22/05/2026
PCOS ഇപ്പോൾ PMOS എന്ന പേരിലേക്ക് മാറുകയാണ്.
അടുത്ത കാലത്ത് ഇതുപോലെ അതി സാധാരണമായി തീർന്ന മറ്റൊരസുഖവുമില്ല. ഇത്രയധികം അതിജീവന ശ്രമങ്ങൾ നടക്കുന്ന മറ്റൊരു ജീവിതശൈലി അവസ്ഥയുമില്ല.
കേവലം ഒരു പേരു മാറ്റം കൊണ്ട് എന്ത് കാര്യം എന്ന് ചോദിക്കാം.
കാര്യമുണ്ട്.
PCOS എന്ന പദം ആ രോഗത്തിന്റെ പൂർണ്ണമായ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ല. പോളിസിസ്റ്റിക് ഓവറി എന്ന പേരിൽ അത് ഒരു അണ്ഡാശയ പ്രശ്നമായാണ് രോഗികൾ മിക്കപ്പോഴും മനസിലാക്കുന്നത്.
പലപ്പോഴും പിരീഡ്സ് ക്രമം തെറ്റുമ്പോൾ കണ്ടെത്തുന്നത് കൊണ്ടും അണ്ഡാശയത്തിലെ സിസ്റ്റ് /കുമിള എന്നു വിശദീകരിക്കപ്പെട്ടതു കൊണ്ടും ഒപ്പമുള്ള സങ്കീർണ ശാരീരിക അവസ്ഥകൾക്ക് ശ്രദ്ധ കിട്ടാതെ പോകുന്നു.
യഥാർത്ഥത്തിൽ pcod സ്പർശിക്കാതെ പോകുന്ന ശാരീരിക വ്യവസ്ഥകൾ ഇല്ല എന്നു പറയാം. ഹോർമോണുകൾ, മെറ്റബോളിസം, ഇൻസുലിൻ, ഫെർട്ടിലിറ്റി, മാനസികാരോഗ്യം, ഉറക്കം..
അസുഖത്തിൻ്റെ പേരിനേക്കാൾ വളരെ വലിയതാണ് രോഗിയുടെ അനുഭവങ്ങൾ.
പുതിയ Poly endocrine metabolic ovarian syndrome എന്ന പേര് ഇതിലേക്കെല്ലാം വിരൽ ചൂണ്ടുന്നതാണ്.
രോഗിയും കുടുംബവും പലപ്പോഴും ചോദിക്കുന്നതാണ് അണ്ഡാശയ മുഴക്ക് എങ്ങനെയാണ് ക്ഷീണവും നിരാശയും ഉറക്കമില്ലായ്മയും ഒക്കെ ഉണ്ടാകുന്നതെന്ന്. അത് അണ്ഡാശയ മുഴയേ അല്ല എന്നതാണ് കാരണം. അതാണ് ഒരസുഖം പേരു കൊണ്ടു തന്നെ വിശദീകരിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യം.
രോഗിക്ക് അസുഖത്തെ കുറിച്ചുളള മികച്ച ധാരണയുണ്ടാകും, ഡോക്ടറുമായി വ്യക്തമായ ചർച്ചയും ചികിൽസയും നടക്കും.
PMOS അതിജീവനം രോഗിയുടെ ശരീരത്തിൻ്റെയും മനസിൻ്റെയും എല്ലാ ഭാഗങ്ങളെയും സ്പർശിക്കുന്ന പോരാട്ടമാണ്. ജീവിത ശൈലി ക്രമീകരണം മാത്രം മതിയാകാത്തത് അത് കൊണ്ടാണ്.
മാറ്റം ശുഭകരമാണ്.
മനുഷ്യ ശരീരം സ്പെഷ്യാലിറ്റികളായി വേർതിരിക്കപ്പെട്ട മെഡിക്കൽ ലോകത്ത് ഗൈനക്കോളജി ഒ.പിയിൽ ഒതുങ്ങി നിന്ന PMOS പൂർണ ചികിൽസകളിലേക്ക് പുറത്തിറങ്ങട്ടെ.
ശരീരത്തെ സമഗ്രമായി ബാധിക്കുന്ന അവസ്ഥകൾക്ക് ശരീരത്തെ സമഗ്രമായി പരിഗണിക്കുന്ന ചികിൽസാ രീതികൾ പരിഗണിക്കപ്പെടട്ടെ.
©drshafnashomoeopathy