12/07/2015
സിരകളിൽ കത്തിയെരിയുന്ന വിധം
പ്രണയത്തിന്റെ തീജ്വാലകൾ അവളിൽ ആളിപടർന്നപ്പോഴും....,
ഒരിക്കലും പിരിയാനാവാത്ത വിധം നമ്മൾ " എന്ന മന്ത്രണം ഒാരോ രക്തത്തുള്ളിയില
ും നിറഞ്ഞൊഴുകിയപ്പോഴും......,
അതിനേക്കാളേറെ ഭയപ്പാടോടെ നഷ്ടഭയം അവളെ കീറി മുറിച്ചു......!
ആ സമയം അവൾ....,
അവളുടെ തലയിൽ എന്റെ കൈ വെപ്പിച്ച് എന്നെ കൊണ്ട് സത്യം ചെയിപ്പിച്ചു....!
അവളല്ലാതെ മറ്റൊരു പെണ്ണും ഈ ജൻമം എന്റെ മനസ്സിലോ ശരീരത്തിലോ ജീവിതത്തിലോ ഉണ്ടാവരുതെന്ന്....!
അവളുടെ കണ്ണിലെ ആ ഭയം ഞാനവളെ എന്റെ നെഞ്ചോട്
ചേർത്തു നിർത്തി......
പറഞ്ഞ വാക്കുകളും ഏറ്റു വാങ്ങിയ സത്യവും കൂടെ എന്നെയും എന്നെന്നെക്കുമായ് അവൾ മറന്നു പോയിട്ടും......,
ഇന്നവൾ എവിടെയാണെന്നു പോലും അറിയാതെയും......,
സ്വന്തം തലയിൽ അവൾ ഏറ്റു വാങ്ങിയ സത്യം
അവൾക്കൊരു ദോഷവും വരുത്താതിരിക്കാൻ.........,
വർഷങ്ങൾക്കിപ്പുറം.....,
ഒറ്റക്കാണെന്നറിഞ്ഞു കൊണ്ടു തന്നെ......,
ഇന്നും ഞാൻ അവളെ മാത്രം എന്റെ ഹ്യദയത്തിൽ സൂക്ഷിക്കുന്നു.