരാണ് രോഗി*
എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പറഞ്ഞ മരുന്ന് അതേപടി നൽകിയ പ്പോൾ ശ്വാസം മുട്ട് മുക്കാൽ ഭാഗവും കുറഞ്ഞു.
*ഡോക്ടറും രോഗിയും മറിയാമ്മ ചേടത്തി തന്നെ*
എന്നിരുന്നാലും ഒരു മുറി നൽകി അവിടെ തന്നെ കിടത്തി നിരീക്ഷണം നടത്തുവാനാണ് ഞാൻ തീരുമാനിച്ചത്.
അതിന്റെ ആവശ്യം ഒന്നും ഇല്ലെന്നും വീട്ടിലേക്ക് പോകാൻ സ്വന്തം ജീപ്പ് ഉണ്ടെന്നും അമ്മച്ചി പ്രഖ്യാപിക്കുകയുണ്ടായി.
അവാസാനം എനിക്ക് വേണ്ടി ത്യാഗം സഹിക്കാൻ അമ്മച്ചി തയ്യാറായി
അമ്മച്ചി യുടെ വേഷം ചട്ടയും മുണ്ടും
വംശനാശം നേരിടുന്ന ഒരു വേഷമാണല്ലോ അത്. എന്നെ സംബന്ധിച്ചിടത്തോളം ഗ്രഹാതുരത്വം ഉണർത്തുന്ന ഒന്നും.
എന്റെ വീട്ടിൽ ഇപ്പോഴും ഈ വേഷം പ്രയോഗത്തിൽ ഉണ്ട് താനും.
രക്തം രക്തത്തെ തിരിച്ചറിയുന്നു.
തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ കുടുംബങ്ങൾ
അവരാണ് മലബാറിലെ മലയോടും മണ്ണിനോടും പട വെട്ടി കൃഷി ചെയ്ത് മലബാറിനെ ഈ രുപത്തിലാക്കിയത്
ഒരു രോഗത്തിന്റെയും മുന്നിൽ തലകുനിച്ചു നിൽക്കുന്ന പ്രകൃതക്കാരല്ല കുടിയേറ്റ കർഷകർ.
ചുക്കും കഷായവുമായി കാൻസറിനെ വരെ നേരിട്ടു കളയും
അന്നത്തെ കാലത്ത് കൃഷി ആയിരുന്നുവല്ലോ
പ്രധാന വരുമാനമാർഗ്ഗം.
നാട്ടിൻപുറങ്ങളിൽ ഒരു കുടുംബത്തിന്റെ നിലവാരം കണക്കാക്കിയിരിക്കുന്നത് എത്ര ഏക്കർ കൃഷി ഭൂമി സ്വന്തമായി ഉണ്ട് എന്നുള്ളതിനെ ആശ്രയിച്ചായിരുന്നു.
മറിയാമ്മ ചേടത്തി ആ നിട്ടിൻപുറത്തെ ഒരു ബുർഷാ ആണെന്നുളളതിൽ തർക്കമില്ല
ഈ ശ്വാസം മുട്ട് ഒന്ന് ഒതുങ്ങിയാൽ മറിയാമ്മ ചേടത്തി പത്തോ പന്ത്രണ്ടോ പണിക്കാരുമായി കൃഷി യിടത്തുണ്ടാകും
ഒത്തിരി മറിയാമ്മ ചേടത്തി മാരും തോമച്ചൻമാരും ഒരു പോലെ മണ്ണിനോട് പടവെട്ടി ജീവിതം വിജയിപ്പിച്ച കഥ ഇവിടെ നേർകാഴ്ചകളാണ്.
ഇതിന്റെ ചരിത്രപരമായ പശ്ചാത്തലം കൂടി പഠിക്കുന്നത് നന്നായിരിക്കും.
കാനായി തൊമ്മന്റെ
വംശ പരമ്പരകൾക്ക് രക്തത്തിലലിഞ്ഞ് ചേർന്നതാണ് കൃഷി.
ലോകചരിത്രം തന്നെ കുടിയേറ്റങ്ങളുടേതാണ്. അധിനിവേശങ്ങളു
ടേതാണ്.
