10/06/2025
പിന്നിട്ടത് 58 ദിനങ്ങൾ ഉപകാരപ്പെട്ടത് 17കുടുംബങ്ങൾക്ക്
💚💚💚💚💚💚💚💚💚💚💚💚💚
അസ്സലാമു അലൈകും
സുമനസ്സുകളേ.. നന്ദി..
______________________________________
വടക്കീൽമാട് ഗ്ലോബൽ കെഎംസിസിയും യൂത്ത് ലീഗ് യൂണിറ്റ് കമ്മിറ്റിയും ചേർന്ന് നടപ്പിലാക്കിയ CH MEDICARE വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിലുള്ള സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിനൊപ്പം ഏകനായ നാഥന് സ്തുതികളർപ്പിക്കുന്നു.
വടക്കീൽമാട് കെ.എം.സി.സി യൂണിറ്റ് നിലവിൽ വന്നതിനു പിന്നാലെ ഇത്തരം ഒരു സെന്ററിനെ കുറിച്ചുള്ള ആലോചനകൾ സജീവമായിരുന്നു. എന്നാൽ CH MEDICARE എന്ന ആശയം ആറു വർഷക്കാലം ഗർഭാവസ്ഥയിൽ തുടർന്നു. ഇതിനിടെ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നമ്മുടെ പഞ്ചായത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.
ഗ്രീൻ കെയർ മെഡി ഹെൽപ് എന്ന പേരിൽ നമ്മുടെ പ്രദേശത്തെ 30ഓളം നിർദ്ധനരായ രോഗികൾക്ക് ഒരു വർഷത്തേക്കുള്ള 2ലക്ഷം രൂപയിലധികം വരുന്ന മരുന്ന് പൂർണമായും സൗജന്യമായി നൽകി. ഈ വർഷങ്ങളിലൊക്കെയും കെ.എം.സി.സിയുടെ നേതൃത്വത്തിൽ നമ്മുടെ പ്രദേശത്തെ മുഴുവൻ വീടുകളിലും ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഭക്ഷണ കിറ്റുകൾ നൽകി. എല്ലാ വർഷത്തേതും ചേർത്താൽ ഏതാണ്ട് 1500 എണ്ണം വരും ഈ കിറ്റുകൾ. നിരവധി പെൺകുട്ടികളുടെ വിവാഹാവശ്യത്തിലേക്ക് ധന സഹായം നൽകി. വിവിധ മത്സരങ്ങളിൽ വിജയം കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികളെ ആദരിച്ചു. വിദ്യഭ്യാസ സ്ഥാപനത്തിലേക്ക് വാട്ടർ കൂളർ,പ്രൻ്റർ എന്നിവ നൽകി. ചികിത്സാ സഹായങ്ങൾ തുടങ്ങീ സഹായമഭ്യാർത്ഥിച്ച് വാതിലിൽ മുട്ടിയ ഒരാളേയും നിരാശപ്പെടുത്തിയിട്ടില്ല. ഇന്നും പ്രവർത്തനങ്ങൾ അഭംഗുരം തുടരുന്നു.
കഴിഞ്ഞ 2025 ഏപ്രിൽ 14 ന് CH MEDICARE പ്രവർത്തനം ആരംഭിച്ച്. രണ്ടു മാസം പൂർത്തിയാകാൻ തയ്യാറെടുക്കുമ്പോൾ. ഈ കൂട്ടായ്മയുടെ കഴിഞ്ഞ 58 ദിവസങ്ങൾ വളരെ സജീവമായി കടന്നു പോയി. നമ്മുടെ പ്രദേശത്തും പരിസരങ്ങളിലുമുള്ള 17രോഗികൾക്ക് നമ്മുടെ CH MEDICARE ലെ മെഡിക്കൽ ഉപകരണങ്ങൾ താങ്ങായി. ഓക്സിജൻ കോൺസൺട്രേറ്റർ, വീൽചെയർ,കമ്മോട് ചെയർ വിത്ത് വീൽ, മെഡിക്കൽ ബെഡ്,എയർ ബെഡ്, മെഡിക്കൽ കട്ടിൽ,വാക്കർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇന്നും രോഗികൾക്ക് ആശ്വാസമായി അവരവരുടെ വീടുകളിൽ തുടരുന്നു. ഈ രോഗികളുടെ ക്ഷേമാന്വേഷണങ്ങളും, കൂടുതൽ സഹായന്വേഷണങ്ങളുമായി നമ്മുടെ പ്രവർത്തകർ ആഴ്ചയിൽ ഒരു തവണ വീട്ടുകാരുമായി ആശയവിനിമയം നടത്തുന്നു. തുടക്കത്തിൽ സ്പോൺസർമാർ വഴി നമുക്ക് ലഭിച്ച മെഡിക്കൽ ഉപകരണങ്ങൾക്ക് പുറമേ ഇന്നും നമ്മുടെ സെൻ്ററിലേക്ക് കൂടുതൽ ഉദാരമതികളുടെ സഹായനോട്ടം തുടരുന്നത് ആശാവഹമാണ്.
