Alpha palliative care Kuttanad Link centre

Alpha palliative care Kuttanad Link centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alpha palliative care Kuttanad Link centre, Medical and health, Alpha palliative care, kuttanad Link centre , Manathara, Thalavady, Tiruvalla.

22/08/2026
22/08/2026

21/08/2026

Sudent's Association in Palliative Care

ആല്‍ഫ കൂട്ടനാട് സെന്ററിന്റെയും എസ്.എ.പി.സി യുടെയും നേതൃത്വത്തില്‍ ആലപ്പുഴ കുട്ടനാട് തകഴി ഡി.ബി.എച്ച്.എസ്. സ്‌കൂളില്‍ പാലിയേറ്റീവ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ദീപ ടീച്ചര്‍ സ്വാഗതം ആശംസിച്ചു. വിഷന്‍ 2030 സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അംജിത് കുമാര്‍, ആല്‍ഫ കുട്ടനാട് സെന്റര്‍ ഭാരവാഹി ബെറ്റി ടീച്ചര്‍, നിര്‍മ്മല ടീച്ചര്‍, ബിനു ഐസക് എന്നിവര്‍ ക്ലാസ് നയിച്ചു. പത്തനംതിട്ട കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫീസര്‍ എബിന്‍ മാത്യു സാം, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആന്‍ മേരി തോമസ്, ഗൗരി കൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആൽഫ പാലിയേറ്റീവ് കെയർ കുട്ടനാട് സെന്റർ – സ്വാതന്ത്ര്യദിനാഘോഷംആൽഫ പാലിയേറ്റീവ് കെയർ കുട്ടനാട് സെന്ററിൽ സ്വാതന്ത്ര്യദിനാഘോ...
15/08/2026

ആൽഫ പാലിയേറ്റീവ് കെയർ കുട്ടനാട് സെന്റർ – സ്വാതന്ത്ര്യദിനാഘോഷം
ആൽഫ പാലിയേറ്റീവ് കെയർ കുട്ടനാട് സെന്ററിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ചുകൊണ്ട് ആരംഭിച്ചു.
ആൽഫ കുട്ടനാട് സെന്റർ പ്രസിഡന്റ് ശ്രീ. ചന്ദ്രമോഹൻ നായർ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനം ആലപിച്ചു.
പ്രസിഡന്റ് ശ്രീ. ചന്ദ്രമോഹൻ നായർ, വൈസ് പ്രസിഡന്റ് ശ്രീ. അനിൽ വെറ്റിലക്കണ്ടം, സെക്രട്ടറി ശ്രീ. എം. ജി. കൊച്ചുമോൻ, കമ്മിറ്റി അംഗങ്ങൾ ശ്രീ. മധു കുഞ്ഞുമോൻ, ശ്രീമതി. നിർമ്മല ചന്ദ്രമോഹൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി.
സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും കരുണയുടെയും സേവനത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകിയ ചടങ്ങായി സ്വാതന്ത്ര്യദിനാഘോഷം മാറി.
കൂടാതെ, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവർക്കും മധുരം വിതരണം ചെയ്തു.
പരിപാടിക്ക് ശേഷം എല്ലാവരും പരസ്പരം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സന്തോഷം പങ്കുവച്ചു.

ഡോ. മുഹമ്മദ് അലിക്ക് സ്നേഹപൂർവ്വമായ യാത്രയയപ്പ്(14/8/2026)ആൽഫ പാലിയേറ്റീവ് കെയറിന്റെ സേവനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ...
15/08/2026

ഡോ. മുഹമ്മദ് അലിക്ക് സ്നേഹപൂർവ്വമായ യാത്രയയപ്പ്(14/8/2026)

ആൽഫ പാലിയേറ്റീവ് കെയറിന്റെ സേവനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഡോ. മുഹമ്മദ് അലിക്ക് ഹൃദയപൂർവ്വമായ യാത്രയയപ്പ് നൽകി.

ആൽഫ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ചന്ദ്രമോഹൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അനിൽ വേട്ടിലക്കണ്ടം സ്വാഗതം ആശംസിച്ചു. സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറർ smt Betty teacher , മറ്റ് ഭാരവാഹികൾ, സ്റ്റാഫ് അംഗങ്ങൾ, രോഗികളുടെ പരിചരണക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഡോ. മുഹമ്മദ് അലി കുട്ടനാട് ലിങ്ക് സെന്ററിനായി നൽകിയ വിലമതിക്കാനാകാത്ത സേവനങ്ങളെ ചടങ്ങിൽ അനുസ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സേവനങ്ങളോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി സ്നേഹോപഹാരങ്ങൾ നൽകി.