ഏറ്റുമുട്ടലുകളുകളുടേതാണ്.
തനതായ സംസ്കാരം എന്നൊന്ന് ലോകത്തൊരിടത്തുമില്ല.
ഇട പഴകിയും
കൂടി ചേർന്നും
ഒരു സംസ്കാരം ഉടലെടുക്കുന്നു.
തിരുവതാംകൂർ കർഷകന് മണ്ണിൽ പണിയെടുക്കുവാനുള്ള ഉപകരണമായിരുന്നു - മക്കൾ
കുടുംബാസൂത്രണം തെറ്റാണെന്നും
ദൈവ വിശ്വാസത്തിന് എതിരാണെന്നും
വിശ്വസിച്ചിരുന്ന കാലം
ജനസംഖ്യ വർധിച്ചു വരുകയും മണ്ണ് തികയാത്ത അവസ്ഥയുമായി.
തിരുവതാംകൂറിലെ മണ്ണ് വംശ പരമ്പരകൾക്ക് മതിയാകാതെ വരുന്നു.
ജനസംഖ്യാ വിസ്ഫോടനം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി ചേരുകയും ചെയ്തു.
മലബാർ മാത്രമായിരുന്നു ശരണം
അസുഖങ്ങളെ ഇവർ അവഗണിച്ചു. വലിയ മുറിവുകൾ പോലും കമ്യുണിസ്റ്റ് പച്ചയുടെ ഇല വെച്ച് കെട്ടി ഉണക്കുകയും ചെയ്തു. ഇത്തരം
ശീലങ്ങളാ ണ്
കുടിയേറ്റ
കർഷകർക്കുളളത്.
നിവർത്തി ഇല്ലാത്ത അവസ്ഥയിൽ മാത്രമേ ഇവർ ആശുപത്രികളെ ഉപയോഗിക്കാറുളളൂ.
ആ മറിയാമ്മ ചേടത്തിയെ ആണ് ഞാൻ ഇവിടെ *അറസ്റ്റ് ചെയ്തു തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.*
ആകപ്പാടെ ഏകാംഗ ഡോക്ടർ ആശുപത്രിയിൽ നാലു കിടക്കകൾ ഇടുവാൻ സൗകര്യമുള്ള ഒരു വാർഡും മൂന്ന് മുറികളും മാത്രമാണുള്ളത്. അതിലൊരു മുറിയിൽ മറിയാമ്മ ചേടത്തി സ്ഥലം പിടിച്ചിരിക്കുന്നു.
രാവിലെ റൗണ്ട്സ് ആരംഭിച്ചു.
മുറിയിൽ ഒരെണ്ണത്തിൽ ഒരു കാൻസർ രോഗി. ഇനി ഒരു ചികിത്സയും ബാക്കിയില്ലാത്ത അവസ്ഥയിൽ ഇവിടെ ശരണം പ്രാപിച്ചിരിക്കുന്നു. വാർഡിൽ ഒരു ടൈഫോയ്ഡ് പനിയുമാണുളളത്.
എന്നോട് ക്ഷമിക്കുക
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതുവരെ അവരൊക്കെ മനുഷ്യ രായിരുന്നു.
അവർക്ക് പേരുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ ഞങ്ങൾ ഇവരെ ടൈഫോയിഡെന്നും കാൻസർ എന്നുമൊക്കെയാണ് വിളിക്കുന്നത്.
റൗണ്ട്സ് അവസാനിപ്പിച്ചത് മറിയാമ്മ ചേടത്തിയുടെ മുറിയിലാണ്.
ശ്വാസം മുട്ടൊക്കെ നിലച്ചിരിക്കുന്നു.
ഇനി ഞാൻ പ്രതിയെ കുറ്റവിമുക്ത ആക്കുക മാത്രമാണ് ചെയ്യുവാനുള്ളത്.
മറിയാമ്മച്ചേടത്തിക്ക് മറ്റു അസുഖങ്ങൾ ഒന്നും തന്നെയില്ല. പ്രഷറും നോർമൽ ആണ് .
