AIIMS for Palakkad

AIIMS for Palakkad പാലക്കാടിന് വേണം എയിംസ്

09/11/2021


08/11/2021

പാലക്കാട് എയിംസ് വേണമെന്ന ആവശ്യം ശക്തമാവുകയാണ്. പൊതു ജനങ്ങള്‍ പ്രതികരിക്കുകയാണ്.

04/11/2021

എയിംസ് പാലക്കാട് സ്ഥാപിച്ചാല്‍ അതിന്റെ നേട്ടം വലുതാണ്
എയിംസ് നഷ്ട്ടപ്പെടുമ്പോള്‍
പാലക്കാടിന്‍റെ നഷ്ട്ടം ചെറുതല്ല. ടി ആര്‍ അജയന്‍ പ്രതികരിക്കുന്നു

31/10/2021

ആരോഗ്യരംഗത്ത് പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന പാലക്കാടിന് തന്നെയാണ് എയിംസ് ലഭിക്കേണ്ടത്. ഡോക്ടര്‍ ചന്ദ്രശേഖരന്

ദയവു ചെയ്ത് പാലക്കാടിനെ ഇങ്ങനെ കൊതിപ്പിക്കരുത് ...പണ്ട് മുതലേ വികസന പ്രതീക്ഷകള്‍ പല സർക്കാരുകളും വാരിക്കോരി നല്‍കിയിട്ടു...
30/10/2021

ദയവു ചെയ്ത് പാലക്കാടിനെ ഇങ്ങനെ കൊതിപ്പിക്കരുത് ...

പണ്ട് മുതലേ വികസന പ്രതീക്ഷകള്‍ പല സർക്കാരുകളും വാരിക്കോരി നല്‍കിയിട്ടുണ്ട് പാലക്കാടിന്. പക്ഷെ ആ പ്രതീക്ഷകളൊക്കെ മരീചികയാണ് പാലക്കാട്ടുകാര്‍ക്കിന്നും. പാലക്കാടിനായി അനുവദിക്കുന്ന പദ്ധതികളോരോന്നും പിന്നീട് അട്ടിമറിക്കപ്പെടുന്നു. കോച്ച് ഫാക്ടറി തന്നെ ഉദാഹരണമായി പറയാം. 4000 ത്തോളം പേര്‍ക്ക് ജോലി ലഭിക്കുമായിരുന്ന പദ്ധതി വരും വരുമെന്ന് കൊതിപ്പിച്ച് പിന്നീട് നഷ്ട്ടപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം പോലും ഇന്ന് കാടുപിടിച്ച് കിടക്കുകയാണ്. ഐ ഐ ടി നടപ്പായി. സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥലവും സൗകര്യങ്ങളും വിട്ട് നല്‍കിയത് കൊണ്ട് നടപ്പായി.
ഇപ്പോള്‍ കേരളത്തിന് ലഭ്യമാകുമെന്ന് കരുതുന്ന എയിംസും പാലക്കാടിന് ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്ന മട്ടാണ്. കേരളത്തിന് അനുവദിക്കുന്ന എയിംസ് പാലക്കാടിന് വേണമെന്ന് എം പിമാരും എം എല്‍ എ മാരും സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലയിലുള്ളവര്‍ പോലും ആവശ്യപ്പെടുകയുണ്ടായി. ഇത് കേവലം മണ്ണിന്റെ മക്കള്‍ വാദമല്ല. മറിച്ച് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ആദ്യം ഗതാഗത സൗകര്യം തന്നെ നോക്കാം. എയർപോർട്ടുകൾ - കോയമ്പത്തൂരില്‍ നിന്ന് 45 കിലോമീറ്റര്‍ നെടുമ്പാശ്ശേരിയില്‍ നിന്നാവട്ടെ 120 കിലോമീറ്റര്‍, അതേ ദൂരം തന്നെ കോഴിക്കോട് നിന്നും. ചുരുക്കി പറഞ്ഞാല്‍ ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ മധ്യഭാഗത്തായാണ് പാലക്കാട്. ഷൊർണൂർ, പാലക്കാട് എന്നീ മേജർ റയിൽവേ സ്റ്റേഷനുകളും സാധ്യതകളെ ബലപ്പെടുത്തുന്നു. ഒപ്പം തമിഴ്‌നാടിന്റെ ഭാഗമായ കോയമ്പത്തൂരും മധുരയടക്കമുള്ള പ്രദേശങ്ങളും വളരെ അടുത്താണെന്നതും പ്രത്യേകതയാണ്. ഇനി മറ്റൊരു വസ്തുത പറഞ്ഞാല്‍ ആലപ്പുഴ ജില്ലയേക്കാളും വിസ്തൃതിയുള്ള അട്ടപ്പാടി ആദിവാസി മേഖലയും അവിടെ ഉണ്ടാകുന്ന ശിശുമരണങ്ങളടക്കമുള്ള ആധുനിക ചികിത്സപോലും ലഭിക്കാനാവാത്ത സ്ഥിതിയും നമുക്കറിയാവുന്നതാണ്. റെയില്‍ ഗതാഗതമായാലും റോഡ് മാര്‍ഗ്ഗമായാലും ഇനി വിമാനമാർഗം ആയാലും പാലക്കാട് മുന്നിൽ തന്നെയാണ്. വസ്തുതകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്തരം സൗകര്യങ്ങളൊക്കെ മറികടന്ന് പാലക്കാടിനോളം അര്‍ഹതയില്ലാത്ത മറ്റ് സ്ഥലങ്ങളിലേക്ക് എങ്ങനെയാണ് പാലക്കാടിനനുവദിച്ച വികസന പദ്ധതികള്‍ വഴിമാറുന്നതെന്ന് നാം ചിന്തിച്ചിട്ടുണ്ടോ.. ഉത്തരം ഒന്നേ ഒള്ളൂ...നമ്മള്‍ക്ക് പ്രതികരണ ശേഷി നഷ്ട്ടമായിരിക്കുന്നു. അവകാശങ്ങള്‍ ചോദിച്ച് വാങ്ങിതരാന്‍ ചുമതലയുള്ള നേതാക്കളില്‍ പലരും മൗനം പാലിക്കുന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് ഏതോ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങി നമുക്ക്, പാലക്കാടിന് ലഭിക്കേണ്ട അവസരങ്ങള്‍ ഇനിയും നഷ്ടമായിക്കൂടാ....തിരിച്ചെടുക്കണം നമ്മുടെ വികസന സ്വപ്‌നങ്ങള്‍. ഒരുമിച്ച് നില്‍ക്കാം നമുക്ക് പാലക്കാടിനായി. ഉറക്കെ പറയൂ....ഞാനും പങ്ക് ചേരുന്നു പാലക്കാടിനായി

