Honey Museum Wayanad

Honey Museum Wayanad India’s first honey museum 100% Pure and natural honey Health/Beauty

15/07/2026

Coming soon

പ്രകൃതിയുടെ ഏറ്റവും മനോഹരവും വിസ്മയാവഹവുമായ സൃഷ്ടികളിലൊന്നാണ് തേനിച്ചകൾ. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനായി നിശബ്ദമായ...
29/06/2026

പ്രകൃതിയുടെ ഏറ്റവും മനോഹരവും വിസ്മയാവഹവുമായ സൃഷ്ടികളിലൊന്നാണ് തേനിച്ചകൾ. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനായി നിശബ്ദമായി അധ്വാനിക്കുന്ന പ്രകൃതിയുടെ ഈ ചെറിയ സൈനികർ, നമുക്ക് നൽകിയ വലിയൊരു അനുഗ്രഹമാണ്. തേനിച്ചകളുടെ അച്ചടക്കമുള്ള ജീവിതവും സാമൂഹിക വ്യവസ്ഥിതിയും മനുഷ്യന് എന്നും മാതൃകയാക്കാവുന്നതാണ്.
ഒരു കാര്യം ഓർക്കുക, തേനിച്ചകൾ ഭൂമിയിൽ നിന്ന് ഇല്ലാതായാൽ, മനുഷ്യന്റെ ഭക്ഷണശൃംഖല തന്നെ തകരുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.

“അതെ, തേനിച്ചയുടെ ജനനവും ജീവിതചക്രവും അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഒരു ചെറിയ ജീവകണമായി ആരംഭിച്ച്, അത്ഭുതകരമായ പരിണാമങ്ങളിലൂടെയാണ് അവ കടന്നുപോകുന്നത്. കോളനിയുടെ കേന്ദ്രബിന്ദുവായ രാജ്ഞിയീച്ച ദിനേന ആയിരക്കണക്കിന് മുട്ടകൾ ഇടുന്നു. ഈ മുട്ടകൾ പിന്നീട് ലാർവകളായി രൂപാന്തരപ്പെടുന്നു.
"സാധാരണ ലാർവകൾക്ക് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ മാത്രം റോയൽ ജെല്ലി നൽകുന്നു. ശേഷം അവ 'ബീ ബ്രെഡ്' അഥവാ പൂമ്പൊടിയാണ് ഭക്ഷണമായി കഴിക്കുന്നത്."
"എന്നാൽ രാജ്ഞിയാകാൻ തിരഞ്ഞെടുക്കപ്പെട്ട ലാർവയ്ക്ക് ജീവിതകാലം മുഴുവൻ റോയൽ ജെല്ലിയാണ് ഭക്ഷണം. അതുകൊണ്ടാണ് രാജ്ഞിത്തേനീച്ചയ്ക്ക് വലിയ ശരീരവും സൗന്ദര്യവും ലഭിക്കുന്നത്. കൂടാതെ കൂട്ടിനെ നിയന്ത്രിക്കാനുള്ള ശക്തിയും അസാധാരണ പ്രതിരോധശേഷിയും രാജ്ഞിക്ക് ലഭിക്കുന്നു. ദിവസവും ആയിരക്കണക്കിന് മുട്ടകൾ ഇടാനുള്ള കഴിവും രാജ്ഞിക്കുണ്ട്."
സാധാരണ ഈച്ചകളുടെ ആയുസ്സ് 40 ദിവസം മുതൽ 120 ദിവസം വരെയാണെങ്കിൽ ഒരു റാണി ഈച്ചയുടെ ആയുസ്സ് 3 വർഷം മുതൽ 5 വർഷം വരെയാണ്.

"രാജ്ഞി ഒരു തേനീച്ചക്കൂടിന്റെ ഹൃദയമാണ്. ഒരു ദിവസത്തിൽ രാജ്ഞി സ്വന്തം ശരീരഭാരത്തിനേക്കാൾ കൂടുതൽ മുട്ടകൾ ഇടുന്നു. കോളനിയിലെ മുഴുവൻ ജനസംഖ്യയും രാജ്ഞിയെയാണ് ആശ്രയിക്കുന്നത്."

