21/10/2020
🔯🔯സൈനസൈറ്റിസ് അറിയേണ്ടതെല്ലാം!!!🔯🔯
🛑എന്താണ് സൈനസ് ❓❓
മൂക്കിൻറെയും കണ്ണിന്റെയും ചുറ്റിലായി കാണുന്ന വായു അറകളാണ് സൈനസുകൾ.
🛑സൈനസുകളുടെ സ്ഥാനം :
🔆കണ്ണിനു താഴെ, മുകളിൽ
🔆മൂക്കിന്റെ വശങ്ങളിൽ
🔆മൂക്കിന് പുറകിൽ
🔆തലച്ചോറിന് തൊട്ടു താഴെയായി
🛑എന്താണ് സൈനസൈറ്റിസ് ?
സൈനസിന്റെ ലൈനിങ് പാളിക്കുണ്ടാകുന്ന നീർവീക്കമാണ് സൈനസൈറ്റിസ്.
✴️ഏതു ഭാഗത്താണ് അണുബാധ അതിനനുസരിച്ചായിരിക്കും രോഗത്തിൻറെ ലക്ഷണങ്ങൾ ✴️
🛑കാരണങ്ങൾ
🔆ബാക്ടീരിയ മൂലമുള്ള അണുബാധ
🔆പ്രതിരോധശേഷിക്കുറവ്
🔆മൂക്കിന്റെ പാലത്തിൻറെ വളവു
🔆മൂക്കിലെ ദശ
🛑ലക്ഷണങ്ങൾ
🔆മൂക്കൊലിപ്പ്
🔆മൂക്കടപ്പ്
🔆ചെറിയ പനി
🔆തലവേദന
🔆സൈനസ് അറകളിൽ വേദന
🔆മണമില്ലാതിരിക്കുക
🔆മൂക്കു ചൊറിച്ചിൽ
🔆തുമ്മൽ
🔆ചെവി അടപ്പ്
🔆ഉറക്കമില്ലായ്മ
🔆തൊണ്ടവേദന
🔆വായിൽ കൂടി ശ്വാസം എടുക്കുക
🔆പല്ലുവേദന
🔆തലകുനിക്കുമ്പോൾ തലക്ക് ഭാരം തോന്നുക
🔆ചെറിയ ചുമ
🔆ക്ഷീണം
🔆വായ്നാറ്റം
🟢ചികിത്സ🟢
✴️പൊടി, അലർജി ഉണ്ടാക്കുന്നതിൽ നിന്ന് അകന്നു നിൽക്കുക.
✴️രാസവസ്തുക്കളുടെ സാമിപ്യം, പുകവലി തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുക
✴️ഒരു മൂക്കു അടച്ചു പിടിച്ചു ചീറ്റുന്നതു നിർബന്ധമായി ഒഴിവാക്കുക.
✴️തണുപ്പുള്ള കാലാവസ്ഥയും ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കുക.
✴️മാനസിക സമ്മർദ്ദം കുറക്കുക.
✴️ലഘു വ്യായാമങ്ങൾ, പ്രാണായാമം എന്നിവ ശീലമാക്കുക.
✴️പനികൂർക്കയില 4 എണ്ണം, ഒരു നുള്ളു പച്ചക്കർപ്പൂരം, രണ്ടു നുള്ളു മഞ്ഞൾപൊടി, നാലോ അഞ്ചോ തുളസിയില എന്നിവ ഇട്ടു ആവിപിടിക്കുക.
✴️പനികൂർക്കയില വാട്ടിപ്പിഴിഞ്ഞു നീരെടുത്തു നെറ്റിയിലും അല്പം മൂക്കിലും പുരട്ടിയാൽ മൂക്കടപ്പ് മാറും.കഫം ഇളകി പോരും.
✴️രാസ്നാദി ചൂർണം ഇഞ്ചിനീരിൽ ചാലിച്ചു നെറ്റിയിൽ പുരട്ടി പത്തു മിനിറ്റിനു ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചു കളയുന്നത് തലവേദന മാറാനും കഫം ഇളകി പോവാനും സഹായിക്കും
✴️ഇഞ്ചി ചായ കുടിക്കുന്നത് സൈനസൈറ്റിസ് മൂലമുണ്ടാകുന്ന അസ്വസ്ഥകൾ കുറയ്ക്കും. നീർവീക്കത്തിനുള്ള പ്രകൃതി ദത്തമായ പരിഹാരമാണ് ഇഞ്ചി.
✴️ഒരു ടീസ്പൂൺ മഞ്ഞൾപൊടി, ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് രാത്രി കിടക്കുന്നതിനു മുമ്പായി കുടിക്കുന്നത് അലർജി മൂലമുള്ള സൈനസൈറ്റിസ് കുറക്കാൻ സഹായിക്കും
✴️ഇഞ്ചി ചെറുതായി നുറുക്കി ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ചത് മൂന്ന് നേരമായി കുടിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിന്റെ തീവ്രത കുറയ്ക്കും.
✴️വിറ്റാമിന്-സി ധാരാളം അടങ്ങിയിട്ടുള്ള ചെറുനാരങ്ങ, മധുരനാരങ്ങ എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക.
✴️ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് രണ്ടു നേരം കഴിക്കുന്നത് വഴി സൈനസൈറ്റിസ് മൂലം ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
‼️ശ്രദ്ധിക്കുക: കാലാകാലങ്ങളിൽ നിലനിൽക്കുന്ന ക്രോണിക് സൈനസൈറ്റിസിന് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.‼️
☘️☘️☘️ആരോഗ്യസംരക്ഷണത്തിൽ ഇനി എന്നും നിങ്ങൾക്ക് കൂട്ടായി പുനർജ്ജനി ☘️☘️☘️
☘️പുനർജ്ജനി ആയുർ ക്ലിനിക്☘️
ചെമ്മന്തട്ട
+91 95 44 83 45 47