മുൻഗാമികളായ ചരിത്ര പുരുഷൻമാരുടെ നാമധേയത്തിൽ CH MEDICARE ന് തുടക്കം മുതൽ തന്നെ നമ്മുടെ പ്രദേശത്തിൻ്റെ ആശാകേന്ദ്രമായി മാറാൻ സാധിച്ചെങ്കിൽ. ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത് മറ്റൊരു ചരിത്ര രചനയാണെന്നതിൽ ഞങ്ങൾക്ക് ചാരിതാർത്യമുണ്ട്. ഈ സമയങ്ങളിൽ CH MEDICARE ഓഫീസ് സന്ദർശിച്ചു ഞങ്ങൾക്കു വേണ്ട പിന്തുണയും, നിർദേശങ്ങളും നൽകിയ വ്യക്തികളേയും ഞങ്ങളോർക്കുകയാണ്.
മുസ്‌ലിം യൂത്ത്‌ലീഗ് വടക്കീൽമാട് കെഎംസിസിയൊടൊപ്പം
കെ.എംസിസി വടക്കീൽമാട് യൂണിറ്റ് രൂപീകരിക്കണമെന്ന ആശയത്തിൽ അന്നത്തെ യൂത്ത് ലീഗ് യൂണിറ്റ് കമ്മിറ്റിയുടെ പ്രത്യേക താത്പര്യം പരാമർശിക്കേണ്ടതാണ്. കെ.എം സിസി പ്ലാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കുന്നതിൽ അതത് കാലങ്ങളിലെ യൂത്ത് ലീഗ് കമ്മിറ്റികൾ പൂർണമായും സഹകരിച്ചു. ഇത് തികച്ചും സ്വാഭാവികം മാത്രമാണ് പൂർണമായും പ്രവാസികൾ ഉൾപ്പെടുന്ന കെഎംസിസി യുടെ നാട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾ പരിപൂർണമാകാൻ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ യുവജന സംഘടനയായ യൂത്ത് ലീഗിന്റെ സഹായം വളരെ അത്യാവശ്യവുമാണ്. CH MEDICARE ൻ്റെ കാര്യത്തിലേക്ക് വന്നാൽ അത് പൂർണ്ണമായും വ്യക്തമാകും. കെ എംസിസി പ്രവർത്തകർക്കൊപ്പം ഈ സെൻ്ററിലേക്ക് വേണ്ടി ധനസഹായം ലഭ്യമാക്കുന്നതിലും വാഗ്ദാനം ലഭിച്ച ഓഫറുകൾ കളക്റ്റ് ചെയ്യുന്നതിലും യൂത്ത് ലീഗ് കെ.എംസിസിയോടൊപ്പം നിന്നു. നമ്മുടെ ഓഫീസ് നിർമ്മാണം, അതിലേക്ക് വേണ്ട ഉപകരണങ്ങൾ തയ്യാറാക്കൽ തുടങ്ങീ CH MEDICARE മായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും മുസ്‌ലിം യൂത്ത്‌ലീഗ് പ്രവർത്തകരുടെ പരിശ്രമം കൂടിയുണ്ടായി.ഇന്നും യൂത്ത് ലീഗ് പ്രവർത്തകർ കെഎംസിസി ക്കൊപ്പം ചേർന്ന് നമ്മുടെ സെൻ്ററിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കി കൊണ്ടിരിക്കുന്നു.
CH MEDICARE ൻ്റെ തുടർന്നുള്ള ഓരോ ദിവസങ്ങളിലും നിങ്ങളോരോരുത്തരുടേയും പിന്തുണ വളരെ അനിവാര്യമാണെന്ന് ഇതു വരെ നിങ്ങളിൽ നിന്നും ലഭിച്ച പിന്തുണ മറക്കാതെ തന്നെ അഭ്യർത്ഥിക്കുന്നു.
എല്ലാ റമളാൻ 1 ഉം നമ്മുടെ മെഡികെയർ ദിനമാണെന്നതും അന്നേക്കായി നിങ്ങളുടെ ചെറുതെങ്കിലും ഒരു വിഹിതം CH MEDICARE നായി മാറ്റി വെക്കാൻ മറക്കരുതെന്നും ഓർമിപ്പിക്കുന്നു.
പ്രാർത്ഥനയോടെ...
ചെയർമാൻ....... കൺവീനർ......
KMCC -MYL CH MEDICARE VADAKKILMADU