27/10/2021

കേരളത്തിന് അനുവദിക്കുന്ന എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പാലക്കാട്‌. കെ പി സുരേഷ് രാജ്

25/10/2021

കേരളത്തിന് എയിംസ് അനുവദിച്ചാല്‍ പാലക്കാട് സ്ഥാപിക്കണം

24/10/2021

കേരളത്തിന് എയിംസ് അനുവദിച്ചാല്‍ അത് പാലക്കാടിന് വേണം

24/10/2021

പാലക്കാടിന് വേണം എയിംസ്

21/10/2021

ആരോഗ്യ വിദ്യഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിക്കായി എയിംസ് അനുവദിച്ചാല്‍ തീര്‍ച്ചയായും അതിന് അനുയോജ്യമായ സ്ഥലം പാലക്കാടാണെന്ന് കെ പ്രേംകുമാര്‍ എം എല്‍ എ

20/10/2021

പിന്നോക്കാവസ്ഥയിൽ തുടരുന്ന പാലക്കാടിന്
സാധാരണക്കാരന് പ്രാപ്തമായ ആധുനിക ചികിത്സാ സൗകര്യം ലഭ്യമാക്കാൻ പാലക്കാട്ട് തീർച്ചയായും എയിംസ് വേണം. പി പി സുമോദ്. എം എല്‍ എ

Address

Ayurdhan, Near Police Station, Down Hill Malappuram
Palghat
676505

Telephone

+919496314247

Website

Alerts

Be the first to know and let us send you an email when AIIMS for Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AIIMS for Palakkad:

Share