ഡോക്ടറുടെ കുട്ടനാട് പാലിയേറ്റീവ് കെയർ ലിങ്ക് സെന്ററിലെ സേവനയാത്രയെ ആസ്പദമാക്കി ഫിസിയോതെറാപ്പിസ്റ്റ് Ms. Jinchu തയ്യാറാക്കി പ്രദർശിപ്പിച്ച വീഡിയോ ചടങ്ങിലെ ശ്രദ്ധേയമായ നിമിഷമായി. ഡോക്ടറുടെ സേവനകാലത്തെ ഓർമ്മകളും രോഗികളുമായുള്ള ആത്മബന്ധവും പ്രതിഫലിപ്പിച്ച വീഡിയോ ഏറെ ഹൃദയസ്പർശിയും പ്രശംസനീയവുമായിരുന്നു.

ചടങ്ങിന് മാധുര്യമേകി കൃഷ്ണമ്മയും മറ്റുള്ളവരും ഗാനങ്ങൾ ആലപിച്ചു. കണ്ണൻ ഡോ. മുഹമ്മദ് അലിക്കായി സ്വയം രചിച്ച കവിത ആലപിച്ചത് ചടങ്ങിലെ മറ്റൊരു ഹൃദയസ്പർശിയായ നിമിഷമായി.

പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, മറ്റ് ഭാരവാഹികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ഡോക്ടറുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ച് ആശംസകൾ നേർന്നു. തുടർന്ന് ഡോ. മുഹമ്മദ് അലി മറുപടി പ്രസംഗം നടത്തി. ആൽഫയോടൊപ്പം പ്രവർത്തിച്ച കാലയളവിലെ അനുഭവങ്ങളും സഹപ്രവർത്തകരിൽ നിന്നും രോഗികളിൽ നിന്നും ലഭിച്ച സ്നേഹവും അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു.

susannamma ടീച്ചർ നന്ദി രേഖപ്പെടുത്തി. ഡോ. മുഹമ്മദ് അലിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവരും ഹൃദയപൂർവ്വം ആശംസകൾ നേർന്നു.

17/07/2026

വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ പ്രിയപ്പെട്ട ജോസഫ് മാത്യു നെല്ലാക്കുന്നിൽ. ഓർമ്മദിനത്തിൽ പ്രണാമം🙏🏻. പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു."🙏🏻

16/07/2026

നമ്മുടെ പരിചരണത്തിലിരുന്ന ചന്ദ്രബോസ് അച്ഛന്റെ ഒന്നാം ഓർമ്മദിനം പ്രാർത്ഥനാപൂർവ്വം ആചരിച്ചു🙏🏻

25/06/2026

Alpha News 💥

ആൽഫ പേഷ്യന്റ് കെയർ കൂപ്പൺ സമ്മാനദാനവും sponsors സ്സംഗമവും സംഘടിപ്പിച്ചുആൽഫ പാലിയേറ്റീവ് കെയർ കുട്ടനാട് സെന്ററിന്റെ നേതൃത...
24/06/2026

ആൽഫ പേഷ്യന്റ് കെയർ കൂപ്പൺ സമ്മാനദാനവും sponsors സ്സംഗമവും സംഘടിപ്പിച്ചു

ആൽഫ പാലിയേറ്റീവ് കെയർ കുട്ടനാട് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പേഷ്യന്റ് കെയർ കൂപ്പൺ സമ്മാനദാനവും sponsors സംഗമവും ശ്രദ്ധേയമായി. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി പ്രസിഡന്റ് ചന്ദ്രമോഹൻ നായർ അധ്യക്ഷനായി നയിച്ചു. എക്സിക്യൂട്ടീവ് അംഗം സൂസന്നമ്മ ടീച്ചർ സ്വാഗതം ആശംസിച്ചു.

പദ്ധതിയുടെ സമ്മാനദാന ഉദ്ഘാടനം സെക്രട്ടറി എം.ജി. കൊച്ചുമോൻ നിർവഹിച്ചു. ബിനു ഐസക്ക് ടീച്ചർ, ലെഫ്റ്റനന്റ് കേണൽ ലളിതമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ട്രഷറർ Betty sunil, ആൽഫയുടെ മറ്റ് ഭാരവാഹികളും സ്റ്റാഫ് അംഗങ്ങളും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനവും അഭിനന്ദനങ്ങളും നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി സ്പോൺസർമാരെ ആദരിക്കുന്ന ചടങ്ങ് നിർമ്മല ടീച്ചർ നിർവഹിച്ചു. വിജയികളായ അഞ്ജു നരേന്ദ്രൻ, ഇന്ദു ഹരികുമാർ, ജേക്കബ് കുട്ടി, അരവിന്ദ് രാജഗോപാൽ, വിനോദ്, സുകുമാരൻ, ബിന്ദു പ്രജിത്ത് & സീന, സുധ എന്നിവർക്ക് ലഭിച്ച സമ്മാനത്തുകയുടെ മുഴുവനോ ഭാഗികമോ ആയ തുക ആൽഫയുടെ രോഗിപരിചരണ പ്രവർത്തനങ്ങൾക്കായി തിരികെ നൽകി. കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഉദാത്ത മാതൃകയായ ഈ പ്രവർത്തനത്തിന് യോഗം പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി.

