Arogyakeralam

Arogyakeralam Follow us to get timely updates and stay safe..!!!

The Goal of the Mission is to improve the availability and access of quality health care for the people, especially to those residing in rural areas The Goal of the Mission is to improve the availability of and access to quality health care by people, especially for those residing in rural areas, the poor, women and children. Reduction in Infant Mortality Rate (IMR) and Maternal Mortality
Rati

o (MMR)
Universal access to public health services such as Women’s health, child health, water, sanitation & hygiene, immunization, and Nutrition. Prevention and control of communicable and non-communicable diseases, including locally endemic diseases
Access to integrated comprehensive primary healthcare
Population stabilization, gender and demographic balance
Revitalize local health traditions and mainstream AYUSH
Promotion of healthy life styles

24/08/2026

ഈ ഓണത്തിന് വിടരട്ടെ പുഞ്ചിരികൾ

ചരിത്രത്തിലാദ്യമായി ഓണത്തിനു മുന്നേ ആശമാർക്ക്  ഹോണറേറിയവും ഉത്സവബത്തയും ലഭിച്ചു. ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓ...
24/08/2026

ചരിത്രത്തിലാദ്യമായി ഓണത്തിനു മുന്നേ ആശമാർക്ക് ഹോണറേറിയവും ഉത്സവബത്തയും ലഭിച്ചു.
ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണമെത്തുന്നതിനും ദിവസങ്ങൾക്കു മുൻപേ തന്നെ നൽകി, നാടിന്റെ ആരോഗ്യം കാക്കുന്നവരുടെ മുഖങ്ങളിൽ ആശ്വാസത്തിന്റെ പുഞ്ചിരി തെളിയിച്ചു. ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമുൾപ്പടെ ആകെ 29 കോടി 93 ലക്ഷം രൂപയുടെ ഹോണറേറിയവും 3 കോടി 61 ലക്ഷത്തോളം രൂപയുടെ ഉത്സവബത്തയുമാണ് സംസ്ഥാനത്തെ ആശമാരുടെ അക്കൗണ്ടിലെത്തിച്ചത്.��മുൻ കാലങ്ങളിൽ നാടും നഗരവും ഓണോത്സവത്തിനൊരുങ്ങുമ്പോഴും ആശമാർക്ക് ആധി മാത്രമായിരുന്നു മനസ്സിൽ. തങ്ങളുടെ വരുമാനമൊന്ന് കൊണ്ട് കുടുംബം നയിച്ച് പോന്നിരുന്ന ഇവരുടെ ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയപ്പോൾ നിറം കെട്ടത് അവരുടെ കുടുംബത്തിന്റെ ആകെ സന്തോഷമായിരുന്നു. എന്നാൽ ആശമാരടക്കമുള്ള മുൻനിര ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ച്, ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം അനുവദിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിന് അർഹിക്കുന്ന പ്രാധാന്യം നൽകി പ്രവർത്തിച്ച സർക്കാർ, ചരിത്രം തിരുത്തികുറിക്കുക തന്നെ ചെയ്തിരിക്കുന്നു. മുൻപ് ഓണത്തിന് ഇവർക്ക് ലഭിച്ചിരുന്നത് അതിനു മുൻമാസങ്ങളിലെ ഹോണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ആഗസ്റ്റ് മാസം അവസാനിക്കും മുന്നെ ഓണം എത്തിയെങ്കിലും ഉപാധികളിലേതുമില്ലാതെ ഹോണറേറിയം മുഴുവനായും സർക്കാർ നൽകി. അതുകൊണ്ട് തന്നെ ഇതാദ്യമായി ആശമാർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ലാത്ത ഒരോണക്കാലം ഉറപ്പാക്കാനായി. ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത സേവനം അനുഷ്ഠിക്കുന്ന ആശമാർക്ക് ഒരു പാട് നാളുകൾക്ക് ശേഷം കുടുംബസമേതം സന്തോഷപൂർവ്വം ഒരോണക്കാലം ആഘോഷിക്കാനാവട്ടെ.

ഹൃദയപൂർവ്വം ആരോ​ഗ്യപൂർണ്ണം ഈ ഓണക്കാലം...
24/08/2026

ഹൃദയപൂർവ്വം ആരോ​ഗ്യപൂർണ്ണം ഈ ഓണക്കാലം...

