14/03/2026
ഉറക്കത്തിന്റെ ആവലാതികൾ
നന്നായി ഒന്നുറങ്ങിയിട്ടു കാലമെത്രയായ്.. എന്നു നമ്മളിൽ ചിലരെങ്കിലും പറയാറില്ലേ.. !!കൊച്ചു കുട്ടികൾക്കും പ്രായമായവർക്കും ഒക്കെ ഉറക്കക്കുറവ് ഒരു പ്രശ്നം തന്നെയാണ്. മറ്റു ചിലർക്ക് ഉറക്കക്കൂടുതൽ ആണ് പ്രശ്നം. കുറച്ചു നേരം ടീവി കാണുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഒക്കെ ഇക്കൂട്ടർ ഉറക്കം തൂങ്ങിക്കൊണ്ടേ ഇരിക്കും. ഉറക്കം ഇങ്ങനെ തെളിയാനും മറയാനും ഒക്കെ എന്താവും കാരണം?? ആയുർവ്വേദം എന്താണ് പറയുന്നതെന്ന് നോക്കാം.
പലവിധ ചിന്തകളും അധ്വാനങ്ങളും കൊണ്ട് മനസ്സും ശരീരവും ക്ഷീണിക്കുമ്പോൾ ആണ് ഉറക്കം വരുന്നതെന്ന് ചരകാചാര്യൻ പറയുന്നു. ദിവസവും ഉറങ്ങുന്ന സമയത്തു സ്വാഭാവികമായി ഉറക്കം വരുന്നു. എന്നാൽ ചില രോഗങ്ങൾ കൊണ്ടും മരുന്നുകൾ കൊണ്ടും ഉറക്കം വരാം.
ഉറക്കമില്ലായ്മ
• പ്രായമായവർ
• ഭയം, ഉത്കണ്ഠ, ദേഷ്യം, സങ്കടം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ
• ഛർദി, വയറിളക്കം, ജലദോഷം, വിവിധ വേദനകൾ
• വിശപ്പ്
• അമിത വ്യായാമം
• തുടർച്ചയായി കമ്പ്യൂട്ടറോ, മൊബൈൽ ഫോണോ ഉപയോഗിക്കുന്നവർ
• പ്രമേഹം, പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗങ്ങൾ ഉള്ളവർ
തുടങ്ങി, കിടക്കുന്ന സ്ഥലം മാറിക്കിടന്നാൽ തന്നെ ഉറക്കം നഷ്ടപ്പെടാം.
ഇങ്ങനെ ഉള്ളവർ,
• നിത്യവും യുക്തമായ എണ്ണ തേച്ചു കുളിക്കുക
• കൃത്യവും ഒരേ സമയത്ത് തന്നെ ഉറങ്ങുക
• 8 മണിക്ക് മുൻപെങ്കിലും അത്താഴം കഴിക്കുക
• കിടക്കുന്നതിനു 1മണിക്കൂർ മുൻപെങ്കിലും ലാപ്ടോപ്, മൊബൈൽ ഫോൺ ഇവയുടെ ഉപയോഗം നിർത്തുക
• കിടക്കുന്നതിനു അര മണിക്കൂർ മുൻപ് ഇളം ചൂടുള്ള പാൽ കുടിക്കുക.
• ഭക്ഷണത്തിൽ മാംസം ചെന്ന സൂപ്പുകളും, മത്സ്യവും ഉൾപെടുത്തുക
• പ്രമേഹം ഉള്ളവർ മരുന്ന് കഴിച്ചു രോഗത്തെ നിയന്ത്രിക്കുക
• മനസ്സുഖം ഉണ്ടാക്കുന്ന ആളുകളുമായുള്ള സംസാരം നടത്തുക
• പ്രായമായവർ ‘ അശ്വഗന്ധാ’മുതലായ വൈദ്യനിര്ദേശ പ്രകാരം ഉപയോഗിക്കുക
ഉറക്കക്കൂടുതൽ
കഫത്തിന്റെ ആധിക്യം കൊണ്ടും ചില രോഗങ്ങൾ കൊണ്ടും ചിലർക്ക് ഉറക്കം കൂടുതൽ ആയിരിക്കും. ഉദാഹരണം ആയി
• ഹൈപോതൈറോയ്ഡിസം
• രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുമ്പോൾ
• ജലദോഷത്തിനും, ചുമയ്‌ക്കും,ചില മാനസിക ബുദ്ധിമുട്ടുകൾക്കും ഉള്ള ചില മരുന്നുകൾ ഇവയൊക്കെ ഉറക്ക കൂടുതലിനു കാരണമാണ്.
ഇങ്ങനെ ഉള്ളവർ
• പ്രഭാത ഭക്ഷണം 9 മണിക്കുള്ളിലും, ഉച്ചഭക്ഷണം 2 മണിക്കുള്ളിലും, രാത്രി ഭക്ഷണം 8 മണിക്കുള്ളിലും കഴിക്കുക
• ചോറിനു പകരം രാത്രി ഗോതമ്പോ, റാഗ്ഗിയോ ശീലിക്കുക
• ദിവസവും വ്യായാമം ചെയ്യുക
• ചെസ്സോ ക്യാരംസോ പോലെ ശ്രദ്ധ ആവശ്യമായ കളികൾ കളിക്കുന്നത്.📞9600233308
problems ayurveda treatment thiruvalla