തുടർന്ന് ഹർഷ്വിൻ, ക്രിസ്റ്റോ, കണ്ണൻ, സജിനി എന്നിവരുടെ കലാപരിപാടികൾ ചടങ്ങിന് മികവേകി. രോഗിപരിചരണ രംഗത്ത് സമൂഹത്തിന്റെ കൂട്ടായ പിന്തുണയും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതായിരുന്നു ഈ സംഗമം.

Alpha vice President അനിൽ വെറ്റിലക്കണ്ടം നന്ദി രേഖപ്പെടുത്തി. രോഗികളുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പകരുന്ന ആൽഫയുടെ പ്രവർത്തനങ്ങൾക്ക് സമൂഹം നൽകുന്ന വിശ്വാസത്തിന്റെയും പിന്തുണയുടെയും തെളിവായി പരിപാടി മാറി. രോഗികളുടെ വേദനകൾക്ക് ആശ്വാസമാകുന്ന സേവന പ്രവർത്തനങ്ങളിൽ കൂടുതൽ പേരെ പങ്കാളികളാക്കാൻ ഇത്തരം പരിപാടികൾ പ്രചോദനമാകുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
#ആൽഫകുട്ടനാട് #കുടുംബസംഗമം2026 #കുട്ടനാട് #സ്നേഹം #കരുതൽ

ഫിസിയോതെറാപ്പി ക്കു Alpha yil വന്നു കണ്ടിട്ട് ഉണ്ട്,എന്നതിലുപരി... ഞങ്ങൾക്ക് കൈത്താങ്ങായിരുന്ന സോമൻ ചേട്ടൻ.അന്ന് വീട്ടില...
24/06/2026

ഫിസിയോതെറാപ്പി ക്കു Alpha yil വന്നു കണ്ടിട്ട് ഉണ്ട്,എന്നതിലുപരി... ഞങ്ങൾക്ക് കൈത്താങ്ങായിരുന്ന സോമൻ ചേട്ടൻ.

അന്ന് വീട്ടിലെത്തിയപ്പോൾ ഭാര്യ പറഞ്ഞു: "ചേട്ടൻ പുറത്തുപോയിരിക്കുകയാണ്." തിരികെ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും അദ്ദേഹം എത്തി. ഞങ്ങളെ കണ്ട നിമിഷം മുഖത്ത് വിരിഞ്ഞ ആ സന്തോഷം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

"ഇത് ആരൊക്കെയാ വന്നത്... വരൂ... വരൂ... ഇരിക്കൂ..." എന്ന് പറഞ്ഞ് സ്നേഹത്തോടെ ഞങ്ങളെ ഇരുത്തി.

ഞങ്ങൾ വന്നത് Patient Care Coupon-ന്റെ ആവശ്യകതയും, Alpha Palliative Care-യുടെ കാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമാണെന്ന് പറഞ്ഞപ്പോൾ, സ്വന്തം പങ്ക് നൽകി. അതിൽ ഒതുങ്ങിയില്ല.

"ഒരു ബുക്ക് എനിക്കും തരൂ... ഞാനുംനോക്കട്ടെ, ആൽഫയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോ?" എന്ന് ആത്മാർത്ഥമായി പറഞ്ഞു.

ഞങ്ങൾ "അതൊന്നും നിർബന്ധമില്ല ചേട്ടാ..." എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു...

"ഇത്രയൊക്കെ നമ്മൾ ചെയ്തില്ലെങ്കിൽ, പിന്നെ നമ്മളെ കൊണ്ട് എന്താ പ്രയോജനം?"

വീട് ചെറുതായിരിക്കാം... പക്ഷേ ആ മനസ്സ് അതിരുകളില്ലാത്തതായിരുന്നു. ആ വലിയ മനസ്സിന്റെ ആഴം എത്രപേർ തിരിച്ചറിഞ്ഞിട്ടുണ്ടാവും എന്നറിയില്ല.

സോമൻ ചേട്ടന്റെ അപ്രതീക്ഷിത വേർപാട് ഞങ്ങളെ വല്ലാതെ നടുക്കി. എങ്കിലും ഒരു സത്യമുണ്ട്...

ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഒരിക്കലും മരിക്കാൻ കഴിയില്ല. സ്നേഹവും കരുണയും നിറഞ്ഞ നിങ്ങളുടെ ഓർമ്മകൾ എന്നും ഞങ്ങളോടൊപ്പമുണ്ടാകും.

ആ പ്രിയ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, സോമൻ ചേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.

"ചില മനുഷ്യർ ജീവിച്ച ദിവസങ്ങൾ കൊണ്ടല്ല, സ്പർശിച്ച ഹൃദയങ്ങൾ കൊണ്ടാണ് എന്നും ഓർമ്മിക്കപ്പെടുന്നത്."
ആൽഫ കുടുംബം🙏🏽

Address

Alpha Palliative Care, Kuttanad Link Centre , Manathara, Thalavady
Tiruvalla
689572

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Alpha palliative care Kuttanad Link centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share