"വിരിഞ്ഞിറങ്ങുന്ന രാജ്ഞി ഒരു പ്രത്യേക ശബ്ദം (പൈപ്പിംഗ് sound) പുറപ്പെടുവിക്കാറുണ്ട്; താനാണ് പുതിയ അധികാരി എന്നുള്ള വിളംബരമാണിത്."
"ഒരു തേനീച്ചകൂട്ടിൽ ഒരു രാജ്ഞി മാത്രമേ ഉണ്ടാകൂ. പതിനാറ് ദിവസത്തിനുള്ളിൽ രാജ്ഞി പൂർണ്ണ വളർച്ചയെത്തും."
"രാജ്ഞിയുടെ മുട്ടയിടാനുള്ള കഴിവ് കുറയുമ്പോൾ, വർക്കർ ബീസ്‌ (Worker bees) ഒന്നിച്ചുകൂടി പുതിയ രാജ്ഞിക്കുള്ള ലാർവയെ തിരഞ്ഞെടുക്കുന്നു. ആ ലാർവയെ പ്രത്യേക സെല്ലിലേക്ക് മാറ്റി, പുതിയ രാജ്ഞിക്ക് ലാർവ കാലം മുതൽ കഴിക്കാൻ ആവശ്യമായ റോയൽ ജെല്ലി ഭക്ഷണമായി നൽകുന്നു."
"രണ്ട് രാജ്ഞികൾ ഒരേ കൂട്ടിൽ ജീവിക്കില്ല; ചില സമയങ്ങളിൽ രണ്ട് രാജ്ഞികൾ ഒരുമിച്ച് വിരിഞ്ഞിറങ്ങുന്ന സാഹചര്യം വന്നാൽ അവർ പരസ്പരം പോരാടും."
"ഒരു രാജ്ഞി മരിക്കുകയോ, അല്ലെങ്കിൽ ഒരു രാജ്ഞി കോളനി വിഭജിച്ചു പുതിയ ഒരു കോളനി രൂപീകരിച്ച് പുറത്തേക്ക് പോവുകയാണ് പതിവ്.
റാണി ഈച്ചയുടെ മുട്ട വിരിഞ്ഞു പൂർണ വളർച്ചയെത്തുന്നത് 16 ദിവസം കൊണ്ടാണ്,എന്നാൽ വർക്കർ ബീസ് 21 ദിവസം കൊണ്ടും ഡ്രോൺ ബിസ് 24 ദിവസം കൊണ്ടും വിരിഞ്ഞിറങ്ങും

ജീവിതത്തിൽ ആദ്യമായി കൂട്ടിനുള്ളിൽ നിന്ന് പുറത്തേക്ക് പറക്കുമ്പോൾ, തേനിച്ചകൾ പ്രകൃതിയുടെ ഈ വലിയ ലോകം കണ്ട് അത്ഭുതപ്പെടുന്നു. സൂര്യന്റെ സ്ഥാനം മനസ്സിലാക്കി, ഭൂപ്രകൃതി പഠിച്ചെടുത്ത്, അവ പറക്കാൻ പഠിക്കുന്നു."

ഏവർക്കും വയനാട് ഹണി മ്യൂസിയത്തിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
15/04/2026

ഏവർക്കും വയനാട് ഹണി മ്യൂസിയത്തിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം
30/01/2026

ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം

15/01/2026
"Hap-bee New Year! May your days be sticky with joy."
31/12/2025

"Hap-bee New Year! May your days be sticky with joy."

Address

Wayanad
673576

Opening Hours

Monday 9:30am - 8:30pm
Tuesday 9:30am - 8:30pm
Wednesday 9:30am - 8:30pm
Thursday 9:30am - 8:30pm
Friday 9:30am - 8:30pm
Saturday 9:30am - 8:30pm
Sunday 9:30am - 8:30pm

Telephone

098473 83003

Alerts

Be the first to know and let us send you an email when Honey Museum Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Honey Museum Wayanad:

Shortcuts

Share