എന്നിരുന്നാലും ഇത്രയും പ്രായമായ അമ്മച്ചിയുടെ രക്തപരിശോധനകളും
ഒരു ഇ സി ജിയും
ചെസ്റ്റ് എക്സ്റേയും എടുക്കുന്നത്
നല്ലതാണെന്ന് തോന്നി.
ഞാൻ വിഷയം മെല്ല അവതരിപ്പിച്ചു.
*രോഗം ശരിക്കും മനസ്സിലായിട്ടില്ല.*
*കുറച്ച് പരിശോനകൾ നടത്തേണ്ടതുണ്ട്.*
മറിയാമ്മ ചേടത്തി നിഷേധഭാവത്തിലാണ്.
എന്നാൽ കൂട്ടിരുപ്പുകാരി മൂന്നാം തലമുറക്കാരി പരിശോധനകൾ ആവശ്യമാണെന്ന് പ്രഖ്യാപിച്ചു.
മറിയാമ്മ ചേടത്തി ഒരു ചോദ്യം ചോദിച്ചു
കൊച്ചു ഡോക്ടർക്ക് രോഗം മനസ്സിലാക്കുവാനാണല്ലോ
പരിശോധന നടത്തുന്നത്
അതിനോട് ഞാൻ പരിപൂർണമായി യോജിച്ചു.
എന്റെ ഉത്തരം മറിയാമ്മ ചേടത്തിക്ക് നന്നായി പിടിച്ചു.
ഈ MBBS പഠനം കഴിഞ്ഞിട്ടും ഒരു ചെറിയ രോഗം മനസ്സിലാക്കുലാനുളള കഴിവ് ഇന്നത്തെ കൊച്ചു ഡോക്ടർമാർക്കില്ലെന്നും ഇന്നത്തെ വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവുമില്ലെന്നും കുട്ടിരുപ്പുകാരി കൊച്ചു മകളെ കൂടി കൊള്ളിച്ച് അമ്മച്ചി കളിയാക്കി കൊണ്ടിരിക്കുന്നു.
വല്ല്യമ്മമാർ അങ്ങനെ ആണ്
കൊച്ചു മക്കളെ സ്നേഹിക്കുന്ന കാര്യത്തിൽ അവർ എല്ലായ്പ്പോഴും മുന്നിൽ നിൽക്കും
എന്നാൽ താനും ഭർത്താവും മല ഇടിച്ചു നിരത്തി ,മുളങ്കാടുകൾ വെട്ടി മുറിച്ച് തീയിട്ടു.
പുലി,ആന, പന്നി കുരങ്ങ് തുടങ്ങി നിരവധി വന്യജീവി കളോട് ഏറ്റുമുട്ടി സമ്പാദിച്ചതാണ് ഈ ഭൂസ്വത്ത് എന്ന് മേനി പറയുന്നതിന്റെ അർത്ഥം കൊച്ചു മക്കളെ കൊച്ചാക്കുക എന്നതും കൂടിയാണ്.
എന്നാൽ കോഴിത്തളള തന്റെ ചിറകിനുളളിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ ഡാഡിയുടെ യും മമ്മിയുടെയും തല്ല് ഏൽക്കാതെ സംരക്ഷണം നൽകാൻ ഈ വല്യമ്മായും വല്ല്യാപ്പൻമാരും ജാഗരൂകരായിരിക്കും.
ഓരോ തറവാടിന്റെയും
ഐശ്വര്യം മറിയാമ്മ ചേടത്തിയെ പോലുള്ള അമ്മച്ചിമാരാണ്.
ചട്ടയും മുണ്ടും, കാത് താഴ്ന്നു പോകുന്ന കമ്മലും ,മാലയും വെന്തിങ്ങയും, വളയും എല്ലാം കൂടി മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു രുപമുണ്ട് . അതിന്റെ ജീവിച്ചിരിക്കുന്ന അവസാന കണ്ണിയായി മറിയാമ്മ ചേടത്തി ഇവിടെ ഉണ്ട്.
ഒട്ടനവധി അമ്മച്ചിമാർ
സാരിയിലേക്കും ബ്ലൗസിലേക്കും വഴിമാറി പ്പോയി.
