PLR Ernakulam

PLR Ernakulam PLR Ernakulam, Kochi-shiの連絡先情報、マップ、方向、お問い合わせフォーム、営業時間、サービス、評価、写真、動画、お知らせ。

https://m.facebook.com/story.php?story_fbid=453671173437472&id=100063837803580
21/07/2022

https://m.facebook.com/story.php?story_fbid=453671173437472&id=100063837803580

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി.

കടുണ -നൈജീരിയ : മധ്യ നൈജീരിയയിൽ നിന്നും ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ രണ്ട് വൈദികരിൽ ഒരാളെ തീവ്രവാദികൾ മൃഗീയമായി കൊലപ്പെടുത്തി. നൈജീരിയയിലെ കടുണ സംസ്ഥാനത്തെ ലെറെ പട്ടണത്തിലെ ക്രൈസ്റ് ദി കിംഗ് ദേവാലയത്തിൽ നിന്നും ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഫാദർ ജോൺ മാർക്ക് ചീറ്റ്നം, ഫാദർ ഡെനാറസ് ക്ലിയോപാസ് എന്നിവരെ തട്ടിക്കൊണ്ട് പോയത്. ഇതിൽ ഫാദർ ജോൺ മാർക്ക്‌ ചീറ്റ്നം ആണ് കൊല്ലപ്പെട്ട വൈദികൻ.

ഫാദർ ഡെനാറ്റസ് ക്ലിയോപാസ്സ് തീവ്രവാദികളുടെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. നൈജീരിയയിൽ ജൂലൈയിൽ മാത്രം 7 കത്തോലിക്ക വൈദികരെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സന്നദ്ധസംഘടന വെളിപ്പെടുത്തി.

റെജി അറയ്‌ക്കൽ

PLR ജനറൽ കോ ഓർഡിനേറ്റർ.

https://m.facebook.com/story.php?story_fbid=453654460105810&id=100063837803580
21/07/2022

https://m.facebook.com/story.php?story_fbid=453654460105810&id=100063837803580

നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടത് 68 ക്രൈസ്തവർ.

ബെന്യൂ-നൈജീരിയ: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ 68 ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടതായി "എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്" എന്ന സന്നദ്ധ സംഘടന റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ അനേകം ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. ഫുലാനികൾ എന്ന ഇസ്ലാം ഗോത്രവർഗ തീവ്രവാദികളാണ് ക്രൈസ്തവർക്ക് എതിരെയുള്ള ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

നൈജീരിയയുടെ ഭക്ഷ്യക്കൊട്ട എന്നറിയപ്പെടുന്ന സംസ്ഥാനമാണ് ബെന്യൂ നിരന്തരമായ ആക്രമണങ്ങൾ മൂലം ഭക്ഷ്യധാന്യ വിതരണം താറുമാറായി. നൈജീരിയയിൽ കടുത്ത ഭക്ഷ്യ ദൗർലഭ്യം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. 15 ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും ആയി പലായനം ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗം പേരും എത്തപ്പെട്ടത് ബെന്യൂ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മക്കുർഡിയിലാണ്. ഇവരുടെ പുനരധിവാസത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആയി കത്തോലിക്കാസഭ മുന്നിൽനിന്ന് പ്രവർത്തിക്കുന്നതായി ബെന്യൂ രൂപത ബിഷപ്പ് വിൽഫ്രഡ് ചിക്ബോ അറിയിച്ചു.

നൈജീരിയ ക്രൈസ്തവ സമുദായത്തിന്റെ കുരുതിക്കളം ആയി മാറിക്കൊണ്ടിരിക്കുന്നു. ദിനംപ്രതി അനേകം വിശ്വാസികൾ ഇസ്ലാമിക കാപാലികരാൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. അനേകരെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുന്നു. പ്രധാനമായും കാർഷികവൃത്തി ഉപജീവനം ആക്കിയ ക്രൈസ്തവ സമുദായത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കി കൊണ്ട് കൃഷിയിടങ്ങൾ തീവ്രവാദികൾ കത്തിച്ച് ചാമ്പലാക്കുന്നു. ഒരു സമുദായത്തെ അവിടെ കശാപ്പു ചെയ്തിട്ടും ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത നിഷ്ക്രിയത്വം അത്ഭുതപ്പെടുത്തുന്നു.

ഇന്ന് നൈജീരിയയിൽ നടക്കുന്നത് നാളെ കേരളത്തിലും സംഭവിക്കും. അന്ന് വെറുതെ നിന്ന് കരയാൻ മാത്രം വിധിക്കപ്പെടാതെ ഇസ്ലാം തീവ്രവാദത്തിനെതിരെ ശക്തമായി പൊരുതാൻ നാം തയ്യാറാകേണ്ടിയിരിക്കുന്നു.

