Bethel Media Ministries

Call Directions Website Contact the business

Bethel Media Ministries Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bethel Media Ministries, Medical and health, Muscat.

07/10/2026

🌹“ #യേശുഎന്തിനാണ് മനുഷ്യനായി ലോകത്തിൽ വന്നു പിറന്നത്?” എന്നത് ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്നാണ്.

✝️ യേശു മനുഷ്യനായി വന്നതിന്റെ പ്രധാന കാരണങ്ങൾ

1. പാപികളായ മനുഷ്യരെ രക്ഷിക്കുവാൻ♥️

മനുഷ്യനെ പാപത്തിൽനിന്ന് രക്ഷിക്കാനാണ് യേശു ലോകത്തിലേക്ക് വന്നത്.

> “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു”

( 1 തിമൊഥെയൊസ് 1:15)

2. ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തുവാൻ ❤️

മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹം പ്രവൃത്തിയിലൂടെ കാണിക്കുവാൻ യേശു വന്നു.

> “ദൈവം തന്റെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”
(യോഹന്നാൻ 3:16)

3. ദൈവവും മനുഷ്യനും ആയുള്ള ബന്ധം പുനഃസ്ഥാപിക്കുവാൻ

പാപം മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റി. യേശുക്രിസ്തുവിലൂടെ മനുഷ്യന് വീണ്ടും ദൈവവുമായി സമാധാനവും ബന്ധവും ലഭിക്കുന്നു.
( റോമർ 5:10–11)

4. നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുവാൻ 🙏🏻

യേശുവിന്റെ വരവിന്റെ ലക്ഷ്യം ക്രൂശുമരണത്തിലേക്ക് നയിക്കപ്പെട്ട രക്ഷാപദ്ധതിയായിരുന്നു.

രക്തം ചൊരിഞ്ഞിട്ട് അല്ലാതെ വിമോജനം ഇല്ല 🙏🏻ആ രക്തം പാപമില്ലാത്തത്ആയിരിക്കണം.. അതിന് വേണ്ടി ആണ് യേശുക്രിസ്തു ലോകത്തിൽ വന്നത് 🙏🏻

“എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും.... (യെശയ്യാവ് 53:5)

5. സാത്താന്റെ പ്രവൃത്തികളെ നശിപ്പിക്കുവാൻ

> “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.”
( 1 യോഹന്നാൻ 3:8)

6. നിത്യജീവൻ നൽകുവാൻ 🙏🏻

യേശുവിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കണമെന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യം.

> യോഹന്നാൻ 3:16; യോഹന്നാൻ 10:10

7. ദൈവത്തെ മനുഷ്യർക്കു വെളിപ്പെടുത്തുവാൻ
യേശു മനുഷ്യരൂപത്തിൽ വന്നപ്പോൾ ദൈവത്തിന്റെ സ്വഭാവവും സ്നേഹവും കരുണയും മനുഷ്യർക്ക് കാണാൻ കഴിഞ്ഞു.

“വചനം ജഡമായി തീർന്നു” — യോഹന്നാൻ 1:14

🌹 ചുരുക്കത്തിൽ

യേശു മനുഷ്യനായി ജനിച്ചത് മനുഷ്യനെ ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ്; മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റിയ പാപത്തിന്റെ പ്രശ്നത്തിന് പരിഹാരം നൽകാനാണ്; ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്താനും നിത്യജീവന്റെ വഴി തുറക്കാനും ആണ്.

അതുകൊണ്ടാണ് യേശു പറഞ്ഞത്:

> കാണാതെപോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നത് .”
ലൂക്കോസ് 19:10

ക്രിസ്തുവിന്റെ ജനനം ബെത്‌ലഹേമിൽ ആരംഭിച്ച ഒരു സംഭവം മാത്രമല്ല; മനുഷ്യന്റെ രക്ഷയ്ക്കായുള്ള ദൈവത്തിന്റെ മഹത്തായ പദ്ധതിയുടെ ഭാഗമാണ്. 👏🏻👏🏻👏🏻
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

30/09/2026
29/09/2026

" മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?
സദ്യശവാക്യങ്ങൾ 20:6

ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ ചോദിക്കയാണു
വിശ്വസ്തനായ ഒരാളെ കണ്ടെത്തുവാൻ പറ്റുമോ.
ശലോമോൻ
രാജാവായതിനുശേഷം ഗിബെയോനിൽ ശലോമോൻ
യാഗം കഴിക്കുവാനായി പോയി.യഹോവ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ഏതു വരം വേണമെന്നു ചോദിച്ചു. ആ സമയം ദൈവസന്നിധെ തൻ്റെ അപ്പനായ ദാവീദിനെ നടത്തിയതിനെ ഓർത്തും, തന്നെ രാജാവാക്കി സിംഹാസനത്തിൽ ഇരുത്തിയതിനെ ഓർത്തും, ശലോമോൻ ദൈവത്തോടു നന്ദി പറഞ്ഞു. നമ്മുടെ പ്രാർത്ഥനകളും ദൈവസന്നിധിയിൽ നന്ദിയും സ്തുതിയും നിറഞ്ഞതാകട്ടെ..
രണ്ടാമതായി ദൈവസന്നിധിയിൽ തന്നത്താൻ
വിനയപ്പെട്ടു ഇപ്രകാരം പറഞ്ഞു.

"എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ;
1രാജാക്കന്മാർ 3:7-9

ദൈവസന്നിധിയിൽ സ്വയം താഴണം. ദൈവത്തെ കൂടാതെ
ഒന്നും ജീവിതത്തിൽ നേടാനാകില്ല എന്ന ബോദ്ധ്യം
നമുക്കുണ്ടാകണം. ശലോമോൻ
തന്നത്താൻ താഴ്ത്തിയപ്പോൾ
യഹോവ പ്രത്യക്ഷപ്പെട്ടു അവൻ ആഗ്രഹിച്ച വരം ദൈവം നൽകുന്നു. ലോകത്തിൽ ശലോമോന്റെ പോലെ ജ്ഞാനമുള്ളവനായി ആരും തന്നെയില്ല. ആ ശലോമോൻ
ചോദിക്കയാണു. ഭൂമിയിൽ വിശ്വസ്തനായ ഒരുവനെ ആർ കണ്ടെത്തും?

ഈ ചോദ്യത്തിനുത്തരം സത്യവേദപുസ്തകം തന്നെ നാലുതരത്തിൽ സാക്ഷിക്കുന്നു.

1)" നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
1യോഹ 1:9

2)തൻ്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. 1കൊരിന്ത്യർ 1:9

3) മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
1 കൊരിന്ത്യർ 10:13

4) അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.
2 തിമൊഥെയൊസ് 1:12

നമ്മുടെ പാപം പോക്കി തരുവാൻ ദൈവം വിശ്വസ്തൻ. നമ്മെ ദൈവപൈതലാക്കി ദൈവീക കൂട്ടായ്മയിലേക്കു ചേർക്കുവാൻ
അവൻ വിശ്വസ്തൻ. പരീക്ഷകളിൽ നീക്കുപോക്കുതരുവാൻ ദൈവം വിശ്വസ്തൻ. അവസാനം വരെ
വീണു പോകാതെ കാത്തുസൂക്ഷിക്കാൻ ദൈവം വിശ്വസ്തൻ...ഈ വിശ്വസ്തനായ
ദൈവത്തിൻ്റെ മുന്നിൽ നാം വിശ്വസ്തതയോടു
കൂടിയാണോ
ജീവിക്കുന്നതു എന്നു ആത്മപരിശോധന നടത്താം. ചെയ്തുപോയ തെറ്റുകളെ കുറിച്ചു അനുതപിച്ചു അവയെ
വിശ്വസ്തനായ ദൈവത്തിന്റെ മുമ്പിൽ ഏറ്റുപറയാം. മരണം വരെ വിശ്വസ്തയോടെ ജീവിക്കാം.

"മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും." വെളിപ്പാടു 2:

29/09/2026

സദൃശ്യവാക്യങ്ങൾ 17. 22. സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

14/08/2026

എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.
( യിരെമ്യാവ് 20 : 11 )

14/08/2026

"പ്രാർത്ഥനയിൽ പോരാടുവിൻ"

ഇവിടെ “പോരാടുക” എന്നത് പ്രാർത്ഥനയിൽ വിട്ടുകൊടുക്കാതെ, വിശ്വാസത്തോടെ, സ്ഥിരതയോടെ ദൈവസന്നിധിയിൽ നിലകൊള്ളുക എന്ന ശക്തമായ ആശയമാണ്.
നമ്മുടെ എല്ലാ പോരാട്ടങ്ങളും മനുഷ്യരോടുള്ള പോരാട്ടങ്ങളല്ല. ചില പോരാട്ടങ്ങൾ വിശ്വാസത്തിന്റെ പോരാട്ടങ്ങളാണ്; ചിലത് പ്രാർത്ഥനയുടെ പോരാട്ടങ്ങളാണ്. എന്നാൽ നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ പോരാട്ടത്തിൽ നമ്മോടുകൂടെ നിൽക്കുന്നത് ദൈവമാണ്.

"ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.
ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.
2കൊരിന്ത്യർ 10:3,4

ക്രിസ്തീയ ജീവിതം ഒരു പോർകളമാണു. ജഡശക്തികൊണ്ടു
ആത്മീകയുദ്ധം ജയിക്കുവാൻ
സാദ്ധ്യമല്ല. ആത്മീകയുദ്ധം ജയിക്കണമെങ്കിൽ കോട്ടകളെ ഇടിക്കുവാൻ സാദ്ധ്യമാകുന്ന കർത്താവാകുന്ന വചനത്തിലും
പ്രാർത്ഥന എന്ന പോർ ആയുധത്തിലും ശക്തിപ്പെടണം.
കൊലൊസ്സ്യർക്കു എഴുതിയ ലേഖനം 4-ാം അദ്ധ്യായം 12-ാം വാക്യത്തിൽ എപ്പഫ്രാസ് സഭക്കുവേണ്ടി പ്രാർത്ഥനയിൽ
പോരാടുന്ന വ്യക്തി ആണെന്നു
പൗലൊസ് അപ്പൊസ്തലൻ
രേഖപ്പെടുത്തുന്നു.

നാം എപ്പോഴും ഒരു പോർകളത്തിലാണു. ഈ പോർക്കളത്തിൽ ഒരുപക്ഷേ നമുക്കുവേണ്ടി പ്രാർത്ഥിപ്പാൻ ആരും ഉണ്ടാകണമെന്നില്ല.
ആരും നമ്മെ സഹായിപ്പാൻ
വരണമെന്നില്ല. അപ്പോൾ പ്രാർത്ഥനയെന്ന ആയുധത്തെ
കൈയ്യിലേന്തി തനിയെ പോരാടണം. യഹൂദാ തനിയെ പോരാടിയവനാണു. മോശ യഹൂദയെ തൻ്റെ മരണത്തിനു മുൻപു അനുഗ്രഹിച്ചു ഇപ്രകാരം പറഞ്ഞു

"തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.ആവർത്തനം 33:7

തനിയെ പോരാടുന്നവൻ യഹൂദ.
യഹൂദവംശത്തിൽ നിന്നും രാജാദിരാജാവായ യേശു പിറന്നു. നെഹമ്യാവു ശത്രുക്കളോടു പോരാടുവിൻ എന്നു ആഹ്വാനം ചെയ്തുകൊണ്ടു ഇപ്രകാരം പറഞ്ഞു.

"നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ എന്നു പറഞ്ഞു.
നെഹമ്യാവു 4:14

നാം നമ്മുടെ സ്വന്തം വിഷയത്തിനുവേണ്ടി പൊരുതിയാൽ പോരാ, വീട്ടുക്കാർക്കും ,
മക്കൾക്കും,
തലമുറകൾക്കായും പോരാടണം.
കർത്താവിന്റെ സർവ്വായുധവർഗ്ഗം കൈയ്യിലേന്തി കൊണ്ടാണു പോരാടേണ്ടതു. അന്ധകാര
ശക്തികൾക്കു എതിരെയാണു പോരാടേണ്ടതു.

സ്വന്തമായൊരു പോരാട്ടം ഉണ്ടു. കുടുംബത്തിനുവേണ്ടി പോരാട്ടമുണ്ടു. സ്വന്തമായും, കുടുംബത്തിനും മാത്രമല്ല സുവിശേഷത്തിനായും പോരാടണം.
വിശ്വാസജീവിതത്തിൽ സുവിശേഷത്തിനായി ഒരു പോരാട്ടമുണ്ടു. അതുകൊണ്ടു
പൗലൊസ് തൻ്റെ നിജപുത്രനായ
തിമൊഥെയൊസിന് എഴുതിയപ്പോൾ ഇങ്ങനെ പറഞ്ഞു.

" വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
1തിമൊഥെയൊസ് 6:12

"എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക. ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
2തിമൊഥെയൊസ് 2:1,3

സുവിശേഷ
ഘോഷണത്തിൽ ഒരു
പോരാട്ടം ഉണ്ടു.
വിശ്വാസജീവിതത്തിൽ ഒരു പോരാട്ടം ഉണ്ടു.

യുദ്ധം ഏതുമായികൊള്ളട്ടെ. അതിനെ പ്രാർത്ഥനയിൽ കൂടി മാത്രമേ ജയിക്കുവാൻ കഴികയുള്ളു. യേശു പറഞ്ഞു ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിൻ. നമ്മുടെ ജീവിതത്തിൽ പല ഇടുക്കു വാതിലുകളും കടന്നു വരാം. ചില രോഗങ്ങൾ ഇടക്കുവാതിലായി അനുഭവപ്പെടാം. ചില സാമ്പത്തിക പ്രതിസന്ധികളും മറ്റു പ്രശ്നങ്ങളും ഇടക്കുവാതിലായി അനുഭവപ്പെടാം. ഇയ്യോബിനോടു
സ്നേഹിതനായ എലീഹു പറഞ്ഞു.

"തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു. ഇയ്യോബ് 33:19

ജീവിതത്തിൽ മാരകമായ രോഗങ്ങളാൽ പോരാട്ടം ഉണ്ടാകും.നീ
രക്ഷപ്പെടുകില്ലെന്നു പറഞ്ഞു സാത്താൻ പോരാടാം. എന്നാൽ പ്രാർത്ഥന എന്ന ശക്തമായ ആയുധം കൊണ്ടു ഈ സാത്താൻ്റെ കോട്ടകളെ തകർക്കാം.ഹന്ന പെനീനയെ ജയിച്ചതും ജോസഫു
സഹോദരന്മാരെ ജയിച്ചതും, ദാവീദു ഫെലിസ്ത്യമല്ലനെ ജയിച്ചതും ഈ പ്രാർത്ഥന എന്ന ആയുധം കൊണ്ടാണു. വിശ്വാസത്തിൽ പ്രാർത്ഥനയിൽ
പോരാടി ജയിച്ചവനാണു പൗലൊസ് അപ്പൊസ്തലൻ.
സകല പോരാട്ടങ്ങളേയും കർത്താവിന്റെ സർവ്വായുധവർഗ്ഗം ധരിച്ചു വിജയിച്ച പൗലൊസ് ചങ്കുറപ്പോടെ പറഞ്ഞു.

" ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.
2തിമൊഥെയൊസ് 4:7,8

21/06/2026

മത്തായി 15. 26. അവനോ: “മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു.

20/06/2026

*അവർക്കു വീഞ്ഞു കൊടുക്ക*

നീ രേഖാബ്യഗൃഹത്തിൻ്റെ അടുക്കൽ ചെന്നു അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിൻ്റെ ഒരു മുറിയിൽ കൊണ്ടുവന്നു അവർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്ക (Jer.35: 1, 2), യഹോവ യിരെമ്യാവിനോടു പറഞ്ഞു.

യഹോവ പറഞ്ഞതുപോലെ യിരെമ്യാവു ചെയ്തു.

യിരെമ്യാവു രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറെച്ചു കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടു വീഞ്ഞു കുടിപ്പാൻ പറഞ്ഞു (Jer.35: 5).

അവർ പറഞ്ഞു, ഞങ്ങൾ വീഞ്ഞു കുടിക്കയില്ല (Jer.35: 6 - 11).

വീഞ്ഞു കുടിക്കുവാൻ യഹോവയുടെ പ്രവാചകൻ പറഞ്ഞിട്ടു പോലും രേഖാബ്യർ കുടിച്ചില്ല.

കുടിക്കരുതു എന്നു തങ്ങളുടെ പിതാവായ യോനാദാബിൻ്റെ കല്പന ലഭിച്ചിരിക്കയാൽ അവർ കല്പന ലംഘിക്കുവാൻ തയ്യാറായില്ല.

അതാണ് പ്രതിഷ്ഠ. കുടിക്കരുതു എന്നു കല്പിച്ചതു പിതാവും കുടിക്കാൻ പറയുന്നതു പ്രവാചകനും. അവർക്കു ഒരു കൺവ്യൂഷനും ഇല്ല.

അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ ചെയ്യാതെ ഞങ്ങളുടെ പിതാവായ യോനാദാബ്ഞങ്ങളോടു കല്പിച്ച സകലത്തിലും അവൻ്റെ വാക്കു കേട്ടനുസരിച്ചു വരുന്നു (Jer.35: 8 - 10).

എത്ര കൃത്യമായ, വ്യക്തമായ മറുപടി !

ഇതു യോഗ്യമല്ല എന്നു ഉപദേശിച്ച പാസ്റ്റർ തന്നെ, സാരമില്ല, ആകാം എന്നു പറഞ്ഞാലും വേണ്ട എന്നു പറയുന്നതാണ് യഥാർത്ഥ സമർപ്പണം.

രേഖാബ്യർ വീഞ്ഞു ഉപേക്ഷിച്ചതുകൊണ്ടു കുടിക്കാതിരുന്നതല്ല. അവർ ഒരിക്കലും കുടിച്ചിരുന്നില്ല.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉപേക്ഷിച്ചവർ വീണ്ടും വിട്ടതൊക്കെ എടുത്താൽ പട്ടിക്കും പന്നിക്കും തുല്യരെന്നു ആണ് പത്രൊസ് എഴുതിയിരിക്കുന്നതു (2 Pet. 2: 20 - 22).

ഒരിക്കലും ഉപയോഗിക്കാത്തവർ അങ്ങനെ തന്നെ തുടരുന്നതല്ലേ നല്ലതു?

അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകരുതു (Eph. 4: 14).
ജോൺ രാജൻ.

20/06/2026

Address

Muscat
113

Alerts

Be the first to know and let us send you an email when Bethel Media Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bethel Media Ministries:

Shortcuts

Share