24/08/2026

ആരോഗ്യമേഖലയിൽ ഒരു പുതിയ തുടക്കം....
ആദ്യഘട്ടം തിരുവനന്തപുരം, ഇടുക്കി ,മലപ്പുറം ജില്ലകളിൽ.....

കാത്തിരിക്കൂ …..

ആരോഗ്യമേഖലയിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ് . ആദ്യഘട്ടം തിരുവനന്തപുരം, ഇടുക്കി ,മലപ്പുറം ജില്ലകളിൽ. …..കാത്തിരിക്കൂ …....
23/08/2026

ആരോഗ്യമേഖലയിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ് .
ആദ്യഘട്ടം തിരുവനന്തപുരം, ഇടുക്കി ,മലപ്പുറം ജില്ലകളിൽ.
…..കാത്തിരിക്കൂ …..

ഓണം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ചേർത്തു നിർത്തലിന്റെയും ഉത്സവമാണ്. ആരോഗ്യകേരളം സംസ്ഥാന മിഷൻ ഓഫീസിൽ സംഘടിപ്പിച്ച ഓണാ...
22/08/2026

ഓണം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ചേർത്തു നിർത്തലിന്റെയും ഉത്സവമാണ്. ആരോഗ്യകേരളം സംസ്ഥാന മിഷൻ ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷം 2026ൽ നിന്നും.

ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ശ്രീ. അനു എസ് നായർ ഐ.എ.എസ് , ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി മീനാക്ഷി തുടങ്ങി ആരോഗ്യ വകുപ്പിലെയും ആരോഗ്യകേരളത്തിലെയും വിവിധ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു

കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ആരോഗ്യമേഖലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും നേരിട്ട് മനസ്സിലാക്കുന്നത...
21/08/2026

കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ആരോഗ്യമേഖലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും നേരിട്ട് മനസ്സിലാക്കുന്നതിനായി തമിഴ്നാട് ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം കേരളത്തിലെ വിവിധ ആരോഗ്യകേന്ദ്രങ്ങൾ സന്ദർശിച്ചു. കുടുംബാരോഗ്യകേന്ദ്രം കൊല്ലയിൽ, കോരണങ്കോട് ജനകീയാരോഗ്യകേന്ദ്രം, നെയ്യാറ്റിൻകര ജനറൽ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.
രോഗീപരിചരണം കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇ-ഹെൽത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കെയർ കോർഡിനേഷൻ പദ്ധതിയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനായാണ് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കേരളത്തിലെത്തിയത്.
ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ശ്രീ. അനു എസ്. നായരുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘം തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സ്വീകരിക്കുകയും കെയർ കോർഡിനേഷൻ പദ്ധതിയുടെ പ്രവർത്തനരീതിയും സവിശേഷതകളും വിശദീകരിക്കുകയും ചെയ്തു.

ലോക കൊതുക് ദിന സംസ്ഥാനതല ഉദ്ഘാടനം ആ​ഗസ്റ്റ് 20 2026 തിരുവനന്തപുരം വട്ടിയൂർക്കാവ് പാരിഷ് ഹാളിൽ നടന്നു. ബഹു. ആരോ​ഗ്യ-ദേവസ്...
20/08/2026

ലോക കൊതുക് ദിന സംസ്ഥാനതല ഉദ്ഘാടനം ആ​ഗസ്റ്റ് 20 2026 തിരുവനന്തപുരം വട്ടിയൂർക്കാവ് പാരിഷ് ഹാളിൽ നടന്നു. ബഹു. ആരോ​ഗ്യ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ആരോ​ഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ശ്രീ. അനു എസ് നായർ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു...

കൊതുക്ജന്യ രോ​ഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാം!ഇന്ന് ലോക കൊതുക് ദിനം...സംസ്ഥാനതല ഉദ്ഘാടനം ബഹു. ആരോ​ഗ്യ-ദേവസ്വം വ...
20/08/2026

കൊതുക്ജന്യ രോ​ഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാം!
ഇന്ന് ലോക കൊതുക് ദിനം...സംസ്ഥാനതല ഉദ്ഘാടനം ബഹു. ആരോ​ഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും

Address

Office Of The Mission Director Arogya Keralam, NRHM Building
Thiruvananthapuram
695035

Alerts

Be the first to know and let us send you an email when Arogyakeralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Arogyakeralam:

Shortcuts

Share