റെജി അറയ്‌ക്കൽ
PLR ജനറൽ കോ-ഓർഡിനേറ്റർ.

https://m.facebook.com/story.php?story_fbid=453151313489458&id=100063837803580
21/07/2022

https://m.facebook.com/story.php?story_fbid=453151313489458&id=100063837803580

കൊല്ലം മാർത്തോമ്മാ കോളേജിൽ നടന്നത് ശുദ്ധ തെമ്മാടിത്തരം.

കൊല്ലം: ഇക്കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവത്തിന്റെ പേരിൽ കൊല്ലം മാർത്തോമ്മാ കോളേജിൽ ചിലർ നടത്തിയ അക്രമസംഭവങ്ങൾ ശുദ്ധ തെമ്മാടിത്തമാണ്. പരീക്ഷ നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ്. പരീക്ഷയ്ക്ക് വരുന്നവർ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും എല്ലാം തയ്യാറാക്കുന്നത് പ്രസ്തുത ഏജൻസിയാണ്. പരീക്ഷാസമയത്ത് അവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതും അവർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരാണ്. പരീക്ഷയ്ക്കായി സ്ഥാപനം വിട്ടു കൊടുക്കുക മാത്രമാണ് കോളേജ് അധികൃതർ ചെയ്യുന്നത്. അവിടെ പല സ്ഥലങ്ങളിൽനിന്നും പരീക്ഷയ്ക്ക് വന്ന കുട്ടികളുടെ ഉത്തരവാദിത്വം എങ്ങിനെ കോളേജ് അധികൃതർക്കുണ്ടാകും?. ഇതെല്ലാം നോക്കേണ്ടത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്.

വസ്തുത ഇതായിരിക്കെ ബിജെപിയുടെ പോഷകസംഘടനയായ എ.ബി.വി.പിയുടെ ഗുണ്ടകളും സാമൂഹ്യദ്രോഹികളും ചേർന്ന് കോളേജ് അടിച്ചു തകർത്തത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.
ഗുണ്ടകൾ കോളേജ് അടിച്ചു തകർത്തപ്പോൾ അവരെ തടയാനോ പിന്തിരിപ്പിക്കാനോ ശ്രമിക്കാത്ത പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ഇവർക്കൊപ്പം കോളേജിനെതിരെ അനാവശ്യ സമരത്തിനിറങ്ങിയ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ, എംഎസ്എഫ്, കെഎസ്‌യു തുടങ്ങിയ സംഘടനാപ്രവർത്തകരുടെ പ്രവർത്തികളും ശുദ്ധ പോക്രിത്തരം ആണ്.

ക്രൈസ്തവ മാനേജ്മെൻറ് നടത്തുന്ന സ്ഥാപനങ്ങൾക്ക് നേരെ എന്ത് അതിക്രമവും കാണിക്കാമെന്ന ധൈര്യത്തിലാണ് ഇക്കൂട്ടർ അക്രമം അഴിച്ചുവിട്ടത്. മറ്റു സമുദായങ്ങളുടെ ഒരു സ്ഥാപനത്തിന് നേരെയായിരുന്നു എങ്കിൽ ഇവർ ഇതുപോലൊരു അതിക്രമം കാണിക്കുമായിരുന്നോ?. ക്രൈസ്തവ സമുദായത്തിനെതിരെ എന്തും ചെയ്യാം എന്ന ധാരണ തിരുത്തിക്കുറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എബിവിപി ആയാലും എസ്എഫ്ഐ ആയാലും എംഎസ്എഫ് ആയാലും കെഎസ് യു ആയാലും അടിക്ക് തിരിച്ചടി കിട്ടും എന്ന് ബോധ്യം വന്നാൽ ആരും അനങ്ങില്ല. അങ്ങനെ ഒരു കാലം ക്രൈസ്തവ സമുദായത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു.

https://m.facebook.com/story.php?story_fbid=441052108032712&id=100063837803580
04/07/2022

https://m.facebook.com/story.php?story_fbid=441052108032712&id=100063837803580

"ബഫർ സോൺ " കർഷക പ്രതിഷേധ ജ്വാല ഇടുക്കിയിൽ.

കാൽവരിമൗണ്ട് -ഇടുക്കി: കർഷകരെ ദുരിതത്തിലാക്കുന്ന ബഫർസോൺ വിഷയത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇടുക്കി ജില്ലയിലെ മലയോര കർഷകർ നാളെ 5.7.2022 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് കർഷക പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. ഇടുക്കിയിലെ കാൽവരി മൗണ്ടിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധജ്വാല ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.

住所

Kochi-shi, Kochi
780-0000

ウェブサイト

アラート

PLR Ernakulamがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

ショートカット

  • 住所
  • アラート

共有する