റൗണ്ട് കഴിഞ്ഞ് ഓ പി ആരംഭിച്ചു . ഇടക്ക് ഒരു നേഴ്സ് കുഞ്ഞ് പരിശോധനാ മുറിയുടെ
ഉള്ളിലേക്കു കയറി വന്നു
"സാറിന്റെ ബന്ധുക്കൾ ആയ മറിയാമ്മ ചേടത്തി പരിശോധന നടത്തിയതിന്റെ ബില്ല് സാറിന്റെ കയ്യിൽ നിന്നും ഈടാക്കി കൊളളാൻ പറഞ്ഞു" എന്ന് പറഞ്ഞു.
സത്യം പറയാമല്ലോ എനിക്ക് ഒന്നും മനസ്സിലായില്ല.
മറിയാമ്മ ചേടത്തി ബന്ധു ആണെന്ന് ഇവിടെയുള്ള സ്റ്റാഫ് തെറ്റിദ്ധരിച്ചതായി രിക്കും എന്ന് കരുതി
ഞാൻ ഒ പി തുടർന്നു.
അര മണിക്കൂർ കഴിഞ്ഞ് നേഴ്സ് കുഞ്ഞുങ്ങൾ രണ്ടു പേർ വന്നു .
മറിയാമ്മ ചേടത്തി പോകാൻ തിരക്ക് കൂട്ടുന്നു. എന്നറിയിച്ചു.
ഞാൻ മറിയാമ്മ ചേടത്തിയുടെ മുറിയിലേക്ക് ചെന്നു
റിസൾട്ട് വന്നിട്ട് പോയാൽ മതിയെന്ന് അൽപം ഗൗരവത്തോടെ പറഞ്ഞു.
മൂന്നാം തലമുറ കൂട്ടിരുപ്പുകാരി എന്റെ അഭിപ്രായത്തോട് യോജിച്ചു.
മറിയാമ്മ ചേടത്തി വാദമുഖങ്ങൾ നിരത്തി.
......തന്റെ അസുഖം എന്താണ് എന്ന് തനിക്കറിയാം
അതിന്റെ മരുന്നുകളും അറിയാം
രോഗം എന്താണ് എന്ന് അറിയില്ലാത്തത് കൊച്ചുഡോക്ടർക്കാണ്.........
😜😜😜😜
പരിശോധന നടത്തിയത് ഡോക്ടർക്ക് പഠിക്കാനാണ്
ഞങ്ങളുടെ നികുതി ഉപയോഗിച്ച് അഞ്ചര വർഷം പഠിച്ചിട്ടും ചെറിയൊരു രോഗം മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ
കൊച്ചു ഡോക്ടറേ
പരിഹാസവും സഹതാപവും ഒരുമിച്ച് പുറത്തേക്ക് വന്നു.
*ഞാൻ ആരാ*
എന്ന് ശരിക്കും എനിക്ക് തോന്നി പോയി
*പള്ളിക്കൂടത്തിൽ പോയപ്പോൾ ഗോട്ടി കളിച്ചു നടക്കുവായിരുന്നുവോ*
😡😡
എന്നാണ് അമ്മച്ചി ചോദിക്കുന്നത്.
പരിശോധനയുടെ ബില്ല് ഡോക്ടർ അടക്കട്ടെ എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായത്.
സാങ്കേതിക പദങ്ങൾ എല്ലാം ലളിതമായി ഉപയോഗിച്ച് ഉത്തരം തയ്യാറാക്കിയിട്ടും മറിയാമ്മ ചേടത്തിക്ക് മനസ്സിലാകുന്ന , രീതിയിൽ , തൃപ്തി വരുന്ന ഒരു ഉത്തരം നൽകുവാൻ എനിക്ക് കഴിഞ്ഞില്ല.
ഡോക്ടർമാർ ഓരോ പരിശോധനക്ക് നിർദേശം നൽകുമ്പോഴും
ആ കുറിപ്പടിയിൽ
ഡോക്ടറുടെ കഴിവ്കേട് ഒളിച്ചിരുക്കുന്നുണ്ടോ?
ഒരോ പരിശോധനക്ക് പിന്നിലും ഡോക്ടറുടെ കഴിവ് കേട് ആണാ തെളിയിക്കപ്പെടുന്നത്❓
തുടരും